മാർക്ക് അലക്സാണ്ടർ വിൻഡർ- ബ്ളൈയ്ത്
ഇന്ത്യൻ ഭാഗത്തെ ശലഭങ്ങളെപ്പറ്റിയുള്ള ആദ്യത്തേതന്നെ ഫീൽഡ് ഗൈഡ് എഴുതിയ ഇംഗ്ലീഷുകാരനായ ഒരു സ്കൂൾ അധ്യാപകനും അമേച്ച്വറായ ഒരു പ്രകൃതിപഠിതാവും ആയിരുന്നു Mark Alexander Wynter-Blyth (15 ആഗസ്ത് 1906 – 16 ഏപ്രിൽ 1963 ലെയ്സിൻ, സ്വിറ്റ്‌സർലാന്റ്). ഗിർ വനത്തിലെ സിംഹങ്ങളുടെ കണക്കെടുപ്പിലും അദ്ദേഹം പങ്കാളിയായിരുന്നു.[1][2][3]
Middlesex -ലെ Harrow-on-the-Hill -ൽ ജനിച്ച അദ്ദേഹം Yorkshire -ലെ Sedbergh School -ലും Cambridge - ലെ Magdalene College -ലും വിദ്യാഭ്യാസം ചെയ്തു. പഠനകാലത്തുതനെ പ്രകൃതിപഠനത്തിൽ തൽപ്പരനായിരുന്ന അദ്ദേഹം 1936 -ൽ ഇന്ത്യയിലേക്ക് പോവുകയും ബിഷപ് കോട്ടൺ സ്കൂളിലെ ഹൗസ്‌മാസ്റ്റർ ആവുകയും ചെയ്തു. പിന്നീട് അവിടുത്തെ സ്കൂളിലെ ഹെഡ്‌മാസ്റ്റർ ആയ അദ്ദേഹം ഒരു സാധാരണ ശലഭപഠിതാവായ A E Jones -നെ കണ്ടുമുട്ടിയതോടെ ഒരു ശലഭപ്രേമിയായി മാറുകയും ചെയ്തു. 1941 -ൽ നീലഗിരിയിലെ St. George's School in Ketti -ൽ ഹെഡ്‌മാസ്റ്ററായി അദ്ദേഹം ചുമതലയേൽക്കുകയും അദ്ദേഹത്തിന്റെ കാലത്ത് 1944 -ൽ അതൊരു ഹൈ സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. യുദ്ധകാലത്ത് യുദ്ധരംഗത്തേക്ക് വിളിക്കപ്പെട്ടെങ്കിലും യോഗ്യനല്ലാത്തതിനാൽ നിരസിക്കപ്പെട്ടു. 1946 -ൽ സൗരാഷ്ട്രയിലേക്ക് ഒരു സ്വകാര്യ അധ്യാപകനായി പോയ അദ്ദേഹം 1948 മുതൽ 1968 -ൽ തന്റെ മരണം വരെ കത്തിയവാർ രാജാവിന്റെ നിർദ്ദേശാനുസരണം ഉണ്ടാക്കപ്പെട്ട രാജ്‌കോട്ട് രാജ്‌കുമാർ കോളേജിന്റെ പ്രിൻസിപാൾ ആയി ചുമതല നോക്കുകയും ചെയ്തു. 1963 ഏപ്രിൽ 16 -ന് അദ്ദേഹം സ്വിറ്റ്‌സർലാന്റിൽ വച്ച് ഹൃദയാഘാതത്താൽ മരണമടഞ്ഞു.[1]
1957 -ൽ ബോംബെ നാചുറൽ ഹിസ്റ്ററി സൊസൈറ്റി പുറത്തിറക്കിയ അദ്ദേഹത്തിന്റെ Butterflies of the Indian Region എന്ന പുസ്തകം ഏറെക്കാലത്തേക്ക് ഇന്ത്യയിലെ ശലഭങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഏക സഹായകഗ്രന്ഥമായിരുന്നു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Lavkumar KS (1963). "Obituary: Mark Alexander Wynter-Blyth". Journal of the Bombay Natural History Society. 60 (2): 439–440.
- ↑ Wynter-Blyth, MA. "The Lion Census of 1955". Journal of the Bombay Natural History Society. 53: 527–36.
- ↑ Wynter-Blyth, MA (1950). "The Gir Forest and its Lions. Part 1". Journal of the Bombay Natural History Society. 48: 493–514.