സി.കെ. നാണു
പത്ത്, പതിനൊന്ന്, പതിമൂന്ന്, പതിനാല് നിയമസഭകളിൽ അംഗമായിരുന്ന ഒരു ജനതാദൾ (സെക്കുലർ) നേതാവാണ് സി.കെ. നാണു. കുഞ്ഞാപ്പുവിന്റേയും ചിരുതയുടെയും മകനായി 1937 സെപ്റ്റംബർ 6 ന് വടകരയിൽ ജനിച്ചു. നിലവിൽ വടകര മണ്ഡലത്തേയാണ് നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നത്. നായനാർ മന്ത്രിസഭയിൽ ഗതാഗതം, വനം മുതലായ വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
സി.കെ. നാണു | |
---|---|
കേരളത്തിലെ വനം, ഗതാഗത വകുപ്പ് മന്ത്രി | |
ഓഫീസിൽ ഫെബ്രുവരി 17 2000 – മേയ് 13 2001 | |
മുൻഗാമി | എ. നീലലോഹിതദാസൻ നാടാർ |
പിൻഗാമി | കെ. സുധാകരൻ, കെ.ബി. ഗണേഷ് കുമാർ |
മണ്ഡലം | വടകര |
കേരളനിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
മുൻഗാമി | എം.കെ. പ്രേംനാഥ് |
പിൻഗാമി | കെ.കെ. രമ |
മണ്ഡലം | വടകര |
ഓഫീസിൽ മേയ് 14 1996 – മേയ് 12 2006 | |
മുൻഗാമി | കെ. ചന്ദ്രശേഖരൻ |
പിൻഗാമി | എം.കെ. പ്രേംനാഥ് |
മണ്ഡലം | വടകര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വടകര | 6 സെപ്റ്റംബർ 1937
രാഷ്ട്രീയ കക്ഷി | ജനതാദൾ (എസ്) |
പങ്കാളി | മാലതി |
കുട്ടികൾ | രണ്ട് പുത്രന്മാർ |
മാതാപിതാക്കൾ |
|
വസതി | വടകര |
As of ജൂലൈ 1, 2020 ഉറവിടം: നിയമസഭ |
രാഷ്ട്രീയ ജീവിതം
തിരുത്തുകകെ.എസ്.യു, കോൺഗ്രസ് സേവാദൽ വോളന്റിയർ എന്നിവയുടെ സജീവ പ്രവർത്തകനായി 1958-ൽ പൊതുജീവിതം ആരംഭിച്ചു. ജില്ലാ സെക്രട്ടറി, കോഴിക്കോട്, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എന്നീനിലകളിലും പ്രവർത്തിച്ചിരുന്നു. കോൺഗ്രസിലെ 1969-ലെ വിഭജനത്തിനുശേഷം സംഘതാന കോൺഗ്രസിൽ ചേർന്നു. സംഘതാന കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും സംഘതാന യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ നാളുകളിൽ അറസ്റ്റുചെയ്ത് 21 ദിവസം ജയിലിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്. ജനതാ പാർട്ടി രൂപീകരിച്ചതിനുശേഷം ഇദ്ദേഹം അതിന്റെ സംസ്ഥാന, കോഴിക്കോട് ജില്ലാ കമ്മിറ്റികളിൽ അംഗമായി. സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, പാർലമെന്ററി ബോർഡ് ചെയർമാൻ, ജനതാ പാർട്ടി ദേശീയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2016 | വടകര നിയമസഭാമണ്ഡലം | സി.കെ. നാണു | ജനതാദൾ (എസ്.), എൽ.ഡി.എഫ്. | മനയത്ത് ചന്ദ്രൻ | ജനതാദൾ യു., യു.ഡി.എഫ്. |
2011 | വടകര നിയമസഭാമണ്ഡലം | സി.കെ. നാണു | ജനതാദൾ (എസ്.), എൽ.ഡി.എഫ്. | എം.കെ. പ്രേംനാഥ് | എസ്.ജെ.ഡി., യു.ഡി.എഫ്. |
2001 | വടകര നിയമസഭാമണ്ഡലം | സി.കെ. നാണു | ജനതാദൾ (എസ്.), എൽ.ഡി.എഫ്. | കെ. ബാലനാരായണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1996 | വടകര നിയമസഭാമണ്ഡലം | സി.കെ. നാണു | ജനതാദൾ (എസ്.), എൽ.ഡി.എഫ്. | സി. വൽസലൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.