സംവാദം:നെർഡ്
വിക്കി നിഘണ്ടുവിലെയും ഇവിടുത്തെയും അർത്ഥം തമ്മിൽ ഒരു സാദൃശ്യവുമില്ലല്ലോ? അവലംബവുമില്ല. നെർഡ് എന്ന വാക്കിന്റെ അർത്ഥമായി മൊണ്ണ എന്ന വാക്കുപയോഗിക്കുന്നത് ഞാൻ കേട്ടിട്ടില്ല. ഒരു പ്രയോജനവുമില്ലാത്തവൻ (പഠിക്കാൻ പോലും) എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചു കണ്ടിട്ടുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:24, 12 ജനുവരി 2013 (UTC)
എന്താ പറയ? സാൾട്ട് ൻ പെപ്പറിലെ കെ ടി മിറാഷ് എന്ന കഥാപാത്രം ഓർക്കൂ.. അല്ലെങ്കിൽ ബിഗ് ബാങ് തിയറി എന്ന അമേരിക്കൻ സീരിയലിലെ മുഖ്യ കഥാപാത്രങ്ങൾ എല്ലാം --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 14:37, 12 ജനുവരി 2013 (UTC)
മൊണ്ണ എന്ന വാക്കിന്റെ അർത്ഥം നെർഡ് എന്നാണെന്നതിനാണ് തെളിവ് വേണ്ടത്. കെ.ടി. മിറാഷിനെ മൊണ്ണ എന്ന് വിവക്ഷിക്കുന്നുണ്ടോ? നെർഡ് എന്ന് വിളിക്കാവുന്നതാണ്. നെർഡ്=മൊണ്ണ എന്ന് കണ്ടിട്ടില്ല. അങ്ങനെ ഉപയോഗിച്ചു കേട്ടിട്ടുമില്ല. മൊണ്ണ=ഇഡിയറ്റ് എന്നാണ് കേട്ടിട്ടുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:33, 12 ജനുവരി 2013 (UTC)
ഈ ഓൺലൈൻ ഡിക്ഷണറിയിലും നെർഡ് എന്ന വാക്കിന് മൊണ്ണ എന്നർത്ഥം കൊടുത്തിട്ടില്ല. ഏതെങ്കിലും നിഘണ്ടുവിൽ അങ്ങനെ കൊടുത്തിട്ടുണ്ടോ? ഇത് കണ്ടല്ലോ? അതുമല്ല മൊണ്ണ എന്ന വാക്കിന് പൊതു ഉപയോഗത്തിൽ അർത്ഥമെന്താണെന്ന് നോക്കാം. ഈ ബ്ലോഗുകളൊന്നും അവലംബമാക്കാൻ സാധിക്കില്ലെങ്കിലും ഭാഷയിൽ ഈ പദത്തിന്റെ ഉപയോഗം കാണിക്കാനായി സംവാദം താളിൽ ഉപയോഗിക്കാറുണ്ട്. ഇതിൽ മൊണ്ണ എന്നാൽ നെർഡ് എന്നല്ല, മണ്ടൻ എന്നാണ് അർത്ഥം. ഇതിലും മൊണ്ണ മണ്ടൻ തന്നെ. താങ്കൾ കൊടുത്ത അവലംബങ്ങളെല്ലാം നെർഡ് എന്താണെന്നതിനെപ്പറ്റിയാണ്. നെർഡ് എന്നാൽ മൊണ്ണ ആണോ എന്നതാണ് എന്റെ തർക്കം. നെർഡിന് പറ്റിയ വാക്ക് പുസ്തകപ്പുഴു എന്നാണ്. തലക്കെട്ട് മാറ്റണമെന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 15:43, 12 ജനുവരി 2013 (UTC)
അവലംബമാക്കാൻ പറ്റിയ ഒരു സ്രോതസ്സ് കിട്ടി. [1] ഇതിലും മൊണ്ണ എന്നാൽ പൊട്ടൻ, മണ്ടൻ എന്ന അർത്ഥം തന്നെ. നെർഡ് എന്ന് അർത്ഥമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 15:47, 12 ജനുവരി 2013 (UTC)
- ഒരു പ്രയോജനവുമില്ലാത്തവൻ (പഠിക്കാൻ പോലും) എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചു കണ്ടിട്ടുള്ളത്. ഇതിന്റെ മറുപടി ആയിട്ടാണ് ഞാൻ പറഞ്ഞത്. നെർഡ്=മൊണ്ണ എന്ന് വരുത്തിതീർക്കാൻ എനിക്ക് ഒരു നിർബന്ധവുമില്ല എന്ന് ആദ്യമെ പറഞ്ഞുകൊള്ളട്ടെ. ലേഖനം എഴുതുമ്പോൾ എനിക്ക് ഉചിതമെന്ന് തോന്നിയ തലക്കെട്ട് ഇട്ടു. കോളജിൽ ചില nerdസ്നെ മൊണ്ണ എന്ന് വിളിച്ചുരുന്നതായ് ഓർക്കുന്നു.. പിന്നെ പൊട്ടൻ, മണ്ടൻ എന്ന പദങ്ങൾ ഒരു തരത്തിലും nerdന് ചേരില്ല.
