യഹൂദ, ക്രസ്ത്യൻ, ഇസ്‌ലാം മതങ്ങളെപ്പോലെത്തന്നെ ഒരു സെമിറ്റിക്ക് മതമാണ് മാൻഡെയിനിസം അഥവാ സാബികൾ. ജ്ഞാനവാദത്തിന്റെ വക്താക്കളാണ് ഇവർ.ഇവരുടെ പ്രധാനപ്പെട്ട ഒരു ആരാധന ക്രമമാണ് ജ്ഞാനസ്‌നാനം  (ഇംഗ്ലീഷ്: Baptism) മാൻഡേയനുകളെ സാബികൾ എന്നും വിളിക്കുന്നു . ഖുർആനിൽ ഇവരെ വേദക്കാരി(People Of Book )ലാണ് കൂട്ടിയത്.

വിശ്വാസം

തിരുത്തുക

ഇവർ സ്‌നാപക യോഹന്നാനെ വിശ്വസിക്കുന്നു. എന്നാൽ യേശു ക്രിസ്തുവിനെ ഇവർ വിശ്വസിക്കുന്നില്ല. അവർ യേശുവിനെ സാധാരണക്കാരനായി കണക്കാക്കിയിരിക്കുകയാണ് മനിക്കേയവാദം ഇതിൽ നിന്ന് ഉൾതിരിഞ്ഞ് വന്നതാണ്. ആദം, ആബേൽ (ഹാബീൽ ), ശീസ്, നോഹ (നൂഹ്) സാം,അബ്രഹാം, സ്‌നാപക യോഹന്നാൻ (യഹ്‌യ) എന്നീ സെമിറ്റിക്ക് പ്രവാചകരെ ഇവർ അംഗീകരിക്കുന്നു സ്‌നാപക യോഹന്നാന്റെ അനുയായികളാണ് ഇവർ അറിയപ്പെടുന്നത്. ഇവർ പ്രകൃതിയെ വിശുദ്ധിയോടെ കാണുന്നു, ഇവരുടെ മത ചിഹ്നം പട്ടിൽ പൊതിഞ്ഞ ഒരു മരക്കുരിശാണ്.

ആരാധനാ ക്രമം

തിരുത്തുക

മാൻഡേയൻ ആരാധനകളിൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് ജ്ഞാനസ്‌നാനം ക്രിസ്ത്യൻമതത്തിൽ ഉള്ള പോലെ ഒറ്റത്തവണയല്ല മറിച്ച് എല്ലാ ഞായറാഴ്ച്ചകളിലും അവർ ഈ ചടങ്ങ് നടത്തും ഒഴുകുന്ന വെള്ളത്തിലാണ് അവർ ജ്ഞാനസ്‌നാനം നടത്തുക


ഇവർ ഇപ്പോൾ ഭൂരഭാഗവും ഇറാഖ് ഇറാൻ രാജ്യങ്ങളിലാണ് താമസിക്കുന്നത്‌

"https://ml.wikipedia.org/w/index.php?title=മാൻഡേയിസം&oldid=3941577" എന്ന താളിൽനിന്ന് ശേഖരിച്ചത്