സീറോ മലങ്കര കത്തോലിക്കാ സഭ

ചേർന്നേതോടെ

DebateBetweenCatholicsAndOrientalChristiansInThe13thCenturyAcre1290.jpg
പൗരസ്ത്യ സുറിയാനി പാരമ്പര്യം
സിറോ-മലബാർ സഭ
കൽദായ കത്തോലിക്കാ സഭ
പാശ്ചാത്യ സുറിയാനി പാരമ്പര്യം
സീറോ മലങ്കര കത്തോലിക്കാ സഭ
സുറിയാനി കത്തോലിക്കാ സഭ
മാറോനായ കത്തോലിക്കാ സഭ
അലക്സാണ്ട്രിയൻ പാരമ്പര്യം
കോപ്റ്റിക് കത്തോലിക്കാ സഭ
എത്യോപ്യൻ കത്തോലിക്കാ സഭ
എറിത്രിയൻ കത്തോലിക്കാ സഭ
അർമേനിയൻ പാരമ്പര്യം
അർ‌മേനിയൻ കത്തോലിക്കാ സഭ
ഗ്രീക്ക് സഭാപാരമ്പര്യം
അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ സഭ
ബൈലോറഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ക്രൊയേഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഗ്രീക്ക് ബൈസന്റൈൻ കത്തോലിക്കാ സഭ
ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ
മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ
റൊമേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
റുഥേനിയൻ കത്തോലിക്കാ സഭ
സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ
യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ

കത്തോലിക്കാ സഭയിലെ ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയാണ് സിറോ മലങ്കര കത്തോലിക്കാ സഭ (Syro-Malankara Catholic Church)[1] അഥവാ മലങ്കര സുറിയാനി കത്തോലിക്കാ സഭ. മലങ്കര ഓർത്തഡോക്സ് സഭാംഗവും ബഥനി സന്യാസ സമൂഹങ്ങളുടെ സ്ഥാപകനും മെത്രാപ്പോലീത്തയായിരുന്ന   മോർ ഇവാനിയോസ് 1930 സെപ്റ്റംബർ 20 ന് കത്തോലിക്കാ സഭയിൽ ചേർന്നേടെയാണ് മലങ്കര കത്തോലിക്കാ സഭ രൂപംകൊണ്ടത്.

ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായിരുന്ന സിറോ മലങ്കര കത്തോലിക്കാ സഭയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2005 ഫെബ്രുവരി10-നു് മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായി ഉയർത്തി. ബസേലിയോസ് മാർ ക്ലീമിസ് ആണ് . 2007 മാർച്ച് 5 മുതൽ ഈ സഭയുടെ മേജർ ആർച്ചുബിഷപ്പ്. കേരളത്തിൽ അഞ്ചും തമിഴ്‌നാട്ടിൽ ഒന്നും കർണാടകയിൽ ഒന്നും ഭദ്രാസനം ഉണ്ട്. ബസേലിയോസ്‌ ക്ലീമിസ് നെ പ്രഥമ കർദ്ദിനാളായി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2012 ഒക്ടോബർ 24-ന് പ്രഖ്യാപനം ചെയ്തു. നവംബർ 24-ന് കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.

മലങ്കര കത്തോലിക്കാസഭയുടെ കുർബാന അന്ത്യോഖ്യൻ സുറിയാനി റീത്തിലാണ്. ഇതിൽ രഹസ്യ ഒരുക്കശുശ്രൂഷ അഥവാ തുയോബോ, പരസ്യവിഭാഗം, രഹസ്യ സമാപന ശുശ്രൂഷ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്.

