സംവാദം:രാഷ്ട്രീയ സ്വയംസേവക സംഘം
നിഷാന്ത്,
ബാബറി മസ്ജിദ് ഒരു പള്ളി എന്നതിൽ ഉപരി തർക്കമന്ദിരം ആണെന്നതിൽ തർക്കമുണ്ടോ? അതിനാൽ മസ്ജിദ് എന്ന് മാത്രം പ്രയോഗിക്കണം എന്ന് വാശി പിടിക്കരുത്.Kumar ettumanoor
വിചാരം, ആർ.എസ്.എസിന്റെ ഹിന്ദു നിർവചനത്തിലോ ഹിന്ദുത്വത്തെക്കുറിച്ചോ കൂടുതൽ വിശദീകരിക്കുന്ന ഭാഗങ്ങളോ നിരോധന വിവരണങ്ങൾ വിശദമാക്കുന്ന ഭാഗങ്ങളോ കൂട്ടി ചേർക്കുന്നതാണ് നല്ലത്.Kumar ettumanoor
പ്രവർത്തന രഹിതമായ amnesty international അവലംബം നീക്കം ചെയ്യുന്നു. :Sudeesh rajashekharan
മലയാളം വാരിക പ്രസിദ്ധീകരിച്ച ജെ.പ്രഭാഷിന്റെ ലേഖനം പ്രഭാഷിന്റെ അഭിപ്രായമല്ലേ? അതൊരു അവലംബം ആക്കാമോ?:Sudeesh rajashekharan
കൃത്യമായ വിശദീകരണങ്ങളും, റെഫറൻസുകളും ഇല്ലാതെയുള്ള അനോണിമസ് എഡിറ്റുകൾ നീക്കം ചെയ്യുന്നു. - ടക്സ് എന്ന പെന്‌ഗ്വിൻ 07:07, 20 ജനുവരി 2007 (UTC)
ഇത്രയും വലിയ ഇൻട്രോ വേണോ? ഡോ.മഹേഷ് മംഗലാട്ട് 03:07, 3 മേയ് 2007 (UTC)
ആംഗലേയ ലേഖനം വിവര്ത്തനം ചെയ്തുവെന്നല്ലാതെ കൂടുതല് ഒന്നും ചെയ്തിട്ടില്ല. ഇന്‌ട്രോ മാറ്റൈയെഴുതുന്നെങ്കില് ആവാം. -ടക്സ് എന്ന പെന്‌ഗ്വിൻ 06:56, 3 മേയ് 2007 (UTC)
ഒരു വാചകം പോലും ഇല്ലാത്ത കുറച്ച് വിഭാഗങ്ങളുടെ തലക്കെട്ടിലെ ചില വാക്കുകളിൽ കുറേ പ്രാവശ്യമായി വാണ്ടലിസം നടക്കുന്നു. അതിൽ എന്തെങ്കിലും ഉള്ളടക്കം ആയിട്ടു പോരേ അതിന്റെ പേരിലുള്ള തല്ല്. അതിനാൽ തന്നെ ആ തലക്കെട്ട് മാത്രം ഉള്ള വിഭാഗങ്ങൾ നീക്കം ചെയ്തിരിക്കുന്നു.--Shiju Alex 03:17, 31 ഒക്ടോബർ 2007 (UTC)
നിഷ്കളങ്കത
തിരുത്തുക"ആർ.എസ്സ്.എസ്സിന്റെ അഭിപ്രായമനുസരിച്ച് ഒരു ഹിന്ദു എന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാം. ക്രിസ്ത്യാനികളേയും മുസ്ലീമുകളേയും ഉൾപ്പെടുത്തിയാണ് ഹിന്ദു എന്ന ആർ.എസ്സ്.എസ്സിന്റെ നിർവ്വചനം നിലകൊള്ളുന്നത്" എന്നു പറഞ്ഞിട്ട്, "ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്നത് തടയുകയും, ഹിന്ദു സമൂഹത്തെ ചിട്ടപ്പെടുത്തുകയും ചെയ്യുകയും ചെയ്യുന്നതിൽ പ്രതിജ്ഞാബദ്ധരായിരിക്കുന്നതിനാൽ, മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾക്ക് മുന്നിൽ ആർ.എസ്സ്.എസ്സ് പലപ്പോഴും ആശയക്കുഴപ്പത്തിൽ പെട്ടിട്ടുണ്ട്" എന്നും എഴുതിയിരിക്കുന്നു. ആർ.എസ്സ്.എസ്സിന്റെ നിർവചനത്തിലെ 'ഹിന്ദു' എന്നതിൽ ക്രിസ്ത്യാനിയും മുസ്ലിമും ഉൾപ്പെടുന്ന സ്ഥിതിക്ക്, ഏതു മതത്തിലേക്കുള്ള പരിവർത്തനത്തോടാണ് അവർക്ക് എതിർപ്പ് എന്നു കൂടി വ്യക്തമാക്കേണ്ടതല്ലേ? ആർ.എസ്സ്.എസ്സ് പോലുള്ള പ്രസ്ഥാനങ്ങളുടെ deception-നെ വിഴുങ്ങുന്ന ഈ നിഷ്കളങ്കത വിക്കി ലേഖനത്തിന് ചേരുമോ?.Georgekutty 13:25, 31 മേയ് 2008 (UTC)
- അത് ആർ.എസ്സ് എസ്സിന്റെ ഒരു തമാശയല്ലേ. :) --202.83.54.165 13:29, 31 മേയ് 2008 (UTC)
വിവർത്തനം ചെയ്തയാൾ exaggerate ചെയ്തതാവാനാണ് സാദ്ധ്യത. en versionൽ ഇതിന്റെ ഒരു ചെറിയ മണമുണ്ട്. പക്ഷേ ഇത്രയ്ക്കില്ല
Their general philosophical outlook is cultural nationalism known as integral humanism, aimed at preserving the spiritual and moral traditions of India.[1] The RSS believes that Hinduism is not simply a religion but a way of life.[2] The proclaimed purpose of the organization is "serving the nation and its people in the form of God - Bharata Mata (Mother India) and protecting the interests of the people who treat India as their motherland".
--പച്ച പീടിക 13:49, 31 മേയ് 2008 (UTC)
പച്ചപീഡീയ കാവി ആണല്ലെ? എന്തിനാ ന്യായീകരണം? Kill all religions, be better humans. ഇത് പോരെ താങ്കൾക്ക്. വേറെ വല്ല ലേഖത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഇതൊക്കെ കൈകാര്യം ചെയ്യാൻ ജോർജ്ജുട്ടിയെ പോലോത്ത ആളുകളുണ്ടിവിടെ.
Kumar ettumanoor 12:47, 1 മേയ് 2011 (UTC)ആർ എസ് എസ് (രാഷ്ട്രീയ സ്വയം സേവക സംഘം) എന്നതിനെ അറിയാൻ ആദ്യം ശാഖ എന്തെന്ന് അറിയേണ്ടേ? അത് പോലും വിശദമാക്കാതെയും സംഘത്തിന്റെ നേതാക്കളെയും അധികാര സ്ഥാനങ്ങളെയും പരാമർശിക്കാതെ നിറയെ വിമർശനങ്ങൾ, വിശാലമായി കുത്തി നിറച്ചിരിക്കുകയും ചെയ്തിരിക്കുന്നു.. ആയതിനാൽ ഈ ലേഖനത്തിന്റെ ഘടനയിൽ അടിമുടി വത്യാസം വരുത്തണം..Kumar ettumanoor
Shiva4875 03:34, 2 മേയ് 2011 (UTC)ഞാൻ കുമാർ ഏറ്റുമാനൂർ തന്നെയാണ്. എന്റെ ഐഡി മെയിലിൽ വന്ന ലിങ്ക് അബദ്ധവശാൽ ക്ലിക്ക് ചെയ്തു താൽക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ടു. നിരവധി ജോലി ഈ പേജിൽ ബാക്കി ഉള്ളതിനാൽ ഈ ഐഡിയിൽ തുടരുന്നു. അവലംബങ്ങൾ കൊടുക്കാനും അക്ഷര തെറ്റുകൾ നീക്കാനും ഒക്കെയായി നിരവധി ജോലിയുണ്ട്. എത്രയും പെട്ടന്ന് ഇവ തീർക്കുന്നതാണ്.Shiva4875 03:34, 2 മേയ് 2011 (UTC)
തെളിവ്
തിരുത്തുകനെഹ്രുവിൻറെ പാക്കിസ്താൻ അനുകൂല നിലപാടിനെ പിന്തുണച്ച് കൊണ്ട് ഗാന്ധി ഉപവാസത്തിൽ ഏർപ്പെട്ടപ്പോൾ ഈ പ്രക്രിയയിലൂടെ തന്നെ തന്നെ അദ്ദേഹം ജനരോഷത്തിന് പാത്രമാക്കി.നാഥുറാം ഗോഡ്സേ ജനങ്ങളെ പ്രതിനിധീകരിക്കുകയാണ്.ജനങ്ങളുടെ രോഷപ്രകടനമാണ് ഗോഡ്സെ നിർവഹിച്ചത്. - ഓർഗനൈസർ . പക്ഷേ ഇങ്ങനെ നൽകിയിരിക്കുന്നതെവിടെ? അങ്ങനെ തെളിവ് ഹാജരാക്കനില്ല എങ്കിൽ അത്രയും ഭാഗം മാറ്റണം.--സുഗീഷ് 19:21, 12 ജൂൺ 2008 (UTC)
ആർ എസ് എസ് നെ കുറീച് അന്ധമായി പ്രതികരിക്ക0തെ ആദ്യം അതെന്തെന്നു മനസ്സില0ക്കു സഹൊദര0 എന്നിട്ടു മ0ത്രം കുററ0 പറയു— ഈ തിരുത്തൽ നടത്തിയത് 121.247.145.34 (സംവാദം • സംഭാവനകൾ)
രക്ഷ, പുനരധിവാസം
തിരുത്തുകസ്വയം സേവകന്മാർ സുനാമിയിൽ നിന്ന് "രക്ഷപെട്ടയാളെ പുനരധിവസിപ്പിക്കുന്നത്" ആണൊ ചിത്രത്തിൽ?Georgekutty 12:56, 7 ഏപ്രിൽ 2009 (UTC)
നിഷ്പക്ഷതയെക്കുറിച്ച്
തിരുത്തുകആർ എസ് എസ് സ്തുതിപാഠം കൊള്ളാം. ഇംഗ്ലീഷ് വിക്കിയിൽ ഇങ്ങനെ എഴുതിപ്പിടിച്ചിട്ടുണ്ടല്ലോ എന്നത് ന്യായവും. ലേഖനത്തിന്റെ പ്രഖ്യാപിത നിഷ്പക്ഷതയെ സംരക്ഷിക്കാൻ പാടുപെടുന്ന സഹവിക്കിപീഡിയരുടെ ഉത്തരവാദിത്തബോധം ശ്ലാഘനീയം. നമ്മുടെ സ്വയംസേവകസംഘത്തെ ഒരു പോറലുമേൽക്കാതെ എത്ര സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു!
മൂല്യങ്ങളെ സംരക്ഷിക്കുക .................... എന്ന് ആർ.എസ്സ്.എസ്സ് വിശ്വസിക്കുന്നു.
