താളിൽ ഉണ്ടായിരുന്ന "തീവ്രഹിന്ദുത്വവാദിക‌‌ൾ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ തകർത്തതിനോടനുബന്ധിച്ചു നടന്ന" എന്ന വരി "തകരാനിടയായതിനോടു അനുബന്ധിച്ചു ‍‌‌‌നടന്ന" എന്നു മാറ്റിയതും "ഹിന്ദു തീവ്രദേശീയവാദിക‌‌ൾ‌‌‌‌ 1990 ൽ‌‌‌‌‌‌ നശിപ്പിക്കുന്നതുവരെ ബാബരി മസ്ജിദ്‌ എന്നു പേരായ ഒരു മസ്ജിദ് അവിടെ ഉണ്ടായിരുന്നു" എന്ന വാചകം നീക്കം ചെയ്തതും ഒരു ഒളിയജണ്ടയുടെ ഭാഗമാണോ. വിക്കി വല്ലവരുടേയും ഒളിയജണ്ട നടപ്പിലാക്കാനുള്ള സ്ഥലമല്ലല്ലോ--ഉപ്പേരിക്കുരുള 09:50, 13 ജൂലൈ 2009 (UTC)Reply

ഉപ്പേരിക്കുരുളക്ക്

തിരുത്തുക

താങ്കൾ‌‌‌‌ പറഞ്ഞ വാചകങ്ങൾ‌‌‌‌ ആഡ് ചെയ്തതും പിന്നീട് മാറ്റിയതും ഞാനാണ്. അതിനുള്ള കാരണം ഇത് 'ഗോധ്ര ട്രെയിൻ‌‌ കത്തിക്കലി'നെക്കുറിച്ചുള്ള ലേഖനമാണുള്ളതാണ്.

ഒളിയജണ്ടയുടെ ഭാഗമാണോ എന്നു ചോദ്യത്തിന്, എന്റെ അജണ്ട എന്താണെന്ന് താങ്കൾ‌‌‌‌ക്കറിയാത്തിടത്തോളം കാലം അത് ഒളിയജണ്ട തന്നെയായിരിക്കുമെന്നതിനാൽ‌‌ അത് ഒളിയജണ്ടയല്ലാതാക്കാൻ‌‌ ഞാൻ തീരുമാനിച്ചു. തല്ക്കാലം‌‌ എന്റെ അജണ്ട ഇത്രയേയുള്ളൂ, 1. ബാബരി മസ്ജിദിനെക്കുറിച്ച് ഒരു ലേഖനം, 2. ഗുജറാത്ത് കലാപത്തെക്കുറിച്ച് ഒരു ലേഖനം‌‌.

താങ്കൾ‌‌‌‌ക്ക് എന്റെ വളരെയധികം‌‌ ഇഷ്ടപ്പെട്ടു പോയ ആ പ്രയോഗങ്ങൾ‌‌‌‌ ബാബരിമസ്ജിദിനെക്കുറിച്ചുള്ള ലേഖനത്തിൽ‌‌‌‌ കൂട്ടിച്ചേർ‌‌‌‌ക്കാവുന്നതാണ്. അല്ലെങ്കിൽ‌‌ ആ ബാബരി മസ്ജിദിനെക്കുറിച്ചുള്ള ലിങ്കിൽ‌‌‌‌ ക്ലിക്ക് ചെയ്ത് ഒരു വരിയെങ്കിൽ‌‌ ഒരു വരി എഴുതി സഹായിച്ചാൽ‌‌‌‌ നന്ദിയുമുണ്ടായിരിക്കും‌‌.

Kraj 15:20, 13 ജൂലൈ 2009 (UTC)Reply

വസ്സുന്,

തിരുത്തുക

ഇത് രണ്ടാമത്തെ പ്രാവശ്യമാണ് താങ്കൾ‌‌‌‌ കാരണം വ്യക്തമാക്കാതെ പേജ് എഡിറ്റ് ചെയ്യുന്നത്. ഇത് ബാബരി മസ്ജിദിനെക്കുറിച്ചുള്ള പോസ്റ്റല്ലാത്തതിനാലാണ് അത് നീക്കം ചെയ്തത്. (അത് എഴുതിയതും ഞാൻ തന്നെയാണ്). ഗോധ്രയെക്കുറിച്ചുള്ള പോസ്റ്റിൽ‌‌ ബാബരി മസ്ജിദിനെക്കുറിച്ച് വർ‌‌‌‌ണ്ണിക്കുന്നതിലെ അനൗചിത്യം മനസ്സിലാക്കുമെന്ന് കരുതുന്നു. Kraj 15:31, 13 ജൂലൈ 2009 (UTC)Reply

എഡിറ്റ്

തിരുത്തുക

ഈ ലേഖനത്തെ എല്ലാത്തരം എഡിറ്റുകളിൽ നിന്നും കുറച്ചു് ദിവസത്തേക്കു് വിലക്കേണ്ടതാണു്. മലയാളം വിക്കിയിൽ ഇല്ലാത്ത കാര്യനിർവാഹകർ ഇവിടെ ഇടപെടാൻ തക്ക എന്തു് സം‌ഭവം ആണു് ഇവിടെ നടന്നതു്. ഇതൊന്നും നോക്കി നടത്താൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണു് 15 ഓളം കാര്യനിർവാഹകർ . --Shiju Alex|ഷിജു അലക്സ് 17:37, 14 ജൂലൈ 2009 (UTC)Reply

