വിനീത് കുമാർ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഒരു മലയാളചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ് വിനീത് കുമാർ. പഠിപ്പുര എന്ന ചിത്രത്തിലൂടെ ബാലതാരം ആയാണ് സിനിമയിലേക്ക് പ്രവേശിച്ചത്. അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ 2015-ൽ സിനിമാ സംവിധാന രംഗത്തേക്ക് പ്രവേശിച്ചു.[1]
വിനീത് കുമാർ | |
---|---|
തൊഴിൽ | ചലച്ചിത്രനടൻ |
ജീവിതരേഖ
തിരുത്തുകകണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ ജനനം. കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ, ഗവ: ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. പതിനൊന്നാം വയസിൽ കേരള സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭ ആയി. ഏറ്റവും പ്രായം കുറഞ്ഞ കലാപ്രതിഭയായിരുന്നു വിനീത്. 2009 ആഗസ്ത് 19ന് വിനീത് വിവാഹിതനായി.[2]സന്ധ്യയാണ് ഭാര്യ. മകൾ മൈത്രയീ.
പുരസ്കാരങ്ങൾ
തിരുത്തുക- 1989-ലെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ഒരു വടക്കൻ വീരഗാഥ
- കേരള സ്കൂൾ കലോത്സവത്തിലെ കലാപ്രതിഭാപട്ടം.[3]
ചലച്ചിത്രങ്ങൾ
തിരുത്തുക- ഒരു വടക്കൻ വീരഗാഥ
- പഠിപ്പുര
- അനഘ
- ദശരഥം
- ഭാരതം
- ഇൻസ്പെക്ടർ ബാലറാം
- സർഗം
- മിഥുനം
- അദ്വൈതം
- വിഷ്ണു
- തച്ചോളി വർഗീസ് ചേകവർ
- അഴകിയ രാവണൻ
- കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
- ദേവദൂതൻ
- തോട്ടം
- ഷാർജ ടൂ ഷാർജ
- പ്രണയമണിതൂവൽ
- കണ്മഷി
- മേൽവിലാസം ശരിയാണ്
- മഴനൂൽകനവ്
- അപരചിതൻ
- സേതുരാമയ്യർ സി ബി ഐ
- കൊട്ടാരം വൈദ്യൻ
- ദി ടൈഗർ
- പുലിജന്മം
- അരുണം
- ബാബാ കല്യാണി
- വൽമീകം
- ഫ്ലാഷ്
- സ്വപ്നങ്ങളിൽ ഹൈസൽ മേരി
- തിരക്കഥ
- സൂഫി പറഞ്ഞ കഥ
- സഹപാടി
- സെവൻസ്
- ഇത് നമ്മുടെ കഥ
- ചാപ്റ്റെഴ്സ്
- ഫേസ് ടു ഫേസ്
- കാശ്
- പേരിനൊരു മകൻ
- ഒരു യാത്രയിൽ
- വേഗം
- ഒരു വടക്കൻ സെല്ഫി (അതിഥി വേഷം)
സംവിധാനം
തിരുത്തുക- അയാൾ ഞാനല്ല[4]
2. ഡിയർ ഫ്രണ്ട്. (2022)
3. പവി കെയർടേക്കർ (2024)