-ഇങ്ങനെയൊരു സംഘടനയെക്കുറിച്ച് വായിക്കുമ്പോൾ കുളിരു കോരും, അഭിമാനപൂരിതനാകും. ഭാരതമെന്ന(ഇന്ത്യയല്ല) പേർ കേട്ടാൽ..വായിക്കുന്നവൻ ഹിന്ദുവാണെങ്കിൽ ചോര തിളച്ചുവെന്നും വരും. ഇതിനൊന്നും തെളിവൊന്നും വേണ്ട.(കൂടുതൽ പറഞ്ഞാൽ വിക്കിഅലക്ഷ്യമാകും)
ആരോപിക്കപ്പെട്ട സംഭവങ്ങളിൽ അവരുടെ പങ്ക് തെളിയിക്കാനുള്ള തെളിവുകളുടെ അഭാവം മൂലം സുപ്രീം കോടതി ഈ നിരോധനങ്ങൾ റദ്ദാക്കുകയായിരുന്നു.
- അവലംബിച്ച് പോയാൽ എത്തുന്ന ബിബിസിയുടെ ലേഖനത്തിൽ എവിടെയും കാണാനില്ല ഇങ്ങനെ ഒരാശയം. ആർ എസ് എസ്സിന്റെ ഹിന്ദുരാഷ്ട്ര അജണ്ടകളെക്കുറിച്ചുള്ള വിശകലനങ്ങൾ കാണാനുമുണ്ട്. സംഗതി, കേസുകളിൽനിന്ന് രക്ഷപ്പെട്ടുവെങ്കിലും ബാബറി മസ്ജിദ് തുടങ്ങി നിരവധി സംഭവങ്ങളിൽ ആർ എസ് എസ്സിനുള്ള പങ്ക് എല്ലാവർക്കും അറിയാവുന്നതാണ്. ഗാന്ധിരക്തത്തിൽ തങ്ങൾക്കു പങ്കില്ലെന്ന കൈകഴുകലിനും എല്ലാം മായ്ക്കാനാവില്ല.
പക്ഷേ ഗാന്ധി വധത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾ നടത്തിയ ഉദ്യോഗസ്ഥർക്ക് ഇതിനെ സാധൂകരിയ്ക്കാനായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല.[6]
എന്ന് ആവർത്തിച്ചുറപ്പിക്കുന്ന ലേഖകൻ ആംഗല വിക്കിപീഡിയയിൽ ലിങ്കുന്നു. ലിങ്ക് പിണക്കമാണെങ്കിലും ഗോദ്സെയെക്കുറിച്ചുള്ള ലേഖനത്തിൽ ഇതിനുള്ള അവലംബം നീന വ്യാസിന്റെ ഒരു വിശകലനമാണ്. വിശദീകരിക്കുന്നില്ല; ഇംഗ്ലീഷ് നന്നായി അറിയുന്നവർക്ക് വായിച്ച് മനസ്സിലാക്കാം. ബാബരി മസ്ജിദന്റെ തകർച്ചയിലും ഇവർക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ടത്രേ!.
മറ്റു ചിലത് കാണുക.
ഫാസിസ്റ്റ് ആശയങ്ങളുടെ ഏതാനും ചില ഭാഗങ്ങൾ മാത്രമേ ആർ.എസ്സ്.എസ്സ് സ്വീകരിച്ചിട്ടുള്ളൂവെന്നും അവരെ പൂർണ്ണമായും
രാഷ്ട്രവിരുദ്ധരായ ഫാസിസ്റ്റുകൾ എന്ന് മുദ്രകുത്താനാവില്ല എന്നും റെന്റൺ കൂട്ടിച്ചേർക്കുന്നു.
-നല്ലത്!
ഗാന്ധിജിയുടെ വധത്തെ ആദ്യകാലത്ത് ആർ.എസ്സ്.എസ്സ് ന്യായീകരിച്ചിരുന്നു എന്ന് അഭിപ്രായവുമുണ്ട് അതിന് തെളിവായി
ആർ.എസ്സ്.എസ്സിൻറെ മുഖപത്രമായ ‘ഓർഗനൈസർ’ എന്ന പത്രത്തിലെ പത്രാധിപ കുറിപ്പ് ഉദ്ധരിക്കാറുണ്ട്
മറ്റു മതവിശ്വാസികൾക്കെതിരെ ആർ.എസ്. എസിണ്റ്റെ സമീപനം സഹിഷ്ണുതാപരമല്ല എന്നതിനു സംഘ് മുഖപത്രമായ കേസരി
വാരിക 1987 ജൂലൈ 27 ലക്കത്തിലെ ഈ വരികൾ ഉദ്ധരിക്കാറുണ്ട്:
-എന്തൊരുദാസീനത!
ക്രിസ്ത്യൻ നേതാക്കളുമായി നടത്തിയ ചില്ലറ സംസാരമാണ് ആർ എസ് എസ്സിന്റെ മതേതരത്വത്തിന്റെ തെളിവ്! സേവനസന്നദ്ധതയ്ക്ക് വിശ്വഹിന്ദുകേന്ദ്രം പടച്ചുവിട്ട നെടുങ്കൻ ലേഖനവും എങ്ങാണ്ടുന്നൊരു ചിത്രവും.(ടൈംസ് ഓഫ് ഇന്ത്യയുടെ കുറിപ്പില്ലെന്നില്ല) പോരേ?
തമ്മിൽ ചേരാതെചൊറിയുന്ന ആശയങ്ങളെക്കുറിച്ച് ജോർജൂട്ടി കുറിച്ചിട്ടുണ്ട്. ഒന്നും പറയാനില്ല.
ഈ വാക്യത്തിന്റെ താല്പര്യം അറിഞ്ഞാൽ കൊള്ളാം:-
"ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്നത് തടയുകയും, ഹിന്ദു സമൂഹത്തെ ചിട്ടപ്പെടുത്തുകയും ചെയ്യുകയുംചെയ്യുന്നതിൽ
പ്രതിജ്ഞാബദ്ധരായിരിക്കുന്നതിനാൽ, മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾക്ക് മുന്നിൽ ആർ.എസ്സ്.എസ്സ് പലപ്പോഴുംആശയക്കുഴപ്പത്തിൽ പെട്ടിട്ടുണ്ട്"
ലേഖനത്തിന്റെ അജണ്ടകൾ തെളിയാൻ ചിലതുകൂടി:-
- മറ്റ് സംസ്ഥാനങ്ങളേയും, കേരളത്തിലെ മറ്റ് സംഘടനകളെയും അപേക്ഷിച്ച് വളരെ കുറവാണെങ്കിലും, കേരളത്തിലും സംഘടനയ്ക്ക് നല്ല സ്വാധീനമുണ്ട്
- 'ചില ഇന്ത്യക്കാർ' (പ്രത്യേകിച്ചും അതിന്റെ രാഷ്ട്രീയ എതിരാളികളായ കോൺഗ്രസും സി.പി.ഐ.(എം) ഉം) ആർ.എസ്സ്.എസ്സിന്റെ "ഹിന്ദു മേധാവിത്വ തത്വശാസ്ത്രത്തിനെയും" മറ്റു മതങ്ങൾക്കെതിരേയുള്ള പ്രചരണങ്ങളേയും നിശിതമായി വിമർശിക്കുന്നുണ്ട്. കൂടാതെ ചില നിരീക്ഷകർ ആർ.എസ്സ്.എസ്സിനെ "ഫാസിസ്റ്റ് പ്രവണതകളുള്ള ഹിന്ദു മതഭ്രാന്തന്മാരുടെ പ്രതികരണ സംഘം" എന്നാണ് വിശേഷിപ്പിക്കുന്നത്. വിമർശകർക്കെതിരേ മുസ്ലീം അടിസ്ഥാനവാദികളുമായും, ക്രിസ്ത്യൻ മിഷനറിമാരുമായും(അവരേയും ആർ.എസ്സ്.എസ്സ് എതിർക്കുന്നു),മാർക്സിസ്റ്റ് ഹിന്ദു വിരുദ്ധവാദികളുമായും ഉള്ള ബാന്ധവം ആർ.എസ്സ്.എസ്സ് പ്രത്യാരോപണമായി ഉന്നയിക്കാറുണ്ട്.
വസ്തുനിഷ്ഠതയോ സമതുലിതത്വമോ ഇതിന് അവകാശപ്പെടാനില്ല. തമ്മിൽ ഭേദമാണ് ഹിന്ദിയിലെ ലേഖനം. ഫോട്ടോയും.
വി.സി. ശ്രീജൻ, പു.ക.സ. തുടങ്ങിയ നിർദ്ദോഷലേഖനങ്ങൾക്ക് , (എന്തിന് ബാബരി മസ്ജിദ് ലേഖനത്തിൽപ്പോലും വസ്തുതകൾക്കു നിരക്കാത്ത ബയസ്റ്റ് വർക്കുകളൊന്നും കാണാനില്ല.) POV! ഇത്തരം അജണ്ടകൾക്ക് ... -തച്ചന്റെ മകൻ
"1990-കളിൽ ആർ.എസ്സ്.എസ്സ് വർഗ്ഗീയ കലാപങ്ങൾ സർക്കാരിനെതിരേയുള്ള രാഷ്ട്രീയ ആയുധമായി" ഉപയോഗിച്ചിട്ടുണ്ടെങ്കിലും, "ഫാസിസ്റ്റ് ആശയങ്ങളുടെ ഏതാനും ചില ഭാഗങ്ങൾ മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നിരിക്കെ" അവരെ "പൂർണ്ണമായും രാഷ്ട്രവിരുദ്ധരായ ഫാസിസ്റ്റുകൾ എന്ന് മുദ്രകുത്തുന്നത്" കഷ്ടമാണ്. ലേഖനത്തിലെ ഈ ഭാഗം വായിച്ചപ്പോൾ എന്റെ കണ്ണുനിറഞ്ഞുപോയി. തൊണ്ടയിടറി. ബാക്കിഭാഗം വായിച്ചതുതന്നെ ബുദ്ധിമുട്ടിയാണ്. ഇത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രസ്ഥാനമോ, സംഘടനയോ വേറേ ഉണ്ടാകുമോ?Georgekutty 00:34, 8 ഏപ്രിൽ 2009 (UTC)
ഇടത്/വലത്
തിരുത്തുകആരാണ് ആർ.എസ്.എസിനെ വലതു പക്ഷം എന്നു വിശേഷിപ്പിച്ചത്? --Anoopan| അനൂപൻ 07:45, 4 മേയ് 2009 (UTC)
ഇവിടെ ഏന്തിന്റെ ആധികാരികത യാണ് കൊടുക്കേണ്ട ത് എന്നു കണ്ടില്ല . അതാണ് ആ ഫലകം നീക്കം ചെയ്തത്. ആംഗലേയ ലേഖനത്തിൽ കണ്ടതിനെ അതുപോലെ അനുകരിച്ചു ഫലകം വച്ചു എന്നു കരുതുന്നു,ഇവിടെ അത്രയൊന്നും ചോദ്യം ചെയ്യപ്പെടുന്ന വാക്യങ്ങൾ ഉണ്ടെന്നു കരുതുനില്ല. മറ്റുള്ളവരുടെ അഭിപ്രായം എന്താണ്? ഇനിയും തെളിയിക്കേണ്ട വാക്യങ്ങൾ ഉണ്ടോ? --santhoshnta 09:45, 31 മേയ് 2009 (UTC)
പറച്ചിൽ വേറെ പ്രവൃത്തി വേറെ
തിരുത്തുക
എല്ലാ വിഭാഗത്തിലുള്ള ഹിന്ദുക്കൾക്കും തുല്യത എന്ന് വിശ്വസിക്കുകയും ചെയ്യുന്നു
എല്ലാ മനുഷ്യരേയും എന്നു പറഞ്ഞാൽ എത്ര നന്നായിരുന്നു .
