സംവാദം:വേണം മറ്റൊരു കേരളം (ക്യാമ്പയിൻ)
ഇതിനു തനിച്ചൊരു ലേഖനമായി നിൽക്കാനുള്ള ശ്രദ്ധേയതയില്ലെന്നു കരുതുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന ലേഖനത്തിൽ ചേർത്താൽ മതിയാകും. --അനൂപ് | Anoop (സംവാദം) 08:08, 13 ഫെബ്രുവരി 2012 (UTC)
- ഈ വിഷയത്തിന് പ്രത്യേകമായി നിൽക്കുവാനുള്ള ശ്രദ്ധേയത ഉണ്ടെന്ന് കരുതുന്നു. പരിഷത്തിന്റെ താളിൽ ഇതിന്റെ ചുരുക്കം ചേർത്തിട്ട്, പ്രധാന ലേഖനമായി ഈ ലേഖനത്തെ നിലനിർത്തുകയല്ലേ ഉചിതം. ഈ ലേഖനം എഴുതി പൂർത്തിയാക്കിയിട്ടില്ല. നിർമ്മാണത്തിലിരിക്കുന്ന താൾ എന്ന നോട്ടീസ് ഈ താളിന് മുകളിൽ ഇട്ടാൽ നന്നായിരുന്നു. --Adv.tksujith (സംവാദം) 12:01, 16 ഫെബ്രുവരി 2012 (UTC)
- പരിഷത്ത് മുൻപ് നടത്തിയിട്ടുള്ള ബോധവൽക്കരണ പരിപാടികളേക്കാൾ കൂടുതലായി എന്തു ശ്രദ്ധേയതയാണ് ഈ പരിപാടിക്കുള്ളത്? --അനൂപ് | Anoop (സംവാദം) 17:25, 16 ഫെബ്രുവരി 2012 (UTC)
കേവലം ഒരു പരിപാടി എന്ന നിലയിൽ നിന്നും വ്യത്യസ്തമായി കേരള വികസനം സംബന്ധിച്ച അനവധി ആശയങ്ങൾ ഈ പരിപാടിയിലൂടെ മുന്നോട്ട് വെയ്കുന്നുണ്ട്. (പലതും പുതിയതായിരിക്കില്ല) ആ ആശയങ്ങൾ തീർച്ചയായും വികസനത്തെ സംബന്ധിച്ച കുറച്ചേറെ വിവരങ്ങൾ പേറുന്നുണ്ട്. അത് വിക്കിയിൽ കാര്യമായി വന്നിട്ടില്ലാത്തതെന്നാണ് കരുതുന്നത്. ഉദാഹരണമായി "കേരള വികസനം" എന്ന ഒരു വർഗ്ഗം തന്നെ ഇതിനായി സൃഷ്ടിക്കാം. അതു തന്നെയാണ് ഈ താളിന്റെ ശ്രദ്ധേയത എന്ന് കരുതുന്നു. --Adv.tksujith (സംവാദം) 18:23, 16 ഫെബ്രുവരി 2012 (UTC)
- ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ ഈ താൾ ലയിപ്പിക്കാനുള്ള ശുപാർശ പുനപരിശോധിക്കുമെന്ന് കുരുതുന്നു. പരിഷത്തിന്റെ താളിൽ ഒരു പ്രത്യേക ഖണ്ഡികയിൽ ഈ താളിന്റെ ചുരുക്കം നൽകിയിട്ടുണ്ട്. ഈ താളിലേക്കുള്ള കണ്ണിയും അവിടെ ചേർത്തിട്ടുണ്ട്. യഥാർത്ഥത്തിൽ പരിഷത്തിന്റെ താളിലെ പല ഖണ്ഡികകളും ഇത്തരത്തിൽ പ്രത്യേകം പ്രത്യേകം താളുകളാക്കി വികസിപ്പിക്കേണ്ടതാണ്. ഉദാ: പുകയില്ലാത്ത അടുപ്പ്, ചൂടാറാപ്പെട്ടി, കേരള സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനം, കല്യാശ്ശേരി മാതൃക, ഗ്രാമപത്രം, വിജ്ഞാനോത്സവം...... ആരെങ്കിലും തുനിയുമെന്ന് പ്രതീക്ഷിക്കാം --Adv.tksujith (സംവാദം) 02:57, 17 ഫെബ്രുവരി 2012 (UTC)
- പരിഷത്ത് അടുത്തകാലത്ത് നടത്തിയതിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച പരിപാടിയാണിത്. വിക്കിയിൽ ഒരു താളായി തന്നെ നിലനിൽക്കാനുള്ള ശ്രദ്ധേയത ഇതിനുണ്ട്. സുജിത്ത് ചേട്ടൻ മുകളിൽ പറഞ്ഞവയ്ക്കും പ്രത്യേകം താളുകൾ വേണ്ടതാണ്.--Sivahari (സംവാദം) 13:14, 17 ഫെബ്രുവരി 2012 (UTC)
- ഈ ലേഖനം ലയിപ്പിക്കാനുള്ള നിർദേശം ഇനി പിൻവലിച്ചുകൂടെ? --Sivahari (സംവാദം) 05:06, 20 ഫെബ്രുവരി 2012 (UTC)
ലയിപ്പിക്കാനുള്ള നിർദേശം പിൻവലിച്ചു, മായ്ക്കാനായി നിർദ്ദേശിച്ചു.--Roshan (സംവാദം) 15:13, 2 മേയ് 2013 (UTC)
POV ശരിപ്പെടുത്തുന്നത്
തിരുത്തുകസന്തുലിതമല്ലെന്നും ശരിയായ രീതിയിൽ എഴുതിയതല്ലെന്നും എനിക്ക് തോന്നിയ ചില ഭാഗങ്ങൾ ശരിയാക്കിയിട്ടുണ്ട്. കൂടുതൽ ചർച്ചകൾ ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:46, 3 മേയ് 2013 (UTC)
- ഒന്നുടച്ചുവാർത്തുണ്ട്. പഴയ വെർഷൻ കമന്റ് ചെയ്ത് താളിലിട്ടിട്ടുണ്ട്. ഈ വെർഷനുമായി മുന്നോട്ടുപോകാമെങ്കിൽ അത് ഒഴിവാക്കാം. കൂടാതെ പ്രവർത്തിക്കാത്തതും പ്രചാരണപരവുമായ ചില അവലംബങ്ങളും നീക്കം ചെയ്തിട്ടുണ്ട്. --സിദ്ധാർത്ഥൻ (സംവാദം) 08:25, 3 മേയ് 2013 (UTC)
- POV ഇപ്പോളില്ല എന്നാണ് തോന്നുന്നത്. ഫലകം നീക്കം ചെയ്യാമെന്നും അഭിപ്രായമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:42, 3 മേയ് 2013 (UTC)
- -- ഇപ്പോളത്തെ അവസ്ഥയിൽ ഫലകം നീക്കാവുന്നതാണു് എന്നു കരുതുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 09:14, 3 മേയ് 2013 (UTC)
പി.ഒ.വി. ഫലകം നീക്കം ചെയ്തു.
അനുബന്ധ പരിപാടികൾ എന്ന തലക്കെട്ടിലുള്ള വിവരങ്ങൾ പ്രദർശിപ്പിക്കാവുന്നതല്ലേ? മറച്ചിരിക്കുന്ന ബാക്കി വിവരങ്ങൾ മായ്ക്കാമെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:58, 3 മേയ് 2013 (UTC)
- മറച്ചുവെച്ചവ നീക്കം ചെയ്തു. പദ്ധതിയുടെ പ്രചാരണപരിപാടികളല്ലേ അനുബന്ധപരിപാടികൾ. അത് അപ്പപ്പോൾ വിക്കിയിൽ ചേർക്കുന്നത് വീണ്ടും ലേഖനത്തിന് അസന്തുലിതാവസ്ഥ സൃഷ്ടിക്കാൻ കാരണമായേക്കും.--സിദ്ധാർത്ഥൻ (സംവാദം) 10:04, 3 മേയ് 2013 (UTC)
ഏറെ നന്ദി സുഹൃത്തുക്കളേ... ഇത്തരത്തിലാണ് ഒരു ലേഖനത്തെ വിക്കിപീഡിയയിൽ കൈകാര്യം ചെയ്യേണ്ടത്. പെട്ടെന്ന് നീക്കം ചെയ്തും, ചർച്ചചെയ്ത് നീക്കം ചെയ്തുമല്ല. ഇവിടെ ഒന്നുകൂടി ശ്രദ്ധിക്കുക, കേരള വികസനം സംബന്ധിച്ച വർഗ്ഗം ഏതാണ്ട് ശൂന്യമാണ്. ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ എത്തേണ്ടിയിരിക്കുന്നു. വർഷം പത്തുകഴിഞ്ഞു... ഒരു വർഷം മുൻപ് തുടങ്ങുമ്പോൾ തോന്നിയിരുന്നില്ലെങ്കിലും ഇപ്പോൾ നോക്കുമ്പോൾ POV ഈ ലേഖനത്തിൽ കാണുന്നുണ്ട്. രണ്ടു ദിവസം അല്പം തിരക്കായതിനാലാണ്, ശരിയാക്കാൻ ഞാനും കൂടുന്നുണ്ട് --Adv.tksujith (സംവാദം) 19:34, 3 മേയ് 2013 (UTC)
തലക്കെട്ട്
തിരുത്തുകഈ ലേഖനത്തിന്റെ തലക്കെട്ട് "വേണം മറ്റൊരു കേരളം" എന്നോ "വേണം മറ്റൊരു കേരളം ക്യാമ്പയിൻ" എന്നോ മാറ്റണം.--സിദ്ധാർത്ഥൻ (സംവാദം) 10:10, 3 മേയ് 2013 (UTC)
രണ്ടാമത്തേതിനോടാണ് എനിക്ക് യോജിപ്പ്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:08, 3 മേയ് 2013 (UTC)
- ചെയ്തു --സിദ്ധാർത്ഥൻ (സംവാദം) 14:26, 3 മേയ് 2013 (UTC)