ഇസ്‌ലാമിക കലണ്ടർ

ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു കലണ്ടര്‍
(Islamic calendar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

12 മാസവും 354 /355 ദിവസങ്ങൾ ഉള്ളതും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതുമായ കലണ്ടറാണ് ഇസ്‌ലാമിക് കലണ്ടർ അഥവാ ഹിജ്റ കലണ്ടർ. കേരളത്തിൽ അറബി മാസം എന്നും അറിയപ്പെടാറുണ്ട്. ഇത് എല്ലാ വർഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്നും 10 അല്ലെങ്കിൽ11 ദിവസം കുറവായിരിക്കും. മാസത്തിൽ പരമാവധി 30 ദിവസങ്ങൾ; ഏതാനും മാസങ്ങൾ 29 ദിവസങ്ങൾ മാത്രമേ ഉണ്ടാകൂ. ഓരോ മാസത്തിലും ചന്ദ്രപ്പിറവിയെ (New moon) അടിസ്ഥാനമാക്കിയാണ് ദിവസങ്ങൾ 29/30 എന്ന് തീരുമാനിക്കുന്നത്. ഇസ്‌ലാമിക് കലണ്ടറിനെ ഹിജ്റ കലണ്ടർ എന്ന് അറിയപ്പെടുന്നു. ഹിജ്റ വർഷം ആരംഭിക്കുന്നത് മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് യാത്ര പോയ (ഹിജ്റ) വർഷത്തെ അടിസ്ഥാനമാക്കിയാണ് .[അവലംബം ആവശ്യമാണ്].

ചരിത്രം

തിരുത്തുക

പ്രവാചകനായ മുഹമ്മദ് നബി ഖുറൈശികളുടെ അക്രമണം സഹിക്കവയ്യാതെ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്രമാസ കാലഗണനയാണ്‌ ഹിജ്റ (അറബി:هِجْرَة, ആംഗലേയം:Hijra) വർഷം. മുഹമ്മദ് നബിയുടെ അനുയായികളും മറ്റും അതിനു മുൻപേ തന്നെ പലായനം ചെയ്തിരുന്നുവെങ്കിലും നബി പലായനം ചെയ്ത എ.ഡി 622 മുതലാണു് ഹിജ്റ വർഷം തുടങ്ങുന്നതു്.

ശത്രുക്കൾ സംഘടിതമായ ആക്രമണത്തിനു ഒരുങ്ങുന്ന ഘട്ടം വന്നപ്പോൾ മുസ്‌ലിംകളോട് നാട് വിട്ട് പോകാനും, എതോപ്യയിലെ നജ്ജാശി രാജാവിന്റെ കീഴിൽ അഭയം തേടാനും പ്രവാചകൻ ആവശ്യപ്പെട്ടു. രണ്ടു സംഘങ്ങളായി മുസ്‌ലീങ്ങൾ എതോപ്യയിൽ സുരക്ഷിത സ്ഥാനം തേടി എത്തി. മദീനയിൽ ഏറെ കുറെ അനുകൂല സാഹചര്യങ്ങളൊരുങ്ങിയപ്പോൾ മക്കയിലെ മുസ്‌ലീങ്ങളോട് മദീനയിലേക്ക് പാലായനം ചെയ്യാൻ ആവശ്യപ്പെടുകയും എതോപ്യയിലെ അഭയാർഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു . അവസാനം മുഹമ്മദ് നബിയും മദീനയിലേക്ക് പാലായനം ചെയ്തു. ഈ ചരിത്ര സംഭവത്തേയാണ് ഹിജ്റഎന്ന പേരിൽ അറിയപ്പെടുന്നത്. ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഹിജ്റ വർഷം കണക്കാക്കുന്നത്.