പുസ്തകപ്പുഴു ചേരില്ല. അത് nerdസിന്റെ ഒരു ഉപവിഭാഗമാകാനെ വഴിയുള്ളു. --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 16:18, 12 ജനുവരി 2013 (UTC)
“ | നെർഡ് എന്ന വാക്കിന്റെ അർത്ഥമായി മൊണ്ണ എന്ന വാക്കുപയോഗിക്കുന്നത് ഞാൻ കേട്ടിട്ടില്ല. ഒരു പ്രയോജനവുമില്ലാത്തവൻ (പഠിക്കാൻ പോലും) എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചു കണ്ടിട്ടുള്ളത്. | ” |
എന്നതായിരുന്നു പൂർണ്ണമായ ഉദ്ധരണി. മൊണ്ണ എന്നാൽ ഇഡിയറ്റ് എന്നാണെന്നാണ് ഞാൻ ഉദ്ദേശിച്ചത്. നെർഡിനെപ്പറ്റിയ താളിന്റെ തലക്കെട്ട് മൊണ്ണ എന്നാകുന്നത് ഒരുവിധത്തിലും ശരിയാകുമെന്ന് തോന്നുന്നില്ല. പുസ്തകപ്പുഴു അല്ലെങ്കിൽ നെർഡ് എന്നുതന്നെ ഉപയോഗിച്ചാലും തരക്കേടില്ല. മൊണ്ണ ഒഴിവാക്കേണ്ടതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:35, 12 ജനുവരി 2013 (UTC)
- പുസ്തകപ്പുഴു ഒരു തരത്തിലും പറ്റില്ല. എല്ലാ നെർഡും പുസ്തകത്തിനോട് Obsession ഉള്ളവരാകാൻ വഴിയില്ല. ചിലർക്ക് വീഡിയോ ഗെയിമിനോടാവാം, ഹാക്കർ സംസ്കാരങ്ങളോടാവാം, അമാനുഷിക കഥാപാത്രങ്ങളോടാവാം, റോൾ പ്ലെയിങ്ങ് ഗെയിംസിനോടാവാം.. --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 16:42, 12 ജനുവരി 2013 (UTC)
നെർഡ് എന്ന വാക്കുതന്നെ മലയാളികൾ ഉപയോഗിക്കുന്നുണ്ട്. താളിന്റെ പേര് നെർഡ് എന്നാക്കുന്നതിനെപ്പറ്റി എന്താണഭിപ്രായം? --അജയ് ബാലചന്ദ്രൻ (സംവാദം) 17:38, 12 ജനുവരി 2013 (UTC)
- കുറേയാളുകളുടെ അഭിപ്രായം കൂടി കേൾക്കട്ടെ. ആരെങ്കിലും നല്ലൊരു മലയാളപദം തന്നെ കൊണ്ടുവരുമായിരിക്കാം. ഇത്രയധികം നെർഡ്സുള്ള കേരളത്തിൽ തീർച്ചയായും അവർക്ക് ഒരു പേര് കാണും. മൊണ്ണയിൽ എനിക്ക് അല്പം വിശ്വാസമുണ്ടെന്ന് അഹങ്കാരലേശമന്യെ പറഞ്ഞുകൊള്ളട്ടെ.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:49, 12 ജനുവരി 2013 (UTC)
അഭിപ്രായസമന്വയം
തിരുത്തുകഇന്റർനെറ്റിലും ബ്ലോഗുകളിലും വരാത്ത നെർഡ് എന്ന ഒരർത്ഥം മൊണ്ണയ്ക്ക് ഏതെങ്കിലും നിഘണ്ടുവിൽ ഉണ്ടെങ്കിലേ ഈ വാക്ക് താളിന്റെ തലക്കെട്ടായി സ്വീകരിക്കപ്പെടാൻ സാദ്ധ്യതയുള്ളൂ എന്നാണ് എനിക്കു തോന്നുന്നത്. ഞാൻ എന്തായാലും മൊണ്ണയ്ക്കെതിരായി വോട്ട് ചെയ്തിരിക്കുന്നു.
- എതിർക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 18:37, 12 ജനുവരി 2013 (UTC)
- മൊണ്ണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന അർത്ഥം എന്താണെന്ന് ഡോ: അജയിന് നിശ്ചയമുണ്ടോ? നെർഡ് എന്ന അന്യഭാഷാ വാക്കിനേക്കാൾ മലയാളികൾ ഉപയോഗിക്കുന്നത് മൊണ്ണ എന്ന വാക്കുതന്നെയാണ്. അതുതന്നെ മതിയെന്നാണ് എന്റെ അഭിപ്രായം. ഇനി മൊണ്ണയ്ക്ക് പ്രാദേശികമായി മറ്റുവല്ല അർത്ഥവും ഉണ്ടെങ്കിൽ അതും കൂടികൊടുത്ത് ലേഖനം വിപുലപ്പെടുത്തിയാൽ മതിയാവും. മണ്ടൻ എന്ന വാക്കിനൊന്നും മൊണ്ണ എന്ന് പറയുമ്പോൾ കിട്ടുന്ന അർത്ഥവ്യാപ്തി കൊണ്ടുവരാൻ പറ്റുമെന്നു തോന്നുന്നില്ല. വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ ഞാൻ ഈ വാക്കിനെ അനുകൂലിക്കുന്നു.
- അനുകൂലിക്കുന്നു - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 02:29, 13 ജനുവരി 2013 (UTC)
- മണ്ടൻ എന്ന വാക്ക് നെർഡ് എന്നതിന്റെ മലയാളമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. മൊണ്ണ എന്ന വാക്ക് നെർഡ് എന്ന അർത്ഥത്തിൽ ഒരിടത്തും ഉപയോഗിക്കുന്നില്ല എന്നും മണ്ടൻ എന്ന അർത്ഥത്തിൽ മാത്രമാണ് മൊണ്ണ എന്നുപയോഗിക്കുന്നതെന്നുമാണ്. അത് പ്രാദേശിക ഉപയോഗമൊന്നുമല്ല. അഥവാ മൊണ്ണയ്ക്ക് നെർഡ് എന്ന് അർത്ഥം എവിടെയെങ്കിലുമുണ്ടെങ്കിൽ അതാണ് പ്രാദേശിക ഉപയോഗം എന്നു തോന്നുന്നു. നെർഡിനു പകരം മൊണ്ണ എന്ന് ഈ താളിൽ ഉപയോഗിക്കുകയാണെങ്കിൽ ഒരു വാക്കിന് യാതൊരവലംബവുമില്ലാതെ വിക്കിപ്പീഡിയ പുതിയൊരർത്ഥം കൊടുക്കുന്നതിന് തുല്യമാവും അത്. മൊണ്ണയ്ക്ക് മണ്ടൻ എന്ന അർത്ഥം മാത്രമേ ഉള്ളൂ (നെർഡ് എന്ന അർത്ഥം ഇല്ല) എന്നതിന് ഞാൻ ഒരുപാട് ഉദാഹരണങ്ങളും ഒരു അവലംബവും കൊടുത്തിട്ടുണ്ട് (അത്രയും നിശ്ചയമേ എനിക്ക് അതിനെപ്പറ്റി ഉള്ളൂ). മൊണ്ണ എന്നാൽ നെർഡ് എന്ന അർത്ഥം ഉണ്ട് എന്നതിന് ഒരവലംബം എങ്കിലും വേണ്ടേ? രാജേഷ് ഒടയാഞ്ചൽ അത്തരമൊരു അവലംബമില്ലാതെയാണ് മൊണ്ണ എന്ന വാക്കിന് അർത്ഥവ്യാപ്തി (മണ്ടൻ എന്ന സാധാരണ അർത്ഥത്തിനുപരിയായ വ്യാപ്തി എന്നാണോ ഉദ്ദേശിച്ചത്?) ഉണ്ടെന്ന് പറഞ്ഞതെന്ന് ചൂണ്ടിക്കാണിക്കട്ടെ. എന്തായാലും ചർച്ച നടക്കട്ടെ (വോട്ടെടുപ്പും). --അജയ് ബാലചന്ദ്രൻ (സംവാദം) 02:52, 13 ജനുവരി 2013 (UTC)
