സവർക്കർ എന്നല്ലേ വേണ്ടത്? --സിദ്ധാർത്ഥൻ 17:21, 11 ഓഗസ്റ്റ് 2009 (UTC)Reply

विनायक दामोदर सावरकर എന്നാണ്‌ ഹിന്ദി വിക്കിയിലുള്ളത്. സവർക്കർ എന്നാണ്‌ ഞാനും കേട്ടിട്ടുള്ളത് എന്ന് സമ്മതിക്കുന്നു -- റസിമാൻ ടി വി 17:27, 11 ഓഗസ്റ്റ് 2009 (UTC)Reply

ഇദ്ദേഹം സ്വതന്ത്രസമര സേനാനിയോ? !!!!!!!!!!!!! വർഗ്ഗീയവാദിയല്ലെ? ആർ എസ് എസ് സറ്റിൽ നിന്നെല്ലാത്ത വല്ല തെളിവുമുണ്ടോ എന്റീശ്വരാ?--സിദ്ധീഖ് | सिधीक|Sidheeq| صدّيق 21:05, 11 ഓഗസ്റ്റ് 2009 (UTC)Reply

മാപ്പ് പറഞ്ഞു ബ്രിട്ടീഷുകാരുടെ കൂടെ കൂടിയ ആൾ എങ്ങനെ സ്വാതന്ത്ര സമര സേനാനിയാകും..?— ഈ തിരുത്തൽ നടത്തിയത് 117.230.8.10 (സംവാദംസംഭാവനകൾ)

സ്വാതന്ത്ര്യസമരസേനാനി തന്നെ, പക്ഷേ.....

തിരുത്തുക

സവർക്കറെ സ്വാതന്ത്യസമരസേനാനി എന്നു വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. ബ്രിട്ടീഷുകാർ "വിദ്ധ്വംസക" പ്രവർത്തനത്തിന് അറസ്റ്റ് ചെയ്ത് ആൻഡമാനിലെ സെല്ലുലാർ ജെയിലിൽ അടച്ച മനുഷ്യനെ അങ്ങനെ വിളിക്കാതിരിക്കാൻ പറ്റുമോ? ജെയിൽവിമുക്തിക്ക് അദ്ദേഹം പിന്നീട് ബ്രിട്ടീഷ് ഭരണവുമായി ഒത്തുതീർപ്പിലെത്തിയതിനെപ്പറ്റി തർക്കങ്ങളുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷേ മനുഷ്യൻ ബലഹീനനാണല്ലോ. പിന്നെ ആ ഒത്തുതീർപ്പു ഒരു tactical move ആയിരുന്നെന്നും വാദമുണ്ട്.

സാവർക്കറെ സ്വാതന്ത്ര്യസമരസേനാനി എന്നു എന്നുവിളിക്കുമ്പോൾ, അദ്ദേഹത്തിന്റെ ദേശീയത അങ്ങേയറ്റം സങ്കുചിതമായിരുന്നുവെന്ന് സമ്മതിക്കുകയും വേണം. സാവർക്കറുടെ "Six Glorious Epochs of Indian History" എന്ന പുസ്തകം, ഇന്നത്തെ ഏറ്റവും കടുത്ത ഹിന്ദുത്വവാദിക്കുപോലും മനം‌പുരട്ടലുണ്ടാക്കും. അത്രക്ക് വിഭാഗീയവും സങ്കുചിതവുമാണ് അതിലെ ചരിത്രവ്യാഖ്യാനം. പുസ്തകം ഇപ്പോൾ എന്റെ കയ്യിലില്ല. പതിനെട്ടുവർഷം മുൻപ് അത് വായിച്ചപ്പോൾ സാവർക്കറുടെ ചില നിരീക്ഷണങ്ങൾ കുറിച്ചുവച്ചിരുന്നു. അതിൽ ഒരു രസികൻ സാമ്പിൾ ഇതാണ്:

Georgekutty 01:02, 12 ഓഗസ്റ്റ് 2009 (UTC)Reply

ഗാന്ധിവധത്തിൽ‍ സവർക്കറെ വെറുതെ വിട്ടങ്കിലും ഗാന്ധിവധമന്വേഷിച്ച കപൂർ കമ്മീഷൻ ഇങ്ങനെ രേഖപ്പെടുത്തീട്ടുണ്ട്:"All these facts taken together were destructive of any theory other than the conspiracy to murder by Savarkar and his group"- --വിചാരം 15:04, 13 ഓഗസ്റ്റ് 2009 (UTC)Reply

സാവർക്കർ

തിരുത്തുക

ഹിന്ദിയിലും മറാഠിയിലുമൊക്കെ സാവർക്കർ എന്നുതന്നെയല്ലേ? തലക്കെട്ട് മാറ്റേണ്ടിയിരുന്നോ? --Vssun (സുനിൽ) 08:59, 28 മാർച്ച് 2011 (UTC)Reply