ഇന്ത്യയിലെ നിരവധി വർഗ്ഗിയ കലാപങ്ങളിൽ വ്യക്തമായ പങ്കുള്ള ഒരു പ്രസ്ഥാനത്തിന്റെ പുകഴ്ത്തലാണിതൊക്കെ
ഏതോ ഒരു യൂസർ പറഞ്ഞത് പോലെ ആർ.എസ്.എസിന്റെ ഒരു കാര്യെ--ഉപ്പേരിക്കുരുള 15:47, 6 ജൂലൈ 2009 (UTC)
തികച്ചും മതേതരമായി മനുഷ്യസ്നേഹം പ്രകടിപ്പിക്കുകയും, നമ്മുടെ ദേശത്തിന്റെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരു സെമെറ്റിൿ മതത്തിന്റെ ഒരു സംഘടനയെപ്പറ്റിയെങ്കിലും ഉരുളക്കുപ്പേരിക്ക് പറയാനുണ്ടോ?--Anoop menon 05:22, 7 ജൂലൈ 2009 (UTC)
- ദയവായി വിക്കിപീഡിയ, ഇത്തരം ചർച്ചകൾക്കുള്ള വേദിയല്ല എന്നത് മനസിലാക്കുക. --Vssun 06:11, 7 ജൂലൈ 2009 (UTC)
>>>------->പണം
തിരുത്തുക“മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സേ ഒരു പഴയ ആർ.എസ്സ്.എസ്സ് പ്രവർത്തകനായിരുന്നതിനാൽ ആർ.എസ്സ്.എസ്സ് എന്ന സംഘടനയ്ക്ക് ഗാന്ധി വധവുമായി ബന്ധമുണ്ടെന്ന് പലരും ആരോപിയ്ക്കുന്നു“ --------- ഇതെവിടുത്തെ നയമാണ് ആരാ ഈ പലരും?? എന്താ പ്രമാണാധാരാവലംബസൂസിച്ചേച്ചിമാരൊന്നുമില്ലാതെ ഇങ്ങനൊരാരോപണം ണം ണം ണം?? റസിമാനെ ഇങ്ങോട്ടൊന്നും കണ്ണെത്താറില്ലേ??? അഡുമിനുമാർ പ്രത്യേകിച്ച് പക്ഷപാതമില്ലാതെ എല്ലാ ലേഖനങ്ങൾസും റോന്തുചുറ്റേണ്ടിയിരിക്കുന്നു. — ഈ തിരുത്തൽ നടത്തിയത് 208.89.216.210 (സംവാദം • സംഭാവനകൾ)
- ഐപി മേലുദ്ധരിച്ച വാചകത്തിന് ദയവായി അവലംബം ചേർക്കുക. ഗാന്ധി വധത്തോടനുബന്ധിച്ച് ആർ എസ് എസ്സിനെ നിരോധിച്ചിരുന്നതായി ഇംഗ്ലീഷ് വിക്കിയിൽ വായിച്ചു. ഇപ്പോഴത്തെ നിലയിൽ POV ഫലകം ലേഖനത്തിൽ കിടക്കുന്നതാണുചിതമെന്ന് കരുതുന്നു -- റസിമാൻ ടി വി 17:50, 30 ഒക്ടോബർ 2009 (UTC)
തർക്ക മന്ദിരവും ബാബരി മസ്ജിദും
തിരുത്തുക'അയോധ്യയിലെ തർക്ക കെട്ടിട്ടം തകർത്തതിലെ പങ്ക്' എന്ന തിരുത്തിയ തലക്കെട്ട് മാറ്റി വീണ്ടും "ബാബരി മസ്ജിദ് തകർത്തതിലെ പങ്ക്" എന്നാക്കിയിട്ടുണ്ട്. അയോധ്യയിൽ തകർക്കപ്പെട്ടത് ബാബരി മസ്ജിദ് ആണെന്ന കാര്യത്തിൽ ഇവിടെ തർക്കമുണ്ടെന്ന് തോന്നുന്നില്ല. ക്ഷേത്രം തകർത്താണ് (തകർത്തിടത്താണ്) ബാബർ പള്ളി പണിതത് എന്ന വാദത്തിലാണല്ലോ (തർക്കത്തിലാണല്ലോ) ഒരു വിഭാഗം 1992 ഡിസംബർ 6 ന് അയോധ്യയിൽ ബാബരി മസ്ജിദ് നിലംപരിശാക്കിയത്. അല്ലാതെ അവിടെ തകർക്കപ്പെട്ടത് ക്ഷേത്രമാണോ പള്ളിയാണൊ എന്ന വിഷയത്തിലല്ലോ.--വിചാരം 15:37, 10 മേയ് 2011 (UTC)
ഒന്നാന്തരം തിരുത്ത്. എൻ.എസ്. മാധവന്റെ 'തിരുത്ത്' എന്ന ചെറുകഥയിലെ തിരുത്തു പോലെ.Georgekutty 15:49, 10 മേയ് 2011 (UTC)
ശാഖയും വേഷവും
തിരുത്തുകമറ്റു പലതും ചേർത്തുകാണുന്നുണ്ടെങ്കിലും ആർ.എസ്.എസിന്റെ ഔദ്യോഗിക വേഷം എന്താണെന്ന് പറയുന്നില്ല. കാക്കി ട്രൗസറും വെള്ള കുപ്പായവും കുറുവടിയും ആർ. എസ്.സിന്റെ സിംപലായല്ലേ കണക്കാക്കപ്പെടുന്നത്.--വിചാരം 17:49, 5 ജൂലൈ 2011 (UTC)
Rollback
തിരുത്തുകഈ തിരുത്ത് റോൾബാക്ക് ചെയ്യേണ്ടിയിരുന്നില്ല എന്നു കരുതുന്നു. എന്നും ചില പ്രത്യേകവിഷയങ്ങൾ മാത്രമല്ലല്ലോ ചർച്ച ചെയ്യപ്പെടുന്നത്? --Vssun (സംവാദം) 17:51, 29 ജൂലൈ 2012 (UTC)
- കോപ്പൻ ഹെഗൻ സമ്മേളനം, പശ്ചിമബംഗാളിൽ മതത്തിന്റെ പേരിൽ മുസ്ലീങ്ങൾക്ക് സൗജന്യങ്ങൾ കൊടുക്കാനുള്ള തീരുമാനം പോലുള്ള രാഷ്ട്ര-അന്താരാഷ്‌ട്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നു. (തെളിവ്:"Sangh’s e-Sevaks". openthemagazine.com. 27 February 2010. Retrieved 27 January 2011.) ഇതു പ്രിന്റ് ചെയ്ത് പുറത്തിറങ്ങിയ മാഗസിനാണ് തെളിവായി നൽകിയിരിക്കുന്നത്. വിവരം നടന്നതായി മാറ്റിപ്പറയുകയെങ്കിലും ചെയ്തശേഷം അതു പോലെ തന്നെ രാഷ്ട്ര-അന്താരാഷ്‌ട്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നു എന്നു പറയാം. അല്ലെങ്കിൽ ആ അവലംബവും നീക്കം ചെയ്യുക.--റോജി പാലാ (സംവാദം) 04:57, 30 ജൂലൈ 2012 (UTC)
- ആ മാസിക പുറത്തിറങ്ങിയ കാലയളവിലെ ചർച്ചാവിഷയം അതായിരുന്നിരിക്കാം. അവലംബം, ഐ.ടി. മിലന് മൊത്തത്തിലുള്ളതാണെന്ന് കരുതുന്നു. --Vssun (സംവാദം) 16:39, 30 ജൂലൈ 2012 (UTC)
വേഷം
തിരുത്തുകപദവേഷം എന്നത് ഷൂസാണെന്നു കരുതുന്നു. മലയാളത്തിൽ ഇങ്ങനെയൊരു പ്രയോഗം പ്രചാരത്തിലില്ലല്ലോ. --Vssun (സംവാദം) 01:18, 6 ഡിസംബർ 2012 (UTC)
രാഷ്ട്രീയ സ്വയംസേവക സംഘം ,ഭാരതത്തിൽ എല്ലായിടത്തും പ്രവർത്തിക്കുന്നതിനാൽ കൂടുതലും സംസ്ക്രതം വാക്കുകളാണ് ഉപയോഗിക്കുന്നത് .അതുകൊണ്ട് , uniform - गणवेष - ഗണവേഷം,ആയതുപോലെ shoe - पादत्र - പദവേഷം ആയതാവാനാണ് സാധ്യത.manjulal l (സംവാദം)
- കേരളത്തിൽ ആർ.എസ്.എസ്. പ്രവർത്തകർക്കിടയിലെങ്കിലും ഇങ്ങനെ ഉപയോഗിക്കുന്നുണ്ടോ? --Vssun (സംവാദം) 18:01, 6 ഡിസംബർ 2012 (UTC)
"തീർച്ചയായും" ,സ്വയംസേവകർ പദവേഷം എന്നാണ് ഉപയോഗിക്കുന്നത് അതുകൊണ്ടാണ് അങ്ങനെ എഴുതിയത് . ഇവിടെ യോജിക്കുന്നത് ഷൂസ് എന്ന് തന്നെ എഴുതുന്നതാണോ ? manjulall (സംവാദം) 09:12, 7 ഡിസംബർ 2012 (UTC)
- ബ്രാക്കറ്റിലിട്ടു. --Vssun (സംവാദം) 09:38, 7 ഡിസംബർ 2012 (UTC)
പൂർണ്ണ ഗണവേഷം എന്നാൽ കാക്കിനിക്കറും, വെള്ളമുഴുക്കയ്യൻ ഷർട്ടും, ബെൽട്ടും, കറുത്ത ഷൂവും, കാക്കി സോക്സും, കറുത്ത തൊപ്പിയും, ദണ്ഡയുമാണ്.എന്നാൽ പദവേഷം എന്നുദ്യേശിക്കുന്നിടത്ത് റൂട്ട് മാർച്ച് സമയത്തുള്ള നടക്കാനുള്ള വേഷം എന്നുമാണ്— ഈ തിരുത്തൽ നടത്തിയത് Eskaykalamassery (സംവാദം • സംഭാവനകൾ)
നിക്ഷ്പക്ഷത
തിരുത്തുക2009-മുതൽ നിക്ഷ്പക്ഷത സംശയിക്കുന്നത്. ഇത് 2013-ആയല്ലോ ഇതുവരെയും ഇതിനെ ആർക്കും നിക്ഷ്പക്ഷമാക്കാൻ സാധിച്ചില്ലേ? ഞാൻ ഒരു RSS അനുഭാവിയാ(യിരുന്ന/യ)തിനാൽ എനിക്കു കൈവെക്കാവുന്നതല്ല. നിക്ഷ്പക്ഷരായ ആരെങ്കിലും തിരുത്തുമോ? --Manuspanicker (സംവാദം) 09:07, 5 ഏപ്രിൽ 2013 (UTC)
ലക്ഷ്യം
തിരുത്തുകപ്രഖ്യാപിത ലക്ഷ്യം, മുഖ്യ ലക്ഷ്യം, മറ്റു ലക്ഷ്യം എന്നിങ്ങനെ കുറേ ലക്ഷ്യങ്ങൾ ഉണ്ടല്ലോ? ഏതെങ്കിലും ഒന്നു മതിയാകുമെന്ന് കരുതുന്നു. കാരണം ഒരു രാഷ്ട്രീയ പാർട്ടിക്ക്/സംഘടനയ്ക്ക് ലക്ഷ്യങ്ങളേയുള്ളൂ.. അതിൽ പ്രഖ്യാപിതം, മുഖ്യം, മുഖ്യമല്ലാത്തത് എന്ന വേർതിരിവുണ്ടോ ?--സുഗീഷ് (സംവാദം) 09:28, 5 ഏപ്രിൽ 2013 (UTC)