- അതേ അർത്ഥവ്യാപ്തി തന്നെയാണു ഞാനുദ്ദേശിച്ചത് കേവലമൊരമർത്ഥമെങ്കിൽ അതങ്ങ് വിക്കി നിഘണ്ടുവിൽ പോരേ? വിക്കിപീഡിയയിലെന്തിന്? മണ്ടൻ എന്ന കിടിലൻ വാക്കിരിക്കുമ്പോൾ അതിനുപകരമായി അതേ അർത്ഥത്തിൽ അല്ല മൊണ്ണ എന്ന വാക്കുപയോഗിക്കുന്നത് എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. അതിലേറെ അർത്ഥവ്യാപ്തി മൊണ്ണയ്ക്കുണ്ട്. അത് പ്രാദേശികഭേദമാണെങ്കിലും അല്ലെങ്കിലും ആ പദത്തിന്റെ ഉപ്ലത്തി ചികഞ്ഞിട്ടാണെങ്കിലും കിട്ടുന്നകാര്യങ്ങൾ എന്തുതന്നെയായാലും അത് വിജ്ഞാനപ്രദവുമായിരിക്കും.Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:41, 13 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം വ്യക്തമായ് അവതരിപ്പിച്ച രാജേഷ്ജിക്ക് നന്ദി. --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 05:28, 13 ജനുവരി 2013 (UTC)
എന്തായാലും ഞാൻ മൊണ്ണ=നെർഡ് എന്ന സങ്കൽപ്പത്തിന് അവലംബം സ്പെസിഫിക്കായി താളിനുള്ളിൽ ആവശ്യപ്പെട്ടിട്ടുണ്ട് (റസിമാൻ നടത്തിയ തിരുത്തിന്റെ സംക്ഷിപ്തത്തിൽ അദ്ദേഹവും ഇതാവശ്യപ്പെട്ടിട്ടുണ്ടായിരുന്നു). മൊണ്ണ എന്ന വാക്കിന്റെ വിവിധ നിഘണ്ടുക്കളിലെ അർത്ഥം അവലംബമായി ചേർത്ത് താളിൽ വിജ്ഞാനപ്രദമായ ഒരു ചർച്ച ഈ വാക്കിനെപ്പറ്റി നടത്തുകയും ചെയ്യാനുദ്ദേശിക്കുന്നു. ഒന്നു രണ്ടാഴ്ച്ചയ്ക്കുള്ളിൽ മൊണ്ണ=നെർഡ് എന്നതിന് അവലംബം കിട്ടിയില്ലെങ്കിൽ തെറ്റായ വിവരം ("മൊണ്ണ (Nerd)" എന്നതും താളിന്റെ തലക്കെട്ടും) ഉൾപ്പെടുത്തി എന്ന കാരണത്താൽ താൾ നീക്കം ചെയ്യാനും ആവശ്യപ്പെടാം എന്നു കരുതുന്നു. ഇങ്ങനെ ഒരർത്ഥമുണ്ടോ എന്ന് ഞാനും അന്വേഷിച്ചു നോക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 14:10, 13 ജനുവരി 2013 (UTC)
- എതിർക്കുന്നു No മൊണ്ണ. ഇതെഴുതിയ ആളിന്റെ ഒന്നോ രണ്ടോ സഹപാഠികൾ ഏതെങ്കിലും നെർഡിനെ മൊണ്ണ എന്ന് വിശേഷിപ്പിച്ചു എന്നു കരുതി അത് ഭാഷയുടെ ഭാഗമാവില്ല. Sahir 14:19, 13 ജനുവരി 2013 (UTC)
- സഹിർഷാ പേരു മാറ്റുന്നതിനനുകൂലമായാണ് (മൊണ്ണ എന്ന വാക്കിനെതിരായി) വോട്ടു ചെയ്തതെന്ന് മനസ്സിലാക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:29, 13 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു ഞാനനുകൂലിക്കുന്നു. മലയാളത്തിൽ പ്രചാരത്തിലുള്ള[അവലംബം ആവശ്യമാണ്] വാക്കുകളുള്ളപ്പൊൾ നെർഡ് എന്ന് ഇടണ്ട ആവശ്യമില്ല. മൊണ്ണ എന്ന് ഹെഡ്ഡിങിൽ ഇട്ട് മറ്റ് പേരുകൾ പേജിൽ ഇടുക--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 13:05, 15 ജനുവരി 2013 (UTC)
- Nerd എന്ന വാക്കും കോളജിൽ വിദ്യാർത്ഥികളുടെ ഇടയിൽ പറഞ്ഞ് പറഞ്ഞ് ഉണ്ടായതാണ്. ഇത് കാണൂ.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 16:24, 13 ജനുവരി 2013 (UTC)
- അത് നല്ലതു തന്നെ. കോളേജ് വിദ്യാർത്ഥികൾ പറഞ്ഞുണ്ടാക്കി മൊണ്ണ എന്ന വാക്കോ മറ്റെന്തെങ്കിലും വാക്കോ ഏതെങ്കിലും നിഘണ്ടുവിലോ, പുസ്തകത്തിലോ കുറഞ്ഞപക്ഷം പത്രവാർത്തകളിലെങ്കിലുമോ വരട്ടെ. എന്നിട്ട് വിക്കിപ്പീഡിയയിൽ ആ വാക്കുപയോഗിക്കുന്നതാണ് വിജ്ഞാനകോശരീതി (പ്രത്യേകിച്ച് തലക്കെട്ടിന്റെ കാര്യത്തിൽ). ഇതാണ് നെർഡിന്റെ മലയാളം എന്ന് ഞാൻ പറയുന്നു - ഇനിമുതൽ ഈ അർത്ഥത്തിലും ഈ വാക്കുപയോഗിക്കൂ എന്ന് വിക്കിപ്പീഡിയ ലേഖകൻ ഒരവലംബവുമില്ലാതെ പ്രിസ്ക്രൈബ് ചെയ്യാൻ പാടില്ല എന്നാണ് ഞാൻ പറഞ്ഞതിന്റെ സാരം. അതുവരെ പഠനത്തിലോ മറ്റെന്തിലെങ്കിലുമോ ഉള്ള അമിത താല്പര്യം മൂലം സമൂഹത്തിൽ നിന്ന് പിൻവലിയുന്ന സ്വഭാവമുള്ളയാൾ എന്ന ഡിസ്ക്രിപ്റ്റീവ് ടൈറ്റിലോ അല്ലെങ്കിൽ നെർഡ് എന്നുതന്നെയോ മറ്റോ കൊടുക്കുന്നതാണ് വിക്കി രീതി. ഏതെങ്കിലും വാക്ക് സമൂഹത്തിൽ ഉപയോഗത്തിലുള്ളതായി അവലംബത്തോടെ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ അതിലേയ്ക്ക് പേരുമാറ്റാവുന്നതുമാണ്.
