കനകസിംഹാസനം
മലയാള ചലച്ചിത്രം
(Kanaka Simhasanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജസേനൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കനകസിംഹാസനം. രാജസേനൻ-ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം നാടകനടനായ രാജാപാർട്ട് കനകാംബരന്റെ ജീവിതത്തിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങളുടെ കഥപറയുന്നു. സുനിത പ്രോഡക്ഷൻസ് ബാനറിൽ എം. മണി നിർമ്മിച്ച് അരോമ റിലീസ് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നു. ഈ ചലച്ചിത്രത്തിന്റെ കഥ രാജസേനൻ ആണ് എഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബിജു വട്ടപ്പാറ ആണ്.
കനക സിംഹാസനം | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | എം. മണി |
കഥ | രാജസേനൻ |
തിരക്കഥ | ബിജു വട്ടപ്പാറ |
അഭിനേതാക്കൾ | ജയറാം ജനാർദ്ദനൻ കാർത്തിക ലക്ഷ്മി ഗോപാലസ്വാമി |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | രാജീവ് ആലുങ്കൽ |
ഛായാഗ്രഹണം | കെ. പി. നമ്പ്യാന്തിരി |
ചിത്രസംയോജനം | രാജാ മുഹമ്മദ് |
സ്റ്റുഡിയോ | സുചിത്ര പ്രൊഡക്ഷൻസ് |
വിതരണം | അരോമ റിലീസ് |
റിലീസിങ് തീയതി | 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ജയറാം - കാസർഗോഡ് കനകാംബരൻ/സൂര്യനാരായണൻ
- ജനാർദ്ദനൻ- ഉപേന്ദ്ര വർമ്മ, വലിയ അമ്മാവൻ
- ഭീമൻ രഘു- രാധകൃഷ്ണ വർമ്മ, ചെറിയ അമ്മാവൻ
- കലാശാല ബാബു- ഗുരുജി ഇന്ദ്രസേന റെഡ്ഢി
- ടോം ജേക്കബ്- ഫിലിപ്പോസ്
- സുരാജ് വെഞ്ഞാറമൂട്- മാർത്താണ്ഡം ഗോപാലൻ
- സാജു കൊടിയൻ- അവരാച്ഛൻ
- കൊച്ചുപ്രേമൻ- റെഡ്ഢി
- കിരൺ രാജ്-നരസിംഹ രാജു
- കാർത്തിക - മാർത്താണ്ഡം ഭാരതി
- ലക്ഷ്മി ഗോപാലസ്വാമി- കാഞ്ചനലക്ഷ്മി
- സുബി സുരേഷ് - ത്രിപുരസുന്ദരി
സംഗീതം
തിരുത്തുകരാജീവ് ആലുങ്കൽ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ മനോരമ മ്യൂസിക്ക് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- പ്രിയതമേ – കെ. ജെ. യേശുദാസ്, കെ. എസ്. ചിത്ര
- സുന്ദരനോ – സുജാത മോഹൻ
- അഴകാന – ശങ്കരൻ നമ്പൂതിരി, ഗംഗ, പ്രിയ
- സുന്ദരനോ – സുജാത മോഹൻ, എം. ജയചന്ദ്രൻ, കോറസ്
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: കെ. പി. നമ്പ്യാന്തിരി
- ചിത്രസംയോജനം: രാജാ മുഹമ്മദ്
- കല: ബോബൻ
- നിർമാണ നിയന്ത്രണം : അരോമ മോഹൻ
- നൃത്തം: ശാന്തി, സുജാത
- സംഘട്ടനം: പഴനി രാജ്
- വസ്ത്രാലങ്കാരം: മനോജ് ആലപ്പുഴ, ദുരൈ
- മേക്കപ്പ് :പി ജയചന്ദ്രൻ
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: അരുൺ, സീനു
- ശബ്ദമിശ്രണം: രാജാകൃഷ്ണൻ
- പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: എസ്. മുരുകൻ
- ചീഫ് അസ്സിയോറ്റ് ഡയറക്ടർ :മേലില രാജശേഖരൻ
- അസിസ്റ്റന്റ് ഡയറക്ടർ : വി ബോസ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കനകസിംഹാസനം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കനകസിംഹാസനം – മലയാളസംഗീതം.ഇൻഫോ