കേരള കാർട്ടൂൺ അക്കാദമിയുടെ മുൻ വൈസ് ചെയർമാൻ. സൂപ്പർ-സ്പീഡി കാർട്ടൂണിസ്റ്റ്, രേഖാചിത്രകാരൻ, കവി, കലാ - സാഹിത്യ വിചിന്തകൻ, പാരിസ്ഥിതിക ദാർശനികൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. ചിത്രകലയുടെ അരങ്ങിലെ രൂപാവിഷ്കാരമായ വരയരങ്ങ് എന്ന സാംസ്കാരികകലാരൂപത്തിന്റെ ആവിഷ്കർത്താവ്. ചിത്രകലയെ 'രംഗകല' അഥവാ 'പെർഫോമിംഗ് ആർട്' ആയി ആവിഷ്കരിച്ച് പതിനായിരത്തോളം വേദികളിലവതരിപ്പിച്ച ആദ്യചിത്രകാരനാണ് ഡോ: ജിതേഷ്ജി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ഇദ്ദേഹം. പി എസ് സി പരീക്ഷയിൽ നിരവധി തവണ ജിതേഷ്ജിയെപ്പറ്റിയും അദ്ദേഹം രംഗാവിഷ്കാരംനൽകി പ്രചുരപ്രചാരത്തിലെത്തിച്ച തനതുകലാരൂപം വരയരങ്ങിനെപ്പറ്റിയും ചോദിച്ചിട്ടുണ്ട് [1] [1]

ക്രിയേറ്റീവ് ആർട്ടായ ചിത്രകലയ്ക്ക് പരമ്പരാഗത ആസ്വാദന രീതികളിൽനിന്ന് വേറിട്ട് അവതരണകലയെന്ന നിലയിൽ നവ്യമായൊരു ആസ്വാദനതലം സൃഷ്ടിക്കുവാൻ ഈ അതിവേഗചിത്രകാരന്റെ പെർഫോമിംഗ്‌ ചിത്രരചനാശൈലിയ്ക്കും 'വരയരങ്ങ്' എന്ന പരീക്ഷണകലാരൂപത്തിനും കഴിഞ്ഞു. വിസ്മയാവഹമായ വേഗത്തിൽ, ചലച്ചിത്രം, ക്രിക്കറ്റ്,സംഗീതം,സാഹിത്യം, രാഷ്ടീയം എന്നിങ്ങനെ വിവിധമേഖലകളിലെ നൂറോളം പ്രശസ്തവ്യക്തികളെ നർമ്മഭാഷണവും കവിതാശകലങ്ങളും മഹത് സന്ദേശങ്ങളും നിറഞ്ഞ രസകരമായ കമന്ററിയുടെ അകമ്പടിയോടെ അവിരാമം വരച്ചവതരിപ്പിക്കുന്ന 'ഓൺ ദ സ്പോട്ട് സെലിബ്രിറ്റി സ്പീഡ് സ്കെച്ച് സ്റ്റേജ്ഷോ' ആണ് ജിതേഷിന്റെ വരയരങ്ങ്. 1990 ൽ ചങ്ങനാശ്ശേരി സെൻറ് ബർക്ക്മാൻസ് കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ജിതേഷ്ജി വരയരങ്ങ് ചിത്രകലാപ്രസ്ഥാനത്തിനു തുടക്കമിടുന്നത്. തന്റെ ചിത്രകലാ ഗുരുവായ ആർട്ടിസ്റ്റ് വി.എസ്. വല്യത്താൻ സ്മരണാർത്ഥം 2008 ജൂണ് 22ന് പത്തനംതിട്ട ജില്ലയിലെ പന്തളത്തുനിന്ന് 1001 തുടർ വരയരങ്ങുകൾ ' സംഘടിപ്പിച്ച് രാജ്യത്ത് ഉടനീളം യാത്രചെയ്ത് തന്റെ തന്റെ തനതുദൃശ്യകലാരൂപം പ്രചരിപ്പിച്ചു. ഇക്കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളിൽ കേരളത്തിൽ രൂപം കൊണ്ട ഏറ്റവും ജനകീയമായ തനതു ദൃശ്യകലാരൂപമാണ് വരയരങ്ങ്. കേരളാ ആനിമേഷൻ അക്കാദമി സെക്രട്ടറി, കാർട്ടൂണിസ്റ്റ് ശങ്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കൈരളി ടി.വിയിൽ 'വര' എന്ന ഇൻഫോടൈന്മെന്റ് കാർട്ടൂൺ ഷോയുടെ അവതാരകനാണ്. ഒരു ദശാബ്ദക്കാലത്തോളം ചിരിച്ചെപ്പ് കാർട്ടൂൺ മാസികയുടെ മുഖ്യപത്രാധിപരായി പ്രവർത്തിച്ചു. 'സൂപ്പർ സ്പീഡി കാർട്ടൂണിംഗ്' എന്ന അതിനൂതന ചിത്രകലാസങ്കേതത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമാണ്. കാൽനൂറ്റാണ്ടോളമായി സ്പീഡ് കാർട്ടൂൺ രംഗത്ത് സജീവസാന്നിധ്യമായ ഈ അതിവേഗചിത്രകാരൻ 'ഡോ. ജിതേഷ്ജി' എന്ന തൂലികാനാമത്തിലാണ് കാരിക്കേച്ചറുകൾ വരയ്ക്കുന്നത്. അഞ്ചുമിനിറ്റുകൊണ്ട് അമ്പത് ലോകപ്രശസ്തരെ അവിരാമം വരച്ച് വരവേഗവിസ്മയം സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി [2]

ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോർമിംഗ് കാർട്ടൂണിസ്റ്റായി വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം വരയെ അരങ്ങിന്റെ ആഘോഷമാക്കിയ ആദ്യ ഇന്ത്യൻ ചിത്രകാരൻ എന്ന നിലയിൽ ലോക ചിത്രകലാഭൂപടത്തിൽ ഇടം നേടിയ മലയാളിയാണ്. മൂവായിരത്തിലേറെ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന, 366 ദിവസങ്ങളുടെയും ചരിത്രപ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്ന് പറയുന്ന വരയുടെയും ഓർമ്മശക്തിയുടെയും ലോകവിസ്മയമായ മലയാളി എന്നനിലയിലുള്ള നിസ്തുല ബൗദ്ധികസാന്നിദ്ധ്യമാണ് ഇദ്ദേഹം. കലാപ്രകടനത്തിന് ഇൻസ്റ്റഗ്രാമിൽ ഇരുപത് മിലിയനിലേറെ പ്രേക്ഷകരെ ലഭിച്ച ആദ്യമലയാളി എന്ന നിലയിലും മാധ്യമശ്രദ്ധ നേടിയ ഇന്ത്യൻ അതിവേഗചിത്രകാരനാണ് ജിതേഷ്ജി. കുഞ്ചൻ നമ്പിയാർ ഓട്ടൻ തുള്ളൽ കൊട്ടാരക്കര തമ്പുരാൻ കഥകളിക്ക് രൂപം കൊടുത്തത് പോലെയോ ഒക്കെ സ്വന്തമായി ഒരു കലാരൂപം സൃഷ്ടിച്ച് അനേകായിരം അരങ്ങുകളിൽ അവതരിപ്പിച്ചു എന്ന അനന്യതയാണ് ഡോ. ജിതേഷ്ജിയെ സാംസ്കാരികഭൂമികയിൽ വ്യത്യസ്തനാക്കുന്ന സുപ്രധാന സവിശേഷത .[3] Archived 2013-05-27 at the Wayback Machine. [4]

ജീവിതരേഖ

തിരുത്തുക

കെ. എൻ. സോമശേഖരൻ നായരുടെയും എം. രമണിയമ്മയുടെയും മകനായി 1974 ഡിസംബർ 30 ന് പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കരയിൽ ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദവും നേടിയിട്ടുള്ള ജിതേഷ്ജിയെ സർവകലാശാല ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി ലിറ്റ് )ബഹുമതി നൽകി ആദരിച്ചിട്ടുമുണ്ട് ഭാര്യ: ഉണ്ണിമായ, മക്കൾ : ശിവാനി, നിരഞ്ജൻ

  • നക്ഷത്രങ്ങളെ പ്രണയിച്ച ഒരാൾ(കവിതാ സമാഹാരം),
  • കുട്ടിക്കവിതകളും കാർട്ടൂൺ പഠനവും(ബാലസാഹിത്യം)
  • കാർട്ടൂൺ-കാരിക്കേച്ചർ വരയ്ക്കാൻ പഠിക്കാൻ (കാർട്ടൂൺ പഠനം)


  1. "5 മിനിറ്റിൽ 50 ചിത്രങ്ങൾ; ജിതേഷ്ജി, കാർട്ടൂൺ ലോകത്തെ ഉസൈൻ ബോൾട്ട്!". Retrieved 2021-06-05.
"https://ml.wikipedia.org/w/index.php?title=എസ്._ജിതേഷ്&oldid=4097812" എന്ന താളിൽനിന്ന് ശേഖരിച്ചത്