ചൂടാറാപ്പെട്ടി
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരുല്പന്നമാണ് ചൂടാറാപ്പെട്ടി[1]. ഭക്ഷണം പാകം ചെയ്യുമ്പോൾ ഇന്ധനം ലാഭിക്കുന്നതു വഴിയുള്ള ഊർജ്ജ സംരക്ഷണമാണ് ഈ ഉത്പന്നം ലക്ഷ്യം വയ്ക്കുന്നത്. പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ഗവേഷണ സ്ഥാപനമായ ഐ.ആർ.ടി.സി. രൂപകല്പന ചെയ്ത് പരിഷത് പ്രൊഡക്‌ഷൻ സെന്റർ വിപണിയിലെത്തിക്കുന്ന ഉല്പന്നമാണ് പരിഷത് ചൂടാറാപ്പെട്ടി. ഊർജ്ജ സംരക്ഷണം, ഇന്ധനലാഭം തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകൾ. തെർമോക്കോൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 50% വരെ ഊർജ്ജം ലാഭിക്കാൻ ഈ ഉല്പന്നം കൊണ്ട് സാധിക്കും[2][3][4][5]
പ്രവർത്തനം
തിരുത്തുകവെള്ളം 100 ഡിഗ്രി ഊഷ്മാവിൽ നീരാവിയാകുന്നു എന്നതാണ് ഇതിന്റെ പ്രവർത്തന തത്ത്വം. അരി മുതലായ ധാന്യങ്ങളോ, പച്ചക്കറികളോ വെള്ളത്തിലിട്ട് വേവിക്കുമ്പോൾ വെള്ളം തിളച്ചുകഴിഞ്ഞാൽ പിന്നെ ബാക്കി വേകുവാൻ പാത്രത്തിലുള്ള ചൂട് നിലനിർത്തിയാൽ മതിയാകും. പാത്രം കൂടുതൽ ചൂടാക്കിയാൽ കൂടുതൽ വെള്ളം നീരാവിയായി പോകും എന്നല്ലാതെ യാതൊരു ഗുണവുമില്ലെന്ന് മാത്രമല്ല ധാരാളം ഊർജ്ജം നഷ്ടമാവുകയും ചെയ്യും. അരി വേകുവാൻ ഏകദേശം ഒരുണിക്കൂർ വേണം. വെള്ളം തിളയ്ക്കുവാൻ പതിനഞ്ച് മിനിട്ട് മതിയാകും. ഭക്ഷം പാകം ചെയ്യുമ്പോൾ വെള്ളം തിളച്ചുകഴിഞ്ഞ് അത് പാത്രത്തോടുകൂടി മൂടി ചൂടാറാപ്പെട്ടിയിലാക്കിയാൽ ചൂടാറാപ്പെട്ടി അതിനുള്ളിലെ തിളച്ച വെള്ളത്തിന്റെ ചൂട് നഷ്ടപ്പെടാതെ നിലനിർത്തും. ഇങ്ങനെ ഏകദേശം മുക്കാൽ മണിക്കൂറുകൊണ്ട് ഭക്ഷണം തയ്യാറായികിട്ടും. പണ്ടുകാലത്ത് മലയാളികൾ അരിവേവിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കച്ചിപ്പെട്ടി എന്ന സംവിധാനത്തിന്റെ പരിഷ്കൃത രൂപമാണിത്. [6]
ഉപയോഗങ്ങൾ
തിരുത്തുക- അരിയും പച്ചക്കറികളും വേവിക്കൽ
- ഭക്ഷണം ചൂടാറാതെ സൂക്ഷിച്ച് വയ്ക്കൽ
അവലംബം
തിരുത്തുക- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 766. 2012 ഒക്ടോബർ 29. Retrieved 2013 മെയ് 15.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ ഐ.ആർ.ടി.സി. സൈറ്റ്
- ↑ ദേശാഭിമാനി വാർത്ത
- ↑ http://www.deshabhimani.com/newscontent.php?id=19924
- ↑ http://www.mathrubhumi.com/ernakulam/news/1094595-local_news-Kaladi-%E0%B4%95%E0%B4%BE%E0%B4%B2%E0%B4%9F%E0%B4%BF.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.youtube.com/watch?v=zpQAPSXBN1Q