മതങ്ങളിലും പുരാണങ്ങളിലും ഭൂമി, ലോകം, പ്രപഞ്ചം എന്നിവയുടെ സൃഷ്ടിക്ക് ഉത്തരവാദിയായ ഒരു ദേവൻ അല്ലെങ്കിൽ ദൈവത്തെയാണ് പ്രപഞ്ച സ്രഷ്ടാവ് അല്ലെങ്കിൽ സ്രഷ്ടാവ് എന്ന് വിളിക്കുന്നത്. ഏകദൈവവിശ്വാസത്തിൽ, പരാമർശിക്കപ്പെടുന്ന ഏക ദൈവം തന്നെയാണ് പ്രപഞ്ച സൃഷ്ടിയും നടത്തുന്നത്. ബഹുദൈവവിശ്വാസത്തിൽ, ആരാധിക്കുന്ന നിരവധി ദേവതകളിൽ ഒരാൾ പലപ്പോഴും സൃഷ്ടിക്ക് ഉത്തരവാദിയാണ്. ഉദാഹരണത്തിന്, ഹിന്ദു മതത്തിൽ സൃഷ്ടി നടത്തുന്ന ദേവൻ ആയി പൊതുവേ കരുതുന്നത് ബ്രഹ്മാവിനെ ആണ്.

ഏകദൈവ വിശ്വാസം

തിരുത്തുക

അത്തേനിസം

തിരുത്തുക

പുരാതന ഈജിപ്ഷ്യൻ ചരിത്രത്തിൽ ക്രി.മു. 1330 ഓടെ ഫറവോൻ അഖ്നാതെനും നെഫെർതിതി രാജ്ഞിയും തങ്ങൾക്കും തങ്ങളുടെ ഏക സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുന്നവർക്കുമായി ഒരു മരുഭൂമിയിൽ ഒരു പുതിയ തലസ്ഥാന നഗരം (അഖെതാറ്റെൻ) പണിതു. അദ്ദേഹത്തിന്റെ പിതാവ് അവരുടെ ബഹുദൈവ മതത്തിലെ മറ്റ് ദൈവങ്ങളോടൊപ്പം അത്തേനെ ആരാധിക്കാറുണ്ടായിരുന്നു. ഈജിപ്തിലെ അനേകം ദേവീദേവന്മാരിൽ ഒരു ദൈവമായി കാലങ്ങളായി ആരാധിക്കപ്പെട്ടു വന്നിരുന്ന ദൈവമായിരുന്നു അത്തേൻ. ഫറവോന്റെ മരണശേഷം അത്തേനിസം മങ്ങി. വ്യത്യസ്‌ത വീക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും, മനുഷ്യ ചരിത്രത്തിലെ ഏകദൈവ വിശ്വാസത്തിന്റെ അതിർത്തിയായിട്ടാണ് ചില പണ്ഡിതന്മാർ അത്തേനിസത്തെ കണക്കാക്കുന്നത്.

അബ്രഹാമിക് മതങ്ങൾ

തിരുത്തുക

യഹൂദമതം

തിരുത്തുക

യഹൂദമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും സൃഷ്ടിയെക്കുറിച്ചുള്ള വിവരണം ആണ് ഉൽപ്പത്തി വിവരണം.[a]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഉൽപ്പത്തി പുസ്തകത്തിന്റെ ആദ്യ രണ്ട് അധ്യായങ്ങളിലെ രണ്ട് കഥകളിലാണ് സൃഷ്ടിയെക്കുറിച്ചുള്ള ആ വിവരണങ്ങൾ ഉള്ളത്. ആദ്യ കഥയിൽ ദൈവം ഓരോ ദിവസങ്ങളിലായി ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും, മൃഗങ്ങളെയും, മനുഷ്യകുലത്തെയും സൃഷ്ടിക്കുന്നു പിന്നീട് ഏഴാം ദിനം, അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ കഥയിൽ, ദൈവം യഹോവ എന്ന നാമത്തിൽ പരാമർശിക്കപ്പെടുന്നു, ആദ്യത്തെ മനുഷ്യനായ ആദാമിനെ മണ്ണിൽ നിന്ന് സൃഷ്ടിക്കുകയും അവനെ ഏദെൻതോട്ടത്തിൽ പാർപ്പിക്കുകയും അവിടെ മൃഗങ്ങളുടെ മേൽ ആധിപത്യം നൽകുകയും ചെയ്യുന്നു. ആദ്യ സ്ത്രീയായ ഹവ്വ ആദാമിൽ നിന്നും സൃഷ്ടിക്കപ്പെട്ടു.

