പേര

(പേരയ്ക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കാണപ്പെടുന്നതും പേര എന്ന് പൊതുവെ വിളിക്കപ്പെടുന്നതുമായ സ്പീഷിസ് ആപ്പിൾ പേരയാണ് (സിഡിയം ഗ്വാആവാ).

പേര
Psidium guajava fruit2.jpg
പേര (Apple Guava Psidium guajava)
കായും ഇലകളും
Scientific classification
Kingdom:
Division:
പുഷ്പിക്കുന്ന വൃക്ഷം (Magnoliophyta)
Class:
Order:
Family:
Genus:
Psidium

പേരിനു പിന്നിൽതിരുത്തുക

പോർത്തുഗീസ് പദമായ പേര (Pera ), (Pear) എന്നതിൽ നിന്നാണിത് രൂപമെടുത്തത്. [1]

ഇനങ്ങൾ[2]തിരുത്തുക

  • അലഹബാദ് സഫേദയാണ് പേരയിലെ ഏറ്റവും പ്രസിദ്ധമായ ഇനം. ഉരുണ്ട ഇടത്തരം വലിപ്പമുള്ള പഴങ്ങളുടെ മജ്ജക്ക് വെള്ള നിരവും നല്ല രുചിയും ഉണ്ടാകും
  • ലക്നൗ - 49. സഫേദ പോലെ തന്നെയുള്ള മറ്റൊരിനമാണിത്.
  • ചിറ്റിദർ - ഗോളാകൃതിയിലുള്ള പഴത്തിൽ പുറമെ ചുവന്ന കുത്തുകൾ കാണപ്പെടുന്നു.
  • സീഡ് ലെസ് - കുരു ഇല്ലാത്ത ഇനം
  • റെഡ് ഫ്ലെഷ് - ചുവന്ന കാമ്പുള്ള ഇനം
  • അർക്ക മൃദുല
  • അർക്ക അമൂല്യ
  • അപ്പിൾ കളേഡ്
  • പിയർ ഷേപ്ഡ്

രാസഘടകങ്ങൾതിരുത്തുക

വൈറ്റമിൻ എ, ബി, സി എന്നിവയും ഇരുമ്പ്, ഫൊസ്ഫറസ്, കാൽസ്യം എന്നിവയും അടങ്ങിയിരിക്കുന്നു.

രോഗങ്ങൾതിരുത്തുക

കായ് ചീയൽ രോഗംതിരുത്തുക

പേരയെ ബാധിക്കുന്ന മുഖ്യ രോഗമാണിത്. മഴക്കാലത്താണിത് കൂടുതലായും കാണെപ്പെടുന്നത്. കുമിൾ രോഗമാണ്. മൂപ്പെത്താത്ത കായ്ക്കളുടെ മോടിനടുത്ത് തവിട്ട് നി റത്തിൽ വൃത്താകൃതിയിലുള്ള പാടുകൾ ഉണ്ടാകുന്നു.

വാട്ടരോഗംതിരുത്തുക

പേരമരത്തിൻ്റെ ശിഖരങ്ങൾ പെട്ടന്ന് ഉണങ്ങി മരം തന്നെ ക്രമേണ നശിക്കുന്ന കുമിൾ രോഗമാണിത്. ഇത്തരം മരങ്ങൾ നശിപ്പിച്ചു കളയുകയാണ് പ്രതിരോധമാർഗ്ഗം

കീടങ്ങൾതിരുത്തുക

പഴയീച്ചതിരുത്തുക

പേരയുടെ പ്രധാന കീടമാണ് പഴയീച്ച. മൂപ്പെത്തിയ പഴങ്ങളെ ഇതാക്രമിക്കുന്നു. തൊലിയിൽ കുഴിഞ്ഞ് നടുക്ക് കടും പച്ച നി റത്തിൽ സുഷിരങ്ങൾ ഉണ്ടാകുന്നു, ഇതിൻ്റെ ഫലമായി കായ്കൾ ഉപയോഗ ശൂന്യമാകുന്നു. [3]

ഔഷധ ഉപയോഗംതിരുത്തുക

മുലപ്പാൽ വർധിപ്പിക്കും, ദഹനേന്ദ്രിയങ്ങൾക്ക് നല്ലതാണ്. ഹൃദയത്തിനും നല്ലതാണ്.

 
ഇളം പേരയ്ക്ക
 
പേരമരം പൊഴിയുന്ന തൊലിയുടെ ചിത്രം
പേരയ്ക്കയിലെ പോഷക മൂല്യം[4] (പഴുത്തത്, 100 ഗ്രാമിൽ)
ഊർജ്ജം 112 കിലോ കാലറി
പഞ്ചസാരകൾ 5 ഗ്രാം
നാരുകൾ 3.7 ഗ്രാം
കൊഴുപ്പ് 0.5 ഗ്രാം
മാംസ്യം 0.8 ഗ്രാം
ജീവകം സി 230 മില്ലി ഗ്രാം
ജീവകം ബി വർഗ്ഗം 0.32 മില്ലി ഗ്രാം
കരോട്ടീൻ 435 മില്ലി ഗ്രാം
പൊട്ടാസ്യം 430 മില്ലി ഗ്രാം
കാത്സ്യം 13 മില്ലി ഗ്രാം
ഇരുമ്പ് 0.4 മില്ലി ഗ്രാം

അവലംബംതിരുത്തുക

  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. ഉണ്ണികൃഷ്ണൻ നായർ, ജി. എസ്. (2008). കേരളത്തിലെ ഫലസസ്യങ്ങൾ-1. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,. ISBN 81-7638-649-9. {{cite book}}: Cite has empty unknown parameter: |coauthors= (help)CS1 maint: extra punctuation (link)
  3. ഉണ്ണികൃഷ്ണൻ നായർ, ജി. എസ്. (2008). കേരളത്തിലെ ഫലസസ്യങ്ങൾ-1. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,. ISBN 81-7638-649-9. {{cite book}}: Cite has empty unknown parameter: |coauthors= (help)CS1 maint: extra punctuation (link)
  4. "പാകിസ്താൻ ജേർണൽ ഒഫ് ന്യുട്രീഷൻ" (PDF). മൂലതാളിൽ (PDF) നിന്നും 2008-08-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-11-25.

ചിത്രശാലതിരുത്തുക



"https://ml.wikipedia.org/w/index.php?title=പേര&oldid=3637749" എന്ന താളിൽനിന്ന് ശേഖരിച്ചത്