ഹിന്ദു

(ഹിന്ദു സംസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദൂയിസത്തിന്റെ ദർ‍ശനങ്ങളും സംസ്കാരവും വിശ്വാസങ്ങളും പിൻതുടരുന്ന വ്യക്തിയാണ് ഹിന്ദു (ഉച്ചാരണം, ദേവനാഗരി: हिन्दू , ഇംഗ്ലീഷ്:Hindu). ശൈവം, വൈഷ്ണവം, ശാക്തേയം, കൗമാരം തുടങ്ങിയ പ്രധാനപ്പെട്ട മതങ്ങൾ മുതൽ ചാർവാകം ഉൾപ്പടെയുള്ള നിരീശ്വരവാദപരമായ ആശയങ്ങളും ഇതിൽ കാണപ്പെടുന്നു.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഹിന്ദു ധർമം എന്നത് ഭാരത ഉപഭൂഖ ഖണ്ഡത്തിൽ ഉടലെടുത്ത മതപരവും ദാർശനികവും സാംസ്കാരികവുമയ വ്യവസ്ഥകളുടെ ഒരു സഞ്ചയമാണ്. ലോകത്തിലെ ഏറ്റവും വലിയ മതങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഹിന്ദു മതം. ലോക ജനസംഖ്യയിൽ ഏകദേശം 125 കോടി ആൾക്കാർ ഹിന്ദുക്കളാണ്. ഇവരിൽ ഏകദേശം 101 കോടി ആളുകൾ ഭാരതത്തിൽ ജീവിക്കുന്നു; 3 കോടി ആളുകൾ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. [1] ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാൻ‌മാർ (ബർമ), പാകിസ്താൻ, ശ്രീലങ്ക, ഫിജി, ഗയാന, നേപാൾ, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണാഫ്രിക്ക, കെനിയ, മൗറീഷ്യസ്, സുരിനാം, ട്രിനിഡാഡ് ടൊബാഗോ, കാനഡ, നെതർലാൻഡ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, യുണൈറ്റഡ് കിംഗ്‌ഡം, ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം കൂടിയ ഹിന്ദു ജനസംഖ്യയുള്ളവയാണ്.[2]

A Maharashtra Hindu women

നിരുക്തം

തിരുത്തുക

“ഹിന്ദു” എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത് ഒരു പ്രാചീന പേർഷ്യൻ ഭൂമിശാസ്ത്ര പദമായിട്ടാണ്. സിന്ധു നദിയുടെ പേരിൽ നിന്നുമാണ് ഈ വാക്കിന്റെ ഉത്ഭവം. പേർഷ്യക്കാർ സിന്ധു നദിക്ക് മറുവശത്തുള്ള ജനതയെ സൂചിപ്പിക്കാൻ ഹിന്ദു എന്ന പദം ഉപയോഗിച്ചു. പിന്നീട് അറബികൾ അവരുടെ ഗ്രന്ഥങ്ങളിൽ അറബിക് അൽ കൂടി മുന്നിൽ ചേർത്ത് “അൽ-ഹിന്ദ്” എന്ന് പ്രയോഗിച്ചു വന്നു. [3] എല്ലാ മുഗൾ ചക്രവർ‌ത്തിമാരും 18ആം ശതകത്തിന്റെ അവസാനം വരെ ബ്രിട്ടീഷ് സാമ്രാജ്യവുംഹിന്ദുസ്ഥാനിലെ” ജനങ്ങളെ “ഹിന്ദു” എന്ന പദത്താൽ പരാമർ‌‍ശിച്ചിരുന്നു. ക്രമേണ “ഹിന്ദു” എന്ന പദം എബ്രഹാമിക വംശ നാമം സ്വീകരിക്കാത്ത ഏതൊരു ഭാരതീയനെയും സൂചിപ്പിക്കുന്ന പദമായി മാറുകയും അങ്ങനെ മഹത്തായ വ്യാപ്തിയുള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ജനതതിയുടെ പൊതുനാമമായി തീരുകയും ചെയ്തു.[4]

“ഹിന്ദു” എന്ന വാക്ക് എപ്പോൾ‍, എങ്ങനെ രൂപപ്പെട്ടു എന്നത് വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടില്ല. പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല. എന്നാൽ ക്രി മു 617 നോടടുത്ത് എഴുതപ്പെട്ട ബൈബിളിലെ ഒരു പുസ്തകമായ എസ്ഥേറിൽ "ഹിന്ദു ദേശം" എന്ന പരാമർശം ഉണ്ട്.(എസ്ഥേർ 1:1) [5] പിന്നീടുള്ള ഗ്രന്ഥങ്ങളിൽ സിന്ധു നദീതട വാസികളെ കുറിക്കാനാണ് ഈ വാക്ക് ഉപയോഗിച്ചുവന്നത്. മദ്ധ്യകാലത്ത് ഭാരതത്തിൽ ആക്രമണം നടത്തിയവരാണ് ഭാരതത്തിലെ പ്രത്യേക സംസ്കാരവും ആചാരങ്ങളുമുള്ള ജനങ്ങളെ ഒന്നായി ഹിന്ദുക്കൾ എന്ന് നിരന്തരം വിവക്ഷിച്ചു തുടങ്ങിയത്.