അതെ, സാവർക്കർ എന്നു തന്നെയാണ് വേണ്ടതെന്ന് കരുതുന്നു, തലക്കെട്ട് മാറ്റുമ്പോൾ പഴയ സംവാദങ്ങൾ ശ്രദ്ധിക്കുക. --ജുനൈദ് | Junaid (സം‌വാദം) 09:02, 28 മാർച്ച് 2011 (UTC)Reply

സംവാദം കണ്ട ശേഷമാണ് മാറ്റിയത്. മലയാളത്തിൽ സവർക്കർ എന്നേ കണ്ടിരുന്നുള്ളു.--റോജി പാലാ 09:08, 28 മാർച്ച് 2011 (UTC)Reply

+തിരിച്ചാക്കിയിട്ടുണ്ട്.--റോജി പാലാ 09:08, 28 മാർച്ച് 2011 (UTC)Reply


മലയാളത്തിൽ സവർക്കർ എന്നാ പാഠപുസ്തകത്തിൽ--Roshan (സംവാദം) 08:32, 19 ജനുവരി 2014 (UTC)Reply

റിവേർഷൻ

തിരുത്തുക

ഈ തിരുത്ത് WP:BRD പ്രകാരം ചർച്ചയ്ക്കായി റിവേർട്ട് ചെയ്തു. ഉ:Irshadpp നടത്തിയ തിരുത്തലുകളുള്ള പാരഗ്രാഫുകൾക്ക് അവലംബങ്ങൾ കൊടുത്തിട്ടുണ്ട്. ഈ അവലംബങ്ങളനുസരിച്ച്

  1. അമ്മയുടെ മരണം ഇദ്ദേഹത്തിനെ ബാധിച്ചു എന്ന പ്രസ്താവന തെറ്റാണോ?
  2. പിന്നീട് പിതാവ് ഇദ്ദേഹത്തെ നോക്കിയിരുന്നു എന്ന പ്രസ്താവന തെറ്റാണോ? ഈ പ്രസ്താവനകൾ എന്തെങ്കിലും കാരണത്താൽ വിജ്ഞാനകോശയോഗ്യമല്ലാത്തവയാണോ? എനിക്ക് ഈ പ്രസ്താവനകൾ വിജ്ഞാനകോശയോഗ്യമാണെന്നാണ് തോന്നുന്നത്. വാക്യഘടന മാറ്റിയാണെങ്കിലും ഈ രണ്ടു കാര്യങ്ങളും നിലനിർത്താവുന്നതാണെന്നും തോന്നുന്നു.
  3. "വിനായക് ദേശസ്നേഹം പ്രകടിപ്പിച്ചിരുന്നു എന്ന സുഹൃത്തുക്കൾ ഓർമ്മിക്കുന്നു." എന്ന പ്രസ്താവനയ്ക്ക് സപ്പോർട്ടിങ്ങായ അവലംബമല്ലേ നൽകിയിട്ടുള്ളത്?
  4. അതിയായ രാജ്യസ്നേഹം എന്നത് തീവ്രദേശീയത എന്നു മാറ്റിയത് അവലംബത്തിലെ ഏതെങ്കിലും പ്രസ്താവനയുടെ ചുവടുപിടിച്ചാണോ?

ദയവായി ചർച്ച ചെയ്യുക. --അജയ് (സംവാദം) 15:23, 14 ഓഗസ്റ്റ് 2014 (UTC)Reply

അമ്മയുടെ മരണം കുട്ടികളെ ബാധിക്കുന്നതും പിന്നീട് അച്ഛൻ നോക്കുന്നതുമൊക്കെ സ്വാഭാവികമായുള്ള ഒരു കാര്യം മാത്രമാണ്. പിന്നീട് സഹോദരന്റെ സംരക്ഷണയിലായിരുന്നു എന്നതിനാണ് അല്പമെങ്കിലും പ്രാധാന്യമുള്ളത്. അമ്മയും അച്ഛനും എന്നു മരിച്ചു എന്നതിന് മാത്രമേ വിജ്ഞാനകോശത്തിൽ പ്രാധാന്യമുള്ളൂ എന്ന് കരുതുന്നു.