സ്മരണീയ ദിനങ്ങൾതിരുത്തുക

 1. 52 എ.ഡി. മാർത്തോാശ്ലീഹാ കേരളത്തിൽ വന്നു. സ്ഥാപിച്ച പളളികൾ: കൊടുങ്ങല്ലൂർ, പാലയൂർ, പറവൂർ (കോട്ടക്കാവ്), കോക്കമംഗലം, ചായൽ, നിരണം, കൊല്ലം.
 2. 72 ജൂലൈ 3 മാർത്തോമാശ്ലീഹാ വേദസാക്ഷിമുടി പ്രാപിച്ചു.
 3. 344 ക്‌നായിത്തൊൻ കൊടുങ്ങല്ലൂരിൽ വന്നിറങ്ങി.
 4. 1599 ജൂൺ 20-26 ഉദയംപേരൂർ സുന്നഹദോസ്.
 5. 1653 ജനു 3 കൂനൻ കുരിശുസത്യം (പോർച്ചുഗീസ് ഭരണത്തിനെതിരെ).
 6. 1930 സെപ്റ്റം 20 മലങ്കര പുനരൈക്യദിനം
 7. മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, മാർ തെയോഫിലോസ് എപ്പിസ്‌കോപ്പാ എന്നിവരുൾപ്പടെ അഞ്ചുപേരുടെ പുനരൈക്യം.
 8. 1932 ജൂൺ 11 മലങ്കര അന്ത്യോക്യൻ സുറിയാനി ഹൈരാർക്കി സ്ഥാപനം. തിരുവനന്തപുരം അതിഭദ്രാസനത്തിന്റെയുംതിരുവല്ലാ ഭദ്രാസനത്തിന്റെയും സ്ഥാപനം.
 9. 1933 മാർച്ച് 12 മലങ്കര അന്ത്യോക്യൻ സുറിയാനി ഹൈരാർക്കി ഉദ്ഘാടനം, തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 10. 1933 നവം 6 തിരുവല്ലാ ഭദ്രാസനത്തിന്റെ പ്രഥമ അദ്ധ്യക്ഷൻ യാക്കോബ് മാർ തെയോഫിലോസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 11. 1937 നവം 29 ഓർത്തഡോക്‌സ് സഭയിലെ നിരണം മെത്രാൻ ജോസഫ് മാർ സേവേറിയോസ് തിരുമേനിയുടെ പുനരൈക്യം.
 12. 1938 നവം 12 ക്‌നാനായ യാക്കോബായ സഭയിലെ തോമസ് മാർ ദിയൊസ്‌കോറോസ് തിരുമേനിയുടെ പുനരൈക്യം.
 13. 1943 ഫെബ്രു 22 തോമസ് മാർ ദിയൊസ്‌കോറോസ് തിരുമേനി കാലം ചെയ്തു.
 14. 1950 മെയ് 5 തിരുവല്ലാ ഭദ്രാസനാദ്ധ്യക്ഷൻ ജോസഫ് മാർ സേവേറിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 15. 1953 ജനു 29 തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ സഹായമെത്രാൻ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ മെത്രാഭിഷേകം.
 16. 1953 ജൂലൈ 15 മാർ ഈവാനിയോസ് തിരുമേനി കാലംചെയ്തു.
 17. 1954 ഏപ്രി 22 തിരുവല്ലാ ഭദ്രാസനത്തിന്റെ സഹായമെത്രാൻ സക്കറിയാസ് മാർ അത്തനാസിയോസ് തിരുമേനിയുടെ മെത്രാഭിഷേകം.
 18. 1955 ജനു 18 മാർ സേവേറിയോസ് തിരുമേനി കാലം ചെയ്തു.
 19. 1955 ജനു 22 തിരുവല്ലാ ഭദ്രാസന ദ്വിതീയ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 20. 1955 ജനുവരി 27 തിരുവല്ലാ ഭദ്രാസനാദ്ധ്യക്ഷൻ സക്കറിയാസ് മാർ അത്തനാസിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 21. 1956 ജൂൺ 27 മാർ തെയോഫിലോസ് തിരുമേനി കാലംചെയ്തു.
 22. 1962 ഒക്‌ടോ 11 21ാം സാർവത്രിക സുന്നഹദോസ് (2ാം വത്തിക്കാൻ കൗൺസിൽ) ആരംഭം. രണ്ടാം വത്തിക്കാൻ കൗൺസിലിൽ മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് തിരുവനന്തപുരം മെത്രാപ്പോലിത്തൻ ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയും തിരുവല്ലാ ഭദ്രാസനാദ്ധ്യക്ഷൻ സഖറിയാസ് മാർ അത്തനാസിയോസ് തിരുമേനിയും എല്ലാ സെഷനുകളിലും സംബന്ധിച്ചു.
 23. 1964 ഡിസം 4 പോൾ ആറാമൻ മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം.
 24. 1965 ഫെബ്രു 22 തിരുവനന്തപുരം അതിഭദ്രാസന ദൈവാലയ പ്രതിഷ്ഠ.
 25. 1965 ഡിസം 8 21ാം സാർവത്രിക സുന്നഹദോസ് സമാപനം.
 26. 1967 ഡിസം 16 പൗലോസ് മാർ പീലക്‌സിനോസ് തിരുമേനിയുടെ മെത്രാഭിഷേകം.
 27. 1977 ആഗ 28 മലബാർ സ്വതന്ത്ര സഭയുടെ മെത്രാൻ പൗലോസ് മാർ പീലക്‌സിനോസ് തിരുമേനിയുടെ പുനരൈക്യം.
 28. 1977 സെപ്റ്റം 28 സക്കറിയാസ് മാർ അത്തനാസിയോസ് തിരുമേനികാലംചെയ്തു.
 29. 1978 ഒക്‌ടോ 28 ബത്തേരി ഭദ്രാസന സ്ഥാപനം.
 30. 1978 ഡിസം 28 സിറിൽ മാർ ബസേലിയോസ് തിരുമേനിയുടെയും (ബത്തേരി ഭദ്രാസനം) ഐസക് മാർ യൂഹാനോൻ തിരുമേനിയുടെയും (തിരുവല്ലാ ഭദ്രാസനം) മെത്രാഭിഷേകം.
 31. 1978 ഡിസം 29 തിരുവല്ലാ ഭദ്രാസനാദ്ധ്യക്ഷൻ ഐസക് മാർ യൂഹാനോൻ തിരുമേനിയുടെ സ്ഥാനാരോഹണം.