ഇസ്രായേൽ ജനത ഏകദൈവ വിശ്വാസത്തെ ഊന്നിപ്പറയുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മെസൊപ്പൊട്ടേമിയൻ പുരാണങ്ങളിൽ ഉള്ളവയ്ക്ക് സമാന്തരമായ തീമുകൾ ആണ് ഇതിലുള്ളത്. പഞ്ചഗ്രന്ഥത്തിന്റെ ആദ്യത്തെ പ്രധാന സമഗ്രമായ കരട് (ഉൽപത്തിയിൽ ആരംഭിച്ച് ആവർത്തനത്തിൽ അവസാനിക്കുന്ന അഞ്ച് പുസ്തകങ്ങളുടെ പരമ്പര) ക്രി.മു. ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ആറാം നൂറ്റാണ്ടിലോ ( ജാഹ്‌വിസ്റ്റ് ഉറവിടം) രചിക്കപ്പെട്ടതാണ്, പിന്നീട് ഇത് മറ്റ് രചയിതാക്കൾ ഇന്ന് അറിയപ്പെടുന്ന ഉല്പത്തി പോലെയുള്ള ഒരു കൃതിയിലേക്ക് വിപുലീകരിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ക്രിസ്തുമതം

തിരുത്തുക

അബ്രഹാമിക് വിശ്വാസത്തിൽ സൃഷ്ടിയുടെ വിവരണം തരുന്ന രണ്ട് കഥകൾ ഉണ്ട്, ഇവ ഏകദേശം ഉല്പത്തി പുസ്തകത്തിലെ ആദ്യ രണ്ട് അധ്യായങ്ങൾക്ക് തുല്യമാണ്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ആദ്യ വിവരണം (1:1 മുതൽ 2:3 വരെ) സൃഷ്ടിയുടെ ആറ് ദിവസം വിവരിക്കുന്നു. ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ ഓരോന്നിലും വിഭജനം നടക്കുന്നു: ഒന്നാം ദിവസം ഇരുട്ടിനെ വെളിച്ചത്തിൽ നിന്ന് വേർതിരിക്കുന്നു, രണ്ടാം ദിവസം "മുകളിലുള്ള ജലം" "താഴെയുള്ള ജലത്തിൽ" നിന്ന് വേർതിരിക്കുന്നു, മൂന്നാം ദിവസം കരയിൽ നിന്ന് കടലിനെ വേർതിരിക്കുന്നു. നാലാം ദിവസം സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയാൽ ഇരുട്ടും വെളിച്ചവും നിറക്കുന്നു; അഞ്ചാം ദിവസം കടലിലും ആകാശത്തിലും മത്സ്യവും പക്ഷിയും നിറയ്ക്കുന്നു; ഒടുവിൽ, കര ജീവികളും മനുഷ്യവർഗ്ഗവും സൃശ്ടിക്കുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ഇസ്ലാം മതം

തിരുത്തുക

ഇസ്ലാം അനുസരിച്ച്, അറബിയിൽ അള്ളാ എന്ന് അറിയപ്പെടുന്ന സ്രഷ്ടാവായ ദൈവം, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പരിപാലകനും വിധികർത്താവുമാണ്. മുഹമ്മദ് നബിയുടെ വിശേഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് "അശ്‌റഫുൽ ഖൽഖ്" അഥവാ സൃഷ്ടികളിൽ അത്യുത്തമർ എന്നത്.[1]

അല്ലാഹു ആദ്യം സൃഷ്ടിച്ചത് മുഹമ്മദ് നബിയുടെ നൂർ അഥവാ പ്രകാശം ആണെന്നും, ആകാശവും ഭൂമിയും മറ്റനന്ത ഗോളങ്ങളും തുടങ്ങി എല്ലാം ഈ നൂറിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്നുമാണ് ഇസ്ലാമിക വിശ്വാസം.[1]

അള്ളാഹു ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും സൃഷ്ടിച്ചുവെന്നും അതിനുമുൻപ് അള്ളാഹുവിൻ്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു എന്നും ഖുർആൻ (11:7) പറയുന്നു.[2] മറ്റൊരിടത്ത്‌ (2:117) അവനാണ് ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവ് അവൻ ഒരു കാര്യം സൃഷ്ടിക്കാർ തീരുമാനിക്കുമ്പോൾ, “ഉണ്ടാകുക!” എന്ന് ലളിതമായി പഞ്ഞാൽ  അതുണ്ടാകുന്നു എന്ന് പറയുന്നു.[3]

സിഖ് മതം

തിരുത്തുക

സിഖ് മതത്തിന്റെ വിശ്വാസത്തിലെ ഏറ്റവും വലിയ കടമകളിലൊന്ന്, ദൈവത്തെ "സ്രഷ്ടാവ്" ആയി ആരാധിക്കുക എന്നതാണ്. സ്രഷ്ടാവിനെ അവർ വാഹേഗുരു എന്ന് വിളിക്കുന്നു, അവരുടെ വിശ്വാസ പ്രകാരം അവൻ നിരങ്കർ, അകാൽ, അലഖ് നിരഞ്ജൻ, അതായത് രൂപരഹിതനും കാലാതീതനും കാഴ്ചയില്ലാത്തവനുമാണ്. "എല്ലാവർക്കും ഒരു ദൈവം" അല്ലെങ്കിൽ ഇക് ഓങ്കാർ എന്ന വിശ്വാസത്തിന് ശേഷം മാത്രമാണ് സിഖ് വിശ്വാസികൾ മതം സ്വീകരിക്കുന്നത്.