പിന്നെ അതിയായ രാജ്യസ്നേഹത്തിന്റെ പേരാണ് തീവ്രദേശീയത എന്നത്. രാജ്യസ്നേഹം എന്ന് ഒരുപാട് തവണ ആവർത്തിക്കുകയും ഒരുതരം പുകഴ്ത്തൽ നിലവാരത്തിലെത്തുകയും ചെയ്യുന്നുണ്ട്. പാരക്ക് നൽകിയിരിക്കുന്ന അവലംബങ്ങൾ വെച്ച് അവ ശരിയാണോ എന്നത് മാത്രമല്ല, ഒരു വിജ്ഞാനകോശത്തിന് എത്രമാത്രം ആ വാചകങ്ങൾ അനിവാര്യമാണെന്ന് കൂടി നോക്കേണ്ടതുണ്ട് എന്ന് അഭിപ്രായം ഉണ്ട്.--ഇർഷാദ്|irshad (സംവാദം) 11:22, 15 ഓഗസ്റ്റ് 2014 (UTC)Reply

ഇർഷാദ്‌ജീ, താങ്കൾ അവലംബമുള്ള പ്രസ്താവനകൾ തിരുത്തുമ്പോൾ അതിന് വിശദീകരണം നൽകുന്നില്ല എന്നതാണ് ഇവിടുത്തെ പ്രശ്നം എന്നാണ് എനിക്ക് തോന്നുന്നത്. അവലംബമുള്ള പ്രസ്താവനകളിൽ അവ മെച്ചപ്പെടുത്താനായി ഗുഡ് ഫെയ്ത് എഡിറ്റുകൾ നടത്താവുന്നതാണ്. പക്ഷേ ഒരു വിശദീകരണവുമില്ലാതെ അത് ചെയ്യുന്നത് വാൻഡലിസമായി തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യത കൂടുതലാണ്. ഇക്കാര്യം താങ്കളുടെ ശ്രദ്ധയിൽ ഇതിനുമുൻപും കൊണ്ടുവരപ്പെട്ടിട്ടുണ്ട്. (സംവാദം:ഗോധ്ര സംഭവം#മരണപ്പെട്ടവരുടെ എണ്ണം, സംവാദം:ഗോധ്ര സംഭവം#ഇർഷാദ് എന്നിവയാണ് പെട്ടെന്ന് കാണാൻ സാധിച്ചത്. മറ്റു സംവാദങ്ങളും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്).

  • അച്ഛൻ നോക്കുന്ന കാര്യത്തിന് പ്രാധാന്യമില്ല എന്നാണ് താങ്കൾക്ക് തോന്നുന്നതെങ്കിൽ അത് താങ്കൾക്ക് തീർച്ചയായും തിരുത്താവുന്നതാണ്. അതിന് എഡിറ്റ് സമ്മറിയിൽ "അനാവശ്യമായ പ്രസ്താവന നീക്കുന്നു" എന്നോ മറ്റോ ഒരു കുറിപ്പ് നൽകിയാൽ മതിയാകും. അതിനെന്തിന് പിശുക്ക് കാണിക്കണം?
  • രാജ്യസ്നേഹം എന്ന പ്രയോഗം ആവർത്തിക്കുന്നത് അലോസരമുണ്ടാക്കുന്നുണ്ടെങ്കിൽ ആ തിരുത്തലിന്റെ ചുരുക്കമായി "ആവർത്തനം ഒഴിവാക്കുന്നു" എന്നോ മറ്റോ ഒരു കുറിപ്പ് നൽകുന്നതല്ലേ മര്യാദ? ഇവിടെ ഞാൻ അങ്ങനെയൊരു തിരുത്തൽ നടത്തിയിട്ടുണ്ട്.
  • ഒരു ലേഖനത്തിലെ അവലംബം മതിയായതല്ല എന്നു തോന്നുകയാണെങ്കിൽ അവലംബത്തെ മറികടന്ന് ഏകപക്ഷീയമായി തിരുത്തുന്നത് (ഇൻലൈൻ അവലംബം നിലനിൽക്കുമ്പോൾ തന്നെ) വിക്കിപീഡിയയെ ഒരു നാഥനില്ലാക്കളരിയാക്കും. ഒരു പ്രസ്താവനയുടെ അവസാനം കൊടുത്തിരിക്കുന്ന അവലംബത്തിൽ പറയുകയേ ചെയ്തിട്ടില്ലാത്ത പ്രസ്താവനയായിരിക്കും ഒരുപക്ഷേ തിരുത്തലിനുശേഷം ലേഖനത്തിൽ അവശേഷിക്കുക. പാരക്ക് എന്ന സ്രോതസ്സ് താങ്കൾക്ക് നിഷ്പക്ഷമല്ല എന്നോ മറ്റോ തോന്നുകയാണെങ്കിൽ അത് സംവാദം താളിൽ ചർച്ച ചെയ്യാവുന്നതാണ്. വിശ്വസനീയമല്ലാത്ത സ്രോതസ്സുകൾ അവലംബമായി ലേഖനത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആ സ്രോതസ് അതിൽനിന്നെടുത്ത പ്രസ്താവനകൾക്കൊപ്പം നീക്കം ചെയ്യുകയാണ് വേണ്ടത്. അതും വിശദീകരണമോ ചർച്ചയോ ഇല്ലാതെയല്ല ചെയ്യേണ്ടത്.