 32. 1979 ഫെബ്രു 2 ബത്തേരി ഭദ്രാസനത്തിന്റെ പ്രഥമമെത്രാൻ സിറിൽ മാർ ബസേലിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം. 1980 ഡിസം 27 തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ സഹായ മെത്രാൻ ലോറൻസ് മാർ അപ്രേം തിരുമേനിയുടെ മെത്രാഭിഷേകം.
 33. 1980 ഡിസം 28 പുനരൈക്യ കനകജൂബിലി ആഘോഷ സമാപനം,കോട്ടയം.
 34. 1986 ഫെബ്രു 8 പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രൽ ദൈവാലയം സന്ദർശിച്ചു.
 35. 1987 ഏപ്രി 28 ഐസക്ക് മാർ യൂഹാനോൻ തിരുമേനി കാലംചെയ്തു.
 36. 1987 ആഗ 1819 പൗരസ്ത്യ തിരുസംഘത്തിന്റെ അദ്ധ്യക്ഷൻ അത്യുന്നത കർദ്ദിനാൾ സൈമൺ ഡി ലൂർദ്ദുസ്വാമിയുടെ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സന്ദർശനം.
 37. 1988 ഏപ്രിൽ 16 ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി സി.ബി.സി.ഐ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
 38. 1988 ആഗ 6 തിരുവല്ലാ ഭദ്രാസനാദ്ധ്യക്ഷൻ ഗീവർഗീസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും.
 39. 1989 മെയ് 25 സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയുടെ കൂദാശ.
 40. 1994 ഒക്‌ടോ 10 ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനികാലംചെയ്തു.
 41. 1995 ഡിസം 14 മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ് സിറിൽ മാർ ബസേലിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 42. 1996 ഫെബ്രു 11-13 പൗരസ്ത്യ തിരുസംഘത്തിന്റെ അദ്ധ്യക്ഷൻ അക്കിലെ കർദ്ദിനാൾ സിൽവെസ്ത്രീനിയുടെ മലങ്കര കത്തോലിക്കാ സഭാസന്ദർശനം.
 43. 1996 ഫെബ്രു 13-21 സി.ബി.സി.ഐ. സേളനം തിരുവനന്തപുരം മലങ്കര മേജർ സെമിനാരിയിൽ.
 44. 1996 ഡിസം 16 മാർത്താണ്ഡം ഭദ്രാസന സ്ഥാപനം.
 45. 1997 ജനു 23 മാർത്താണ്ഡം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാൻ ലോറൻസ് മാർ അപ്രേം തിരുമേനിയുടെ സ്ഥാനാരോഹണം.
 46. 1997 ഫെബ്രു 5 ബത്തേരി ഭദ്രാസനാദ്ധ്യക്ഷൻ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും.
 47. 1997 ഏപ്രിൽ 8 ലോറൻസ് മാർ അപ്രേം തിരുമേനി കാലം ചെയ്തു.
 48. 1997 ജൂലൈ 17 തിരുവല്ലാ സഹായമെത്രാൻ തോമസ് മാർ കൂറിലോസ് തിരുമേനിയുടെ മെത്രാഭിഷേകം.
 49. 1998 ജൂൺ 29 യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനിയുടെയും (മാർത്താണ്ഡം ഭദ്രാസനം), ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയുടെയും (തിരുവനന്തപുരം അതിഭദ്രാസന സഹായമെത്രാൻ) മെത്രാഭിഷേകം.
 50. 1998 ജൂലൈ 1 മാർത്താണ്ഡം ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനിയുടെ സ്ഥാനാരോഹണം.
 51. 1998 നവം 3 പൗലോസ് മാർ പീലക്‌സിനോസ് തിരുമേനി കാലം ചെയ്തു.
 52. 2000 ജൂൺ 24 ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് തിരുമേനി സി.ബി.സി.ഐ. പ്രസിഡന്റായി ചുമതലയേറ്റു.
 53. 2001 ആഗ 15 തിരുവനന്തപുരം അതിഭദ്രാസന സഹായമെത്രാൻ, വടക്കേ അമേരിക്കയുടേയും യൂറോപ്പിൻേറയും അപ്പസ്‌തോലിക് വിസിറ്റർ ഐസക് മാർ ക്ലീമീസ് തിരുമേനിയുടെ മെത്രാഭിഷേകം.
 54. 2003 ജനു 15 മൂവാറ്റുപുഴ ഭദ്രാസനസ്ഥാപനം.
 55. 2003 ഫെബ്രു 6 മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാൻ തോമസ് മാർ കൂറിലോസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 56. 2003 ഒക്‌ടോ 2 തിരുവല്ലാ മെത്രാൻ ഐസക് മാർ ക്ലീമിസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 57. 2004 സെപ്റ്റം 20 തിരുവല്ലായിലെ പുതിയ ഭദ്രാസന ദൈവാലയപ്രതിഷ്ഠ.
 58. 2005 ഫെബ്രു 10 മലങ്കര സുറിയാനി കത്തോലിക്കാ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സിംഹാസന സ്ഥാപനം.
 59. 2005 ഫെബ്രു 19 തിരുവനന്തപുരം അതിഭദ്രാസന സഹായമെത്രാൻ, വടക്കേ അമേരിക്കയുടേയും യൂറോപ്പിൻേറയും അപ്പസ്‌തോലിക് വിസിറ്റർ ജോസഫ് മാർ തോമസ് തിരുമേനിയുടെ മെത്രാഭിഷേകം.
 60. 2005 മാർ 31ഏപ്രി 1 മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അനൗദ്യോഗിക പ്രാരംഭ സുന്നഹദോസ് തിരുവല്ലാ ചെറുപുഷ്പഗിരി അരമനയിൽ.
 61. 2005 ഏപ്രിൽ 8 റോമിൽ നടന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ മൃതസംസ്‌ക്കാര ശുശ്രൂഷയിൽ മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്കാബാവായും തിരുവല്ലാ ഭദ്രാസനാദ്ധ്യക്ഷൻ ഐസക് മാർ ക്ലീമിസ് തിരുമേനിയും പങ്കെടുത്തു.
 62. 2005 മെയ് 14 മോറാൻ മോർ സിറിൽ ബസേലിയോസ് തിരുമേനിയുടെ മേജർ ആർച്ചുബിഷപ്പ്  കാതോലിക്കാ സ്ഥാനാരോഹണം.
 63. 2005 മെയ് 15 തിരുവനന്തപുരത്ത് കാതോലിക്കേറ്റ് സെന്ററിന്റെ ശിലാശീർവാദകർം പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷൻ ഇഗ്നാസ് കർദ്ദിനാൾ മൂസാ ദാവൂദ്
 64. 2005 ആഗ 16-18 മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ ഔദ്യോഗിക എപ്പിസ്‌കോപ്പൽ സുന്നഹദോസ് തിരുവനന്തപുരം കാതോലിക്കേറ്റ് സെന്ററിൽ.
 65. 2005 സെപ്റ്റം 19-21 പുനരൈക്യ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മാവേലിക്കരയിൽ.
 66. 2006 മെയ് 15 തിരുവല്ലാ അതിഭദ്രാസന സ്ഥാപനം, തിരുവല്ലാ കേന്ദ്രമായ മെത്രാപ്പോലീത്തൻ പ്രവിശ്യയുടെ സ്ഥാപനം.
 67. 2006 ജൂൺ 10 തിരുവല്ലാ അതിഭദ്രാസന പ്രഥമ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ് ഐസക് മാർ ക്ലീമിസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 68. 2007 ജനു 1 മാവേലിക്കര ഭദ്രാസന സ്ഥാപനം.
 69. 2007 ജനു 18 മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്കാബാവ കാലംചെയ്തു.
 70. 2007 ഫെബ്രു 8-10 മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ കാതോലിക്കാബാവായെ തെരഞ്ഞെടുക്കുവാനുള്ള പ്രഥമ സുന്നഹദോസ് തിരുവനന്തപുരത്ത് കാതോലിക്കേറ്റ് സെന്ററിൽ.
 71. 2007 ഫെബ്രു 10 മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കാതോലിക്കാ ബാവായായി മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ് ഐസക് മാർ ക്ലീമിസ് തിരുമേനിയെ പ. സുന്നഹദോസ് തെരഞ്ഞെടുത്തു.
 72. 2007 ഫെബ്രു 16 മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 73. 2007 മാർച്ച് 5 ഐസക് മാർ ക്ലീമിസ് തിരുമേനി, 'മോറാൻ മോർ ബസേലിയോസ് ക്ലീമിസ് ' എന്ന നാമത്തിൽ കാതോലിക്കാ ബാവായായി സ്ഥാനാരോഹണം ചെയ്തു.
 74. 2007 മാർച്ച് 10 ഭാരതത്തിലെ മലങ്കര സുറിയാനി കത്തോലിക്കാ നിർവഹിച്ചു. അജപാലന പ്രദേശ പരിധിക്ക് പുറത്തുള്ളവരുടെ അപ്പസ്‌തോലിക് വിസിറ്റർ ജേക്കബ് മാർ ബർണബാസ് തിരുമേനിയുടെ മെത്രാഭിഷേകം.
 75. 2007 മാർച്ച് 22 ഭാരതത്തിലെ മലങ്കര സുറിയാനി കത്തോലിക്കാ അജപാലന പ്രദേശ പരിധിക്ക് പുറത്തുള്ളവരുടെ അപ്പസ്‌തോലിക് വിസിറ്റർ ജേക്കബ് മാർ ബർണബാസ് തിരുമേനി ചുമതലയേറ്റു.
 76. 2007 മേയ് 2 തിരുവല്ല അതിഭദ്രാസന മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 77. 2007 ജൂലൈ 14 ആർച്ചുബിഷപ്പ് മാർ ഈവാനിയോസ് തിരുമേനിയെ 'ദൈവദാസനായി' മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ പ്രഖ്യാപിച്ചു.
 78. 2007 സെപ്റ്റം 20-21 മലങ്കര സുറിയാനി കത്തോലിക്കാ ഹയരാർക്കിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ബത്തേരി ഭദ്രാസനത്തിലെ കോടഞ്ചേരിയിൽ.
 79. 2007 സെപ്റ്റം 23 ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനിയുടെ 125ാം ജന്മവാർഷികം മാവേലിക്കര പുതിയകാവിൽ.
 80. 2008 ഫെബ്രു 9 മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ എബ്രഹാം മാർ യൂലിയോസ് തിരുമേനിയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും.
 81. 2008 ഒക്‌ടോ 5-26 പരി. ബനഡിക്ട് പതിനാറാമൻ മാർപാപ്പാ റോമിൽ വിളിച്ച് ചേർത്ത Synod on Word of God ൽ മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ പങ്കെടുത്തു.