ബഹായി വിശ്വാസം

തിരുത്തുക

ബഹായി വിശ്വാസത്തിൽ എല്ലാ അസ്തിത്വത്തിന്റെയും ഉറവിടമായ ദൈവം നശ്വരവും സൃഷ്ടിക്കപ്പെടാത്തതുമായ അസ്തിത്വമാണ്. അവരുടെ വിശ്വാസ പ്രകാരം "വ്യക്തിഗതനായ ദൈവം, അജ്ഞാതനും, അപ്രാപ്യനും, എല്ലാ വെളിപാടുകളുടെയും ഉറവിടവും, ശാശ്വതനും, സർവ്വജ്ഞനും, സർവ്വവ്യാപിയും, സർവ്വശക്തനും " ആണ്. നേരിട്ട് ബന്ധപ്പെടാൻ കഴിയില്ലെങ്കിലും, അവന്റെ പ്രതിച്ഛായ അവന്റെ സൃഷ്ടിയിൽ പ്രതിഫലിക്കുന്നു എന്ന് പറയുന്നു. സൃഷ്ടിയുടെ ഉദ്ദേശ്യം സൃഷ്ടിക്കപ്പെട്ടവനെ അറിയാനും സ്നേഹിക്കാനുമുള്ള കഴിവ് സൃഷ്ടിക്കുക എന്നതാണ്.

മണ്ടേയിസം

തിരുത്തുക

മണ്ടേയിസത്തിൽ, ഹയ്യി റബ്ബി (വാക്യാർത്ഥത്തിൽ മഹത്തായ ജീവൻ) [4] എല്ലാ വസ്തുക്കളും ഉത്ഭവിക്കുന്ന പരമോന്നത ദൈവമാണ്. ഭൗതിക ലോകത്തിന്റെ സൃഷ്ടിയുടെ സമയത്ത്, യുഷാമിൻ ഹയ്യി റബ്ബിയിൽ നിന്ന് "രണ്ടാം ജീവിതം" ആയി ഉയർന്നതിനാൽ അദ്ദേഹം 'ആദ്യ ജീവിതം' എന്നും അറിയപ്പെടുന്നു. [5] "മണ്ടേയൻ സിദ്ധാന്തത്തിന്റെ തത്ത്വങ്ങൾ പ്രകാരം ഒരേയൊരു മഹത്തായ ദൈവമായ ഹയ്യി റബ്ബി എല്ലാ ലോകങ്ങളെയും സൃഷ്ടിച്ചു, തന്റെ ശക്തിയാൽ ആത്മാവിനെ രൂപപ്പെടുത്തി മാലാഖമാർ മുഖേന മനുഷ്യ ശരീരത്തിലേക്ക് സ്ഥാപിക്കുന്നു. അങ്ങനെ അവൻ ആദ്യത്തെ പുരുഷനും സ്ത്രീയും ആയ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചു." [6] ദൈവത്തെ ശാശ്വതനും എല്ലാറ്റിന്റെയും സ്രഷ്ടാവും, ആധിപത്യത്തിൽ ഏകനും ആണെന്ന് മണ്ടേയൻമാർ വിശ്വസിക്കുന്നു. [7]

മോണോലാട്രിസം

തിരുത്തുക

മോണോലാട്രിസ്റ്റിക് പാരമ്പര്യങ്ങൾ ഒരു ദ്വിതീയ സ്രഷ്ടാവിനെ പ്രാഥമിക സ്രഷ്ടാവിൽ നിന്ന് വേർതിരിക്കും. [8] ഗൗഡിയ വൈഷ്ണവരുടെ അഭിപ്രായത്തിൽ, മഹാവിഷ്ണുവാണ് പ്രധാന സ്രഷ്ടാവ്, ബ്രഹ്മാവ് ദ്വിതീയ സ്രഷ്ടാവാണ്. [9] വൈഷ്ണവ വിശ്വാസമനുസരിച്ച്, മഹാവിഷ്ണു നൽകിയ വസ്തുക്കളിൽ നിന്ന് ബ്രഹ്മാവ് സൃഷ്ടി നടത്തുന്നു. ശൈവമത വിശ്വാസപ്രകാരം പരമശിവനാണ്‌ സ്രഷ്ടാവ്, എന്നാൽ ശാക്തേയ വിശ്വാസപ്രകാരം ഭുവനേശ്വരിയായ ദേവി ആദിപരാശക്തി ആണ് സ്രഷ്ടാവ്.[10]