ആശംസകൾ. --അജയ് (സംവാദം) 03:00, 16 ഓഗസ്റ്റ് 2014 (UTC)Reply

ഈ പുതിയ തിരുത്തലും അവലംബമുള്ള പ്രസ്താവനയ്ക്കാണ്. അതിനും താങ്കൾ എഡിറ്റ് സമ്മറി നൽകിയിട്ടില്ല (പക്ഷേ സംവാദം താളിൽ ചർച്ച നടന്നതിനാൽ ഇത്തവണ അത് വേണമെന്നില്ല). ഇത്തരം തിരുത്തുകൾക്കെല്ലാം (അവലംബമുള്ള പ്രസ്താവനക‌ൾക്കുള്ള തിരുത്തുകൾ) എഡിറ്റ് സമ്മറിയിൽ ഒരു കുറിപ്പ് നൽകുന്നതാണ് അഭികാമ്യം. --അജയ് (സംവാദം) 13:03, 16 ഓഗസ്റ്റ് 2014 (UTC)Reply

ജയിൽ ജീവിതം

തിരുത്തുക

അഖിൽ ജാക്സൺ അവലംബം കൃത്യമല്ല എങ്കിൽ അത് രേഖപ്പെടുത്തുകയോ, മാറ്റങ്ങൾ വേണം എങ്കിൽ അത് എഡിറ്റ് ചെയ്യുകയോ ആണ് വേണ്ടത് ? കൃത്യമായ ഒരു കാരണവും കൂടാതെ അവലംബത്തെ മറികടന്നു ഒരു ഭാഗം പൂർണ്ണമായും ഒഴിവാക്കുന്നത് ലേഖനത്തിന്റെ നിക്ഷ്പക്ഷതയെ തന്നെ ബാധിക്കുന്നു.ലേഖനനത്തിൽ സവർക്കർക്ക് എതിരെ ഉള്ള വിമർശനം കൃത്യമായി ഉണ്ട് എങ്കിലും ഏറ്റവും പ്രധാനപ്പെട്ട ചരിത്ര ഭാഗം ആയ ജയിൽ ജീവിതം പറയുന്നുതന്നെയില്ല. അത് നീക്കം ചെയ്യുന്നു എങ്കിൽ കാരണം ബോധിപ്പിക്കുമല്ലോ എൻജിത്ത് (സംവാദം) 01:54, 30 ജൂൺ 2017 (UTC)Reply

താങ്കൾ നൽകിയിട്ടുള്ള അവലംബം താങ്കൾ ചേർത്ത കാര്യങ്ങളെക്കുറിച്ച് കാര്യമായി പ്രതിപാദിക്കുന്നില്ല അതിനാലാണ് അവ ഒഴിവാക്കിയത്. നിക്ഷപക്ഷതയ്ക്കു വേണ്ടി അവ എഡിറ്റു ചെയ്യുന്നു.--Akhiljaxxn (സംവാദം) 03:40, 30 ജൂൺ 2017 (UTC)Reply

വിമർശനം എന്ന ടോപിക് ഷെരിയാണോ

തിരുത്തുക

അത് ശെരി അല്ല എന്ന് തോന്നുന്നു ചരിത്രചിന്തകർ (സംവാദം) 09:46, 27 ഒക്ടോബർ 2017 (UTC)Reply

==ഈ പേജിൽ കാര്യമായ വാൻഡലിസം നടക്കുന്നുണ്ട്.ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കുക==— ഈ തിരുത്തൽ നടത്തിയത് Santops (സംവാദംസംഭാവനകൾ)

സവർക്കർ മാപ്പെഴുതി ജയിലിൽ നിന്നിറങ്ങി എന്നത് തെറ്റാണു

തിരുത്തുക

"താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന്‌ മാപ്പ് എഴുതി നൽകിയതിന്റെ ഫലമായി ജയിൽ 1921 ൽ ജയിൽ വിമോചിതനായി" എന്ന വരി തെറ്റാണ്

൧)സവർക്കർ കൊടുത്തത് ദയാഹർജിയാണ്, മാപ്പപേക്ഷയല്ല. Mercy Petitions എന്നതിന്റെ മലയാളം ദയാഹർജി എന്നാണ്. ൨)സവർക്കർ നൽകിയ എല്ലാ ദയാഹർജികളും ബ്രിട്ടീഷ് സർക്കാർ തള്ളിയിരുന്നു. അതുകൊണ്ട് തന്നെ ദയാഹർജി കാരണമല്ല സവർക്കറെ ആൻഡമാനിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കൊണ്ടുവന്നത്