- മൊണ്ണ എന്ന വാക്കിന് ശബ്ദതാരാവലിയിൽ കൊടുത്തിരിക്കുന്ന നിർവ്വചനം കാശിനു കൊള്ളാത്ത, മൂർച്ചയില്ലാത്ത എന്നിവയാണ്[2]. ഇതേ അർത്ഥം തന്നെയാണ് വിക്കി നിഘണ്ടുവിലും കൊടുത്തിരിക്കുന്നത്. താളിൽ അവകാശപ്പെട്ടിരിക്കുന്ന അർത്ഥം തെറ്റാണെന്നതിന്റെ തെളിവാണിത്. എന്തെല്ലാം അവലംബങ്ങളാണ് നെർഡ് എന്ന വാക്കിന് വിക്കി ഡിക്ഷണറിയിലും [3] വിക്കിപ്പീഡിയയിലും മറ്റുമുള്ളത് (മലയാളം താളിലും കൊടുത്തിട്ടുണ്ട്) എന്നു നോക്കുക. ഒരവലംബമെങ്കിലും മൊണ്ണയ്ക്ക് നെർഡ് എന്ന അർത്ഥത്തിലുണ്ടെങ്കിൽ വിക്കിപ്പീഡിയയിലെ ഒരാളും ഈ താളിന്റെ പേരിനെതിരേ പ്രതിഷേധിക്കുകയില്ല എന്നതും ഒരു വസ്തുതയാണ്. ബാക്കി ആർക്കെങ്കിലും വേറേ ഏതെങ്കിലും വാക്ക് ഈ അർത്ഥത്തിൽ ഉപയോഗിക്കുന്നതായി തോന്നിയാൽ അത് തിരിച്ചുവിടൽ താളാക്കുകയോ താളിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തുകയോ ചെയ്താൽ മതിയല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:27, 14 ജനുവരി 2013 (UTC)
വിക്കിപ്പീഡിയയിൽ ഒരു വാക്കുപയോഗിക്കുന്നതിന്റെ (പ്രത്യേകിച്ചും തലക്കെട്ടായി) ഉദ്ദേശം
തിരുത്തുകരാജേഷ് ഒടയാഞ്ചൽ പറഞ്ഞതിന്റെ തത്വത്തിനോട് ഞാൻ യോജിക്കുന്നു. ഒരു വാക്കിന്റെ പ്രാദേശികഭേദവും അർത്ഥവ്യാപ്തിയും ചികയുന്നത് വിജ്ഞാനപ്രദമായിരിക്കും. പക്ഷേ പ്രശ്നം അതല്ല.
ഒരവലംബവുമില്ലാതെ ഒരു ഡിക്ഷണറിയിലും കൊടുക്കാത്ത അർത്ഥത്തിൽ ഒരു വാക്ക് ഒരു വിക്കി താളിന്റെ തലക്കെട്ടാക്കാമോ? ഈ താളിന്റെ തലക്കെട്ട് മരങ്ങോടൻ എന്നോ ശോമ്പേരി എന്നോ കൊടുത്തിട്ട് ഞാൻ നെർഡ് എന്ന അർത്ഥത്തിലും ഈ വാക്കുപയോഗിക്കുന്നത് കേട്ടിട്ടുണ്ടെന്ന് പറഞ്ഞാൽ മതിയോ (താൾ എഴുതിയ ആളിന്റെ സ്വന്തം അനുഭവമാണോ വിക്കിപ്പീഡിയയുടെ അംഗീകരിക്കപ്പെട്ട സ്രോതസ്സ്)? മണ്ടൻ എന്ന വാക്കിനു പകരം മരങ്ങോടൻ എന്ന വാക്കുപയോഗിക്കുന്നത് മണ്ടനേക്കാൾ കിടിലൻ ഏതോ അർത്ഥം മരങ്ങോടൻ എന്ന വാക്കിനുള്ളതുകൊണ്ടാണെന്നും അത് നെർഡ് എന്ന അർത്ഥതലമായിരിക്കാം എന്നും അതുകൊണ്ട് തലക്കെട്ട് മാറ്റേണ്ടതില്ല എന്നും പറയുന്നത് വിജ്ഞാനകോശത്തിനു ചേർന്ന സമീപനമാണോ?
എന്റെ ഒന്നോ രണ്ടോ കൂട്ടുകാർ അരണയെ ഓന്ത് എന്നോ മൂർഖനെ ചേര എന്നോ വിളിച്ചിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞാൽ മതിയോ വിക്കിപ്പീഡിയയിൽ ആ അർത്ഥത്തിൽ ആ വാക്കുകളുപയോഗിക്കാൻ? ഇത്ര അയഞ്ഞ സമീപനമാണോ വിജ്ഞാനകോശത്തിനുള്ളത്?
മരങ്ങോടൻ എന്നോ ശോമ്പേരി എന്നോ മൊണ്ണ എന്നോ നെർഡിനെ വിവക്ഷിക്കാറുണ്ടെങ്കിൽ അതിനെപ്പറ്റിയുള്ള വിശദീകരണവും മറ്റും (വിജ്ഞാനപ്രദമായി തന്നെ) നടത്തേണ്ടത് താളിന്റെ ഉള്ളടക്കത്തിലാണ്. സ്വന്തം തോന്നലനുസരിച്ചുള്ള സാങ്കല്പ്പികാർത്ഥം ഒരു വാക്കിനു കൽപ്പിച്ചുനൽകിക്കൊണ്ട് ആ വാക്ക് തലക്കെട്ടാക്കിക്കൊണ്ടല്ല അത്തരം ചർച്ച നടത്തേണ്ടത്. താളിന്റെ തലക്കെട്ട് സ്പെസിഫിക്കാവണം. തലക്കെട്ടിലെ വാക്കിന്റെ അർത്ഥത്തെപ്പറ്റി തലക്കെട്ടിൽ ചർച്ച നടത്താൻ സാദ്ധ്യമല്ലാത്തതുകൊണ്ട് പ്രത്യേകിച്ചും.
ഒരുപക്ഷേ ആ അർത്ഥം ഈ വാക്കിനുണ്ടാകാം എന്ന വാദം തലക്കെട്ട് മാറ്റാതിരിക്കുന്നതിന് ഉപയോഗിക്കുന്നത് അപകടകരമായ കീഴ്വഴക്കമായിരിക്കും സൃഷ്ടിക്കുക. ആ അർത്ഥം ഈ വാക്കിനുണ്ട്. അവലംബം ഇതാ എന്ന സമീപനമേ വിക്കിപ്പീഡിയയ്ക്ക് ചേരൂ. വിജ്ഞാനകോശം പ്രിസ്ക്രിപ്റ്റീവ് ആകരുത്; ഡിസ്ക്രിപ്റ്റീവ് മാത്രമേ ആകാവൂ.
കേവലമർത്ഥത്തിൽ മാത്രമല്ല ഒരു വാക്കുപയോഗിക്കാവുന്നതെന്നും തിരുത്തുന്നയാൾ സങ്കൽപ്പിക്കുന്ന അർത്ഥം കൂടി (ഒരവലംബവും ഇല്ലാതെ തന്നെ) വിക്കിപ്പീഡിയയിലെ വാക്കുകളിൽ വരുത്താം എന്നൊരു നയം നമുക്കുണ്ടോ?--അജയ് ബാലചന്ദ്രൻ (സംവാദം) 13:53, 13 ജനുവരി 2013 (UTC)
താളിന്റെ ഭാഗം നീക്കിയത്
തിരുത്തുകതാളിന്റെ ഭാഗം ചർച്ചയൊന്നും കൂടാതെ നീക്കിയത് മുൻപ്രാപനം ചെയ്തിട്ടുണ്ട്.
“ | സമൂഹവുമായി ഒരു ബന്ധവുമില്ലാതെ പഠനകാര്യങ്ങളിലോ മുഷിപ്പിക്കുന്ന ഏതെങ്കിലും കാര്യങ്ങളിലോ താല്പര്യം കാണിക്കുന്ന വ്യക്തികളെ മൊണ്ണ എന്ന് മലയാളഭാഷയിൽ പൊതുവേ വിവക്ഷിക്കാറില്ല. | ” |
ഈ ഭാഗമാണ് നിതിൻ തിലക് നീക്കം ചെയ്തത്.
