ഹിജ്റ വർഷത്തിലെ എട്ടാമത്തെ മാസമാണ് ശഅബാൻ. വേർപെടുന്ന മാസം എന്നാണ് പദത്തിനർത്ഥം. കടുത്ത വരൾച്ച കാരണം വെള്ളം തേടി നടന്ന അറബികൾ തമ്മിൽ തല്ലി വേർ പിരിഞ്ഞ മാസത്തിൽ ആവണം പ്രസ്തുത നാമകരണം നടന്നത്. വിശുദ്ധ മാസമായ റമദാനിന് തൊട്ടു മുൻപത്തെ മാസമായതിനാൽ ഈ മാസത്തിനും ഇസ്ലാമിൽ പുണ്യം കല്പിക്കപ്പെടുന്നു.

ശഅബാൻ മാസത്തിന്റെ ശ്രേഷ്‌ഠതതിരുത്തുക

മുസ്‌ലിം മതവിശ്വാസികൾ ശ്രേഷ്‌ഠത കല്പിക്കുന്ന മാസം കൂടിയാണ് ശഅബാൻ. മുസ്‌ലിംങ്ങൾ പവിത്രത കല്പിക്കുന്ന മാസമായ റമദാന് തൊട്ടു മുൻപുള്ള മാസം എന്ന നിലക്കാണ് കൂടുതൽ ശ്രേഷ്‌ഠത കല്പിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബി(സ്വ) റമദാൻ കഴിഞ്ഞാൽ ഏറ്റവും അധികം നോമ്പ് അനുഷ്‌ഠിച്ചിരുന്നതും ഈ മാസത്തിലാണ് [1]. ഇതിന് പുറമെ നിരവധി വിശ്വാസികൾ ഈ മാസത്തിനു അധിക പവിത്രത കല്പിക്കുകയും ചെയ്യുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി (സ്വ)പറയുന്നു:റജബ് അല്ലാഹുവിന്റ്റ മാസവും ശഹ്ബാൻ എന്റ്റെ മാസവും ആണ്

അവലംബംതിരുത്തുക



ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ
"https://ml.wikipedia.org/w/index.php?title=ശഅബാൻ&oldid=3895765" എന്ന താളിൽനിന്ന് ശേഖരിച്ചത്