സവർക്കറുടെ ജയിൽ ജീവിതവുമായി ബന്ധപ്പെട്ട രേഖയുടെ ലിങ്ക് ചുവടെ ചേർക്കുന്നു

ഈ വിഷയത്തിൽ നിക്ഷ്പക്ഷമായ ഒരു നിലപാടിൽ എത്താൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു

https://cultural.maharashtra.gov.in/english/gazetteer/VOL-II/REVOLUTIONARY_III.pdf

(എൻജിത്ത് (സംവാദം) 12:24, 3 നവംബർ 2017 (UTC))Reply

വ്യക്തമായ ശ്രോതസ്സുള്ള ഭാഗങ്ങൾ നീക്കം ചെയ്യുന്നു

തിരുത്തുക

അഖിൽ ജാക്സൺ സവർക്കറുടെ ജയിൽ ശിക്ഷ, നേരിടേണ്ടിവന്ന പ്രോസിക്യൂഷൻ ഇവ വ്യക്തമായ ശ്രോതസ്സുള്ളതാണ്. അത് ദയവു ചെയ്ത് നീക്കം ചെയ്യരുത് (എൻജിത്ത് (സംവാദം))

താങ്കൾ അവലംബത്തോടെ കൂടെ ഇവിടെ ഉണ്ടായിരുന്ന ഈ ഭാഗം താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന്‌ മാപ്പ് എഴുതി നൽകിയതിന്റെ ഫലമായി ജയിൽ 1921 ൽ ജയിൽ വിമോചിതനായി.ശിഷ്ടകാലം ബ്രിട്ടീഷുകാരുടെ ആജ്ഞാനുവതിയായി പ്രവർത്തിച്ചു... ആ സമയത്താണ് വീർ എന്ന് സ്വയം ചേർത്തു വീരസാവർക്കാറായത് [1] മാറ്റി പകരം ഇതേ അവലംബത്തിനു .1920 മുതലാണ് വീർ എന്ന വിശേഷണം സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്.ആദ്യമായി സവർക്കറെ വീർ എന്ന് വിശേഷിപ്പിച്ചത് ഭോപട്കർ ആണെന്ന് കരുതപ്പെടുന്നു. എന്നു ചേർത്തു. ഇത് പുകഴ്ത്തൽ ആണ് വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ച്ചപ്പാടിനെതിരാണ്.കൂടാതെ വിക്കിയിൽകണ്ടെത്തലുകൾ അനുവദനീയമല്ല..വിക്കി ഒരു ബ്ലോഗൊ ഫാൻ പേജ് അല്ല..താങ്കൾ ചേർത്ത ആരോപിക്കപ്പെട്ട കുറ്റങ്ങൾ,ജയിലിൽ നേരിട്ട ശിക്ഷകൾ എന്ന ഭാഗങ്ങളിൽ ചേർത്തത് ഫാൻ ക്രഫ്റ്റ് ആകുന്നു.ഇതിനെ സാധൂരികരിക്കാൻ താങ്കൾ ചേർത്ത കേന്ദ്ര ഗവ അവലംബം പ്രാഥമിക, ദ്വിതീയ, ഇതര സ്രോതസ്സുകൾ നിന്നുള്ളതാണ്.അതിനാൽസമവായത്തിലെത്താൻ ശ്രമിക്കുക.കൂടാതെ ഈ താളിന്റെ ഇംഗ്ലീഷ് പതിപ്പ് ശ്രദ്ധിക്കുക.അവയിൽ ഒന്നും തന്നെ ഈ അവലംബം ഉപയോഗിച്ചിട്ടില്ല Akhiljaxxn (സംവാദം) 05:54, 11 നവംബർ 2017 (UTC)Reply
ഇംഗ്ലീഷ് വിക്കിയിൽ സവർക്കറുടെ ദയാഹർജികളുടെ പ്രൂഫ് ആയി കൊടുത്തിരിക്കുന്ന രേഖയാണത് , https://en.wikipedia.org/wiki/Mercy_Petitions_of_Vinayak_Damodar_Savarkar . അതായത് വിക്കി അംഗീകരിച്ച രേഖ തന്നെയാണിത്. മാത്രവുമല്ല വി.ഡി സവർക്കർ എന്ന മലയാളം വിക്കി ലേഖനത്തിലും ദയാഹർജികൾക്ക് പ്രൂഫ് ആയി കൊടുത്തിരിക്കുന്ന രേഖ അത് തന്നെയാണ്. അതായത് താങ്കൾ നടത്തിയ വാൻഡലിസത്തിനെ ന്യായീകരിക്കാൻ താങ്കൾ നിരത്തിയ വാദങ്ങൾ പോലും അസത്യമാണ്.