സ്രഷ്ടാവില്ലെന്നുള്ള വിശ്വാസങ്ങൾ

തിരുത്തുക

ബുദ്ധമതം

തിരുത്തുക

ബുദ്ധമതം ഒരു സ്രഷ്ടാവായ ദൈവത്തെ നിഷേധിക്കുകയും, മഹാബ്രഹ്മത്തെപ്പോലുള്ള ലൗകിക ദേവതകളെ ഒരു സ്രഷ്ടാവാണെന്ന് തെറ്റിദ്ധരിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു. [11]

സ്രഷ്ടാവായ ദൈവത്തിലുള്ള വിശ്വാസത്തെ ജൈനമതം പിന്തുണയ്ക്കുന്നില്ല. ജൈന സിദ്ധാന്തമനുസരിച്ച്, പ്രപഞ്ചവും (എപ്പിക്യൂറിയനിസത്തിനും സ്ഥിരമായ പ്രപഞ്ച മാതൃകയ്ക്കും സമാനമായ ഒരു സ്റ്റാറ്റിക് പ്രപഞ്ചം) അതിന്റെ ഘടകങ്ങളും - ആത്മാവ്, ദ്രവ്യം, സ്ഥലം, സമയം, ചലന തത്വങ്ങൾ എന്നിവ എല്ലായ്‌പ്പോഴും നിലനിന്നിരുന്നു. എല്ലാ ഘടകങ്ങളും പ്രവർത്തനങ്ങളും സാർവത്രിക പ്രകൃതി നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. ശൂന്യതയിൽ നിന്ന് ദ്രവ്യത്തെ സൃഷ്ടിക്കുക സാധ്യമല്ല, അതിനാൽ പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ ആകെത്തുക അതേപടി തുടരുന്നു (ദ്രവ്യ സംരക്ഷണ നിയമത്തിന് സമാനമാണ്). അതുപോലെ, ഓരോ ജീവിയുടെയും ആത്മാവ് അദ്വിതീയവും സൃഷ്ടിക്കപ്പെടാത്തതും ആരംഭമില്ലാത്ത കാലം മുതൽ നിലനിൽക്കുന്നതുമാണ്. [a] [12]

കാലങ്ങളായി, ജൈന തത്ത്വചിന്തകർ സ്രഷ്ടാവും സർവ്വശക്തനുമായ ദൈവം എന്ന സങ്കൽപ്പത്തെ ശക്തമായി നിരാകരിക്കുകയും എതിർക്കുകയും ചെയ്തു, ഇത് ജൈനമതത്തെ നാസ്തിക ദർശനമെന്നോ നിരീശ്വര തത്ത്വചിന്തയെന്നോ മുദ്രകുത്തുന്നതിന് കാരണമായി. പ്രപഞ്ചശാസ്ത്രം, കർമ്മം, മോക്ഷം, ധാർമ്മിക പെരുമാറ്റച്ചട്ടം എന്നിവയുൾപ്പെടെ ജൈനമതത്തിന്റെ എല്ലാ ദാർശനിക മാനങ്ങളിലും സൃഷ്ടിപരതയില്ലാത്തതും സർവ്വശക്തനായ ദൈവത്തിന്റെയും ദൈവിക കൃപയുടെയും അഭാവവും ശക്തമായി പ്രവർത്തിക്കുന്നു. ഒരു സ്രഷ്ടാവായ ദൈവം എന്ന ആശയം കൂടാതെ മതപരവും സദാചാരപരവുമായ ജീവിതം സാധ്യമാണെന്ന് ജൈനമതം ഉറപ്പിച്ചു പറയുന്നു. [13]

ബഹുദൈവവിശ്വാസം

തിരുത്തുക

ബഹുദൈവവിശ്വാസത്തിൽ, ലോകം പലപ്പോഴും ജൈവികമായി ഉണ്ടാകുന്നു. മറ്റ് ചിലപ്പോൾ, സൃഷ്ടിയുടെ കാര്യത്തിൽ ഒരു ദൈവം ബോധപൂർവമോ അറിയാതെയോ ഉൾപ്പെടുന്നു. ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങൾ:
  • അമേരിക്കൻ രാജ്യങ്ങൾ:
  • കിഴക്കൻ രാജ്യങ്ങൾ:
    • ഈജിപ്ഷ്യൻ മിത്തോളജി
      • എന്നേടിലെ അത്തും, അതിന്റെ ബീജം പ്രപഞ്ചത്തിന്റെ പ്രാഥമിക ഘടകമായി മാറുന്നു
      • ടാ, വചനത്താൽ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു
      • പ്രപഞ്ചവും അസ്തിത്വവും എല്ലാം നീത്ത് തന്റെ തറിയിൽ നെയ്തുവെന്ന് വിശ്വാസം.
    • കനാന്യ മതത്തിലെ ഈൽ
  • ഏഷ്യൻ രാജ്യങ്ങൾ:
  • യൂറോപ്യൻ രാജ്യങ്ങൾ:
  • ഓഷ്യാനിക് രാജ്യങ്ങൾ:
    • മാനവികതയുടെ സ്രഷ്ടാവ് ആയ മാകെമാകെ.
    • മാവോറി പുരാണത്തിലെ ഭൂമിമാതാവ് പാപതുവാനുകൂ, ആകാശ പിതാവ് റാങ്കിനൂയി എന്നിവർ