പിൽക്കാലത്ത്, ഏകദേശം 1830ഓടുകൂടി, കൊളോണിയലിസത്തിനെതിരായ ഒരു ദേശീയ വികാരം എന്ന നിലക്കും മറ്റ് ലോക മതങ്ങളിൽ നിന്ന് വ്യതിരിക്തമെന്ന നിലക്കും തങ്ങളുടെ ദർശനങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം ചേർന്ന് ഒരു മതമെന്ന നിലയിൽ ഹിന്ദുക്കൾ കണ്ടു തുടങ്ങി. [4]

ആരാണ് ഹിന്ദു?

തിരുത്തുക
 
A Hindu devotee during a prayer ceremony at Kathmandu's Durbar Square.
 
A Hindu women going for pooja

വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും മഹാ വൈവിധ്യം മൂലം ആരാണ് ഹിന്ദു എന്നതിന് ഒരു എല്ലാവരാലും അംഗീകരിക്കപ്പെടുന്ന നിർവചനം നൽകുക സാധ്യമല്ല. 1995 ൽ മുഖ്യ ന്യായാധിപൻ പി. ബി. ഗജേന്ദ്ര ഗാഡ്കർ ഭാരതത്റ്റിന്റെ പരമോന്നത നീതി പീഠം മുൻപാകെ ഇപ്രകാരം ഉദ്ധരിച്ചു:[6]

"നാം ഹിന്ദുമതത്തെപ്പറ്റി ചിന്തിക്കുമ്പോൾ, ലോകത്തിലെ മറ്റ് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹിന്ദു മതം ഒരു പ്രത്യേക പ്രവാചകനെ അവകാശപ്പെടുന്നില്ല; ഒരു പ്രത്യേക ദൈവത്തെ മാത്രം ആരാധിക്കുന്നില്ല; ഒരു പ്രത്യേക സിദ്ധാന്തമോ തത്ത്വമോ പിന്തുടരുന്നില്ല; ഒരു പ്രത്യേക ദാർശനിക ആശയത്തിൽ മാത്രം വിശ്വസിക്കുന്നില്ല; ഒരു പ്രത്യേകരീതിയിൽ മാത്രമുള്ള മതപരമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പിന്തുടരുന്നില്ല; യഥാർഥത്തിൽ‌, അത് ഒരു മതത്തിന്റെ പരമ്പരാഗത സങ്കുചിത ലക്ഷണങ്ങൾ ഒന്നുംതന്നെ പൂർ‌‍ത്തീകരിക്കുന്നില്ല. അതിനെ വളരെ വിശാലമായി ഒരു ജീവിത രീതി എന്ന് വിശദീകരിക്കാം, അതിലപ്പുറം ഒന്നുമല്ല."


ഹിന്ദുക്കളുടെ ഭാഷാ ശാസ്ത്രം

തിരുത്തുക
ഇതും കാണുക: സംസ്കൃതം

വേദങ്ങളും ഇതിഹാസങ്ങളും രൂപപ്പെട്ടത് സംസ്കൃത ഭാഷയിലാണ്. സംസ്കൃതം എഴുതാൻ വിവിധ ലിപികൾ ഭാരതത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നു. കൂടാതെ മറ്റ് ഭാഷകളിലും ധാരാളം ദാർശനികവും മതപരവുമായ രചനകൾ ഉണ്ടായി. ആധുനിക കാലത്ത് ഇംഗ്ലീഷിലും ഹിന്ദു‌മത സംബന്ധിയായ ധാരാളം രചനകൾ ഉണ്ടായി.[അവലംബം ആവശ്യമാണ്]

മറ്റ് ധാർമിക മതങ്ങൾ

തിരുത്തുക

ഇവകൂടി കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. Hinduism Archived 2005-02-28 at the Wayback Machine., Encyclopedia Encarta
  2. Swami Bhaskarananda, "Essentials of Hinduism", Viveka Press 2002. ISBN 1-884852-04-1
  3. Thapar, R. 1993. Interpreting Early India. Delhi: Oxford University Press. p. 77
  4. 4.0 4.1 Gavin, Flood. "Hare Krishna: Hinduism, Vaisnavism, and ISKCON: Authentic Traditions or Scholarly Constructions?". Cults and Society, Vol. 1, No. 1, 2001. Archived from the original on 2010-11-24. Retrieved 2008-05-11.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-18. Retrieved 2013-09-15.
  6. Supreme Court of India, "Bramchari Sidheswar Shai and others Versus State of West Bengal" 1995
  • hinduism and its reality
  • Flood, Gavin (Editor) (2003). The Blackwell Companion to Hinduism. Malden, MA: Blackwell Publishing Ltd. ISBN 1-4051-3251-5. {{cite book}}: |first= has generic name (help); Cite has empty unknown parameter: |coauthors= (help)
  • Radhakrishnan, S. (1967). A Sourcebook in Indian Philosophy. Princeton. ISBN 0-691-01958-4. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Tattwananda, Swami (1984). Vaisnava Sects, Saiva Sects, Mother Worship. Calcutta: Firma KLM Private Ltd. {{cite book}}: Cite has empty unknown parameter: |coauthors= (help) First revised edition.
"https://ml.wikipedia.org/w/index.php?title=ഹിന്ദു&oldid=4108502#നിരുക്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്