തിരുത്തുന്നതിന് മുൻപുണ്ടായിരുന്ന ഭാഗത്ത് ആ സമയത്താണ് വീർ എന്ന് സ്വയം ചേർത്തു വീരസാവർക്കാറായത് എന്നതിന് ശ്രോതസ്സായി കൊടുത്തിരുന്ന ലിങ്ക് കാണുക [2]
ആ ലിങ്കിൽ പറയുന്നത് Somewhere in the 1920s, the title veer (gallant) was bestowed on Savarkar. The person who first called him veer was, perhaps, B.B. Bhopatkar of the Marathi paper Bhala എന്നാണു അതിന്റെ ട്രാൻസിലേഷൻ മാത്രമാണ് 1920 മുതലാണ് വീർ എന്ന വിശേഷണം സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്.ആദ്യമായി സവർക്കറെ വീർ എന്ന് വിശേഷിപ്പിച്ചത് ഭോപട്കർ ആണെന്ന് കരുതപ്പെടുന്നു എന്നത്. എന്നാൽ മുൻപുണ്ടായിരുന്ന ആ സമയത്താണ് വീർ എന്ന് സ്വയം ചേർത്തു വീരസാവർക്കാറായത് എന്നത് ശ്രോതസ്സ് പോലുമില്ലാത്ത ഇകഴ്തത്തലാണ്. വിക്കി പൊളിറ്റിക്കൽ ബയാസ് നെസ് കാണിക്കാനുള്ള സ്ഥലമോ ബ്ലോഗോ അല്ല. അതായത് വീണ്ടും ഒരു രേഖയിൽ ഉള്ള വിവരങ്ങൾ വായിച്ച് മനസ്സിലാക്കുക പോലും ചെയ്യാതെ കപട ന്യായങ്ങൾ നിരത്തുന്നത് വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ച്ചപ്പാടിനെതിരാണ്.
സവർക്കർ നേരിട്ട വിചാരണ, ജയിലിൽ അനുഭവിച്ച ശിക്ഷകൾ ഇതൊക്കെ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാന രേഖകളാണ്. അല്ലാതെ ഫാൻ ക്രഫ്റ്റ് അല്ല. നേരെ മറിച്ച് താങ്കളുടെ നീക്കം ചെയ്യലുകൾ തികഞ്ഞ പൊളിറ്റിക്കൽ ബയാസ്നെസ് ആണ്. (എൻജിത്ത് (സംവാദം) 06:27, 11 നവംബർ 2017 (UTC))Reply
ആ സമയത്താണ് വീർ എന്ന് സ്വയം ചേർത്തു വീരസാവർക്കാറായത് ഈ ഭാഗമൊ ഈ ലേഖനത്തിലെ മറ്റു ഭാഗങ്ങളൊ ചേർത്തത് ഞാനല്ല. ഈ ലേഖനത്തിന്റെ ലീഡ് മാത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഞാനായിട്ട് ചേർത്തിട്ടുള്ളത്.വാൻഡലിസം എന്നു പറഞ്ഞ് ഒഴിവാക്കിയത് ആ സമയങ്ങളിൽ ആരും തർക്കം ഉന്നയിക്കാത്ത ഭാഗത്തേക്കാണ്. ഇക്കാര്യത്തിൽ തർക്കം ഉണ്ടെങ്കിൽ സമവായത്തിലെത്തുന്നതിനു പകരം അവ വീണ്ടും വീണ്ടും ഒഴിവാക്കുന്നതിനാൽ താങ്കൾ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം. കൂടാതെ താങ്കൾ മറ്റു തലക്കെട്ടിൽ ചേർക്കപ്പെട്ടവ നിലനിൽക്കില്ല.