അതെപ്പറ്റി ആദ്യം ചർച്ച ചെയ്യുകയാണ് വിക്കിപ്പീഡിയയിലെ രീതി. ആ അഭിപ്രായം തെറ്റാണെന്ന് പൊതു നിലപാടുണ്ടെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. നിതിൻ തിലക് മൊണ്ണ (Nerd) എന്നു കൊടുത്തതും താളിന്റെ തലക്കെട്ടും ഇതുവരെ ആരും ഏകപക്ഷീയമായി മാറ്റിയിട്ടില്ല എന്ന് ശ്രദ്ധിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 05:07, 14 ജനുവരി 2013 (UTC)
- അവലംബം കൊടുക്കാനായിരുന്നു ഉദ്ദേശിച്ചത്.. മാറിപ്പോയി. ഞാൻ റിവർട്ടിയേക്കാം. --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 05:11, 14 ജനുവരി 2013 (UTC)
ഓ, താങ്കൾ തന്നെ ചെയ്തല്ലോ..--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 05:12, 14 ജനുവരി 2013 (UTC)
നെർഡ് എന്ന പദം
തിരുത്തുകനെർഡ് എന്ന പദം തന്നെ മലയാളഭാഷയിൽ ഈ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട് [4] ഇനി പേരുമാറ്റത്തിന് തടസ്സമുണ്ടാകില്ല എന്ന് കരുതുന്നു. ഒരാഴ്ച്ചയ്ക്കുള്ളിൽ മൊണ്ണ, ചണ്ണ എന്നീ പദങ്ങളിലൊന്നിനോ മറ്റൊരു പദത്തിനോ ഈ അർത്ഥമുള്ളതായി തെളിവ് ലഭിച്ചില്ല എങ്കിൽ താളിന്റെ പേര് നെർഡ് എന്ന് മാറ്റാമെന്ന് വിചാരിക്കുന്നു. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:35, 15 ജനുവരി 2013 (UTC)
എവിടെ?-- ജസ്റ്റിൻ (സംവാദം)
ഇതാരൺ ചണ്ണ എന്ന് ഉപയോഗിക്കാരില്ല എന്ന്ന് എഴുതിഅയ്ത്?--വാണമടിവീരൻ (സംവാദം) 11:00, 15 ജനുവരി 2013 (UTC)
ഞാനാണെഴുതിയത്. ഓൺലൈൻ അന്വേഷണം നടത്തി. നെർഡ് എന്ന അർത്ഥത്തിൽ ചണ്ണ എന്ന വാക്കുപയോഗിക്കുന്നതായി കണ്ടില്ല. അത്തരമൊരു അവലംബം താങ്കളുടെ കൈവശമുണ്ടെങ്കിൽ ദയവായി അത് ചേർക്കുക. നെർഡ് എന്ന പദം മലയാളഭാഷയിൽ അതേ അർത്ഥത്തിൽ ഉപയോഗിക്കുന്നതിന്റെ അവലംബം കൊടുത്തിട്ടുണ്ട്. ഈ ലിങ്ക് തുറന്നാൽ അത് വായിക്കാൻ സാധിക്കും. ഗീക്ക് എന്ന വാക്കുമായി ഇതിന് വ്യത്യാസമുണ്ടെന്നും മനസ്സിലാകുന്ന തരത്തിലാണ് ഭാഷയിൽ ഇത് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:29, 15 ജനുവരി 2013 (UTC)
അത് ഏതൊ ഒരുത്തൻ എഴുതിയതല്ലെ? അവിടെ സീരിയൽ എന്നും വെക്കേഷൻ എന്നും ഉണ്ടല്ലൊ? അപ്പൊ എനി മലയാളത്തിൽ അതും ആഡ് ചെയ്യണോ?--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 11:41, 15 ജനുവരി 2013 (UTC)
സീരിയൽ ശബ്ദതാരാവലിയിൽ ഉള്ള പദമാണ് (പേജ് 1942). വെക്കേഷനും (ശബ്ദതാരാവലി പേജ് 1804) മലയാളത്തിൽ ഉപയോഗിക്കുന്ന പദം തന്നെ. --അജയ് ബാലചന്ദ്രൻ (സംവാദം) 11:44, 15 ജനുവരി 2013 (UTC)
നെർഡിന് പറ്റിയ മല്ലു വേഡ്സാണ് ചണ്ണയും മൊണ്ണയും. ഞാൻ യു എസിലാണ്. എനിക്കറിയാം. നിങ്ങൾ ഇപ്പൊഴായിരിക്കും ആദ്യമായ് ഈ വാക്ക് കേട്ടത്. അല്ലെങ്കിൽ പുസ്തകപ്പുഴു എന്ന് പേരിടാൻ നോക്കൂല. ഞാൻ നിങ്ങൾ മേളിൽ എഴുതിവെച്ചതൊക്കെ നോക്കി. --ജസ്റ്റിൻ വാണമടിയേൽ (സംവാദം) 11:48, 15 ജനുവരി 2013 (UTC)
K T Mirash കരക്റ്റ് ഉദാഹരണമാണ്--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 11:50, 15 ജനുവരി 2013 (UTC)
ജസ്റ്റിൻ, ഇവ പറ്റിയ വാക്കുകളായിരിക്കാം എന്നതും ചിലർ ഈ വാക്കുകൾ ഈ അർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ടാവാം എന്നതും ഞാൻ എതിർക്കുന്നില്ല. പക്ഷേ വിക്കിപ്പീഡിയയിൽ ഒരു വാക്കിന് എന്തെങ്കിലും ഒരു പർട്ടിക്കുലർ അർത്ഥം ഉണ്ടെന്ന് അവകാശപ്പെടുന്നതിന് ആ അർത്ഥത്തിൽ വാകുപയോഗിക്കുന്നതിന്റെ ഒരു അവലംബം ആവശ്യമാണ്. പുസ്തകങ്ങൾ (ഏറ്റവും അനുയോജ്യം), നിഘണ്ടുക്കൾ (ഇവ സെക്കന്ററി സോഴ്സുകളാണ്), പത്രവാർത്തകൾ എന്നിവയൊക്കെ സോഴ്സുകളായി കൊടുക്കാം. ബ്ലോഗുകൾ പറ്റില്ല. ഞാൻ കൊടുത്തത് ഓൺലൈൻ മാദ്ധ്യമ വാർത്തയാണ്. അത് സ്വീകാര്യമാണ്. താങ്കളുടെ അറിവായിരിക്കും ചണ്ണ എന്ന വാക്ക് നെർഡ് എന്ന അർത്ഥത്തിൽ മലയാളത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത്. പക്ഷേ താങ്കളെയോ എന്നെയോ അന്ധമായി വിക്കി സമൂഹത്തിന് വിശ്വസിക്കേണ്ട ആവശ്യമില്ല. അതാണ് അവലംബങ്ങൾ ആവശ്യപ്പെടുന്നത്. അവലംബമുണ്ടെങ്കിലേ വിക്കിപ്പീഡിയയിൽ എന്തും ഉൾപ്പെടുത്താവൂ. അവലംബമില്ലാത്തവ നീക്കം ചെയ്യുകയും ചെയ്യാം. അതിനു മുൻപ് ചർച്ച നടത്തുക എന്നതാണ് കീഴ്വഴക്കം. അതാണ് ഇവിടെ നടക്കുന്നത്.