ഹിന്ദുമതം

തിരുത്തുക
 
ഹിന്ദുമതത്തിൽ ബ്രഹ്മാവ് പലപ്പോഴും സൃഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഏകദൈവ വിശ്വാസം, ബഹുദൈവാരാധന, പാന്തീസം, പാന്തീസം, പാന്തേയിസം, മോനിസം, നിരീശ്വരവാദം എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന വൈവിധ്യമാർന്ന വിശ്വാസങ്ങളുള്ള ചിന്താ സമ്പ്രദായമാണ് ഹിന്ദുമതം.[16][17][note 1] ഹിന്ദുമതത്തിൽ സ്രഷ്ടാവ് എന്ന ആശയം സങ്കീർണ്ണവും ഓരോ വ്യക്തിയെയും പിന്തുടരുന്ന പാരമ്പര്യത്തെയും തത്വശാസ്ത്രത്തെയും ആശ്രയിച്ചിരിക്കുന്നു. ഹിന്ദുമതം ചിലപ്പോൾ ഹീനോതെയിസ്റ്റിക് (അതായത്, മറ്റുള്ളവരുടെ അസ്തിത്വത്തെ അംഗീകരിക്കുമ്പോൾ തന്നെയും ഒരു ദൈവത്തോടുള്ള ഭക്തി ഉൾക്കൊള്ളുന്നു) എന്ന് പരാമർശിക്കപ്പെടുന്നു, എന്നാൽ അത്തരം ഏതൊരു പദവും അമിതമായ ഒരു പൊതുവൽക്കരണമാണ്.

ഹിന്ദുമതത്തിലെ ആദ്യകാല ഗ്രന്ഥങ്ങളിൽ ഒന്നായ ഋഗ്വേദത്തിലെ നാസദിയ സൂക്തം[18] പ്രപഞ്ച സൃഷ്ടി, ദൈവം(ങ്ങൾ), ഏകൻ എന്നീ സങ്കൽപ്പങ്ങൾ, പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നിവ വിശദീകരിക്കുന്നു.[19][20] ഋഗ്വേദം ഒരു ഹീനോതെസ്റ്റിക് രീതിയിൽ വിവിധ ദേവതകളെ പുകഴ്ത്തുന്നു, അതിനാൽ ഓരോ ദൈവവും മറ്റൊന്നിനെക്കാൾ ശ്രേഷ്ടമോ താഴന്നതോ അല്ല. [21] സ്തുതിഗീതങ്ങൾ ഏക സത്യത്തെയും യാഥാർത്ഥ്യത്തെയും ആവർത്തിച്ച് പരാമർശിക്കുന്നു. വൈദിക സാഹിത്യത്തിലെ "ഏകസത്യം", ആധുനിക കാലഘട്ടത്തിലെ ഏകദൈവവിശ്വാസം, ഏകത്വം, അതുപോലെ പ്രകൃതിയുടെ മഹത്തായ സംഭവങ്ങൾക്കും പ്രക്രിയകൾക്കും പിന്നിൽ മറഞ്ഞിരിക്കുന്ന ദൈവീകരിക്കപ്പെട്ട തത്വങ്ങൾ എന്നിങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു. [22]

ഹിന്ദുമതത്തിലെ വേദാനന്തര ഗ്രന്ഥങ്ങൾ പ്രപഞ്ച സൃഷ്ടിയുടെ ഒന്നിലധികം സിദ്ധാന്തങ്ങൾ പറയുന്നു, പലതിലും ബ്രഹ്മാവിനെ പരാമർശിക്കുന്നു. ഇതിൽ സർഗ (പ്രപഞ്ചത്തിന്റെ പ്രാഥമിക സൃഷ്ടി), വിസർഗ (ദ്വിതീയ സൃഷ്ടി) എന്നിവ ഉൾപ്പെടുന്നു.[23] വേദവും വേദാനന്തര ഗ്രന്ഥങ്ങളും വ്യത്യസ്ത ദേവന്മാരെയും ദേവതകളെയും ദ്വിതീയ സ്രഷ്ടാക്കൾ ആയി പരമാർശിക്കുന്നു, ചില സന്ദർഭങ്ങളിൽ ഓരോ യുഗങ്ങളുടെയും (കൽപ) തുടക്കത്തിലെ ദ്വിതീയ സ്രഷ്ടാവ് മറ്റൊരു ദൈവമോ ദേവതയോ ആണ്. [24] [23]