സവർക്കർ നേരിട്ട വിചാരണ, ജയിലിൽ അനുഭവിച്ച ശിക്ഷകൾ ഇങ്ങനെ ചേർക്കാൻ ഇത് സവർക്കറുടെ വെബ്സൈറ്റ്, ഡയറിയൊ അല്ല. അവ വിജ്ഞാനകോശ സ്വാഭാവമില്ലാത്തതും സ്വാതന്ത്രമായ ഉറവിടങ്ങളിൽ നിന്ന് ചേർക്കപ്പെട്ടവയുമാണ്.കൂടുതൽ വിവരങ്ങൾക്ക് മറ്റ് സ്വാതത്ര സമര സേനാനികളുടെ താളുകൾ നോക്കുന്നത് നന്നായിരിക്കും. ഉപയോക്താവ്:Akhiljaxxn (സംവാദം) 06:44, 11 നവംബർ 2017 (UTC)Reply
Akhiljaxxn ഈ ഭാഗമൊ ഈ ലേഖനത്തിലെ മറ്റു ഭാഗങ്ങളൊ ചേർത്തത് ഞാനല്ല. എന്ന താങ്കളുടെ വാദം അംഗീകരിച്ചാൽ തന്നെയും തെറ്റായ ആ ഭാഗം ചേർത്തപ്പോൾ കാണിക്കാത്ത ബയാസിഡ് ആയ സമീപനം താങ്കളുടെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായത് എന്തുകൊണ്ടാണ് ?
മാത്രവുമല്ല, സവർക്കറുടെ ദയാഹർജികൾ മാത്രം വിക്കീ സ്വഭാവമുള്ളതും ജയിൽ ജീവിതവും ശിക്ഷയും വിക്കീ സ്വഭാവമുള്ളത് അല്ലാത്തതും ആകുന്നതെങ്ങനെ ?
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ ശിക്ഷാ നടപടികൾക്ക് വിധേയനായ ഒരേ ഒരു സ്വാതന്ത്ര്യ സമരഭടൻ സവർക്കർ മാത്രമാണ്. അപ്പോൾ മറ്റുള്ളവരുടെ താളുകൾ എങ്ങനെ റെഫറൻസ് ആക്കും ?
താങ്കൾ സംവാദം താളിൽ പോലും രണ്ടു തവണ തെറ്റായ വിവരം ചൂണ്ടിക്കാട്ടി താങ്കളുടെ വാദം ന്യായീകരിക്കാൻ ശ്രമിച്ചത് ശ്രദ്ദിക്കുമല്ലോ.
ഇക്കാര്യത്തിൽ തർക്കം ഉണ്ടെങ്കിൽ സമവായത്തിലെത്തുന്നതിനു പകരം അവ വീണ്ടും വീണ്ടും ഒഴിവാക്കുന്നതിനാൽ താങ്കൾ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം എന്ന വാദം താങ്കളുടെ കാര്യത്തിലും നിലനിൽക്കുന്നതാണ് എന്ന് ശ്രദ്ധിക്കുമല്ലോ.
  • ഒന്നിലേറെ വിക്കി ലേഖനങ്ങളിൽ റെഫറൻസ് ആയി സ്വീകരിച്ചിട്ടുള്ള രേഖ സംവാദം താളിൽ ഉൾക്കൊള്ളിച്ച് വിശദീകരിക്കാൻ പോലും ശ്രമിക്കാതെ താങ്കൾ ഒഴിവാക്കി
  • അതിനെ ന്യായീകരിക്കാൻ രണ്ടു തവണ സംവാദം പേജിൽ തെറ്റായ വിവരം രേഖപ്പെടുത്തി
  • തെറ്റായ ന്യായം കണ്ടുപിടിച്ചപ്പോൾ ബ്ലോക്ക് ഭീഷണി നടത്തി
ഇതൊന്നും നിക്ഷ്പക്ഷനായ ഒരു വിക്കീപീഡിയൻ ചെയ്യുന്ന പ്രവൃത്തിയാണ് എന്ന് കരുതുന്നില്ല
സമവായത്തിൽ എത്താൻ വേണ്ടി ലേഖനത്തിലെ എഡിറ്റിങ് ഞാൻ നിർത്തി വക്കുന്നു.(എൻജിത്ത് (സംവാദം) 08:43, 11 നവംബർ 2017 (UTC))Reply