സേവാ പ്രവര്ത്തനങ്ങള്
തിരുത്തുക1. കേശവ് സൃഷ്ടി – സംഘ സ്ഥാപകനായ ഡോ.കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്മരണാര്ത്ഥം തുടങ്ങിയ പ്രൊജക്ട്. മഹാരാഷ്ട്രയിലെ ഉപ്പുപാടം നിറഞ്ഞ ഒരു ഗ്രാമം പൂര്ണ്ണമായും ഏറ്റെടുത്തുകൊണ്ട് തുടങ്ങിയ മഹാ പ്രസ്ഥാനം. കൃഷി, വിദ്യാഭ്യാസം, ഗോ സംരക്ഷണം, ആയുര്വേദം തുടങ്ങി വിവിധ മേഖലകളില് മികച്ച നിലയില് പ്രവര്ത്തിക്കുന്നു. http://www.keshavsrushti.com/index.php
2) ദീന് ദയാല് റിസര്ച്ച് ഇന്സ്റ്റിറ്റൂട്ട് – ചിത്രകൂട് പ്രൊജക്ട് സംഘപ്രചാരകനായിരുന്ന നാനാജി ദേശ് മുഖ് തുടങ്ങിയ പദ്ധതി . ജനസംഘ സ്ഥാപകന് പണ്ഡിറ്റ് ദീന് ദയാല് ഉപാദ്ധ്യായയുടെ സ്മരണാര്ത്ഥമുള്ള പ്രൊജക്ട്. ഒട്ടേറെ ഗ്രാമങ്ങളെ ദത്തെടുത്ത് ഗ്രാമവികാസം, കൃഷി, വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം തുടങ്ങി നിരവധി മേഖലകളില് മാതൃകാപരമായ പ്രവര്ത്തനം. കേന്ദ്ര സര്ക്കാര് മുതല് യു.എന് വരെ ദേശീയ അന്തര്ദേശീയ പ്രശംസ നേടിയ പദ്ധതി. നാനാജി ദേശ് മുഖിന്റെ മരണാനന്തരം ആ പ്രദേശത്തെ ഇരുപത്തയ്യായിരത്തോളം ഗ്രാമീണര് തല മുണ്ഡനം ചെയ്ത് പരമ്പരാഗത രീതിയില് അടിയന്തിര ക്രിയകള് അനുഷ്ഠിച്ചത് അദ്ദേഹത്തിന്റെ ജനപ്രിയതക്ക് ആധാരം. http://www.chitrakoot.org/html/index.htm
3) വിവേകാനന്ദ കേന്ദ്രം കന്യാകുമാരി – കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ സ്മാരക മന്ദിരവും പുറത്ത് നൂറേക്കറിലധികം വരുന്ന ക്യാമ്പസുള്ള വിവേകാനന്ദ കേന്ദ്രവും ആര്.എസ്.എസ് പ്രചാരകനായിരുന്ന ഏകനാഥ് റാനഡെ സ്ഥാപിച്ചു. നിരവധിയായ സേവന പ്രവര്ത്തനങ്ങള്, യോഗ ശിബിരങ്ങള്, മെഡിക്കല് മിഷനുകള്, സ്വാശ്രയ സംഘങ്ങള് തുടങ്ങി ആയിരക്കണക്കിന് സേവാ പ്രവര്ത്തനങ്ങള്ക്ക് വിവേകാനന്ദ കേന്ദ്രം നേതൃത്വം നല്കുന്നു. ഇപ്പോള് വിവേകാനന്ദ കേന്ദ്രം ചുമതല വഹിക്കുന്നത് ആരാധ്യനായ പി. പരമേശ്വര്ജിയാണ്. കന്യാകുമാരിയില് ടൂര് പോവുന്ന പല ‘സെക്യുലറിസ്റ്റുകള്’ക്കും വിവേകാനന്ദ സ്മാരകം ഉയര്ത്താന് ആര്.എസ്.എസ് നടത്തിയ പോരാട്ടവും സ്മാരകം ആര്.എസ്.എസ് നിര്മ്മിച്ചതാണെന്നും അറിയില്ല. http://www.vkendra.org/
4) ഏകാധ്യാപക വിദ്യാലയങ്ങള് നടത്തുന്ന, സാക്ഷരതാ യജ്ഞത്തിലെ വിപ്ലവം ഏകല് പ്രൊജക്ട്.http://www.youtube.com/watch?v=CzMSBhLPO2Q
ആര്.എസ്.എസ്സിന്റെ അഭിമാനമാണ് ഏകല്. ഏകാദ്ധ്യാപക വിദ്യാലയങ്ങള്. ഭാരതത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില് സാക്ഷരതയുടെ വെള്ളി വെളിച്ചമെത്തിച്ച പ്രസ്ഥാനം. ലോകം മുഴുവന് ആദരിക്കുന്ന പ്രസ്ഥാനം. അതുപോലൊന്ന് സംഘടിപ്പിക്കാന് ആര്.എസ്.എസ് വിരോധം പറയുന്ന മറ്റേതെങ്കിലും സംഘടനക്ക് സ്വപ്നത്തില് എങ്കിലും കഴിയുമോ? http://www.ekal.org/
5) ഇതിനെല്ലാം പുറമേ നാല്പതിനായിരത്തിലധികം വിദ്യാലയങ്ങള് നടത്തുന്ന വിദ്യാഭാരതി. കേരളത്തില് അഞ്ഞൂറോളം വിദ്യാലയങ്ങള്. പാലക്കാട് നഗരത്തില് ഇരുപത്തിയഞ്ച് ഏക്കര് ക്യാമ്പസില് നിറഞ്ഞു നില്ക്കുന്ന കല്ലേക്കാട് വ്യാസവിദ്യാ പീഠം. ബി.എഡ്. സെന്റര്. വിദ്യാഭാരതിയുടെ കേരളാ ചാപ്റ്റര് ഭാരതീയ വിദ്യാനികേതന്റെ വെബ് സൈറ്റ് http://bvnkerala.edu.in/
6) കേരളത്തില് മിക്ക നഗരങ്ങളിലും ആംബുലന്സ് സര്വ്വീസുകള്. വയനാട്ടിലും അട്ടപ്പാടിയിലും ആശുപത്രി. ആദിവാസി വിഭാഗത്തിന് സൌജന്യ ചികിത്സയും മരുന്നും.
7) വയനാട്ടിലെ മുട്ടിലില് ആര്.എസ്.എസ് നടത്തുന്ന ആതുരാലയം ശ്രദ്ധിക്കുക. വന് നഗരങ്ങളില് സൂപ്പര് സ്പെഷ്യാലിറ്റി തീര്ത്തല്ല, ആതുരസേവനം ലഭ്യമാവാത്ത ഇടങ്ങളില് സൌജന്യ ചികിത്സാ കേന്ദ്രങ്ങള് തീര്ത്താണ് സംഘം സേവാപ്രവര്ത്തനങ്ങളില് സജീവമാകുന്നത്. സ്വാമി വിവേകാനന്ദ മെഡിക്കല് മിഷന് ആശുപത്രി ശ്രദ്ധിക്കുക. ചികിത്സിപ്പിക്കാന് താല്പ്പര്യം കാണിക്കാത്ത വനവാസി വിഭാഗങ്ങളെ വനാനന്തരത്തില് പോയി ചികിത്സിക്കുന്ന രീതിയും ഇവിടെയുണ്ട്. വനാന്തര്ഭാഗത്തുള്ള വനവാസി കോളനികളിലെ പകര്ച്ചവ്യാധികളും പട്ടിണിയും തടഞ്ഞ് എത്രയോ പേരെ മരണത്തില് നിന്നും ഇവര് രക്ഷപ്പെടുത്തിയിരിക്കുന്നു. സംഘസ്വയം സേവകരായ ഡോക്റ്റര്മാര് ഇവിടെ നിസ്വാര്ത്ഥ സേവനം ചെയ്യുന്നു. http://www.svmm.org/ രാജ്യത്തു എവിടെ ദുരന്തം ഉണ്ടായാലും അവിടെ സഹായവുമായി രക്ഷപ്രവര്തനതിനും മറ്റും ആദ്യം എത്തുന്നത് സ്വയംസേവകര് ആണ് എന്നതില് അഭിമാനിക്കാം. പരിക്കേറ്റവരെ ആശുപത്രിയില് എത്തിക്കുന്നതിനും അവര്ക്ക് ആവശ്യമായ രക്തം നല്കുന്നതിനും എന്നും അവര് തന്നെ മുന്പില്.
ലഡാക്കില് മുന്പ് ഉണ്ടായ വെള്ളപ്പൊക്ക സമയത്ത് സംഘം നടത്തിയ പ്രവര്ത്തനങ്ങള് പ്രകീര്ത്തിക്കപ്പെട്ടിരുന്നു. http://www.youtube.com/watch?v=lWGP1QJQjko
ആന്ധ്രാപ്രദേശില് ഉണ്ടായ വെള്ളപ്പൊക്കത്തിനിടെ സേവനപ്രവര്ത്തനങ്ങളുമായി രംഗത്തിറങ്ങിയ ആര്.എസ്.എസ്സിനെ കോണ്ഗ്രസ്സ് ചാനലായിരുന്ന (ഇപ്പോള് ജഗന് മോഹന് റെഡ്ഡിയുടേത്) സാക്ഷി ടിവി അഭിനന്ദിക്കുന്നു http://www.youtube.com/watch?v=iwB2uIYIrac
9) സംഘം സേവാ പ്രവര്ത്തനങ്ങളില് മാത്രമല്ല, തൊഴിലാളി യൂണിയന് പ്രവര്ത്തന രംഗത്തും അതുല്യമായ മാതൃക കാഴ്ച വച്ചിരിക്കുന്നു. ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയന് ആര്.എസ്.എസ് നിയന്ത്രണത്തിലുള്ളതാണെന്ന് മനസ്സിലാക്കുക. ഭാരതീയ മസ്ദൂര് സംഘ്. ബി.എം.എസ്.
10) രാജനൈതിക രംഗത്തും സംഘത്തിന്റെ കാഴ്ചപ്പാടുള്ള പ്രവര്ത്തനം ആവശ്യമാണ്. അതിനാല് ആ രംഗത്തും സംഘം സംഭാവന നല്കുന്നു. ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി ശ്രീ.അടല് ബിഹാരി വാജ്പേയ് ആര്.എസ്.എസ് പ്രചാരകാണ് എന്നത് അഭിമാനകരമായ സംഗതിയാണ്.
11) വിദ്യാര്ത്ഥി സംഘടനാ രംഗത്ത് ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാര്ത്ഥി പ്രസ്ഥാനമാകാന് ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള അഖില ഭാരതീയ വിദ്യാര്ത്ഥി പരിഷദിന് (എ.ബി.വി.പി) സാധിച്ചു.