മഹാഭാരതത്തിലും പുരാണങ്ങളിലും ബ്രഹ്മാവ് ഒരു "ദ്വിതീയ സ്രഷ്ടാവാണ്",. [25] [26] [27] വിഷ്ണുവിന്റെ നാഭിയിൽ നിന്ന് ഉത്ഭവിക്കുന്ന താമരയിൽ നിന്ന് ജനിച്ച ബ്രഹ്മാവ് പ്രപഞ്ചത്തിലെ എല്ലാ രൂപങ്ങളെയും സൃഷ്ടിക്കുന്നു, പക്ഷേ ആദിപ്രപഞ്ചത്തെ സൃഷ്ടിക്കുന്നില്ല. [28] ഇതിനു വിപരീതമായി, ശിവ കേന്ദ്രീകൃത പുരാണങ്ങൾ ബ്രഹ്മാവിനെയും വിഷ്ണുവിനെയും അർദ്ധനാരീശ്വരനാൽ (പകുതി ശിവനും പകുതി പാർവതിയും) സൃഷ്ടിച്ചതാണെന്ന് വിവരിക്കുന്നു, അല്ലെങ്കിൽ വിഷ്ണു, ശിവൻ, ബ്രഹ്മാവ് എന്നിവർ വ്യത്യസ്ത യുഗങ്ങളിൽ (കൽപം) പരസ്പരം ചാക്രികമായി സൃഷ്ടി നടപ്പാക്കുന്നു. [24] അതിനാൽ മിക്ക പുരാണ ഗ്രന്ഥങ്ങളിലും, ബ്രഹ്മാവിന്റെ സൃഷ്ടിപരമായ പ്രവർത്തനം അദ്ദേഹത്തിന് മുകളിലുള്ള മറ്റൊരു ദൈവത്തിന്റെ സാന്നിധ്യത്തെയും ശക്തിയെയും ആശ്രയിച്ചിരിക്കുന്നു. [29]

സൃഷ്ടിയുടെ മറ്റ് പതിപ്പുകളിൽ, സ്രഷ്ടാവ് ഹിന്ദുമതത്തിലെ ബ്രഹ്മത്തിന് തുല്യമാണ്. വൈഷ്ണവ വിശ്വാസത്തിൽ, വിഷ്ണു ബ്രഹ്മാവിനെ സൃഷ്ടിക്കുകയും ബാക്കിയുള്ള പ്രപഞ്ചത്തെ ക്രമീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ശൈവ വിശ്വാസത്തിൽ, ശിവനെ സ്രഷ്ടാവായി കണക്കാക്കാം. ശാക്തേയ വിശ്വാസത്തിൽ, മഹാദേവി ത്രിമൂർത്തികളെ സൃഷ്ടിക്കുന്നു.[24][23][30]

മറ്റുള്ളവ

തിരുത്തുക

ചൈനീസ് പരമ്പരാഗത പ്രപഞ്ചശാസ്ത്രം

തിരുത്തുക

ചൈനീസ് പരമ്പരാഗത പ്രപഞ്ചശാസ്ത്ര പ്രകാരം പാംഗുവിനെ മറ്റൊരു സ്രഷ്ടാവായി വ്യാഖ്യാനിക്കാം. ആദിയിൽ ഒരു രൂപരഹിതമായ അവസ്ഥയല്ലാതെ മറ്റൊന്നും പ്രപഞ്ചത്തിൽ ഉണ്ടായിരുന്നില്ല. ഈ രൂപരഹിതമായ അവസ്ഥ പതിനെണ്ണായിരം വർഷം കൊണ്ട് കൂടിചേർന്ന് ഒരു കോസ്മിക് അണ്ഡമായി അതിനുള്ളിൽ, യിൻ, യാങ് എന്നീ തികച്ചും വിരുദ്ധമായ തത്വങ്ങൾ സന്തുലിതമാവുകയും മുട്ടയിൽ നിന്ന് പാംഗു ഉയർന്നുവരുകയും (അല്ലെങ്കിൽ ഉണർന്നെഴുന്നേൽക്കുകയും) ചെയ്തു. തലയിൽ കൊമ്പുകളുള്ള രോമാവൃതമായ ഒരു പ്രാകൃത ഭീമാകാരനായാണ് പാംഗുവിനെ സാധാരണയായി ചിത്രീകരിക്കുന്നത്. പാംഗു ലോകത്തെ സൃഷ്ടിക്കുന്ന ദൗത്യം ഏറ്റെടുത്തു: അവൻ തന്റെ ഭീമാകാരമായ മഴു ഉപയോഗിച്ച് യാങ്ങിൽ നിന്ന് യിനെ വേർപെടുത്തി, ഭൂമിയും ആകാശവും സൃഷ്ടിച്ചു. അവരെ വേർപെടുത്താൻ, പാംഗു അവർക്കിടയിൽ നിന്നുകൊണ്ട് ആകാശത്തെ മുകളിലേക്ക് തള്ളി. ഈ ദൗത്യം പതിനെണ്ണായിരം വർഷമെടുത്തു, ഓരോ ദിവസവും ആകാശത്തിന്റെ ഉയരം പത്തടിയും ഭൂമിക്ക് പത്തടി വീതിയും, പാംഗുവിന് പത്തടി ഉയരവും വർദ്ധിച്ചുവന്നു. കഥയുടെ ചില പതിപ്പുകളിൽ, ആമ, ക്വിലിൻ, ഫീനിക്സ്, ഡ്രാഗൺ എന്നിങ്ങനെ നാല് മൃഗങ്ങൾ പാംഗുവിനെ ഈ ദൗത്യത്തിൽ സഹായിക്കുന്നു.

