ദ്രവ്യ സംരക്ഷണ നിയമം
ചുറ്റുപാടുകളുമായി എല്ലാതരം ദ്രവ്യ ഊർജ്ജകൈമാറ്റങ്ങൾ നിരോധിച്ച ഒരു വ്യൂഹത്തിൽ ദ്രവ്യത്തിന്റെ അളവ് എല്ലാ സമയത്തും സ്ഥിരമായിരിക്കും. അതായത്പുറമേനിന്ന് ദ്രവ്യം ചേർക്കുകയോ വ്യൂഹത്തിൽനിന്ന് എടുത്തുമാറ്റുകയോ ചെയ്യാതെ വ്യൂഹത്തിലെ ദ്രവ്യത്തിന്റെ അളവിന് വ്യത്യാസം വരുത്താൻ സാദ്ധ്യമല്ല. അതായത് ദ്രവ്യത്തിന്റെ അളവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ലളിതമായി പറഞ്ഞാൽ ദ്രവ്യം നിർമ്മിക്കാനോ നശിപ്പിക്കാനോ സാദ്ധ്യമല്ല ദ്രവ്യത്തിനെ ഒരു രൂപത്തിൽനിന്ന് മറ്റൊരുരൂപത്തിലേക്ക് മാറ്റുവാൻ മാത്രമേ കഴിയൂ. ഒരു അടഞ്ഞവ്യൂഹത്തിലെ രാസപ്രവർത്തനം, ന്യൂക്ലിയാർ രാസപ്രവർത്തനം, റേഡിയോ ആക്ടീവ് ഡീകേ എന്നിവയിലെല്ലാം അഭികാരകങ്ങളുടെ ദ്രവ്യത്തിന്റെ ആകെതുക ഉത്പന്നങ്ങളുടെ ദ്രവ്യത്തിന്റെ ആകെതുകക്ക് തുല്യമായിരിക്കും.
18-ാം നൂറ്റാണ്ടിൽ ആന്റ്വാൻ_ലാവോസിയെയാണ് ദ്രവ്യസംരക്ഷണനിയമം കണ്ടുപിടിച്ചത്. രസതന്ത്രത്തിനെ ആൽകെമിയിൽ നിന്നും ആധുനിക രസതന്ത്രം എന്ന ശാസ്ത്രശാഖയിലേക്ക് എത്തിക്കുന്നതിന് ഈ നിയമത്തിന് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ നിയമം രസതന്ത്രം, ബലതന്ത്രം, ഫ്ലൂയിഡ് ഡൈനാമിക്സ് തുടങ്ങി വിവിധ ശാസ്ത്രശാഖകളിൽ ഉപയോഗിക്കുന്നു.