 82. 2008 ഒക്‌ടോ 12 വി. അൽഫോൺസായെ വിശുദ്ധ പദവിയിലേക്കുയർത്തിയ റോമിലെ ചടങ്ങിൽ മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ പങ്കെടുത്തു.
 83. 2008 നവം 10 പൗരസ്ത്യ തിരുസംഘ അധ്യക്ഷൻ അത്യുന്നത കർദ്ദിനാൾ ലിയനാർഡോ സാന്ദ്രിയുടെ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സന്ദർശനം.പാളയം സെന്റ് മേരി സമാധാന രാജ്ഞി ദൈവാലയം ബസിലിക്കയായി തിരുസിംഹാസനം ഉയർത്തി.
 84. 2009 സെപ്റ്റം 20-26 അന്ത്യോഖ്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് യൂസഫ് തൃതീയൻ യൗനാൻ ബാവായുടെ മലങ്കര കത്തോലിക്കാ സഭാസന്ദർശനം. മലങ്കര സുറിയാനി കത്തോലിക്കാ സഭ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ പ്രേഷിത പ്രവർത്തനം ആരംഭിച്ചതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മാർത്താളശം ഭദ്രാസനത്തിലെ മരിയഗിരിയിൽ.
 85. 2010 ജനു 25 പത്തനംതിട്ട, പുത്തൂർ ഭദ്രാസനങ്ങളുടെ സ്ഥാപനം.
 86. 2010 മാർച്ച് 13 വിൻസെന്റ് മാർ പൗലോസ് (മാർത്താണ്ഡം ഭദ്രാസനം), തോമസ് മാർ അന്തോണിയോസ് (കൂരിയ മെത്രാൻ), സാമുവൽ മാർ ഐറേനിയോസ് (തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാൻ),ഫിലിപ്പോസ് മാർ സ്‌തേഫാനോസ് (തിരുവല്ല അതിഭദ്രാസന സഹായമെത്രാൻ) എന്നീ തിരുമേനിമാരുടെ മെത്രാഭിഷേകം. ഗ്രീക്ക് മെൽക്കൈറ്റ് കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ ഗ്രിഗോറിയോസ് കകക ലഹാം പാത്രിയർക്കീസ് മുഖ്യാതിഥി.
 87. 2010 മാർച്ച് 14 മാർത്താണ്ഡം ഭദ്രാസനാദ്ധ്യക്ഷൻ വിൻസെന്റ് മാർ പൗലോസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 88. 2010 മാർച്ച് 20 പത്തനംതിട്ട ഭദ്രാസനത്തിന്റെ പ്രഥമ മെത്രാൻ യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനിയുടെ സ്ഥാനാരോഹണം.
 89. 2010 ഏപ്രി 13 ബത്തേരി ഭദ്രാസനാദ്ധ്യക്ഷൻ ജോസഫ് മാർ തോമസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 90. 2010 ഏപ്രി 15 പുത്തൂർ ഭദ്രാസനാദ്ധ്യക്ഷൻ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം.
 91. 2010 ജൂലൈ 14 അമേരിക്കയിലെ മലങ്കര സുറിയാനി കത്തോലിക്കാ എക്‌സാർക്കേറ്റിന്റെ സ്ഥാപനം.
 92. 2010 സെപ്തം 20-21 80ാം പുനരൈക്യവാർഷികം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ.
 93. 2010 സെപ്തം 21 അമേരിക്കയിലെ എക്‌സാർക്കേറ്റിന്റെ മെത്രാനും കാനഡ, യൂറോപ്പ് എന്നിവയുടെ അപ്പസ്‌തോലിക് വിസിറ്ററുമായ തോമസ് മാർ യൗസേബിയൂസ് തിരുമേനിയുടെ മെത്രാഭിഷേകം.
 94. 2010 ഒക്‌ടോ 3 അമേരിക്കയിലെ എക്‌സാർക്കേറ്റിന്റെ പ്രഥമ മെത്രാൻ തോമസ് മാർ യൗസേബിയൂസ് തിരുമേനിയുടെ സ്ഥാനാരോഹണം (ന്യൂയോർക്കിൽ).
 95. 2010 ഒക്‌ടോ 10-24 പരി. ബനഡിക്ട് പതിനാറാമൻ മാർപാപ്പാ റോമിൽ വിളിച്ചുചേർത്ത Special Synod on Middle East-ൽ മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ പങ്കെടുത്തു.
 96. 2011 മാർച്ച് 25 മലങ്കര സുറിയാനി കത്തോലിക്കാസഭ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ സഭയായി ഉയർത്തപ്പെട്ടതിനുശേഷം ആദ്യമായി മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തിൽ പരി. എപ്പിസ്‌ക്കോപ്പൽ സുന്നഹദോസിലെ അഭിവന്ദ്യ പിതാക്കന്മാർ പരി. ബനഡിക്ട് പതിനാറാമൻ മാർപാപ്പായുമായി നടത്തിയ ആദ് ലിമിന സന്ദർശനം.
 97. 2011 സെപ്തം 21 കാതോലിക്കേറ്റ് സെന്ററിന്റെ കൂദാശ.
 98. 2011 സെപ്തം 21-23 പ്രഥമ മലങ്കര സുറിയാനി കത്തോലിക്കാ അസംബ്ലി (കാതോലിക്കേറ്റ് സെന്റർ, പട്ടം).
 99. 2011 ഒക്‌ടോ 27 പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ മാർപാപ്പാ, വിളിച്ചുകൂട്ടിയ ലോകമതങ്ങളുടെ നേതാക്കന്മാരുടെ പ്രാർത്ഥനാ സേളനം അസീസിയിലും വത്തിക്കാനിലുംവച്ച് നടത്തപ്പെട്ടതിൽ ഭാരതസഭയുടെ പ്രതിനിധിയായി മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ സംബന്ധിച്ചു.
 100. 2012 ജനുവരി 25, 26 മൂവാറ്റുപുഴ കത്തീഡ്രൽ കൂദാശ.
