കാന്തല്ലൂർ
കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ കാന്തല്ലൂർ പഞ്ചായത്തിലെ തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമമാണ് കാന്തല്ലൂർ.[1] വിസ്തീർണ്ണം 4842 ഹെക്റ്റർ. കീഴാന്തൂർ, മറയൂർ, കൊട്ടാക്കമ്പൂർ, വട്ടവട, എന്നിവകളാണ് ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ. ശൈത്യകാല പച്ചക്കറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു. ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു. കാന്തല്ലൂരിൽ വിളയുന്ന ആപ്പിൾ പ്രശസ്‌തമാണ്.[2]
കാന്തല്ലൂർ காந்தலூர் (തമിഴ്) | |
---|---|
ഗ്രാമം | |
കാന്തല്ലൂരിലെ ചരിത്രാതീതകാലത്തെ മുനിയറകളിലൊന്ന് | |
Coordinates: 10°13′N 77°11′E / 10.217°N 77.183°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
താലൂക്ക് | ദേവികുളം |
തദ്ദേശ സ്വയംഭരണ സ്ഥാനം | കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് |
(2011) | |
• ആകെ | 6,758 |
• ഭരണ ഭാഷകൾ | തമിഴ്, മലയാളം |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 685620 |
ഗതാഗതം
തിരുത്തുകമൂന്നാറിൽനിന്നും മറയൂർവഴി 57ഉം , ഉടുമൽപേട്ട - മറയൂർ വഴി 42കിലോമീറ്ററുംസഞ്ചരിച്ചാൽ കാന്തല്ലൂരിൽ എത്താനാകും.ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ കൊച്ചിയും(170 KM) കോയമ്പത്തൂരുമാണ്(115 KM) അടുത്ത റയിൽവേസ്റ്റേഷനുകൾ ഉടുമൽപേട്ട (115 KM) ആലുവ(172 KM)എന്നിവയാണ്.
പഞ്ചായത്ത്
തിരുത്തുകപതിമൂന്ന് വാർഡുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് കാന്തല്ലൂർ. പി. ടി തങ്കച്ചനാണ് കാന്തല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നിലവിലെ പ്രസിഡന്റ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും ലോകസഞ്ചാരിയുമായ ഡോ. ജിതേഷ്ജി യാണ് ഗ്രാമപഞ്ചായത്തിന്റെയും കാന്തല്ലൂർ ടൂറിസത്തിന്റെയും ഇന്റർനാഷണൽ ബ്രാൻഡ് അമ്പാസഡർ
അവലംബം
തിരുത്തുക- ↑ "ശർക്കരയുടെ മാധുര്യം നുണഞ്ഞ്, ആപ്പിൾ കൈയെത്തി പറിച്ച് കാന്തല്ലൂരിലേക്ക്". metrovaartha.com. 28 April 2019. Archived from the original on 2019-07-06.
- ↑ "ഈ ആപ്പിൾ താഴ്‌വര കാശ്മീരിൽ അല്ല, നമ്മുടെ സ്വന്തം കേരളത്തിൽ". Retrieved 2023-07-13.