ആര് എസ് എസ് നടത്തുന്ന മേല്പറഞ്ഞ സംരഭങ്ങളില് ആര് എസ് എസ് യൂനിഫോരം അനിന്ജന് ആരെയും കാണില്ല. മാത്രമല്ല ഒരിടത്തും ആര് എസ് എസ് നടത്തുന്ന സംരംഭം എന്ന് ബോര്ഡ് വച്ചിട്ടുണ്ടാവില്ല. അതിനാല് പൊതുജനം ഇത്തരം പരിപാടികളെ കുറിച്ച് ഇത് ആര് എസ് എസ് നടത്തുന്നു എന്ന് മനസിലാക്കാറില്ല (ഉദാഹരണം – സേവാഭാരതി). Harikrishnan.a.s (സംവാദം) 09:04, 11 ഓഗസ്റ്റ് 2015 (UTC) == +
1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തിലെ ആർ എസ് എസിന്റ പങ്ക്
തിരുത്തുകഇങ്ങനെയൊരു തലക്കെട്ടുണ്ടാക്കി ഇംഗ്ലീഷ് വിക്കി യിൽ ചേർത്തത് ആർ എസ് എസിന്റ വക്താവായ തരുൺ വിജയ് ആണ്. അതിനായി അദ്ദേഹത്ത ചേർത്ത വിവരങ്ങൾ അവരുടെ ഒരു ബ്ലോഗിൽ നിന്നുള്ളതാണ്. അക്കാര്യങ്ങൾ കുറേ വർഷങ്ങൾക്കു മുമ്പുതന്നെ ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇക്കാര്യം തെളിയിക്കുന്നതിനായിട്ടായി ഒന്നും തന്നെ അവർക്ക് സാധിച്ചിട്ടില്ല Akhiljaxxn (സംവാദം) 18:39, 10 ഒക്ടോബർ 2016 (UTC)
- ഉ:Akhiljaxxn വളരെ നന്ദി. ആ സംവാദത്തിന്റെ ലിങ്ക് ഇവിടെ ചേർക്കുന്നത് നല്ലതായിരിക്കും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:32, 13 ഒക്ടോബർ 2016 (UTC)
ആർ എസ് എസിന്റ സംവാദം താളിൽ ഇതുമായിട്ടുള്ള സംവാദം ലഭ്യമല്ല.എന്നാൽ കുറേ വർഷങ്ങൾക്കു മുമ്പ് മലയാള വിക്കിയിലെ പോലെ ഇംഗ്ലീഷിലും ഇങ്ങനെ ഒരു ഭാഗം ഉണ്ടായിരുന്നു.അത് ഇവിടെയും ചേർത്തതാവാനാണ് സാധ്യത. അവിടെ അവലംബമായി ചേർത്ത പോലെ തന്നെയുള്ള ഒരു ആർ എസ് എസുമായി ബന്ധപ്പെട്ട ഒരു ബ്ലോഗാണ് ഇവിടെയും ചേർത്തിരുന്നത്. ഇത് തികച്ചും അവിശ്വസനീയമാണ്.ഇത് സത്യമല്ല എന്ന് അവകാശപ്പെട്ടുകൊണ്ട് വേറെ ഒരു ബ്ലോഗും നിലവിലുണ്ട് അതിന്റെ ലിങ്ക് ഇവിടെ ചേർക്കുന്നുണ്ട്. [1] Akhiljaxxn (സംവാദം) 11:22, 13 ഒക്ടോബർ 2016 (UTC)
- @ഉ:Akhiljaxxn അവലംബങ്ങളോടു കൂടി മലയാളത്തിൽ നിലവിലുണ്ടായിരുന്ന ഒരു ഭാഗമാണ് താങ്കൾ ഈ തന്നിരിക്കുന്ന ഒരു ബ്ലോഗിന്റെ അടിസ്ഥാനത്തിൽ നീക്കിയത്? ഒന്നുകിൽ അതിന്റെ അവലംബങ്ങൾ നിലവിലില്ലെന്നോ അതു തെറ്റാണ് എന്നോ തെളിയിക്കുന്ന വിശ്വാസയോഗ്യമായ അവലംബങ്ങൾ ഇവിടെ ചേർക്കുക. ആംഗലേയത്തിലെ സംവാദത്തിന്റെ കണ്ണി ചേർക്കുക. ഇതൊന്നും ഇല്ലെങ്കിൽ താങ്കളുടെ അഭിപ്രായത്തിൽ മാത്രം ഇങ്ങനെ ഒരു ഭാഗം നീക്കുന്നത് ശരിയല്ല. ദയവായി ആംഗലേയത്തിൽ നിലവിലില്ല എന്നകാരണത്താൽ ഇവിടെ നിന്നും നീക്കുന്നത് ഒരു നല്ല പ്രവണതയല്ല. ഇതു രണ്ടും രണ്ടുരീതിയിലുള്ള വിക്കിപിഡിയകളാണ്. ദയവായി തെളിവു ചേർക്കുക ഇല്ലെങ്കിൽ അത് തിരിച്ചു ചേർക്കുക. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:07, 16 ഒക്ടോബർ 2016 (UTC)
അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു ഇവിടെ മുൻമ്പുണ്ടായിരുന്ന അവലംബവും അന്നു ഇംഗ്ലീഷിലുണ്ടായിരുന്ന അവലംബവും ഒന്നാണ്. ഈ അവലംബം ഒരു ആർ എസ് എസ് അനുകൂല ബ്ലോഗ് ആണ്.അങ്ങനെയൊരു ബ്ലോഗ് ഉണ്ടാക്കി ഇങ്ങനെ വിവരങ്ങൾ ചേർക്കാൻ ആർക്കും സാധിക്കുന്നതല്ലെ?.താങ്കൾ ഭയവായി ഇവിടെ ചേർത്തിരുന്ന അവലംബം പരിശോധിക്കാൻ താൽപര്യപെടുന്നു. Akhiljaxxn (സംവാദം) 16:48, 16 ഒക്ടോബർ 2016 (UTC)
- വിക്കിപീഡിയയെ തട്ടിപ്പിനുള്ള വേദിയാക്കി ഉപയോഗിക്കുവാൻ അനുവദിക്കരുത്. ഒരു യുദ്ധത്തിൽ സൈന്യമല്ലാത്ത മറ്റൊരു സംഘടന പങ്കെടുത്തു എന്ന അവകാശവാദം കേൾക്കുന്ന മാത്രയിൽ തന്നെ തട്ടിപ്പാണെന്ന് മനസ്സിലാക്കാവുന്നതാണ്. സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണത്. അതുകൊണ്ടുതന്നെയാണ് അതിന് സൈനിക രേഖകളോ, ആധികാരിക ചരിത്ര പുസ്തകങ്ങളോ, വിശ്വസനീയമായ വെബ്സൈറ്റുകളോ ഇല്ലാതിരിക്കുന്നതും വെറും ബ്ലോഗുകൾ അവലംബമായി വരുന്നതും. വിക്കിപീഡിയയെ തങ്ങൾക്കിഷ്ടമുള്ള വസ്തുതകൾ പ്രചരിപ്പിക്കാനായുള്ള വേദിയായി, അവയ്ക് അവലംബമുണ്ടാക്കിയെടുക്കാനുള്ള വേദിയായി ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ മതതീവ്രവാദികളും ശ്രമിക്കുന്നുണ്ട്. ഫേസ്ബുക്കിൽ ഇപ്പോൾ അത്തരത്തിലൊരു ആക്ഷേപം ഒരാൾ ഉന്നയിച്ചിട്ടുണ്ട്. ഇവിടെ നോക്കുക. ചിലർ യാതൊരു അവലംബവുമില്ലാതെ വായിൽതോന്നിയത് എഴുതി വെയ്കുകയും അത് നീക്കണമെങ്കിൽ അത് ശരിയല്ലെന്ന് സ്ഥാപിക്കുന്ന അവലംബം നാം നൽകണമെന്ന് വാദിക്കുകയും ചെയ്യുന്ന നടപടിയോട് യോജിക്കുന്നില്ല. ഇനി നീക്കം ചെയ്തതിൽ പരാതിയുള്ളവർ വിശ്വസനീയമായ തെളിവുമായി വരട്ടെ അപ്പോൾ തിരികെ ചേർക്കാം. വിവരം ചേർക്കുന്നയാളിന്റെ ബാദ്ധ്യതയാണ് അവലംബം നൽകുക എന്നത്. --Adv.tksujith (സംവാദം) 17:25, 16 ഒക്ടോബർ 2016 (UTC)
സുജിത്തേട്ടന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.ആർ എസ് എസിന്റ വക്താവായ തരുൺ വിജയ് എന്ന പേരുള്ള ഒരാളാണ് ഇക്കാര്യം ചേർത്തിരുന്നത് അതിനായി അദ്ദേഹം ചേർത്തത് അദ്ദേഹത്തിന്റെയോ അല്ലെങ്കിൽ അവരുടെ സംഘടനയുടെയോ ആയ ഒരു ബ്ലോഗായിരുന്നു.എന്നാൽ ഇതിൽ തന്നെ അവർക്ക് ഇതിനായി വാദിക്കാൻ ഒരു ചിത്രം മാത്രമാണുണ്ടായിരുന്നത്. സ്വാതന്ത്രദിനാഘോഷം പോലുള്ള ഒരു വലിയ ചടങ്ങിൽ പങ്കെടുത്തു എന്ന അവകാശപ്പെടുന്നുതിനായി ആ ചിത്രം തികച്ചും അപര്യപത്വുംവും അന്നു നടന്ന സ്വാതന്ത്രദിന ആഘോഷങ്ങളുടെ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തവുമായിരുന്നു. ഈക്കാര്യം ഇംഗ്ലീഷ് വിക്കിപീഡിയർ ശ്രദ്ധിക്കുകയും പെട്ടന്നു തന്നെ നീക്കം ചെയ്യുകയും ചെയ്തു. ഈ അടുത്ത കാലത്ത് ഗവ ഐപി ഉപയോഗിച്ച് ചിലയാളുകൾ നെഹ്രുവിന്റെ ഇംഗ്ലീഷ് വിക്കി തിരുത്തിയത് ഇതിനോടു ചേർത്തുവായിക്കേണ്ടതാണ്.Akhiljaxxn (സംവാദം) 18:29, 16 ഒക്ടോബർ 2016 (UTC)
- @ഉ:Akhiljaxxnഉ:Adv.tksujith, ചരിത്രത്തെ വളച്ചൊടിക്കുന്നതിനോട് ഞാനും വിയോജിക്കുന്നു. ചരിത്രം ജേതാവിന്റെ കണ്ണിലൂടെയാണ് എപ്പോഴും എഴുതപ്പെട്ടിരിക്കുന്നതെന്ന് ഞാൻ വായിച്ചതോർക്കുന്നു. അതൊക്കെ ഇവിടുത്തെ പ്രശ്നമല്ല. ഇതിൽ കൊടുത്തിരിക്കുന്നത് ബ്ലോഗ് അവലംബമല്ല. അത് മലയാളം വിക്കിപീഡിയയിൽ ചേർത്തിരുന്ന ഒരു കാര്യമാണ്. അത് നീക്കംചെയ്യുമ്പോൾ അതിന്റെ അടിസ്ഥാനമെന്താണെന്നു മാത്രമാണ് ഞാൻ ചോദിച്ചത്. അതിനെ ആംഗലേയ വിക്കിപീഡിയയിൽ നീക്കം ചെയ്തു എന്ന് പറയുന്നതിന്റെ സംവാദമോ അല്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിൽ അവിടെ ചർച്ച നടന്നു എന്നും മാത്രമേ ഞാൻ ചോദിച്ചുള്ളൂ. എന്റെ അഭിപ്രായത്തിൽ അവലംബങ്ങളോടു കൂടി മലയാളം വിക്കിപീഡിയയിൽ നിലനിന്നിരുന്ന ഒരു വിവരം നീക്കം ചെയ്യുന്നതിന്റെ കാരണം വിശ്വസനീയമായ ഒരു തെളിവ് സംവാദത്തിൽ ചേർത്താൽ അത് (മറ്റുള്ളവർക്ക് വാഗ്വാദകാരണമായേക്കാവുന്ന ഇവിടുത്തെ) ഒരു തിരുത്തലിനുള്ള ന്യായീകരണമായിരിക്കും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:15, 17 ഒക്ടോബർ 2016 (UTC)
അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു ഇക്കാര്യം രേഖപ്പെടുത്തിയിരുന്ന ഭാഗത്ത് അവലംബമായി നാലു ലിങ്കുകളാണ് ചേർത്തിരുന്നത്.ഇതിൽ ആദ്യത്തെയും അവസാനത്തെയും ലിങ്ക് Koenraad Elst എന്ന പേരുള്ള ഒരാളുടെ പുസ്തകതിൽ നിന്നുള്ളതാണ് ഇദ്ദേഹം ഒരു Pro ഹിന്ദുത്വത്തിനു പേരുകേട്ടയാളാണ് ഇക്കാര്യം ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് വിക്കിപീഡിയയിലും പറയുന്നുണ്ട്. അദ്ദേഹം എഴുതിയ ഈ ബുക്കിന്റെ ഇംഗ്ലീഷ് താൾ ഒഴിവാക്കുവാനായി നിർദേശിക്കപ്പെട്ടുണ്ട്.[1].ഈ പോലെയാണ് രണ്ടും മൂന്നും അവലംബം രണ്ടാമത്തത് ആർ എസ് എസിന്റെയാണ്.ഈക്കാര്യങ്ങൾ എല്ലാം തന്നെ സത്യമാണ് എന്നുണ്ടെങ്കിൽ എന്ന കൊണ്ട് ഈക്കാര്യം ഇംഗ്ലീഷ് വി എ യിൽ ഇല്ല.എന്തൂ കൊണ്ട് വിശ്വസനീയമായ ശ്രോതസ്സിൽ നിന്നുള്ള അവലംബം ചേർക്കാൻ സാധിച്ചില്ല?. കുറച്ചു പേർ മാത്രം സന്ദർശിക്കുന്ന മലയാളം വിക്കിയേക്കാൾ കൂടുതൽ ഇക്കാര്യം ഇംഗ്ലീഷ് വിക്കിയിൽ വരുകയും അതുവഴി കൂടുതൽ ആളുകളിലേക്ക് ഇക്കാര്യം എത്തിക്കാൻ അവർ ശ്രമിക്കില്ല എന്ന് എങ്ങനെയാണ് വിശ്വസിക്കാൻ സാധിക്കുക?Akhiljaxxn (സംവാദം) 13:37, 17 ഒക്ടോബർ 2016 (UTC)
- ഉ:Akhiljaxxn ഇതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മറ്റും പിടിയില്ലെങ്കിലും, ഇങ്ങനെ ചില പുസ്തകങ്ങൾ ഗൂഗിളിൽ ലഭ്യമാണ്. പുസ്തകം സംഘത്തിന്റെ ഹിന്ദുത്വ അജണ്ടയെ വിമർശിക്കുന്നതാണ്. (ഞാൻ മൊത്തവും വായിച്ചില്ല, വെറും തിരച്ചിലിൽ കിട്ടിയതാണ്). അവരു സേനയെ സഹായിച്ചതും (വെടി വെച്ച് എന്നല്ല, ആതുര സേവനരംഗത്തും മറ്റുമാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്) റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തതും സത്യമാകാൻ സാധ്യതയുണ്ട്. കുത്തിയിരുന്നു നോക്കിയാൽ ചിലപ്പോൾ വീണ്ടും അവലംബങ്ങൾ ലഭ്യമായേക്കാം. ഇടക്കു വായിച്ചപോലെ - 1962/3 അധികം ദൂരത്തായിട്ടില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 19:59, 17 ഒക്ടോബർ 2016 (UTC)
അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു ആതുര സേവനരംഗത്ത് അവർ പങ്കെടുത്തത് കാർഗിൽ യുദ്ധസമയത്തായിരുന്നു.യുദ്ധസമയത്ത് കുറേ സംഘടനകൾ ഇത് പോലെ രക്തം ദാനം ചെയ്തിരുന്നു. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തതിനായി അവകാശ പെടുന്നത്താനായി സംഘാങ്ങൾ ഒരു ചിത്രം മാത്രമാണുള്ളത് എന്നാൽ ഇത് ഗവ അർക്കൈവ്സിൽ ഉള്ള ആ വർഷക്കത്ത റിപ്പബ്ലിക് ദിന പരേഡിലെ ചിത്രങ്ങളുമായി സാമ്യ പെടുന്നുമില്ല.Akhiljaxxn (സംവാദം) 02:56, 18 ഒക്ടോബർ 2016 (UTC)
- @ഉ:Akhiljaxxn ആ നൽകിയ കണ്ണി വായിക്കുക. സ്വതന്ത്രമായ അവലംബത്തിൽ ലഭ്യമായ വിവരമാണ് താങ്കൾ മായ്ച്ചത്. ഫോട്ടോയുടെ കാര്യമൊന്നും ഇവിടെ പരാമർശിച്ചിട്ടില്ലായിരുന്നു. ഫൊട്ടോ അല്ല ഇവിടെ നമ്മൾ നീക്കിയതും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:34, 18 ഒക്ടോബർ 2016 (UTC)
- Tapan Basu, Pradip Datta, Sumit Sarkar, Tanika Sarkar, Sambuddha Sen (1993). "Khaki Shorts and Saffron Flags: A Critique of the Hindu Right". Orient Blackswan. p. 51. ISBN 0863113834.
{{cite news}}
:|chapter=
ignored (help)CS1 maint: multiple names: authors list (link)- Dinakar Peri (January 26, 2016). "What's in a Republic Day Parade?". thehindu.com.
- Ullekh NP (2015). "War Room: The People, Tactics and Technology behind Narendra Modi's 2014 Win". Roli Books Private Limited. ISBN 9351940683.
{{cite news}}
:|chapter=
ignored (help)- "Advani seeks Sonia's apology". thehindu.com. April 14, 2009.
{{cite news}}
:|chapter=
ignored (help)
ഇവിടെ ആദ്യം ചേർത്തിരുന്ന അവലംബങ്ങൾ ഒന്നും തന്നെ വിശ്വസനീയമായി ശോതസ്സുകളിൽ നിന്നുള്ളതായിരുന്നില്ല. ഇപ്പോൾ തന്നിട്ടുള്ള ഹിന്ദുവിൽ Rss ന്റെ വക്താവിന്റെ അവകാശവാദത്തിനുസരിച്ചാണ് ലേഖനം വന്നിട്ടുള്ളത്. ചൈന യുദ്ധത്തിൽ പങ്കെടുത്തു എന്നത് സത്യം ആണ് എന്നത് സ്ഥാപിക്കുന്നതിനു ഈ ഹിന്ദു ലേഖനം പര്യാപ്തമാണെങ്കിൽ താങ്കൾക്ക് ഈക്കാര്യം ഇംഗ്ലീഷ് വിക്കിയിൽ ചേർക്കാമൊ? വേറെ ഒന്നും കൊണ്ടല്ല കൂടുതൽ ആളുകൾ ഇതു സംബന്ധിച്ച് ചർച്ചയിൽ ഭാഗമാവുകയും ഇതിൽ ഒരു തീരുമാനമാകുകയും ചെയ്യുമല്ലോ? Akhiljaxxn (സംവാദം) 06:33, 18 ഒക്ടോബർ 2016 (UTC)
- @ഉ:Akhiljaxxn ആംഗലേയം വിക്കിയിൽ ഞാൻ അത്രക്ക് പോകാറില്ല. വലിയ മത്സ്യങ്ങൾ നീന്തുന്നയിടത്തെ കൃമിയാകുന്നതിനേക്കാൾ സ്വന്തം തോട്ടിലെ നീർക്കോലിയാവുന്നതാണല്ലോ... താങ്കൾക്ക് ഇത് ബോധ്യമാണെങ്കിൽ നമ്മുടെ കഷണം തിരിച്ചിടാമോ? ഈ അവലംബങ്ങളും കൂടി അവിടെ നമുക്ക് ചേർക്കാം. ആംഗലേയത്തിലേക്കും ഇത് ചേർക്കുന്ന കാര്യം നോക്കണം. തീർച്ചയായും വീണ്ടും ചർച്ച ചെയ്യപ്പെടണം. വളരെ നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:56, 18 ഒക്ടോബർ 2016 (UTC)
അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു ഒഴിവാക്കിയ കഷ്ണം പൂർണ്ണമായി ചേർക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല.ഞാൻ മനസ്സിലാക്കിയത് യുദ്ധ സമയത്ത് സൈന്യം ഉള്ള സ്ഥലങ്ങളിൽ (യുദ്ധ സ്ഥലങ്ങളിൽ അല്ല ) സൈന്യത്തോടൊപ്പം Rss പ്രവർത്തകർ റൂട്ട് മാർച്ച് ചെയ്യുകയും ചെയ്തു എന്നാണ് ഇതിനെ പ്രകീർത്തിച്ചു കൊണ്ട് നെഹ്രു ഇവരെ റി പരേഡിൽ മാർച്ച് നടത്താൻ ക്ഷണിച്ചു എന്നുമാണ് നേരെത്തെ നൽകിയ ഹിന്ദുവിന്റെ ലിങ്കിലും ഇതേ പറയുന്നുള്ള. യുദ്ധത്തിൽ സൈനികരോടുകൂടെ പങ്കെടുത്തു എന്നുള്ളത് അവിശ്വസനീയമാണ് ഇത് തെളിക്കുന്നതിനായിട്ടുള്ള തെളിവുകൾ അപര്യാപ്തമാണ്. ഈ സംവാദത്തിൽ പങ്കെടുത്ത ഉ:Adv.tksujith ന്റെ അഭിപ്രായവും കൂടെ അറിഞ്ഞിട്ട് തിരിച്ചു ചേർക്കുന്നതയിരിക്കും ഉചിതം Akhiljaxxn (സംവാദം) 15:25, 18 ഒക്ടോബർ 2016 (UTC)
- ഒഴിവാക്കിയ ഭാഗം ഇതാണ്:
ആർ.എസ്.എസ്,1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ഇന്ത്യൻ സേനയെ സഹായിക്കുകയും[1] അതിനാൽ 1963-ലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ക്ഷണിക്കുകയും ചെയ്തു. അങ്ങനെ, 3000 ആർ.എസ്സ്.എസ്സ് പ്രവർത്തകർ (സ്വയം സേവകർ) പരേഡിൽ പങ്കെടുക്കുകയും ചെയ്തു.[2] ഇത് RSS ന്റെ രാജ്യസ്നേഹം ജനങ്ങളിൽ എത്തിക്കാനും, ജനസമ്മതി ഉയർത്താനും സഹായിച്ചു.[3][4][5]
- ↑ Koenraad Elst, Decolonizing the Hindu Mind, Rupa Co, 2001
- ↑ M. G. Chitkara, Rashtriya Swayamsevak Sangh: National Upsurge, Page 275
- ↑ Christophe Jaffrelot, Hindu nationalism: a reader, Published by Princeton University Press, 2007
- ↑ Pralay Kanungo, RSS's tryst with politics: from Hedgewar to Sudarshan, p. 58. Published by Manohar Publishers and Distributors, 2002
- ↑ Koenraad Elst, Decolonizing the Hindu mind: ideological development of Hindu revivalism, Published by Rupa & Co., 2001
ഈ വിഷയത്തിൽ ഗൂഗിളിൽ ലഭ്യമായ അവലംബങ്ങൾ പരിശോധിച്ചാൽ ഇത് കളവാണെന്നും ശരിയാണെന്നും രണ്ട് അഭിപ്രായങ്ങൾ കാണാം. ചൈനായുദ്ധ സമയത്ത് മറ്റ് പല സംഘടനകളെയും പോലെ ആർ.എസ്.എസും രാജ്യത്ത് പലവിധ സന്നദ്ധ പ്രവർത്തനങ്ങളും നടത്തിയെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായിച്ചുവെന്നും പോലീസും പട്ടാളവും അതിർത്തിയിലായിരുന്നപ്പോൾ ഡൽഹിയുൾപ്പെടെയുള്ള നഗരങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് തയ്യാറായെന്നും വാദിക്കുന്നവരുണ്ട്. രാജ്യത്തെ വിവിധ സംഘടനകൾ നടത്തിയ ഇത്തരം പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി ആർ.എസ്.എസ് ഉൾപ്പെടെയുള്ള വിവിധ സിവിലിയൻ സംഘടനകളെ, യുദ്ധശേഷം നടന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് നെഹ്രു ക്ഷണിച്ചുവെന്നും ചിലർ പറയുന്നു.
