ഊർമ്മിള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഊർമ്മിള (വിവക്ഷകൾ) എന്ന താൾ കാണുക. ഊർമ്മിള (വിവക്ഷകൾ)
Urmila
Marriage of Urmila and her 3 sisters
TextsRamayana and its other versions
Personal information
Born
Mithila
Parents
  • Janaka (father)
  • Sunayana (mother)
SiblingsSita (adoptive sister)
Mandavi and Shrutakirti (cousins)
ജീവിത പങ്കാളിLakshmana
ChildrenAngada
Chandraketu[1]
DynastyVideha (by birth)
Raghuvanshi-Ikshvaku-Suryavanshi (by marriage)

ഭാരതീയ ഇതിഹാസമായ രാമായണത്തിൽ മിഥിലരാജാവായ ജനകന്റെ പുത്രിയാണ് ഊർമ്മിള. രാമായണത്തിലെ നായികയായ സീത, ഊർമ്മിളയുടെ സഹോദരിയാണ്. ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണൻ സീതാസ്വയംവര സമയത്തുതന്നെ ഊർമ്മിളയെ വിവാഹം കഴിച്ചു. ഇവർക്ക് അംഗദൻ, ധർമ്മകേതു എന്നീ പുത്രന്മാരുണ്ട്. നല്ല ജ്ഞാനിയും ചിത്രകാരിയുമായിരുന്നു ഊർമ്മിള.

രാമായണത്തിലെ സാന്നിദ്ധ്യം

തിരുത്തുക

ഊർമ്മിളയുടെ രാമായണത്തിലെ സാന്നിദ്ധ്യത്തെക്കുറിച്ച് രണ്ട് പക്ഷമാണുള്ളത്. ശ്രീരാമനോടൊപ്പം ലക്ഷ്മണനും പതിനാല് വർഷം വനവാസത്തിനുപോകാൻ തീരുമാനിച്ചപ്പോൾ ഊർമ്മിള തളർന്നുവീഴുകയും ബോധരഹിരതയാകുകുയം ചെയ്തു എന്നാണ് ഒന്നാമത്തെ പക്ഷം. വനവാസത്തിനുശേഷം ലക്ഷ്മണൻ തിരിച്ചുവന്നതിനുശേഷമാണത്രെ ഇവർ ബോധം വീണ്ടെടുത്തത്. പതിനാല് വർഷവും ഉറക്കമുപേക്ഷിച്ച് ശ്രീരാമനെയും സീതയെയയും സേവിച്ച ലക്ഷ്മണന്റെ തളർച്ചയെല്ലാം ഊർമ്മിള തന്നിലേക്കാവാഹിച്ചു എന്നാണ് ഇതിലെ വ്യംഗ്യം.

വനവാസത്തിനുപോകാൻ തീരുമാനിച്ചപ്പോൾ താനും കൂടെവരുന്നുവെന്ന് ഊർമ്മിള പറഞ്ഞപ്പോൾ ലക്ഷ്മണൻ അവരെ നിരുത്സാഹപ്പെടുത്തുകയും തന്റെയും ജ്യേഷ്ഠന്റെയും അഭാവത്തിൽ തങ്ങളുടെ മാതാപിതാക്കളെ പരിചരിക്കണമെന്ന് ഊർമ്മിളയോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് രണ്ടാമത്തെ പക്ഷം. ഭർത്താവ് മടങ്ങിവരുന്നതുവരെ അവർ ഈ ഉത്തരവ് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു.

  1. Ramayana – Conclusion, translated by Romesh C. Dutt (1899)
"https://ml.wikipedia.org/w/index.php?title=ഊർമ്മിള&oldid=3702184" എന്ന താളിൽനിന്ന് ശേഖരിച്ചത്