 101. 2012 മാർച്ച് 9-10 മൂറോൻ കൂദാശ (പട്ടം കത്തീഡ്രൽ).
 102. 2012 സെപ്തം 20 പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിന്റെ മൂറോൻ കൂദാശ. മാറോനീത്താ സുറിയാനി കത്തോലിക്കാസഭയുടെ പാത്രിയർക്കീസ് മോറാൻ മോർ ബഷാറാ ബുത്ത്‌റോസ്അൽ രായി ബാവായുടെ മലങ്കര സുറിയാനി കത്തോലിക്കാസഭാ സന്ദർശനം.
 103. 2012 ഒക്‌ടോ 7-28 പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ മാർപാപ്പാ, റോമിൽ വിളിച്ചുചേർത്ത Synod on New Evangelization ൽ മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ പങ്കെടുത്തു.
 104. 2012 ഒക്‌ടോ 24 പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ മാർപാപ്പാ, മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായെ കർദിനാളായി പ്രഖ്യാപിച്ചു.
 105. 2012 നവം 24 മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ കർദിനാളായി വത്തിക്കാനിൽ സ്ഥാനാരോഹണം ചെയ്തു.
 106. 2012 നവം 25 അഭിനവ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ മുഖ്യകാർികത്വത്തിൽ റോമിലെ സെന്റ് ജോൺ & പോൾ ബസിലിക്കായിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൃതജ്ഞതാബലി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള സഭാമേലദ്ധ്യക്ഷന്മാർ പങ്കെടുത്തു. തുടർന്ന് അനുമോദനസേളനം, സ്‌നേഹവിരുന്ന്.
 107. 2013 മാർച്ച് 12-13 ആഗോള കത്തോലിക്കാ സഭയുടെ 266ാം മാർപാപ്പായെ തെരഞ്ഞെടുക്കുവാനുള്ള കോൺക്ലേവിൽ ഇദംപ്രഥമമായി മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവാ പങ്കെടുത്തു.
 108. 2013 മാർച്ച് 19 ഫ്രാൻസിസ് മാർപാപ്പായുടെ സ്ഥാനാരോഹണ ശുശ്രൂഷയിൽ മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവാ സംബന്ധിച്ചു.
 109. 2013 മെയ് 19 കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ റോമിലെ തന്റെ സ്ഥാനിക ദൈവാലയമായ (ശേൗേഹമൃ രവൗൃരവ) സെന്റ് ഗ്രിഗോറിയോ 7ാമന്റെ ബസിലിക്കായുടെ ചുമതല ഏറ്റെടുത്തു.
 110. 2013 ജൂലൈ 15 ഫിലിപ്പ്യൻസിലെ മനില ആർച്ചുബിഷപ്പ് അത്യുന്നത കർദിനാൾ അന്തോണിയോസ് ലൂയീസ് താഗ്ലേ തിരുമേനി മാർ ഈവാനിയോസ് പിതാവിന്റെ 60ാം ഓർത്തിരുന്നാളിൽ മുഖ്യാതിഥി.
 111. 2013 സെപ്തം 20 മാവേലിക്കര സെന്റ് മേരീസ് കത്തീഡ്രലിന്റെ മൂറോൻ കൂദാശ. 83ാം പുനരൈക്യവാർഷിക സഭാസംഗമം മാവേലിക്കരയിൽ.
 112. 2014 ഫെബ്രു 11 മേജർ ആർച്ച്ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവാ സി.ബി.സി.ഐ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
 113. 2014 ജൂൺ 23 ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനിയുടെ നാമകരണ നടപടികളുടെ ഭാഗമായി കബർ തുറന്നുള്ള കാനോനിക പരിശോധന.
 114. 2014 ജൂലൈ 15 പൗരസ്ത്യ തിരുസംഘത്തിന്റെ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ്പ് സിറിൽ വസീൽ, ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ 61ാം ഓർത്തിരുന്നാളിൽ മുഖ്യാതിഥി.
 115. 2014 സെപ്തം 20 84ാം പുനരൈക്യവാർഷികം ബത്തേരിയിൽ.
 116. 2014 ഒക്‌ടോ 5-19 പരി. ഫ്രാൻസിസ് മാർപാപ്പാ റോമിൽ വിളിച്ചുചേർത്ത Synod on Family-ൽ മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ പങ്കെടുത്തു.
 117. 2014 നവം. 23 വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും വി. എവുപ്രേസ്യായെയും വിശുദ്ധ പദവിയിലേക്കുയർത്തിയ റോമിലെ ചടങ്ങിൽ മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവാ പങ്കെടുത്തു.
 118. 2015 മാർച്ച് 26 ഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്റെയും കഡ്കി സെന്റ്എഫ്രേം എക്‌സാർക്കേറ്റിന്റെയും സ്ഥാപനം.
 119. 2015 മെയ് 1 ഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ ഉദ്ഘാടനവും പ്രഥമ അദ്ധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് തിരുമേനിയുടെ സ്ഥാനാരോഹണവും ഡൽഹിയിൽ.