ഹിന്ദുവിന്റെ ലേഖനത്തിലെ ഏക വാചകം ഇതാണ്: // Sometimes the parade also serves as a platform to send a message of national unity. For instance, after the humiliating defeat in the 1962 war with China, for the RD parade of 1963 Prime Minister Jawaharlal Nehru invited the Rashtriya Swayamsevak Sangh (RSS) to the march-past. “RSS was invited by the government due to the good work by the swayam sevaks. Our participation was covered in newspapers of the day,” Manmohan Vaidya, National Spokesperson of RSS, told The Hindu.// ലഭ്യമായതിൽ അല്പമെങ്കിലും സ്വീകാര്യതയുള്ള ഏക അവലംബം ഇതു മാത്രമാണ്. പക്ഷേ, റിപ്പബ്ലിക് ദിനാചരണത്തിന്റെ സവിശേഷതയെപ്പറ്റി വിവരിക്കുന്ന ആ റിപ്പോർട്ടിലും അതിൽ ഉദ്ധരിക്കുന്ന മോഹൻ വൈദ്യയുടെ വാചകത്തിലും ആർ.എസ്.എസ് യുദ്ധത്തിൽ പങ്കെടുത്തു എന്ന് അവകാശപ്പെടുന്നില്ല, റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്തു എന്നാണ് പറയുന്നത് (Our participation was covered in newspapers of the day). ആർ.എസ്.എസ് റിപ്പബ്ലിക് ദിനത്തിൽ തന്നെ പങ്കെടുത്തോ എന്ന് ഈ റിപ്പോർട്ടുകൊണ്ടു പോലും ഉറപ്പിക്കാനാവില്ല. ഫോട്ടോയൊന്നും വിശ്വസനീയമല്ല. പ്രധാന പ്രശ്നം, പത്രങ്ങൾ Hoxnews കളിൽ എക്കാലവും വീണിട്ടുണ്ട് എന്നതാണ്. ഈ വർഷത്തെ, 2016 ലെ റിപ്പബ്ലിക് ദിനത്തെ സംബന്ധിച്ച റിപ്പോർട്ടറാണ് ഹിന്ദുവിലുള്ളത്. ഇക്കാലമത്രയും ഇന്റ്‍നെറ്റിൽ പ്രചരിച്ച ഒരു കഥ അത് തയ്യാറാക്കിയ റിപ്പോർട്ടറെ സ്വാധീനിച്ചതല്ലെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും ? ചൈനീസ് മുട്ട പത്ത് വർഷത്തിന് ശേഷം മലയാളം മാദ്ധ്യമങ്ങൾ ഏറ്റ് പിടിച്ചപോലെ തന്നെയല്ലേ ഈ റിപ്പോർട്ടും എന്ന് ആരു കണ്ടു ? പത്രപ്രവർത്തക സുഹൃത്തുക്കളുടെ ഗവേഷണ-വിശലന പാടവത്തെക്കുറിച്ചും ചരിത്രബോധത്തെക്കുറിച്ചും തെല്ലും അഭിപ്രായം വ്യക്തിപരമായി എനിക്കില്ല.
അതുകൊണ്ട്, സർക്കാരിന്റെയോ, ഔദ്യോഗിക ഏജൻസികളുടെയോ, അംഗീകൃത സ്രോതസ്സുകളുടെയോ വിശദീകരണം എപ്പോൾ വരുന്നോ / അതിൽ നിന്നുമുള്ള ലിങ്ക് എപ്പോൾ കിട്ടുന്നുവോ അപ്പോൾ മാത്രം ഇക്കാര്യം വിക്കിയിൽ ചേർക്കുന്നതാവും ഉചിതം എന്നതാണ് എന്റെ അഭിപ്രായം. വിക്കിയിൽ വരുന്നത് പാഠപുസ്തകത്തിൽ വരുന്നതിന് തുല്യമായി കരുതുന്ന വലിയൊരു വിഭാഗം ജനങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. അതുകൊണ്ടു തന്നെ സംശയം ഉള്ള ഭാഗം ഉൾപ്പെടുത്താതിരിക്കുന്നതാണ് വിക്കിയുടെ വിശ്വാസ്യതയ്ക് നല്ലത്. പത്രങ്ങൾക്ക് പലതും എഴുതാം. ഒരക്കൗണ്ടബിലിറ്റിയും ഇല്ല. ഏതായാലും ഇന്റർനെറ്റിൽ ഈ വിഷയം ആർ.എസ്.എസ് വ്യക്താക്കൾ തന്നെ വിപുലമായി പ്രചരിപ്പിക്കുന്നുണ്ട്. ആവശ്യക്കാർ അതൊക്കെ വായിച്ച് തൃപ്തിയടഞ്ഞോളും. തിട്ടമില്ലാത്ത കാര്യങ്ങൾ നമ്മളായിട്ട് ആളുകളുടെ മുന്നിൽ വെയ്കേണ്ടതില്ലെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 17:50, 18 ഒക്ടോബർ 2016 (UTC)
- ഉ:Adv.tksujith, നന്ദി. താമസിച്ചതിന് ക്ഷമാപണം. ഞാൻ അത് സത്യമോ അസത്യമോ എന്നൊന്നും പറഞ്ഞില്ല. ഇവിടെ ലഭ്യമായിരുന്നു ഒരു വിവരം ഒരാൾ തന്നിഷ്ടപ്രകാരം നീക്കിയതാണെന്ന് പിന്നീട് നോക്കുന്ന ആർക്കും തോന്നരുത് എന്നുമാത്രമാണ് പറഞ്ഞത്. നീക്കിയ ഉപയോക്താവ് സംവാദം കണ്ടെത്താൻ കഴിഞ്ഞില്ല എന്നു പറഞ്ഞതിനാൽ കാര്യത്തിനെപറ്റി ഗൂഗിളിൽ തപ്പിനോക്കിയെന്നു മാത്രം. എന്റെ രാഷ്ട്രീയ ചായ്‌വ്‌അനുസരിച്ചല്ലാതെ ഒരു വിക്കിപീഡിയാ അഡ്മിൻ എന്ന നിലയിൽ തന്നെയാണ് ആ ചോദ്യം ചോദിച്ചതും. നമ്മളുടെ ശ്രദ്ധേയതാ നയവും സ്വതന്ത്രാവലംബ നയവും അടിസ്ഥാനമാക്കി ഒന്നിൽ കൂടുതൽ സ്വതന്ത്ര അവലംബങ്ങൾ ലഭ്യമായ വിവരങ്ങൾ ഇവിടെ ചേർക്കാവുന്നതാണ്. ആ ഖണ്ഡത്തിൽ തന്നിരിക്കുന്ന അവലംബങ്ങൾ സ്വതന്ത്രമല്ലെങ്കിൽ മറ്റു സ്വതന്ത്രമാണെന്ന് തോന്നിയ അവലംബങ്ങളും ലഭ്യമാണ്. ആ അവലംബങ്ങളിലെ രചയിതാവിന്റെ മനോവ്യാപാരങ്ങളും പ്രൊപ്പഗണ്ടാ വിധേയത്വമോ തത്വശാസ്ത്രപരമായി ഞാൻ ചിന്തിച്ചിട്ടും ഇല്ല. ഇതൊക്കെ വേണ്ടതാണെന്നു തോന്നിയാൽ അതും നമുക്ക് സ്വതന്ത്രാവലംബത്തിന്റെ മാർഗ്ഗരേഖയിൽ കൊള്ളിക്കണം. ഇനി എന്റെ അഭിപ്രായത്തിൽ ലഭ്യമായ അവലബങ്ങളുടെ അടിസ്ഥാനത്തിൽ ആ ഖണ്ഡം അവിടെ തിരിച്ചു ചേർത്ത് ഇത് അസത്യമാണെന്നുള്ള അവലംബത്തിന്റെ അടിസ്ഥാനത്തിൽ അതിനു താഴെയായി അതിന്റെ നിരാസം കൂടി എഴുതി ചേർക്കണമെന്നാണ് എന്റെ അഭിപ്രായം. ആർഎസ്സ്എസ്സ് തെറ്റായ അവകാശവാദമാണുന്നയിക്കുന്നെങ്കിൽ അത് അവരുടെ വ്യൂപോയിന്റായും; തെറ്റാണെന്നുള്ളത് അതിന്റെ താഴെ കാര്യകാരണ സഹിതവും എഴുതിയാൽ ലേഖനം കൂടുതൽ വിപുലപ്പെടുമെന്നല്ലാതെ ശോഷിക്കില്ല. അത് നുണപ്രചരണം നടത്തുന്നതിനെതിരായ ഒരു നീക്കവും ആകും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:38, 24 ഒക്ടോബർ 2016 (UTC)
- ഇത്രയും സംവാദം ഇവിടെ വന്നതു തന്നെ നീക്കിയതിനുള്ള സംവാദമായി നമുക്ക് കണക്കാക്കാവുന്നതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:40, 24 ഒക്ടോബർ 2016 (UTC)
സ്വീകരണങ്ങൾ
തിരുത്തുക- അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു ഇത് 2018 ലെ RTI റിപ്പോർട്ട്ആണ്. ഗവൺമെന്റ് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് ഒരു വിവരവും തങ്ങൾക്ക് ലഭ്യമല്ല എന്നാണ് പറയുന്നത്. TheWikiholic (സംവാദം) 17:09, 4 ഒക്ടോബർ 2021 (UTC)
- @ഉ:TheWikiholic നന്ദി.
നീക്കിയ ഉള്ളടക്കം ഇതാണ്.
ജവഹർലാൽ നെഹ്റു തന്നെ സംഘത്തിനെ 1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും. സ്വയം സേവകർ ഒരു പ്രത്യേക സംഘമായി പരേഡിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.[1][2][3]
- ↑ Tapan Basu, Pradip Datta, Sumit Sarkar, Tanika Sarkar, Sambuddha Sen. "2. A Sketch of RSS History. THE RSS IN POLITICS: 60S TO 80S". Khaki Shorts and Saffron Flags. A Critique of the Hindu Right. Orient Longman Ltd. p. 51. ISBN 9780863113833. Retrieved 2021-10-04.
A broad range of Left and centrist opinios, at times 'soft' towards China, and the new respectability of the RSS was reflected in the government permission given to it to participate as a separate contingent in the Republic Day parade of 1963.{{cite book}}
: CS1 maint: multiple names: authors list (link)- ↑ DINAKAR PERI (2016-01-26). "What's in a Republic Day Parade?". thehindu.com. Archived from the original on 2016-01-26. Retrieved 2021-10-04.
