വിജ്ഞാനോത്സവം
കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വർഷം തോറും പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന മൂല്യനിർണ്ണയ പരിപാടിയാണ് വിജ്ഞാനോത്സവം.[1][2]
ആദ്യകാലത്ത് യുറീക്ക - ശാസ്ത്രകേരളം ക്വിസ്സ് എന്നും വിജ്ഞാനപ്പരീക്ഷയെന്നുമുള്ള പേരുകളിൽ അറിയപ്പെട്ടിരുന്ന പരിപാടിയാണിത്. കേരള പാഠ്യപദ്ധതിയിലെ മൂല്യനിർണ്ണയ രീതികളെ വളരെയധികം സ്വാധീനിച്ച പരിപാടിയാണ് വിജ്ഞാനോത്സവം. മൂല്യനിർണ്ണയം കുട്ടിക്ക് ഭാരമോ ഭയപ്പാടോ ഉണ്ടാക്കേണ്ടതല്ലെന്നും കുട്ടിക്ക് അത് ഒരു ഉത്സവമായി മാറേണ്ടതാണെന്നുമുള്ള ആശയമാണ് വിജ്ഞാനോത്സവത്തിലൂടെ പരിഷത്ത് മുന്നോട്ടുവെയ്കുന്നത്. കുട്ടികളിൽ യുക്തി ചിന്തയും ശാസ്ത്രബോധവും വളർത്തുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്. സ്കൂൾ, ജില്ല, സംസ്ഥാനം എന്നിങ്ങനെ വിവിധ തലങ്ങളിലായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെയാണ് വിജ്ഞാനോത്സവം നടത്തുന്നത്. ജില്ലാതല വിജ്ഞാനോത്സവം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്സെന്നും സംസ്ഥാനതലം സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്സെന്നും അറിയപ്പെടുന്നു.[3][4][5]
അവലംബം
തിരുത്തുക- ↑ "യുറീക്കാ വിജ്ഞാനോത്സവം - മാതൃഭൂമി വാർത്ത". Archived from the original on 2013-10-25. Retrieved 2013-11-21.
- ↑ http://www.india-seminar.com/2012/637/637_r_v_g_menon.htm
- ↑ പരിഷത്ത് വിജ്ഞാനോത്സവം നവം. 9ന് -- ദേശാഭിമാനി വാർത്ത
- ↑ "യുറീക്കാ വിജ്ഞാനോത്സവം". മാതൃഭൂമി. 2013 ജനുവരി 29. Archived from the original on 2013-01-30. Retrieved 2014 ഫെബ്രുവരി 24.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "KSSP study camp begins". ദ ഹിന്ദു (in ഇംഗ്ലീഷ്). 2004 സെപ്റ്റംബർ 21. Archived from the original on 2014-02-11. Retrieved 2014 ഫെബ്രുവരി 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)