സമവായത്തിൽ എത്തുന്നതുവരെ കണ്ടെന്റ് മനഃപൂർവ്വം മായിച്ചു കളയരുത്. സംവാദം താൾ ശ്രദ്ധിക്കാതെ മായ്ക്കുന്നത് നിക്ഷ്പക്ഷ രീതിക്കെതിരാണ് .അഭിപ്രായ സമന്വയം എത്തുവരെയും സംവാദം താൾ മുഴുവൻ വായിച്ചതിനുശേഷം മാറ്റങ്ങൾ ഉണ്ടാക്കുക. ഓരോ വരിയും വിക്കിപീഡിയയിൽ പ്രധാനപെട്ടതാണ്. മാറ്റങ്ങൾ ഉണ്ടാക്കുന്നവർ സംവാദം താളിൽ കാരണം തെളിവുകൾ സഹിതം നൽകി മാറ്റം വരുത്തുന്നത് നല്ലതായിരിക്കും.

സമവായത്തിൽ എത്തുന്നതിനു മുൻപായി Akhiljaxxn വീണ്ടും വിക്കി ലേഖനം നീക്കം ചെയ്തിരിക്കുന്നു. വളരെ വ്യക്തമാകുന്ന ഒരു കാര്യം ഈ ഉപയോക്താവിന്റെ ലക്‌ഷ്യം രാഷ്‌ടീയമാണ് എന്ന് മാത്രമാണ്.
സവർക്കർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരു പ്രമുഖ വ്യക്തിത്വമാണ്. വളരെ യുണീക്ക് ആയ പീഡനങ്ങളും ജയിൽ ശിക്ഷയും ഏറ്റുവാങ്ങേണ്ടിവന്ന ആളും ആണ്. സവർക്കറുടെ ജയിൽ ശിക്ഷ, ദയാഹരജികൾ, ആരോപിക്കപ്പെട്ട കുറ്റങ്ങൾ ഇവയൊക്കെ ചരിത്രപരമായ പ്രസക്തിയുള്ളവയും ആണ്. അവയില്ലാതെ ദയാഹർജികളെ മാത്രം പ്രതിപാദിക്കുന്ന ലേഖനം എത്രകണ്ട് ഏകപക്ഷീയമാണ് എന്ന് ഊഹിക്കാവുന്നതേ ഒള്ളു. അതുകൊണ്ട് തന്നെ ഈ ലേഖനത്തിൽ തുടർ തിരുത്തലുകൾ നടത്തുന്നതിൽ നിന്നും ഒട്ടും നിക്ഷപക്ഷത പുലർത്തത്ത ഈ ഉപയോകതാവിനെ തടയുന്നത് വരെ ഈ ലേഖനത്തിൽ ഇടപെടലുകൾ നടത്തുന്നതിൽ പ്രസക്തിയുണ്ട് എന്ന് തോന്നുന്നില്ല. (എൻജിത്ത് (സംവാദം))
വിക്കിപീഡിയ:തിരുത്തൽ യുദ്ധം ത്തിൽ ഇങ്ങനെ പറയുന്നു
ഒരു വ്യക്തി ഒരു താളിൽ നടത്തിയ മാറ്റങ്ങൾ ഇല്ലാതാക്കുന്ന പ്രവൃത്തിയാണ്‌ മുൻപ്രാപനം. വരുത്തപ്പെട്ട മാറ്റം മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കാതെ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാതെ മുൻപ്രാപനം വഴി മറ്റ് ലേഖകൻ വരുത്തിയ മാറ്റം ഇല്ലാതാക്കുകയാണ്‌ ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ വ്യക്തമായ ന്യായവശം കൂടാതെ മുൻപ്രാപനം നടത്തുവാൻ പാടില്ല.

ഈ താളിൽ നടന്നതും അത് തന്നെയാണ്. സംവാദത്തിൽ ഉൾപ്പെടുത്തുകപോലും ചെയ്യാതെ Akhiljaxxn മുൻപ്രാപനം ചെയ്യുകയും ഞാൻ അത് സംവാദത്തിൽ ചർച്ചക്ക് കൊണ്ടുവരുകയും ചെയ്തു. എന്നാൽ സംവാദത്തിൽ സമന്വയത്തിൽ എത്താനുള്ള ശ്രമം പോലും നടത്താതെ ആദ്യ 24 മണിക്കൂറിൽ 2 മുൻപ്രാപനവും അതിനു ശേഷം സമന്വയത്തിനു ശ്രമിക്കാതെ അടുത്തതും ചെയ്തു. വിക്കിയിൽ നിക്ഷപക്ഷതയും സമന്വയവും കൊണ്ടുവരാനായി കാര്യകർത്താക്കൾ ഇടപെടും എന്ന് കരുതുന്നു (എൻജിത്ത് (സംവാദം))

ജയിൽ

തിരുത്തുക

സവർക്ക ജയിലിൽ നിന്ന് ഇറങ്ങിയത് മാപ്പ് എഴുതി ആണ് എന്നതിന് തെളിവ് ഇല്ല സരുൺ (സംവാദം) 20:20, 25 ഡിസംബർ 2019 (UTC)Reply

മാപ്പ് എഴുതി ജയിലിൽ നിന്ന് ഇറങ്ങിയതിന് തെളിവ് ഒന്നും ഇല്ല

തിരുത്തുക

' സരുൺ (സംവാദം) 20:22, 25 ഡിസംബർ 2019 (UTC)Reply

കഫൂർ കമ്മിഷൻ റിപ്പോർട്ടിൽ പേര് പറയുന്നത്

തിരുത്തുക

കമ്മീഷൻ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു എന്നതിന്റെ തെളിവ് ഇല്ല സരുൺ (സംവാദം) 20:30, 25 ഡിസംബർ 2019 (UTC)Reply

  1. </http://www.theweek.in/theweek/cover/life-and-legacy-of-veer-savarkar.html>
  2. </http://www.theweek.in/theweek/cover/life-and-legacy-of-veer-savarkar.html>
"https://ml.wikipedia.org/w/index.php?title=സംവാദം:വി.ഡി._സാവർക്കർ&oldid=4025837" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വി.ഡി. സാവർക്കർ" താളിലേക്ക് മടങ്ങുക.