കോപ്റ്റിക് കത്തോലിക്കാ സഭ

സാർവത്രിക കത്തോലിക്ക സഭയിലെ 24 വ്യക്തിസഭകളിൽ ഒന്നാണ് ഈജിപ്തിലെ കോപ്റ്റിക് (ഈജിപ്ഷ്യൻ) കത്തോലിക്ക സഭ. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ തന്നെ ഈജിപ്തിൽ ക്രൈസ്തവ വിശ്വാസം എത്തിച്ചേർന്നു. സുവിശേഷകനായ വി. മർക്കോസ് ആണ് ഈജിപ്തിലെ ക്രൈസ്തവ വിശ്വാസത്തിന്റെ സ്ഥാപകൻ.

ചരിത്രംതിരുത്തുക

ആദിമ നൂറ്റാണ്ടുകൾതിരുത്തുക

ക്രിസ്ത്വാബ്ദം 1ആം നൂറ്റാണ്ടിൽ ആരംഭിച്ച ക്രൈസ്തവ വിശ്വാസം ആദ്യ നൂറ്റാണ്ടുകളിൽ വളരെയധികം ക്ലേശങ്ങൾ അനുഭവിക്കേണ്ടതായി വന്നു. പ്രത്യേകിച്ച് ഡയോക്‌ലീഷ്യൻ റോമാ ചക്രവർത്തി ആയ ശേഷം ഈജിപ്തിലെ അനേകം ക്രൈസ്തവർ രക്തസാക്ഷികളായി. ഇതിനെ അനുസ്മരിച്ച് കൊണ്ട് ഡയോക്‌ലീഷിയൻ അധികാരം ഏറ്റിടുത്ത വർഷം ആന്നോ മാർട്ടിറിയം (രക്തസാക്ഷികളുടെ വർഷം, A.M) എന്ന പേരിൽ കോപ്റ്റിക് സഭയുടെ വർഷാരംഭമായി കണക്കാക്കി പോരുന്നു.

ആദിമ നൂറ്റാണ്ടുകളിൽ ഈജിപ്തിലെ അലക്‌സന്ത്രിയായിലെ ക്രിസ്തുവിജ്ഞാനപീഠം ക്രൈസ്തവ വിശ്വാസത്തിന്റെ വളർച്ചക്കും വികാസത്തിനും വലിയ പങ്ക് വഹിച്ചു. ആര്യനിസം, നെസ്തോറിയനിസം എന്നീ പാഷണ്ടതകളെ ചെറുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

ക്രിസ്തുവർഷം 313 ലെ മിലാൻ വിളംബരം വഴി റോമാ സാമ്രാജ്യത്തിലെ മറ്റു ക്രൈസ്തവ സമൂഹങ്ങളെ പോലെ ഈജിപ്തിലെ സഭയ്ക്ക് മത സ്വാതന്ത്ര്യം ലഭിച്ചു. ആ നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഈജിപ്ത് ഒരു ക്രൈസ്തവ ഭൂരിപക്ഷ മേഖലയായി രൂപാന്തരം പ്രാപിച്ചു.6 ആം നൂറ്റാണ്ടിൽ ജസ്‌റ്റീന്യൻ ചക്രവർത്തി ഫിലെയിലെ ക്ഷേത്രങ്ങൾ പൂട്ടിയതോടെ ഈജിപ്തിലെ പരമ്പരാഗത മതം സമ്പൂർണമായി ക്രിസ്തുമതത്തിന് വഴിമാറി.

കൽസിദോനിയ സൂനഹദോസിന് ശേഷംതിരുത്തുക

ഏഷ്യ മിനോറിലെ കൽസിദോനിയായിൽ വച്ച് നടന്ന സൂനഹദോസിൽ വച്ച് സഭയിൽ പിളർപ്പുണ്ടായി. സൂനഹദോസ് തീരുമാനങ്ങൾ റോമായിലെയും കൺസ്റാന്റിനോപോളിസിലെയും സഭകൾ സ്വീകരിച്ചപ്പോൾ കോപ്റ്റിക് സഭ അതിനെ എതിർത്തു. തുടർന്ന് ഇത് ശീഷ്മക്ക്‌ കാരണമായി. ഇതേ തുടർന്ന് സഭയിൽ നിന്ന് പിരിഞ്ഞ്പോയ സഭകൾ ഒറിയെന്റൽ ഓർത്തഡോക്സ് സഭകൾ എന്ന് അറിയപ്പെട്ടു.

ഇസ്ലാമിക അധിനിവേശവും മതാപീഡനവുംതിരുത്തുക

ക്രിസ്തുവർഷം ഏഴാം നൂറ്റാണ്ടിൽ അറബികൾ കിഴക്കൻ റോമാ സാമ്രാജ്യത്തിൽ നിന്നും ഈജിപ്ത് പിടിച്ചെടുത്തു. ക്രമേണ ഇത് ഈജിപ്തിലെ സഭയുടെ മതാപീഡനത്തിന് വഴി തുറന്നു.