പതിനെണ്ണായിരം വർഷങ്ങൾക്ക് ശേഷം [31] പാംഗു അന്ത്യ വിശ്രമം ചെയ്യുന്നു. അവന്റെ ശ്വാസം കാറ്റായും; അവന്റെ ശബ്ദം ഇടിമുഴക്കം ആയും; ഇടത് കണ്ണ് സൂര്യനും വലത് കണ്ണ് ചന്ദ്രനും ആയും; അവന്റെ ശരീരം പർവതങ്ങളും ലോകത്തിന്റെ അതിരും ആയിത്തീർന്നു. അവന്റെ രക്തം നദികളെ സൃഷ്ടിച്ചു; അവന്റെ പേശികൾ ഫലഭൂയിഷ്ഠമായ ഭൂമിയും; അവന്റെ മുഖരോമങ്ങൾ നക്ഷത്രങ്ങളും ക്ഷീരപഥങ്ങളും ആയി. അവന്റെ രോമങ്ങൾ കുറ്റിക്കാടുകളും വനങ്ങളും; അവന്റെ അസ്ഥികൾ വിലയേറിയ ധാതുക്കളും; അവന്റെ അസ്ഥിമജ്ജ വിശുദ്ധ വജ്രങ്ങളും; അവന്റെ വിയർപ്പ് മഴയായും മാറി; കാറ്റ് കൊണ്ടുനടന്ന അവന്റെ രോമങ്ങളിലെ ചെള്ളുകൾ ലോകമെമ്പാടും മനുഷ്യരായി മാറി.

പാംഗുവിന്റെ ഐതീഹ്യം രേഖപ്പെടുത്തിയ ആദ്യത്തെ എഴുത്തുകാരൻ ത്രീ കിങ്ങ്ഡം കാലഘട്ടത്തിലെ സൂ ഷെങ് ആയിരുന്നു.

പാംഗുവിന് മുമ്പുള്ള മറ്റൊരു സ്രഷ്ടാവായ ഷാംഗ്ഡി അബ്രഹാമിക് വിശ്വാസങ്ങൾക്ക് സമാനമായ ആശയങ്ങൾ പങ്കിടുന്നു.

കസാഖ് നാടോടിക്കഥകൾ അനുസരിച്ച്, ജസഗ്നൻ ലോകത്തിന്റെ സ്രഷ്ടാവാണ്. [32]

ഇതും കാണുക

തിരുത്തുക
  • അബോറിജിനൽ ഓസ്‌ട്രേലിയൻ മിത്തോളജി
    • സ്വപ്നകാലം
  • ബൈബിൾ പ്രപഞ്ചശാസ്ത്രം
  • കോസ്മോളജിക്കൽ വാദം
  • സൃഷ്ടിവാദം
  • ദേവമതം
  • അസ്തിത്വം
  • ടിസിംറ്റ്സും

