വാഹെ ഗുരു Waheguru (പഞ്ചാബി: vāhigurū)  സിഖ് മതസ്ഥർ ദൈവത്തെ ക്കുറിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണ് വാഹെ ഗുരു.മഹാനായ/അത്യുന്നതനായ ഗുരു എന്നതാണ് പഞ്ചാബി ഭാഷയിൽ .  എന വാക്കർഥം.വാഹ് എന്നത് അതിശയ/അതിശയോക്തി സൂചകവും ഗുരു എന്നത് ഗുരു എന്നും. മറ്റു ചിലർ ഇതിനെ ആന്ദമൂർത്തിയുടെ പ്രകടനമായി വ്യഖ്യാനിക്കുന്നു. സിഖുക്കാർ പരസ്പരം നേരുന്ന ആശംസയായിട്ടാണ് വാഹെഗുരു ഏറ്റവും ഉപയോഗിക്കപ്പെടുന്നത്. പൊതുവായി ഉപയോഗിക്കുന്നത്

"വാഹെ ഗുരു ജി കാ ഖൽസ, വാഹെ ഗുരു ജി കി ഫത്തേ"

സിഖ് ലിഖിതങ്ങളിൽതിരുത്തുക

വാഹെ ഗുരു അല്ലെങ്കിൽ വാഹിഗുരു എന്ന പരാമർശം 16 തവണ ഗുരുഗ്രന്ഥ് സാഹിബിൽ കാണാം. ദൈവത്തിനെ പരാമർശിക്കാൻ ഗ്രന്ഥ് സാഹിബിൽ ഉപയോഗിച്ചിട്ടുള്ള മറ്റ് പദങ്ങൽ ഇവയാണ് ഒങ്കർ സത്ത്ഗുരു (യഥാർഥ ഗുരു), സത്ത്നാം (പരിശുദ്ധ നാമം) , രാമ, റഹ്മാൻ , പുരുഷ , അല്ലാഹ്, ഖുദാ  പത്താം ഗുരുവായ ഗുരു ഗോബിന്ദ് സിംഗ് തന്റെ പല  കൃതികളും ആരംഭിക്കാൻ ഈ ശ്ലൊകഭാഗം ഉപയോഗിച്ചിരുന്നു. ചിലരുടെ അഭിപ്രായത്തിൽ സിഖ് സ്ഥാപകനായ ഗുരു നാനാക്ക് തന്നെയായിരിക്കണം ഇത് ആദ്യമായി ഉപയോഗിച്ചത്.ഈ വീക്ഷണമനുസരിച്ച് ഇത് പാർസി സംസ്കൃത പദങ്ങളുടെ സംയോജനമാണ്       

"https://ml.wikipedia.org/w/index.php?title=വാഹെ_ഗുരു&oldid=2846466" എന്ന താളിൽനിന്ന് ശേഖരിച്ചത്