 120. 2015 മെയ് 30 കഡ്കി സെന്റ് എഫ്രേം എക്‌സാർക്കേറ്റിന്റെ പ്രഥമ അദ്ധ്യക്ഷൻ തോമസ് മാർ അന്തോണിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം പൂനെയിൽ.
 121. 2015 ജൂലൈ 15 വത്തിക്കാനിലെ Pontifical Council for Justice and Peace- ന്റെ പ്രസിഡന്റ് അത്യുന്നത കർദിനാൾ പീറ്റർ ടർക്‌സൺ തിരുമേനി ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ 62ാം ഓർത്തിരുന്നാളിൽ മുഖ്യാതിഥി.
 122. 2015 സെപ്തം 20 85ാം പുനരൈക്യവാർഷികം തിരുവല്ലായിലെ തിരുമൂലപുരത്തുവെച്ച്.
 123. 2016 ജനുവരി 16 ആർച്ചുബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ജന്മശതാബ്ദി സമാപനം. മുംബൈ ആർച്ചുബിഷപ്പ് കാർഡിനൽ ഓസ്‌വാൾഡ് ഗ്രേഷ്യസ് തിരുമേനി അദ്ധ്യക്ഷനായിരുന്നു. ഇന്ത്യയിലെ അപ്പസ്‌തോലിക് നുൺഷ്യോ അഭിവന്ദ്യ ആർച്ചുബിഷപ്പ് സാൽവത്തോരേ പെനാക്കിയോ തിരുമേനി ഉദ്ഘാടനം ചെയ്തു.
 124. 2016 ജനുവരി 4 അമേരിക്കകാനഡാ സെന്റ് മേരീ, സമാധാന രാജ്ഞി, ഭദ്രാസന സ്ഥാപനം.
 125. 2016 ജനുവരി 23 അമേരിക്കകാനഡാ സെന്റ് മേരീ, സമാധാന രാജ്ഞി, ഭദ്രാസനത്തിന്റെ പ്രഥമ അദ്ധ്യക്ഷൻ തോമസ് മാർ യൗസേബിയൂസ് തിരുമേനിയുടെ സ്ഥാനാരോഹണം ന്യൂയോർക്കിൽ.
 126. 2016 മാർച്ച് 8 മേജർ ആർച്ച്ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവാ സി.ബി.സി.ഐ. പ്രസിഡന്റായി രണ്ടാംവട്ടം തെരഞ്ഞെടുക്കപ്പെട്ടു.
 127. 2016 ജൂലൈ 15 ന്യൂയോർക്ക് ആർച്ചുബിഷപ്പ് കർദ്ദിനാൾ തിമോത്തി മൈക്കിൾ ഡോളൻ തിരുമേനി ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ 63ാം ഓർത്തിരുന്നാളിൽ മുഖ്യാതിഥി.
 128. 2016 ആഗസ്‌ററ് 25 ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ നാമകരണനടപടികളുടെ അതിഭദ്രാസനതല കാനോനിക അന്വേഷണങ്ങളുടെ സമാപനം.
 129. 2016 സെപ്തം 8 നാമകരണ നടപടികളുടെ ഔദ്യോഗികരേഖകൾ വത്തിക്കാനിലെ വിശുദ്ധ നാമകരണ നടപടികൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ അത്യുന്നത കർദ്ദിനാൾ ആഞ്ചലോ അമാത്തോ തിരുമേനിയെ മേജർ ആർച്ച്ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവായും തോമസ് മാർ അന്തോണിയോസ് തിരുമേനിയും ചേർന്ന് സമർപ്പിച്ചു.
 130. 2016 സെപ്തം 17, 18 86ാം പുനരൈക്യവാർഷികവും സഭാസംഗമവും സൗത്ത് കാനറാ മിഷൻ സ്ഥാപനത്തിന്റെ സുവർണജൂബിലി ആഘോഷവും പുത്തൂർ ഭദ്രാസനത്തിലെ നൂജിബാൽത്തിലയിൽ.
 131. 2016 സെപ്തം 19, 20 ബത്തേരി സെന്റ് തോമസ് കത്തീഡ്രലിന്റെ മൂറോൻ കൂദാശ.
 132. 2017 ജൂലൈ 15 സീറോമലബാർ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി തിരുമേനി ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ 64ാം ഓർത്തിരുന്നാളിൽ മുഖ്യാതിഥി.
 133. 2017 ആഗസ്ത് 5 പാറശ്ശാല ഭദ്രാസനത്തിന്റെ സ്ഥാപനം.
 134. 2017 സെപ്തം 19-21 87ാം പുനരൈക്യവാർഷികവും സഭാസംഗമവും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ അടൂരിൽ. അന്ത്യോക്യൻ കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് യൂസഫ്യൗനാൻ കകക പാത്രിയർക്കീസ് മുഖ്യാതിഥി.
 135. 2017 സെപ്തം 21 ഗീവർഗീസ് മാർ മക്കാറിയോസ് (പുത്തൂർ ഭദ്രാസനം),യൂഹാനോൻ മാർ തെയഡോഷ്യസ് (കൂരിയ മെത്രാൻ,യൂറോപ്പിന്റെയും ഓഷ്യാനിയായുടെയും പ്രഥമ അപ്പസ്‌തോലിക് വിസിറ്റേറ്റർ) എന്നീ തിരുമേനിമാരുടെ മെത്രാഭിഷേകം.
 136. 2017 സെപ്തം 23 പാറശ്ശാല ഭദ്രാസനത്തിന്റെ ഉദ്ഘാടനവും പ്രഥമ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തോമസ് മാർ യൗസേബിയോസ് തിരുമേനിയുടെ സ്ഥാനാരോഹണവും
 137. 2017 സെപ്തം 30 പുത്തൂർ ഭദ്രാസനാദ്ധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം
 138. 2017 ഒക്‌ടോ 28 അമേരിക്കകാനഡാ സെന്റ് മേരീ സമാധാനരാജ്ഞി ഭദ്രാസനാദ്ധ്യക്ഷൻ ഫിലിപ്പോസ് മാർ സ്‌തേഫാനോസ് തിരുമേനിയുടെ സ്ഥാനാരോഹണം

