സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)

(എസ്.ജെ.ഡി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജനതാ ദൾ (എസ്.) എന്ന കക്ഷിയിൽ നിന്ന് വിഘടിച്ചുണ്ടായ പാർട്ടിയാണ് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) അഥവ എസ്.ജെ.ഡി.. കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിയോടൊപ്പമാണ് ഈ കക്ഷി നിലയുറപ്പിച്ചിട്ടുള്ളത്.

സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)
ചെയർപേഴ്സൺഎം.പി. വീരേന്ദ്രകുമാർ[1]
സെക്രട്ടറിവർഗ്ഗീസ് ജോർജ്ജ്[1]
രൂപീകരിക്കപ്പെട്ടത്2010
നിന്ന് പിരിഞ്ഞുജെ.ഡി (എസ്)
ലയിച്ചു intoജെ.ഡി (യു)
പ്രത്യയശാസ്‌ത്രംമതനിരപേക്ഷത
ജനാധിപത്യ സോഷ്യലിസം
സഖ്യംഐക്യജനാധിപത്യ മുന്നണി

ചരിത്രം തിരുത്തുക

സി.പി.ഐ. (എം) എന്ന കക്ഷിയുടെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്നു ജനതാദൾ (എസ്) എന്ന കക്ഷിയുടെ കേരള ഘടകം. 2008-ൽ സി.പി.ഐ. (എം), ജനതാദൾ (എസ്) എന്നീ കക്ഷികൾ തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങി. 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താൻ ജനതാദളിനെ (എസ്) അനുവദിക്കുന്നതിൽ സി.പി.ഐ. (എം) താല്പര്യക്കുറവ് കാട്ടിയതോടെ പ്രശ്നം വഷളായി. എം.പി. വീരേന്ദ്രകുമാർ തലപ്പത്തുള്ള മാതൃഭൂമി പത്രം സി.പി.ഐ. (എം) സെക്രട്ടറി പിണറായി വിജയനെതിരേ ലാവലിൻ കേസുമായി സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിച്ചതും അകൽച്ചയ്ക്ക് കാരണമായിരുന്നു. 2010 ഓഗസ്റ്റ് 7-ന് ജനതാദൾ (സെക്യുലാർ) കക്ഷിയിൽ പെട്ട ധാരാളം പ്രവർത്തകർ പാർട്ടി വിട്ട് എം.പി. വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) കക്ഷി രൂപീകരിക്കുകയും ഐക്യ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. [2]

നേതാക്കന്മാർ തിരുത്തുക

എസ്.ജെ.ഡി - ജെ.ഡി.യു. ലയനം തിരുത്തുക

എം.പി. വിരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് പാർട്ടി ജനതാദൾ (യു.)വിൽ 2014 ഡിസംബർ 28-ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് വെച്ച് നടന്ന റാലിയോടെ ലയിച്ചു. ജനതാദൾ യുനൈറ്റഡിന്റെ സംസ്ഥാന പ്രസിഡന്റായി എം.പി. വീരേന്ദ്രകുമാറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. [3]

അവലംബം തിരുത്തുക

  1. 1.0 1.1 ഇലക്ഷൻ കമ്മിഷൻ ഓഫ് ഇൻഡ്യ
  2. ദി ഹിന്ദു
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-12-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-28.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക