വേണം മറ്റൊരു കേരളം (ക്യാമ്പയിൻ)

കേരള ശാസ്ത്രാസാഹിത്യ പരിഷത്തിന്റെ മുൻകൈയ്യെടുത്ത് സംഘടിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസ പരിപാടിയാണ് വേണം മറ്റൊരു കേരളം - സാമൂഹിക വികസനത്തിനായുള്ള ജനകീയ ക്യാമ്പയിൻ. ഇന്ന് കേരളം നേരിടുന്ന അസ്വസ്ഥതകൾക്കും പ്രതിസന്ധിക്കും ഏക പോംവഴി കേവലമായ സാമ്പത്തിക വികസനമല്ലെന്നും സാമൂഹിക വികസനമാണെന്നും അതിനായി മറ്റൊരു കേരളം ഉണ്ടാകണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈ ക്യാമ്പയിൻ ആരംഭിച്ചത്.[1] രണ്ടുവർഷം നീളുന്ന പരിപാടി 2011 ഒക്ടോബർ 31 ന് തൃശ്ശൂരിൽ ഡോ. കെ.എൻ. പണിക്കർ ഉദ്ഘാടനം ചെയ്തു.

വേണം മറ്റൊരു കേരളം പ്രചരണത്തിന്റെ ഭാഗമായ തെക്കൻ മേഖലാ പദയാത്ര

ആശയങ്ങൾതിരുത്തുക

 
വേണം മറ്റൊരു കേരളം പ്രചരണത്തിന്റെ ഭാഗമായ കലാജാഥ

ഫ്ലാറ്റുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തുന്ന സാമ്പത്തികപരിഷ്കരണങ്ങൾ കേരളത്തിന് പത്ത് ശതമാനം വരെ വളർച്ച നേടിത്തന്നെങ്കിലും നിരന്തരമായി തളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികമേഖലകൾ ഇതിനിടയിൽ വിസ്മരിക്കപ്പെടുന്ന എന്നാണ് ഈ ക്യാമ്പയിൽ മുന്നോട്ടുവെക്കുന്ന പ്രധാന വീക്ഷണം.[2]. പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളിൽ വളർച്ച കുറയുന്നു എന്നതാണ് അത്. ഈ രംഗത്തുനിന്നള്ള വരുമാനം 56% 15% 29% എന്നതിൽ നിന്ന് യഥാക്രമം 16%, 23%, 61% ആയി കുറഞ്ഞു എന്നാണ് പരിഷത്ത് ലഘുലേഖ അവകാശപ്പെടുന്നത്.[2].

മലയാളിയുടെ വർദ്ധിച്ചുവരുന്ന കമ്പോളാസക്തി, വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, മദ്യോപയോഗം, സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ, കുട്ടികളും വൃദ്ധരും അനുഭവിക്കുന്ന പീഡനങ്ങൾ, ജാതി-മത ധ്രുവീകരണവും അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവ് തുടങ്ങിയവയൊക്കെ പുതിയ കേരള വികസനത്തിന്റെ തെറ്റായ വശങ്ങളാണെന്ന ആശയം ക്യാമ്പയിൻ മുന്നോട്ടുവെക്കുന്നു.[3]. പത്തുശതമാനം മാത്രം വരുന്ന അതിസമ്പന്നരും മറ്റുള്ളവരും തമ്മിലുള്ള സാമ്പത്തിക അന്തരം സമൂഹത്തിൽ അസമത്വത്തിനും അസ്വസ്ഥതകൾക്കും കാരണമാകുന്നുവെന്നും ക്യാമ്പയിൻ സമർത്ഥിക്കുന്നുണ്ട്.[2] ഭൂവിനി‌യോഗത്തിൽ സാമൂഹ്യനിയന്ത്രണം കൊണ്ടുവരുക എന്ന ആവശ്യവും ഈ പ്രചാരണപരിപാടിയുടെ ഒരു ലക്ഷ്യമായിരുന്നു.[4]

പദയാത്രകളോടനുബന്ധിച്ച് കേരളത്തിന്റെ കഴിഞ്ഞ 100 വർഷത്തെ ചരിത്രം വിശകലനം ചെയ്യുന്ന തെരുവു നാടകങ്ങൾ അവതരിപ്പിച്ചു.[5]

ഇതും കാണുകതിരുത്തുക

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

അവലംബംതിരുത്തുക

  1. 'വേണം മറ്റൊരു കേരളം' പദയാത്രകൾ തുടങ്ങി, ശേഖരിച്ചത് 2012 ഫെബ്രുവരി 16 Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 "എന്തുകൊണ്ട് മറ്റൊരു കേരളം" - ലഘുലേഖ, ശേഖരിച്ചത് 2012 ഫെബ്രുവരി 16 Check date values in: |accessdate= (help)
  3. പരിഷദ്‌വാർത്ത ഫെബ്രു. 1-15, ശേഖരിച്ചത് 2012 ഫെബ്രുവരി 16 Check date values in: |accessdate= (help)
  4. ടി.പി., കുഞ്ഞിക്കണ്ണൻ. "വേണം മറ്റൊരു കേരളം". ദേശാഭിമാനി. മൂലതാളിൽ നിന്നും 2013-05-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 മെയ് 2013. Check date values in: |accessdate= (help)
  5. "ഗുഡ് റെസ്പോൺസ് റ്റു കെ.എസ്.എസ്.പി. ജാഥ". ദി ഹിന്ദു. 9 ഡിസംബർ 2011. ശേഖരിച്ചത് 2 മെയ് 2013. Check date values in: |accessdate= (help)