മേജർ അതിരൂപതതിരുത്തുക

 1. തിരുവനന്തപുരം

അതിരൂപതതിരുത്തുക

 1. തിരുവല്ല

രൂപതകൾ - കേരളംതിരുത്തുക

 1. ബത്തേരി
 2. മാവേലിക്കര
 3. മുവാറ്റുപുഴ
 4. പത്തനംതിട്ട
 5. പാറശ്ശാല

രൂപതകൾ - തമിഴ്നാട്തിരുത്തുക

 1. മാർത്താണ്ഡം

രൂപതകൾ - കർണാടകതിരുത്തുക

 1. പുത്തൂർ

സ്ഥാപനങ്ങൾതിരുത്തുക

മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി

പ്രാർത്ഥനക്രമങ്ങൾതിരുത്തുക

 • സാധാരണ പ്രാർത്ഥനക്രമം
 • വലിയനോമ്പിലെ പ്രാർത്ഥനക്രമം
 • ഹാശാ ആഴ്ചയിലെ പ്രാർത്ഥനക്രമം
 • കഷ്ടാനുഭവ ആഴ്ച നമസ്ക്കാരക്രമം

പ്രസിദ്ധീകരണങ്ങൾതിരുത്തുക

ക്രൈസ്‌തവ കാഹളം, ഐക്യദീപം, മലങ്കര ബാലൻ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ചിത്രശാലതിരുത്തുക

ഇതും കാണുക‍തിരുത്തുക


 1. http://www.catholicate.net/