വാൻഡലിസം തടയാനായി വിക്കിമീഡിയ സ്റ്റീവാർഡ് ചെയ്ത പണിയല്ലേ ഷിജൂ അത്.. --Vssun 15:36, 15 ജൂലൈ 2009 (UTC)Reply

മരണപ്പെട്ടവരുടെ എണ്ണം

തിരുത്തുക

ഇപ്പോൾ കൊടുത്തിരിക്കുന്ന അവലംബം അനുസരിച്ച് നൂറുകണക്കിന് ഹിന്ദുക്കളും മുസ്ലീമുകളുമാണ് മരിച്ചത്. Irshadpp അത് ആയിരക്കണക്കിന് എന്ന് തിരുത്തിയിട്ടുണ്ട്. സംഗതി വസ്തുതാപരമാണെങ്കിലും നിലവിലുള്ള ഒരു അവലംബത്തിലെ വിവരങ്ങൾ മാറ്റുന്നത് പുതിയ അവലംബം കൂട്ടിച്ചേർത്തുകൊണ്ടാവണം (പഴയ അവലംബം നീക്കം ചെയ്യേണ്ടതുമില്ല - പല കണക്കുകൾ ഒരു സംഭവത്തെപ്പറ്റിയുണ്ടാകുമല്ലോ). ഇതു കൂടാതെ ഹിന്ദുക്കളും മുസ്ലീങ്ങളും കലാപത്തിൽ മരിച്ചു എന്ന വിവരം "ആയിരക്കണക്കിന് പേർ" എന്നു മാത്രമാക്കി മാറ്റി. ഏതൊക്കെ മതത്തിൽ പെട്ടവരാണ് മരിച്ചതെന്നു‌ള്ള അവലംബത്തിൽ കൊടുത്തിട്ടുള്ള വിവരം എന്തിന് നീക്കം ചെയ്യണം? --അജയ് ബാലചന്ദ്രൻ സംവാദം 05:37, 25 ഫെബ്രുവരി 2013 (UTC)Reply

ശരിയാണ്, തിരുത്തിയതിന് നന്ദി.--ഇർഷാദ്|irshad (സംവാദം) 06:20, 25 ഫെബ്രുവരി 2013 (UTC)Reply

ഇർഷാദ്

തിരുത്തുക

ഇർഷാദ് രണ്ടു തവണയായി താഴെ പറയുന്ന ഭാഗം എടുത്തു കളയുന്നു. could you please explain the reason?

'ഗോധ്ര സംഭവം' അഥവാ 'ഗോധ്ര തീവണ്ടി കത്തിക്കൽ' സംഭവം നടന്നത് ഗുജറാത്തിലെ ഗോധ്രയെന്നു പേരായ ചെറുപട്ടണത്തിലാണ്. അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ (വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ജനനസ്ഥലമെന്ന് വിശ്വസിക്കുന്ന സ്ഥലമാണ്‌ രാമജന്മഭൂമി. ) അവിടെ നടന്ന ഒരു പൂജയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കർസേവകർ എന്ന പേരിൽ വിളിക്കപ്പെട്ടിരുന്ന ഹിന്ദുക്കളായിരുന്നു കത്തിക്കപ്പെട്ട തീവണ്ടി കോച്ചുകളിൽ ഉണ്ടായിരുന്നത്.

Kraj (സംവാദം) 06:29, 25 ഫെബ്രുവരി 2013 (UTC)Reply

ആദ്യത്തെ വാചകം ലേഖനത്തിൽ ഉണ്ടല്ലോ. അതിന്റെ സ്ഥാനത്ത് തന്നെ, "സബർമതി എക്സ്പ്രസ്സ് എന്ന തീവണ്ടി 2002 ഫെബ്രുവരി 27 ആം തീയതി രാവിലെ എട്ടര മണിക്ക് (8:30 AM) ഗോധ്ര സ്റ്റേഷൻ വിട്ട് അധിക നേരം കഴിയും മുമ്പേ അവർ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു അക്രമിക്കൂട്ടത്തിന്റെ ആക്രമണത്തിരയായതാണ്‌ 'ഗോധ്ര തീവണ്ടി കത്തിക്കൽ' എന്ന പേരിൽ അറിയപ്പെടുന്ന സംഭവം. സംഭവം നടന്നത് ഗുജറാത്തിലെ ഗോധ്രയെന്നു പേരായ ചെറുപട്ടണത്തിലാണ്."
രണ്ടാമത്തെ വാചകം, ഇതിന്റെ ആവർത്തനമല്ലേ? പിന്നെ, ഈ ലേഖനം രാമജന്മഭൂമിയെക്കുറിച്ചല്ലല്ലോ, രാമജന്മഭൂമിയുടെ നിർവചനം അതിന്റെ ലേഖനത്തിൽ നൽകുന്നതാണ് നല്ലത്.--ഇർഷാദ്|irshad (സംവാദം) 07:37, 25 ഫെബ്രുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഗോധ്ര_സംഭവം&oldid=1663122" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗോധ്ര സംഭവം" താളിലേക്ക് മടങ്ങുക.