അലക്സാണ്ട്രിയൻ ആചാരക്രമം
പൗരസ്ത്യ ക്രൈസ്തവ സഭകൾക്കിടയിലെ പുരാതനമായ ഒരു സഭാപാരമ്പര്യമാണ് അലക്സാണ്ഡ്രിയൻ സഭാ പാരമ്പര്യം. സവിശേഷമായ ആരാധനാക്രമം, ആചാരാനുഷ്ഠാനവിധികൾ, ഭരണക്രമം, ആധ്യാത്മികത മുതലായവ ഈ സഭാപാരമ്പര്യത്തിന്റെ ഭാഗമാണ്. ഓറിയന്റൽ ഓർത്തഡോക്സ് സഭകളായ കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ ഓർത്തഡോക്സ് സഭ, എറിട്രിയൻ ഓർത്തഡോക്സ് സഭ, എന്നിവയും ഇവയുടെ പൗരസ്ത്യ കത്തോലിക്കാ അനുരൂപ സഭകളായ കോപ്റ്റിക്, എത്യോപ്യൻ, എറിട്രിയൻ കത്തോലിക്കാ സഭകളും ഈ സഭാപാരമ്പര്യം പിന്തുടരുന്നു.[1][2][3]
അലക്സാണ്ട്രിയൻ പാരമ്പര്യത്തിൽപ്പെട്ട ദിവ്യബലിക്രമം മാർക്കോസ് സുവിശേഷകൻ (പരമ്പരാഗതമായി അലക്സാണ്ട്രിയയിലെ ആദ്യത്തെ ബിഷപ്പായി കണക്കാക്കപ്പെടുന്നയാൾ), മഹാനായ ബേസിൽ, അലക്സാണ്ട്രിയയിലെ സിറിൽ, ഗ്രിഗറി നാസിയാൻസസ് എന്നിവരുടെ പേരുകളിലാണ് അറിയപ്പെടുന്നത്. കോപ്റ്റിക് ഭാഷയിലെ ആരാധനാക്രമം, കൊയ്‌നെ ഗ്രീക്കിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ടവയാണ്.[4]
അലക്സാണ്ട്രിയൻ സഭാപാരമ്പര്യത്തെ രണ്ട് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: കോപ്റ്റിക് പാരമ്പര്യവും ഗീസ് പാരമ്പര്യവും. ഈജിപ്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന കോപ്റ്റിക് ഓർത്തഡോക്സ് സഭ കോപ്റ്റിക്ക് കത്തോലിക്കാ സഭ എന്നിവ കോപ്റ്റിക് പാരമ്പര്യം പിന്തുടരുന്നു. എത്യോപ്യൻ, എറിട്രിയൻ ഓർത്തഡോക്സ് സഭകളും അവയുടെ കത്തോലിക്കാ അനുരൂപങ്ങളായ എത്യോപ്യൻ, എറിട്രിയൻ കത്തോലിക്കാ സഭകളും ഗീസ് പാരമ്പര്യത്തിൽപ്പെട്ടവയാണ്.[5]
അവലംബം
തിരുത്തുക- ↑ "Find Us - By Church Type - Coptic Catholic Church". 2017-10-14. Archived from the original on 2017-10-14. Retrieved 2023-09-27.
- ↑ ʿAṭiyyaẗ, ʿAzīz Sūryāl (1991). Cody, Aelred (ed.). The Coptic encyclopedia. Vol. 1. New York: Macmillan. pp. 121b–123b. ISBN 978-0-02-897025-7.
- ↑ Chaillot, Christine (2006). Wainwright, Geoffrey (ed.). The Ancient Oriental Churches. The Oxford history of Christian worship. New York: Oxford University Press. pp. 137–9. ISBN 978-0-19-513886-3.
- ↑ Stuckwish, D. Richard (1997). Bradshaw, Paul F. (ed.). The Basilian anaphoras. Essays on early Eastern eucharistic prayers. Collegeville, Minn: Liturgical Press. ISBN 978-0-8146-6153-6.
- ↑ Spinks, Bryan (2010). Parry, Ken (ed.). Oriental Orthodox Liturgical Traditions. The Blackwell companion to eastern Christianity; Blackwell companions to religion. Malden (Mass.) Oxford (Uk): Wiley-Blackwell. pp. 361–2. ISBN 978-1-4443-3361-9.