Sometimes the parade also serves as a platform to send a message of national unity. For instance after the humiliating defeat in the 1962 war with China, for the RD parade of 1963 Prime Minister Jawaharlal Nehru had invited the Rashtriya Swayamsevak Sangh (RSS) to the march-past.- ↑ V. KRISHNA ANANTH (2002-06-04). "Evolution of the RSS (Book Review : RSS's TRYST WITH POLITICS — From Hedgewar To Sudarshan)". thehindu.com. Archived from the original on 2002-09-08. Retrieved 2021-10-04.
The author also details the fact that the RSS was allowed to participate as a separate contingent in the Republic Day parade in 1963.
അതിൽ വിഷയത്തിൽ നിന്നും സ്വതന്ത്രമായ 3 അവലംബങ്ങൾ കൊടുത്തിട്ടുണ്ടായിരുന്നു. അതിനോടൊപ്പം താങ്കൾ കൊടുത്ത അവലംബത്തോടെ അതിനെ പറ്റി വിവരങ്ങൾ ഗവണ്മെന്റിന്റെ കൈയിൽ ലഭ്യമല്ല എന്ന വിവരം ചേർക്കുകയല്ലേ വേണ്ടത്? അതോ ഗവ.ന്റെ കൈയിൽ വിവരമില്ലാത്തത്, വിഷയത്തിൽ നിന്നു സ്വതന്ത്രമായ തെളിവുകളോടെ ചേർത്ത ഒരു വിവരം നീക്കാനുള്ള ഒരു ഉപാധിയാണോ? Technically ഈ RTI പ്രകാരം തന്നെ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് നിരാസിച്ചിട്ടും ഇല്ലല്ലോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:57, 5 ഒക്ടോബർ 2021 (UTC)
- @ഉ:TheWikiholic താങ്കൾ തന്ന ലേഖനവും കൂടി ഉൾപ്പെടുത്തുമ്പോൾ ഈ വാക്യം സ്വീകരണങ്ങൾ എന്ന തലക്കെട്ടിൽ ഉൾപ്പെടുത്താനാവും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ ഞാൻ ചേർത്ത ഉള്ളടക്കവും താങ്കൾ തന്ന ലേഖനത്തിലെ വിവരങ്ങളും ചേർത്ത് മുൻപ് ഉണ്ടായിരുന്ന തലക്കെട്ടിൽ ഉൾപ്പെടുത്താൻ താങ്കൾക്ക് സമ്മതമാണോ?--:- എന്ന് - അ.സു.മനു✆ 11:33, 11 ഒക്ടോബർ 2021 (UTC)
- താങ്കൾ നൽകിയിട്ടുള്ള മൂന്നു അവലംബങ്ങളിൽ രണ്ടാമത്തേത് ഉദ്ധരിക്കുന്നത് ആർഎസ്എസ് ദേശീയ വക്ത്താവ് മൻമോഹൻ വൈദ്യയെയാണ്. മൂന്നാമത്തെ അവലംബം Evolution of the RSS എന്ന പുസ്തത്തിന്റെ റീവ്യൂ ആണ്. 2018 ലെ RTI റിപോർട്ടിലൂടെ ഗവൺമെന്റ് ഓഫ് ഇന്ത്യ പറയുന്നത് ഗവൺമെന്റ് ഓഫ് ഇന്ത്യ നടത്തിയ ഒരു പരിപാടിയിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നതിന് സംബന്ധിച്ച് ഒരു വിവരവും തങ്ങൾക്ക് ലഭ്യമല്ല എന്നാണ്. ഇതുകൊണ്ടു എന്താണ് മനസിലാക്കേണ്ടത്?.TheWikiholic (സംവാദം) 14:27, 11 ഒക്ടോബർ 2021 (UTC)
- @TheWikiholic,ഞാൻ മുൻപേ ഉള്ള സംവാദത്തിൽ പറഞ്ഞിട്ടുള്ളതാണ് ഇപ്പൊഴും എന്റെ നിലപാട്. സ്വതന്ത്രമായ അവലംബങ്ങളോടെയുള്ള വിവരങ്ങൾ വിക്കിപീഡിയതിൽ ലഭ്യമാകണം(WP:CENSOR). താങ്കൾക്ക് രണ്ടാമത്തെയും മൂന്നാമത്തെയും അവലംബങ്ങൾ സ്വതന്ത്രമല്ലെന്ന് തോന്നുന്നതിനാൽ, ഞാൻ ഒന്നാമത്തെ പോലെയുള്ള സ്വതന്ത്രാവലംബത്തോടെ, RTI വിവരങ്ങളും കൂടി ചേർത്ത് വിജ്ഞാനകോശത്തിനുതകുന്ന രീതിയിൽ തിരുത്തുമായി വീണ്ടും വരും . പരിശ്രമിക്കുക എന്നതാണ് എന്റെ മതം. :- എന്ന് - അ.സു.മനു✆ 10:36, 18 ഒക്ടോബർ 2021 (UTC)
- താങ്കൾ നൽകിയിരിക്കുന്ന അവലംബത്തിലെ വിവരങ്ങൾ പരിശോധനായോഗ്യമല്ല എന്നാണ് RTI റിപ്പോർട് കാണിക്കുന്നത്. ആയതിനാൽ ഇത്തരം വിവരങ്ങൾ വിക്കിയുടെ WP:Fringe theory കൾ എന്ന ഗണത്തിൽ പെടുന്നയാണ്. ഇത്തരം വിവരങ്ങൾ ലേഖനങ്ങളിൽ ചേർക്കുന്നത് WP:False balance ആയിട്ടു മാത്രമായെ കണക്കാക്കാനാകൂ.TheWikiholic (സംവാദം) 07:47, 21 ഒക്ടോബർ 2021 (UTC)
- @TheWikiholic,ഞാൻ മുൻപേ ഉള്ള സംവാദത്തിൽ പറഞ്ഞിട്ടുള്ളതാണ് ഇപ്പൊഴും എന്റെ നിലപാട്. സ്വതന്ത്രമായ അവലംബങ്ങളോടെയുള്ള വിവരങ്ങൾ വിക്കിപീഡിയതിൽ ലഭ്യമാകണം(WP:CENSOR). താങ്കൾക്ക് രണ്ടാമത്തെയും മൂന്നാമത്തെയും അവലംബങ്ങൾ സ്വതന്ത്രമല്ലെന്ന് തോന്നുന്നതിനാൽ, ഞാൻ ഒന്നാമത്തെ പോലെയുള്ള സ്വതന്ത്രാവലംബത്തോടെ, RTI വിവരങ്ങളും കൂടി ചേർത്ത് വിജ്ഞാനകോശത്തിനുതകുന്ന രീതിയിൽ തിരുത്തുമായി വീണ്ടും വരും . പരിശ്രമിക്കുക എന്നതാണ് എന്റെ മതം. :- എന്ന് - അ.സു.മനു✆ 10:36, 18 ഒക്ടോബർ 2021 (UTC)
- താങ്കൾ നൽകിയിട്ടുള്ള മൂന്നു അവലംബങ്ങളിൽ രണ്ടാമത്തേത് ഉദ്ധരിക്കുന്നത് ആർഎസ്എസ് ദേശീയ വക്ത്താവ് മൻമോഹൻ വൈദ്യയെയാണ്. മൂന്നാമത്തെ അവലംബം Evolution of the RSS എന്ന പുസ്തത്തിന്റെ റീവ്യൂ ആണ്. 2018 ലെ RTI റിപോർട്ടിലൂടെ ഗവൺമെന്റ് ഓഫ് ഇന്ത്യ പറയുന്നത് ഗവൺമെന്റ് ഓഫ് ഇന്ത്യ നടത്തിയ ഒരു പരിപാടിയിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നതിന് സംബന്ധിച്ച് ഒരു വിവരവും തങ്ങൾക്ക് ലഭ്യമല്ല എന്നാണ്. ഇതുകൊണ്ടു എന്താണ് മനസിലാക്കേണ്ടത്?.TheWikiholic (സംവാദം) 14:27, 11 ഒക്ടോബർ 2021 (UTC)
- @ഉ:TheWikiholic താങ്കൾ തന്ന ലേഖനവും കൂടി ഉൾപ്പെടുത്തുമ്പോൾ ഈ വാക്യം സ്വീകരണങ്ങൾ എന്ന തലക്കെട്ടിൽ ഉൾപ്പെടുത്താനാവും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ ഞാൻ ചേർത്ത ഉള്ളടക്കവും താങ്കൾ തന്ന ലേഖനത്തിലെ വിവരങ്ങളും ചേർത്ത് മുൻപ് ഉണ്ടായിരുന്ന തലക്കെട്ടിൽ ഉൾപ്പെടുത്താൻ താങ്കൾക്ക് സമ്മതമാണോ?--:- എന്ന് - അ.സു.മനു✆ 11:33, 11 ഒക്ടോബർ 2021 (UTC)
സാമൂഹ്യപ്രവർത്തനങ്ങൾ
തിരുത്തുകസാമൂഹ്യപ്രവർത്തനങ്ങൾ എന്ന വിഭാഗത്തിലെ ചില വാചകങ്ങൾ പുനക്രമീകരിച്ചിട്ടുണ്ട്. (വിവരങ്ങൾ നീക്കിയിട്ടില്ല). ഒരു വിജ്ഞാനകോശത്തിനു ചേരാത്തവണ്ണം പുകഴ്ത്തൽ സ്വഭാവവും വെല്ലുവിളികളും അടങ്ങിയ ഭാഗമാണ് മാറ്റിയത്. - ഉപയോക്താവ്:Arunravi.signs 22:32, 3 ഡിസംബർ 2016 (UTC)
സംഘടനകളുടെ നോട്ടീസ് ആകരുത് വിക്കി
തിരുത്തുകഒരു വിജ്ഞാനകോശം ഏതെങ്കിലുമൊരു സംഘടനയുടെ നോട്ടീസ്/മുഖപത്രം പോലെ ആകരുത്. സംഘടനകളുടെ പ്രചാരണ പ്രവർത്തനത്തിനും സ്വാർത്ഥ ലാഭത്തിനും വേണ്ടി വിക്കിപീഡിയ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയണം. ആവശ്യമായ വിവരങ്ങൾ മാത്രം നിലനിർത്തി ആവശ്യമില്ലാത്ത മറ്റു പ്രചരണങ്ങളും അഭ്യൂഹങ്ങളും നീക്കം ചെയ്ത് ഈ പേജ് നന്നാക്കണം. Shagil Kannur (സംവാദം) 12:22, 4 ജൂലൈ 2017 (UTC)
അവലംബം
തിരുത്തുകആർ.എസ്.എസ് ഹിന്ദു തീവ്രവാദി സംഘടന എന്നുളളത് തികച്ചും തെറ്റാണു. അത് തിരുത്തണം.
തിരുത്തുകആർ.എസ്.എസ് ഹിന്ദു തീവ്രവാദി സംഘടന എന്നുളളത് ശുദ്ധ അസംബന്‌ധം ആണ് . Jayakumar u (സംവാദം) 18:04, 2 ഫെബ്രുവരി 2022 (UTC)
ഹിന്ദുത്വ തീവ്രവാദം
തിരുത്തുകജാഷഡ് പൂർ കലാപം അന്വേഷണ റിപ്പോർട്ട് മുതൽ ഗുജറാത്ത്, ബാബരി റിപ്പോർട്ട് വരെ, ബോംബ് സ്ഫോടനങ്ങൾ wikki യിൽ തന്നെ ഉള്ള വിവരങ്ങൾ RSS ഒരു ഹിന്ദുത്വ തീവ്രവാദ സംഘടന എന്ന് തന്നെ തെളിയിക്കുന്നു 2.49.43.191 13:53, 26 മേയ് 2023 (UTC)