മിറാഷിനെ സിനിമയിൽ മൊണ്ണ എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിൽ അതും അവലംബമാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:55, 15 ജനുവരി 2013 (UTC)
നെർഡിന്റെ സ്വഭാവം കരക്റ്റായി ഈ പേജിൽ തന്നെ ഉണ്ട്. താൻ പറയുന്നത് ശരിയാവണം എന്ന കടുമ്പിടുത്തം മിക്ക നെർഡ്സിനും ഉണ്ട്. --ജസ്റ്റിൻ വാണമടിയേൽ (സംവാദം) 11:57, 15 ജനുവരി 2013 (UTC)
വിഷയത്തിൽ നിന്ന് ചർച്ച അകന്നുപോകാതെ ശ്രദ്ധിക്കുക. :) --അജയ് ബാലചന്ദ്രൻ (സംവാദം) 11:59, 15 ജനുവരി 2013 (UTC) വിക്കിപ്പീഡിയയ്ക്കുതന്നെ ഒരു നെർഡ് സ്വഭാവമുണ്ട്. അതാവണം അവലംബങ്ങൾക്കായുള്ള ഈ കടും പിടുത്തം. --അജയ് ബാലചന്ദ്രൻ (സംവാദം) 12:00, 15 ജനുവരി 2013 (UTC)
അജയിന്റെ "ഓൺലൈൻ അൻവേഷണം" ഭയങ്കരം തന്നെ. ഗൂഗിളിൽ നെർഡ് എന്ന് സെർച്ച് ചെയ്ത് ആ ലിങ്ക് ഇവിടെ ഇടൽ! നിങ്ങൾ പറഞ്ഞ (നെർഡ് = മൊണ്ണ) എന്നതിന് തെളിവ് കിട്ടാൻ പ്രയാസമായിരിക്കും. ആദ്യമായ് ഈ വാക്ക് താങ്കൾ തന്നെ കേട്ടത് തന്നെ ആരോ ഈ ലേഖനം തുടങ്ങിയപ്പൊഴാണ്. പക്ഷെ അമേരിക്കയിൽ നെർഡ് ഉപയോഗിക്കുന്നതിന് തുല്യമാണ് മല്ലൂസ് മൊണ്ണ ഉപയോഗിക്കുന്നത്. --ജസ്റ്റിൻ വാണമടിയേൽ (സംവാദം) 12:49, 15 ജനുവരി 2013 (UTC)
- ജസ്റ്റിൻ, നെർഡ് എന്ന വാക്കിന്റെ അർത്ഥമെന്തെന്ന കാര്യത്തിൽ ഇവിടെ ആർക്കും സംശയമൊന്നുമില്ലല്ലോ. എന്നാൽ മൊണ്ണ, ചണ്ണ എന്ന വാക്കുകളുടെ കാര്യത്തിൽ ഉണ്ട്. ഈ വാക്കുകൾക്ക് നിഘണ്ടുകളിൽ കാണിച്ചിരിക്കുന്ന അർത്ഥം ഇവിടെ കൊടുത്തിട്ടുണ്ടല്ലോ. അവയിൽ നിന്ന് വ്യത്യസ്തമായി നെർഡ് എന്ന ഒരർത്ഥം കൂടിയുണ്ടെന്ന് തെളിയിക്കുന്ന ഒരവലംബമെങ്കിലും നൽകൂ -- റസിമാൻ ടി വി 12:53, 15 ജനുവരി 2013 (UTC)
ഞാൻ ഈ വാക്ക് എപ്പോഴാണ് കേട്ടതെന്ന് താങ്കൾക്കെങ്ങനെ അറിയാം? ഇത്തരം വ്യക്തിപരമായതും ഊഹങ്ങൾ അവലംബമായതുമായ പരാമർശങ്ങൾ നടത്താതിരിക്കുക.
എന്റെയോ താങ്കളുടെയോ അറിവല്ല വിക്കിപ്പീഡിയയിൽ വരേണ്ടത്. അവലംബമുള്ള ഇൻഫർമേഷനാണ്. ഇത് മറ്റൊരാൾക്ക് പരിശോധിക്കാനും തെറ്റെന്ന് തെളിയിക്കാനും തള്ളിക്കളയാനും കഴിയുന്നതാവണം എന്നതാണ് വിക്കിപ്പീഡിയയിലെ നയം. ഇത്തരം സ്ക്രൂട്ടിനി നേരിട്ട് നിലനിൽക്കാൻ കഴിയുന്ന ഇൻഫർമേഷനാണ് വിശ്വസനീയം.