മുഹമ്മദിന്റേയും അബൂബക്കർ സിദ്ദീഖിന്റെയും മരണശേഷം ഉമറിന്റെ ഖിലാഫത്ത് കാലത്ത് അനറബി പ്രദേശങ്ങളിൽ ഇസ്‌ലാം വ്യാപിച്ചപ്പോൾ ലോക മുസ്‌ലിംകൾക്ക് പൊതുവായി ഒരു കാലഗണനാ സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയർന്നുവന്നു. ഏതു സംഭവം ആസ്പദമാക്കിയാണ് വർഷം എണ്ണിത്തുടങ്ങേണ്ടതെന്ന ചർച്ചയിൽ വിവിധ നിർദ്ദേശങ്ങൾ ഉന്നയിക്കപ്പെട്ടു. നബിയുടെ ജനനം, പ്രവാചകത്വം, വഫാത് തുടങ്ങിയവ മുതൽ വർഷം എണ്ണിത്തുടങ്ങണമെന്ന പലവിധ നിർദ്ദേശങ്ങളുമുണ്ടായെങ്കിലും ഒടുവിൽ ഹിജ്റ (നബി മക്കയിൽ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം) ആസ്പദമാക്കിക്കൊണ്ട് കലണ്ടർ ആരംഭിക്കണമെന്ന ഏകോപിത തീരുമാനത്തിൽ എത്തുകയായിരുന്നു.

ഒന്നാമത്തെമാസം ഏതായിരിക്കണമെന്നായി അടുത്തചർച്ച. റമളാൻ, ദുൽഹിജ്ജ എന്നിങ്ങനെ പല വാദഗതികളും ഉയർന്നു. പക്ഷേ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, ഹജ്ജ് കഴിഞ്ഞ് ജനങ്ങൾ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങൾ പരിഗണിച്ച് മുഹർറം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.

ഹിജ്റ നടന്നത് റബീഉൽ അവ്വൽ 12നാണ്.എന്നാൽ ഹിജ്റ വർഷത്തിൻറെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ടുമാസവും പതിനൊന്ന് ദിവസവും മുമ്പുള്ള മുഹറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമറിൻറെ കൂടിയാലോചനയിൽ പങ്കെടുത്തവർ ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു [1].

ഖുർആനിൽ വൽഫജ്‌രി എന്ന് സത്യം ചെയ്ത പറഞ്ഞത് മുഹറം ഒന്നിൻറെ പ്രഭാതത്തെയാണെന്ന് അഭിപ്രായമുണ്ട് [2] വൽഫജ്‌രിയിൽ പരാമർശിച്ച പ്രഭാതം മുഹർറം ഒന്നിന്റെ പ്രഭാതമാണെന്ന് ഇമാം ഖതാദ പറഞ്ഞിട്ടുണ്ട് [3]. അല്ലാഹു സത്യസാക്ഷ്യമായി ഉപയോഗിച്ചവയ്ക്ക് പ്രധാന്യമുണ്ടാകുമെന്ന് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനീ ഫത്ഹുൽബാരി 14/339ൽ പറഞ്ഞതായി ഹാശിയതുൽ ഇഖനാഅ് എന്ന ഗ്രന്ഥത്തിൽ കാണാം. വൽഫജ്‌രി എന്ന വാചകത്തിൽ അല്ലാഹു എടുത്തുപറഞ്ഞ മുഹർറം ഒന്നിന്റെ പുലരി(പുതുവർഷപ്പുലരി) മുസ്‌ലിംകൾക്ക് സുപ്രധാനമാണ്.

