പുരാതന ഈജിപ്ഷ്യൻ മതവിശ്വാസപ്രകാരം സൂര്യദേവന്റെ പ്രത്യക്ഷരൂപമായ സൂര്യഗോളത്തെയാണ് അത്തേൻ (Aten, Aton, Egyptian jtn) എന്ന് പറയുന്നത്. ഈജിപ്റ്റിലെ ഫറവോയായിരുന്ന അമെൻഹോട്ടെപ് നാലമൻ തുടക്കം കുറിച്ച ഒരു മതശാഖയായ അത്തേനിസത്തിന്റെ ആധാരവും സൂര്യഗോളമായ അത്തേൻ ആണ്. പിൽക്കാലത്ത് അഖ്നാതെൻ എന്ന നാമത്തിൽ അറിയപ്പെട്ട ഫറവോയാണ് അമെൻഹോട്ടെപ് IV. അദ്ദേഹം രചിച്ച "അത്തേൻ സ്തുതിയിൽ", അത്തേനിനെ സൃഷ്ടികർത്താവും, ജീവദാധാവും, ലോകത്തിന്റെ പരിപാലകനുമായി പ്രകീർത്തിക്കുന്നു. അത്തേനിന്റെ ഉദ്ഭവത്തെക്കുറിച്ച് ഐതിഹ്യകഥകളോ, കുടുംബബന്ധങ്ങളോ ഒന്നുമില്ല. ഹോറെംഹെബ് ഫറവോയുടെ കാലത്തോടെ അത്തേൻ ആരാധന ക്ഷയിച്ചുതുടങ്ങി.

അത്തേൻ

പുരാതന ഈജിപ്റ്റിൽ അമെൻഹോട്ടെപ് മൂന്നാമന്റെ കാലഘട്ടത്തിലും, ഫാൽക്കാൺ ശിരസ്സോടുകൂടിയ മനുഷ്യരൂപത്തിൽ സൂര്യദേവനെ(അമുൻ റാ) ആരാധിച്ചിരുന്നു. ഇക്കാലത്തുത്തന്നെ റായുടെ പദവി മാറ്റി അത്തേനിനെ ആ സ്ഥാനത്ത് പുനഃസ്ഥാപിക്കുകയാണുണ്ടായത്. അമെൻഹോട്ടെപ്പ് മൂന്നാമന്റെ പുത്രനും പിൻഗാമിയുമായ അമെൻഹോട്ടെപ്പ് നാലാമന്റെ കാലത്ത് അത്തേൻ ദേവന്റെ ആരാധന കൂടുതൽ പ്രബലമാക്കി. മറ്റുദൈവങ്ങളുടെ ആരാധന നിരോധിച്ച് അത്തേനിനെ സർവ്വോപരിയായ ദൈവമായി കരുതി. ഈജിപ്ഷ്യൻ ചരിത്രത്തിൽ ബഹുദൈവവിശ്വാസത്തിൽ നിന്നും ഏകദൈവ വിശ്വാസത്തിലേക്കുള്ള ഒരു നാഴികക്കല്ലായി അമെൻഹോട്ടെപ്4ആമന്റെ പരിഷ്കാരങ്ങളെ കണക്കാക്കുന്നു. പുതിയ ഏകദൈവവുമായി തനിക്കുള്ള ദൈവിക ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതിനായി, അമെൻഹോട്ടെപ്പ് നാലാമൻ തന്നെ അഖ്നാതെൻ എന്ന് സ്വയം നാമകരണം ചെയ്തു.[1]

ഇതും കാണുക

തിരുത്തുക
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Wilkinson 2003 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=അത്തേൻ&oldid=2484657" എന്ന താളിൽനിന്ന് ശേഖരിച്ചത്