വിഷയത്തിലേയ്ക്ക് വരാം. ഞാൻ ഗൂഗിളിൽ നടത്തിയ ഭയങ്കര അന്വേഷണമാണ് ജസ്റ്റിൻ സ്വന്തം അറിവിൽ നിന്ന് എഴുതിയതിനേക്കാൾ വിക്കിപ്പീഡിയയ്ക്ക് സ്വീകാര്യം. ജസ്റ്റിന്റെ അറിവ് സത്യമാണെന്നോ (അല്ലെങ്കിൽ സത്യമല്ലെന്നോ) മറ്റൊരാൾക്ക് എങ്ങനെ പരിശോധിക്കാനാവും? അത് സാദ്ധ്യമല്ലെങ്കിൽ ആ വിവരത്തിന് എന്താണ് വിശ്വാസ്യത? ഗൂഗിളിലും ഗ്രന്ഥശാലകളിലും അന്വേഷിച്ചു കിട്ടുന്ന വിവരങ്ങളാണ് വിക്കിപ്പീഡിയയ്ക്ക് വേണ്ടത് അല്ലാതെ താങ്കളുടെ തോന്നലുകളോ സ്വകാര്യ അഭിപ്രായങ്ങളോ അല്ല എന്ന് മനസ്സിലാക്കൂ. ഇത് വെറുതേ ഒന്ന് വായിച്ചുനോക്കൂ. ഏതൊക്കെ അവലംബങ്ങൾ വിക്കിപ്പീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാകും. --അജയ് ബാലചന്ദ്രൻ (സംവാദം) 13:09, 15 ജനുവരി 2013 (UTC)
പുലിവാൽകല്യാണത്തിലാണെന്ന് തോന്നുന്നു, ലാൽ ജഗതിയുടെ മോനെ മൊണ്ണ എന്ന് വിളിക്കുന്നുണ്ട്. സമൂഹാവുമായ് ബന്ധമില്ലത്തവൻ, അച്ചന്റെ തണലിൽ ജീവിക്കുന്നവൻ എന്ന അർഥം വെച്ച്. ഇപ്പൊ ഇതെ ഓർമ്മ ഉള്ളൂ..--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 13:13, 15 ജനുവരി 2013 (UTC)=
കൂടുതൽ വിവരങ്ങൾ പിന്നെ നൽകാം--വാണമടിക്കാരൻ (സംവാദം) 13:17, 15 ജനുവരി 2013 (UTC)
"ഞാൻ ഈ വാക്ക് എപ്പോഴാണ് കേട്ടതെന്ന് താങ്കൾക്കെങ്ങനെ അറിയാം?" അത് കൊണ്ടാണ് പുസ്തകപ്പുഴു എന്ന് ഇതിന് പേരിടാൻ അജയ് പറഞ്ഞത്. അജയ് ഇട്ട ലിങ്ക് https://www.google.co.in/search?q=%E0%B4%A8%E0%B5%86%E0%B5%BC%E0%B4%A1%E0%B5%8D&ie=utf-8&oe=utf-8&aq=t&rls=org.mozilla:ml:official&client=firefox-a ഇതിലെ ഫസ്റ്റ് റിസ്ല്റ്റ് നോക്കൂ.. അപ്പൊ അറിയാം താങ്കളുടെ "റിസ്ർച്ച്"--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 13:23, 15 ജനുവരി 2013 (UTC)
പ്രിയ ജസ്റ്റിൻ, നല്ല ഉദാഹരണം. പുലിവാൽകല്യാണത്തിൽ അങ്ങനെ എന്തോ ഒരു പരാമർശമുള്ളതായ് ഓർക്കുന്നു. പിന്നെ വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
വിക്കിയെ പോഷിപ്പിക്കുക എന്നതാവട്ടെ താങ്കളുടെ ലക്ഷ്യം--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 13:59, 15 ജനുവരി 2013 (UTC)
- ശെരി മാന്യാ--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:05, 16 ജനുവരി 2013 (UTC)
- പുലിവാൽകല്യാണത്തിലെ ജഗതിയുടെ മകന്റെ കഥാപാത്രം നെർഡ് ആണെന്നാണോ പറഞ്ഞുവരുന്നത്? വിക്കിനിഘണ്ടുവിലെ അർത്ഥത്തോടൊത്തുപോവുന്ന "ഒന്നിനും കൊള്ളാത്തവൻ" എന്ന അർത്ഥമല്ലേ അങ്ങേർക്ക് യോജിക്കുക? എന്ത് നെർഡ് സ്വഭാവമാണ് ആ കഥാപാത്രം കാണിക്കുന്നത്? -- റസിമാൻ ടി വി 14:12, 15 ജനുവരി 2013 (UTC)
- എന്നോടാണോ? സോറി. ഓർക്കുന്നില്ല. ആ സീൻ ഒന്ന് കണ്ടിട്ട് പറയാം.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 14:17, 15 ജനുവരി 2013 (UTC)
- അവിടുന്നും ഇവിടുന്നും കണ്ടു. ഒന്നിനും കൊള്ളാത്തവൻ എന്ന അർഥം അല്ല. തന്റേടമില്ലാത്തവൻ (Chicken hearted, a characteristic of nerd) പോലെ ഉദ്ദേശിച്ചാണ്. അച്ഛന്റെ തണലിൽ കഴിയുന്നു (not social, a characteristic of nerd) എന്ന് മിസ്റ്റർ. വാണമടിയേൽ പറഞ്ഞത് ഒരു പോയിന്റ് തന്നെയല്ലെ? പിന്നെ Obsession, അത് തെളിയിക്കാനുള്ളത്ര ഊന്നൽ ഡയറക്റ്റർ ആ കഥാപാത്രത്തിന് കൊടുത്തില്ല. വേണമെങ്കിൽ ലാലിന്റെ അനിയത്തിയോട് ഒരു Obsession ഉണ്ടെന്ന് പറയാം! --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:05, 15 ജനുവരി 2013 (UTC)
- ഇത്ര മാത്രം കണ്ടിട്ട് നെർഡ് എന്ന അർത്ഥത്തിലാണ് മൊണ്ണ എന്ന് പറയണമെങ്കിൽ ഒരുപാട് "original research" വേണ്ടിവരും. "സമൂഹവുമായ് ഒരു ബന്ധവുമില്ലാതെ, പഠനകാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുകയോ അല്ലെങ്കിൽ പൊതുവെ മുഷിപ്പിക്കുന്ന ഏതെങ്കിലും കാര്യങ്ങളിൽ ഏറെ താല്പര്യം കാണിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയെയാണ് മൊണ്ണ (Nerd) എന്ന് വിളിക്കുന്നത്" എന്നാണ് ലേഖനത്തിലുള്ളത്. സിനിമയിലെ ജഗതിയുടെ മകൻ ഒരു പണിയും ചെയ്യാതെ യൂസ്ലെസ്സായി വീട്ടിലിരിക്കുന്നവനാണ്. പഠനകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതായോ സ്വന്തമായി ഒരുതരത്തിലുള്ള ഒബ്സെഷൻ ഉള്ളതായോ ഒന്നും സിനിമയിലില്ല (പ്രേമം നെർഡിന്റെ ഒബ്സെഷനാണെന്ന് ആരും പറയില്ല നിതിൻ). ഇങ്ങനെയിരിക്കെ സിനിമയിൽ മൊണ്ണ എന്നുപയോഗിച്ചത് "കാശിനു കൊള്ളാത്ത" എന്ന അർത്ഥത്തിലാകുമോ അതോ "നെർഡ്" എന്ന അർത്ഥത്തിലാകുമോ, നിതിൻ തന്നെ പറയൂ -- റസിമാൻ ടി വി 17:20, 15 ജനുവരി 2013 (UTC)