മാസപ്പിറവി

തിരുത്തുക

ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്. മാസപിറവി കാഴ്ചകൊണ്ട് തീരുമാനിക്കപെട്ടാൽ കാലനിർണ്ണയം സാധ്യമല്ല,, ഖുർആൻ അധ്യാപനങ്ങൾ ചന്ദ്രകലകളെ നിരീക്ഷിക്കുക എന്നതാണ്,, അമാവാസി ദിവസം രാത്രി ചന്ദ്രനെ തിരയുക എന്നത് തന്നെ അബദ്ധമാണ്താനും, അവാസാനത്തെ ചന്ദ്രകലയെ നീരിക്ഷിച്ചാൽ അടുത്ത ദിവസം അമാവാസിയും പിറ്റെ ദിവസം പുതുമാസത്തിലെ ആദ്യ തീയതിയും ആയിരിക്കും,, സുര്യസ്തമയത്തിന്ന് ശേഷമുള്ള ബാലചന്ദ്ര കാഴ്ച മാസനിർണ്ണയ രീതി ഇന്ത്യയിൽ തന്നെ ഒന്നാം തീയതി നാലും അഞ്ചും ദിവസങ്ങളിലായേക്കാം,

മാസങ്ങളുടെ പട്ടിക

തിരുത്തുക
  1. മുഹർറം محرّم
  2. സഫർ صفر
  3. റബീഉൽ അവ്വൽ (റബീ അൽ ഔല) ربيع الأول
  4. റബീഉൽ ആഖിർ (അല്ലെങ്കിൽ റബീ അൽ-സ്സാനി) ربيع الآخر أو ربيع الثاني
  5. ജമാദുൽ അവ്വൽ (ജമാദ് ഈ) جمادى الأول
  6. ജമാദുൽ ആഖിർ (അല്ലെങ്കിൽ ജമാദ് അസ്സാനി, ജാംദുൽ ഈഈ)
  7. റജബ് رجب
  8. ശഅബാൻ شعبان
  9. റമദാൻ رمضان (അല്ലെങ്കിൽ റംസാൻ)
  10. ശവ്വാൽ شوّال
  11. ദുൽ ഖഅദ് ذو القعدة
  12. ദുൽ ഹജ്ജ് ذو الحجة

ആഴ്ചയിലെ ദിവസങ്ങൾ

തിരുത്തുക

ഇസ്‌ലാമിക് കലണ്ടറിലെ ആഴ്ചകൾ ദിവസങ്ങളും ക്രിസ്ത്യൻ കലണ്ടറുകൾക്ക് തുല്യമാണ്. സൂര്യസ്തമയത്തോടെയാണ് ഇസ്‌ലാമിക് ജൂത കലണ്ടറുകളിൽ ആഴ്ചയിലെ ദിവസങ്ങൾ തുടങ്ങുന്നത്[4] .

  1. യൌമുൽ അഹദ് - ഞായർ يَوْمُ الْأَحَد
  2. യൌമുൽ ഇസ്‌നൈൻ - തിങ്കൾ يَوْمُ الْإِثْنَيْن
  3. യൌമുസ്‌സലാസാ - ചൊവ്വ يَوْمُ الثَّلَاثَاء
  4. യൌമുൽ അർബആ - ബുധൻ يَوْمُ الأََْرْبِعَاء
  5. യൌമുൽ ഖമീസ് - വ്യാഴം يَوْمُ الْخَمِيس
  6. യൌമുൽ ജുമുഅ -വെള്ളി يَوْمُ الْجُمُعَة
  7. യൌമുസ്‌സബ്‌ത് - ശനി يَوْمُ السَّبْت

http://www.makkahcalendar.org/en/islamic-calendar-2013.php# Archived 2013-06-29 at the Wayback Machine.

  1. ഹാശിയതുന്നഹ്വിൽ വാഫി 4/564
  2. കലാൻ 498
  3. ഗാലിയത്ത് 2/85
  4. Trawicky (2000) p. 232

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

Hijri-Cal-Islamic-Calendar Archived 2008-01-22 at the Wayback Machine.

[1] Archived 2012-08-18 at the Wayback Machine.(ഇസ്‌ലാമിക കലണ്ടർ ക്രി.വ. 2012 നു സമാനം)


"https://ml.wikipedia.org/w/index.php?title=ഇസ്‌ലാമിക_കലണ്ടർ&oldid=4004712" എന്ന താളിൽനിന്ന് ശേഖരിച്ചത്