കുറിപ്പുകൾ

തിരുത്തുക
  1. The term myth is used here in its academic sense, meaning "a traditional story consisting of events that are ostensibly historical, though often supernatural, explaining the origins of a cultural practice or natural phenomenon." It is not being used to mean "something that is false".
  1. Ninian Smart (2007). "Polytheism". Encyclopædia Britannica. Encyclopædia Britannica Online. Retrieved 5 July 2007.
  1. 1.0 1.1 "സൃഷ്ടികളിൽ അത്യുത്തമർ". സിറാജ് ലൈവ്. സിറാജ്. Retrieved 2023-08-21.
  2. "Surah Hud - 7" (in ഇംഗ്ലീഷ്). Retrieved 2023-08-21.
  3. "Surah Al-Baqarah - 117" (in ഇംഗ്ലീഷ്). Retrieved 2023-08-21.
  4. Nashmi, Yuhana (24 April 2013), "Contemporary Issues for the Mandaean Faith", Mandaean Associations Union, retrieved 8 October 2021
  5. Buckley, Jorunn Jacobsen (2002). The Mandaeans: ancient texts and modern people. New York: Oxford University Press. ISBN 0-19-515385-5. OCLC 65198443.
  6. Al-Saadi, Qais (27 September 2014), "Ginza Rabba "The Great Treasure" The Holy Book of the Mandaeans in English", Mandaean Associations Union, retrieved 8 October 2021
  7. Hanish, Shak (2019). The Mandaeans In Iraq. In Rowe, Paul S. (2019). Routledge Handbook of Minorities in the Middle East. London and New York: Routledge. p. 163. ISBN 9781317233794.
  8. (2004) Sacred Books of the Hindus Volume 22 Part 2: Pt. 2, p. 67, R.B. Vidyarnava, Rai Bahadur Srisa Chandra Vidyarnava
  9. Nandalal Sinha {1934} The Vedânta-sûtras of Bâdarâyaṇa, with the Commentary of Baladeva. p. 413
  10. "Secondary Creation". Krishna.com. Archived from the original on 26 November 2009. Retrieved 2009-08-06.
  11. Harvey, Peter (2013). An Introduction to Buddhism: Teachings, History and Practices (2nd ed.). Cambridge, UK: Cambridge University Press. pg. 36-8
  12. Nayanar (2005b), p.190, Gāthā 10.310
  13. Soni, Jayandra (1998). "Jain Philosophy". Routledge Encyclopedia of Philosophy. London: Routledge. Archived from the original on 5 July 2008. Retrieved 2008-06-27.
  14. "The Great Hare". Community-2.webtv.net. Archived from the original on 2012-12-09. Retrieved 2010-06-29.
  15. "Nanabozho, Access genealogy". Accessgenealogy.com. Retrieved 2010-06-29.
  16. Julius J. Lipner (2010), Hindus: Their Religious Beliefs and Practices, 2nd Edition, Routledge, ISBN 978-0-415-45677-7, page 8; Quote: "(...) one need not be religious in the minimal sense described to be accepted as a Hindu by Hindus, or describe oneself perfectly validly as Hindu. One may be polytheistic or monotheistic, monistic or pantheistic, even an agnostic, humanist or atheist, and still be considered a Hindu."
  17. Chakravarti, Sitansu (1991), Hinduism, a way of life, Motilal Banarsidass Publ., p. 71, ISBN 978-81-208-0899-7
  18. Flood 1996, p. 226.
  19. Flood 1996, p. 226; Kramer 1986, pp. 20–21
  20. മാക്സ് മുള്ളർ (1878), Lectures on the Origins and Growth of Religions: As Illustrated by the Religions of India, Longmans Green & Co, pages 260-271;

    William Joseph Wilkins, Hindu Mythology: Vedic and Purānic at ഗൂഗിൾ ബുക്സ്, London Missionary Society, Calcutta
  21. HN Raghavendrachar (1944), Monism in the Vedas Archived 6 February 2015 at the Wayback Machine., The half-yearly journal of the Mysore University: Section A - Arts, Volume 4, Issue 2, pages 137-152;

    K Werner (1982), Men, gods and powers in the Vedic outlook, Journal of the Royal Asiatic Society of Great Britain & Ireland, Volume 114, Issue 01, pages 14-24;

    H Coward (1995), Book Review:" The Limits of Scripture: Vivekananda's Reinterpretation of the Vedas", Journal of Hindu-Christian Studies, Volume 8, Issue 1, pages 45-47, Quote: "There is little doubt that the theo-monistic category is an appropriate one for viewing a wide variety of experiences in the Hindu tradition".
  22. 23.0 23.1 23.2 Tracy Pintchman (1994), The Rise of the Goddess in the Hindu Tradition, State University of New York Press, ISBN 978-0791421123, pages 122-138
  23. 24.0 24.1 24.2 Stella Kramrisch (1994), The Presence of Siva, Princeton University Press, ISBN 978-0691019307, pages 205-206
  24. Bryant, Edwin F., ed. (2007). Krishna : a sourcebook. New York: Oxford University Press. p. 7. ISBN 978-0-19-514891-6.
  25. Sutton, Nicholas (2000). Religious doctrines in the Mahābhārata (1st ed.). Delhi: Motilal Banarsidass Publishers. p. 182. ISBN 81-208-1700-1.
  26. Asian Mythologies by Yves Bonnefoy & Wendy Doniger. Page 46
  27. Bryant, Edwin F., ed. (2007). Krishna : a sourcebook. New York: Oxford University Press. p. 18. ISBN 978-0-19-514891-6.
  28. Frazier, Jessica (2011). The Continuum companion to Hindu studies. London: Continuum. pp. 72. ISBN 978-0-8264-9966-0.
  29. Arvind Sharma (2000). Classical Hindu /Thought: An Introduction. Oxford University Press. pp. 64–65. ISBN 978-0-19-564441-8.
  30. (Note: In ancient China, 18,000 does not exactly mean eighteen thousand, it is meant to be "many", or "a number that could not be counted").
  31. 人类起源神话:西北地区民族(04):哈萨克族2-1

ഗ്രന്ഥസൂചിക

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്രഷ്ടാവ്&oldid=4113760" എന്ന താളിൽനിന്ന് ശേഖരിച്ചത്