ഇതിഹാസഗ്രന്ഥമായ രാമായണത്തെ സീതയുടെ ദൃഷ്ടിയിൽ അവതരിപ്പിക്കുന്ന ഒരു ഹിന്ദി ടെലിവിഷൻ പരമ്പരയാണ് സിയാ കേ റാം (ഹിന്ദി: सिया के राम ; സീതയുടെ രാമൻ).[1] ട്രയാംഗിൾ ഫിലിംസിന്റെ ബാനറിൽ നിഖിൽ സിൻഹ സംവിധാനം ചെയ്ത ഈ പരമ്പര 2015 നവംബർ 16 മുതൽ സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തുവരുന്നു. [2] രാമനെ കേന്ദ്രീകരിച്ചുള്ള ഇതിഹാസ പരമ്പരകളിൽ നിന്നെല്ലാം വ്യത്യസ്തമായി സീതയ്ക്കു പ്രാധാന്യം നൽകിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സീതയ്ക്കു രാമനോടുള്ള പ്രണയവും അതിനുശേഷമുണ്ടാകുന്ന വിരഹവും ഒത്തുചേരലുകളും ഉയർന്ന ദൃശ്യമിഴിവോടെയാണ് ഒരുക്കിയിരിക്കുന്നത്.[3] ആഷിഷ് ശർമ്മയും മദിരാക്ഷി മുണ്ട്ലെയുമാണ് രാമനായും സീതയായും വേഷമിടുന്നത്.[2] ഈ പരമ്പര മലയാളത്തിലേക്കു മൊഴിമാറ്റി സീതായനം എന്ന പേരിൽ ഏഷ്യാനെറ്റിലും സംപ്രേഷണം ചെയ്യുന്നുണ്ട്.

സിയാ കേ റാം
സിയാ കേ റാം പരമ്പരയുടെ പോസ്റ്റർ
മറ്റു പേരുകൾ'മര്യാദ പുരുഷോത്തമ സിയാ കേ റാം'
തരംഇതിഹാസ പരമ്പര
സൃഷ്ടിച്ചത്അനിരുദ്ധ് പതക്ക്
അടിസ്ഥാനമാക്കിയത്രാമായണം
രചനകഥ
ആനന്ദ് നീലകണ്ഠൻ
സംഭാഷണം
സുബ്രത് സിൻഹ
തിരക്കഥ
ഭാവന ബി
സംവിധാനംനിഖിൽ സിൻഹ
ധർമ്മേഷ് ഷാ
അഭിനേതാക്കൾതാഴെ നോക്കുക
ഓപ്പണിംഗ് തീംസിയാ റാം
ഈണം നൽകിയത്സണ്ണി ബവ്റ
ഇന്ദർ ബവ്റ
രാജ്യം ഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)ഹിന്ദി
എപ്പിസോഡുകളുടെ എണ്ണം326
നിർമ്മാണം
നിർമ്മാണംനിഖിൽ സിൻഹ
എഡിറ്റർ(മാർ)സത്യ ശർമ്മ
സമയദൈർഘ്യം30 മിനിറ്റ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്സ്റ്റാർ പ്ലസ്
Picture format576i(SDTV)
1080i(HDTV)
Audio formatഡോൾബി ഡിജിറ്റൽ പ്ലസ്
ഒറിജിനൽ റിലീസ്16 നവംബർ 2015 (2015-11-16) – 4 നവംബർ 2016 (2016-11-04)
External links
ഔദ്യോഗിക വെബ്സൈറ്റ്

അഭിനയിച്ചവർ

തിരുത്തുക

അണിയറ പ്രവർത്തകർ

തിരുത്തുക
  • സ്രഷ്ടാവ് - അനിരുദ്ധ് പതക്ക് (സ്റ്റാർ പ്ലസ്)
  • നിർമ്മാണം - നിഖിൽ സിൻഹ (ട്രയാങ്കിൾ ഫിലിംസ് കമ്പനി)
  • സംവിധാനം - നിഖിൽ സിൻഹ, ധർമ്മേഷ് സിൻഹ
  • സംഭാഷണം - സുബ്രത് സിൻഹ
  • തിരക്കഥ - ഭാവന. ബി.
  • എഡിറ്റിംഗ് - സത്യ ശർമ്മ

മറ്റു ഭാഷകളിൽ

തിരുത്തുക
  • രാമ സീത രാവണ - സിംഹള (ഹിരു ടിവി)
  1. 1.0 1.1 "New TV show 'Siya Ke Ram' to tell 'Ramayan' from Sita's perspective". The Indian Express. Indo-Asian News Service. 29 October 2015. Retrieved 21 November 2015. {{cite news}}: Cite has empty unknown parameter: |auhtor= (help)
  2. 2.0 2.1 "Siya Ke Ram: Everything you want to know about the show". The Times of India. Retrieved 21 November 2015.
  3. "പുതിയ ചിത്രം". മാതൃഭൂമി ദിനപത്രം. Archived from the original on 2016-03-25. Retrieved 2016 മാർച്ച് 25. {{cite web}}: Check date values in: |accessdate= (help)
  4. Mehta, Ankita (2 November 2015). "Ashish Sharma to romance newcomer Madirakshi in his comeback TV show 'Siya Ke Ram'". International Business Times. Retrieved 21 November 2015.
  5. Mehta, Ankita (7 January 2016). "Kannada star Karthik Jayaram will play role of Ravana in TV show Siya Ke Ram". International Business Times. Retrieved 12 January 2016.
  6. SAHADEVAN, SONUP (3 March 2016). "Wrestler Danish Akhtar Saifi to play Hanuman in Siya Ke Ram". The Indian Express. Retrieved 7 March 2016.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിയാ_കേ_റാം&oldid=3809149" എന്ന താളിൽനിന്ന് ശേഖരിച്ചത്