- അവിടുന്നും ഇവിടുന്നും കണ്ടു. ഒന്നിനും കൊള്ളാത്തവൻ എന്ന അർഥം അല്ല. തന്റേടമില്ലാത്തവൻ (Chicken hearted, a characteristic of nerd) പോലെ ഉദ്ദേശിച്ചാണ്. അച്ഛന്റെ തണലിൽ കഴിയുന്നു (not social, a characteristic of nerd) എന്ന് മിസ്റ്റർ. വാണമടിയേൽ പറഞ്ഞത് ഒരു പോയിന്റ് തന്നെയല്ലെ? പിന്നെ Obsession, അത് തെളിയിക്കാനുള്ളത്ര ഊന്നൽ ഡയറക്റ്റർ ആ കഥാപാത്രത്തിന് കൊടുത്തില്ല. വേണമെങ്കിൽ ലാലിന്റെ അനിയത്തിയോട് ഒരു Obsession ഉണ്ടെന്ന് പറയാം! --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:05, 15 ജനുവരി 2013 (UTC)
- റസിമാനെ, അമേരിക്കയിലെ നെർഡിന്റെ അതേ ആ ഇത്, ഇവിടുത്തെ മൊണ്ണക്ക് വേണം എന്ന് വാശി പിടിക്കരുത്. കൾച്ചറിന്റെ ഒരു വ്യത്യാസം വരും. വരണം.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:35, 15 ജനുവരി 2013 (UTC)
- സമൂഹവുമായ് ബന്ധം കുറവ്, അച്ഛനെ പേടിച്ച് ഇരുപ്പ്
മുഷിപ്പിക്കുന്ന കാര്യം : വീട്ടിൽ എപ്പോഴും പണിയില്ലാതെ ഇരുത്തം .. എങെനെയുണ്ട്? --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:41, 15 ജനുവരി 2013 (UTC)
- നെർഡ് അമേരിക്കയിലായാലും ഇന്ത്യയിലായാലും നെർഡ് തന്നെയാണ്. "വീട്ടിൽ എപ്പോഴും പണിയില്ലാതെ ഇരുത്തം" ആണ് നെർഡിന്റെ distinguishing feature പറഞ്ഞാൽ ഒന്നും പറയാനില്ല. ഈ ലേഖനത്തിന്റെ ചർച്ചയിൽ പങ്കെടുക്കാതെ ഇംഗ്ലീഷ് വിക്കി ലേഖനം മാത്രം വായിച്ചിരുന്നെങ്കിൽ നിതിൻ തന്നെ ജഗതിയുടെ മകന്റെ കഥാപാത്രം ഒരു നെർഡാണെന്ന് പറയുമായിരുന്നില്ല. "കാശിനുകൊള്ളാത്തവൻ" എന്ന അർത്ഥത്തിൽ ആ കഥാപാത്രം ഒരു മൊണ്ണയാനെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ഒരു നെർഡ് എന്ന് കരുതാൻ ഒന്നും തന്നെ സിനിമയിലുള്ളതായി എനിക്ക് തോന്നുന്നില്ല. നെർഡ് = മൊണ്ണ എന്നതിന് എന്തെങ്കിലും അവലംബം നൽകുക. അല്ലെങ്കിൽ ഈ ലേഖനത്തിന്റെ തലക്കെട്ട് നെർഡ് എന്ന് മാറ്റുകയോ മൊണ്ണ=നെർഡ് എന്ന അവകാശവാദവും അന്തർവിക്കി കണ്ണികളും നീക്കുകയും ചെയ്യുക. -- റസിമാൻ ടി വി 18:23, 15 ജനുവരി 2013 (UTC)
- മല്ലൂ നെറ്ഡിന് ഒരു പേരുണ്ടാകും. നിങ്ങളെ സഹപാഠികൾ എന്തായിരുന്നു വിളിക്കാറ് ഋസിമാൻ ടീവീ?? --ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:05, 16 ജനുവരി 2013 (UTC)
“ | ഇതിലെ ഫസ്റ്റ് റിസ്ല്റ്റ് നോക്കൂ.. അപ്പൊ അറിയാം താങ്കളുടെ "റിസ്ർച്ച്" | ” |
- ആദ്യ റിസൾട്ട് നോക്കിയാൽ? ആദ്യ റിസൾട്ട് അവലംബമാണെന്ന് ഞാൻ പറഞ്ഞോ? എന്താണ് താങ്കളുടെ ഇൻസിനുവേഷൻ? അത് റിസേർച്ച് അല്ലെന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ? ഇങ്ങനെയല്ലാതെ താങ്കൾ എങ്ങനെയാണ് ഓൺലൈൻ സർച്ചോ (റിസർച്ചോ) ചെയ്യുന്നത്? ഇങ്ങനെയല്ലാതെ താങ്കൾക്കെങ്ങനെയാണ് വിക്കിപ്പീഡിയയിൽ ഓൺലൈനായി അവലംബങ്ങൾ ശേഖരിക്കാൻ സാധിക്കുക? ആ സെർച്ചിൽ തന്നെ വളരെ താഴെ വരുന്ന ഒരു താളാണല്ലോ ഞാൻ അവലംബമാക്കിയത്. സെർച്ച് ചെയ്യുകയും റിസൾട്ടുകൾ ഓരോന്നായി സമയം ചെലവഴിച്ച് വായിക്കുകയുമാണ് ഞാൻ ചെയ്തത്. മൊണ്ണ എന്ന വാക്കിനും ചണ്ണ എന്ന വാക്കിനും താളിൽ പറയുന്ന മാതിരി അർത്ഥം അവലംബമായി ലഭിക്കുമോ എന്നറിയാനും ഞാൻ ഇങ്ങനെ തന്നെ ധാരാളം താളുകൾ നോക്കുകയുണ്ടായി. കിട്ടിയില്ല. അങ്ങനെ ഒരു അവലംബം ലഭിച്ചാൽ എന്റെ ഒരെതിർപ്പും പിന്നീട് ഈ പേരിനുണ്ടാകില്ല.
- ജസ്റ്റിൻ, ഞാൻ കേട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവലംബമില്ലെങ്കിൽ ഈ വാക്ക് ഈ അർത്ഥത്തിൽ വിക്കിപ്പീഡിയയിൽ ഉപയോഗിക്കുന്നതിനെ ഞാൻ എതിർക്കുക തന്നെ ചെയ്യും. താങ്കൾക്ക് ഇതിന്റെ അടിസ്ഥാനം മനസ്സിലായില്ല എന്നു തോന്നുന്നു. വികാരപരമായാണ് താങ്കൾ ഈ വിഷയത്തെ സമീപിക്കുന്നത് എന്നും തോന്നുന്നു. വിക്കിപ്പീഡിയയിലെ കീഴ്വഴക്കങ്ങളാണ് ഇവിടെ പ്രധാനം. ഞാൻ ആ വാക്ക് സെർച്ച് ചെയ്ത് നോക്കുകയെങ്കിലും ചെയ്തല്ലോ? പുസ്തകപ്പുഴു എന്ന വാക്ക് നെർഡ് എന്നതിന്റെ ഭാഗികമായ അർത്ഥമെങ്കിലും കവർ ചെയ്യുന്നതിന് അവലംബമുണ്ട്. ചണ്ണയ്ക്കും മൊണ്ണയ്ക്കും എന്തെങ്കിലുമുണ്ടോ അവലംബം? വെറുതേ പത്തുപ്രാവശ്യം പറഞ്ഞാൽ അത് അവലംബമാകുമോ?
“ | പുലിവാൽകല്യാണത്തിലാണെന്ന് തോന്നുന്നു, ലാൽ ജഗതിയുടെ മോനെ മൊണ്ണ എന്ന് വിളിക്കുന്നുണ്ട് | ” |
- ആ കഥാപാത്രം ഇത്തരത്തിലുള്ള സ്വഭാവമുള്ള ആളാണെന്നും ആ സ്വഭാവം ഉദ്ദേശിച്ചാണ് മൊണ്ണ എന്ന് വിളിച്ചതെന്നും, അല്ലാതെ അക്സപ്റ്റഡ് ആയ മറ്റ് അർത്ഥങ്ങളിലല്ല എന്നും വിശദീകരിച്ചാൽ അത് താളിന്റെ പേർ നിലനിർത്താനുള്ള അവലംബമായി എടുക്കാം എന്നു തോന്നുന്നു. റസിമാൻ പറഞ്ഞത് പക്ഷേ മറ്റൊരർദ്ധത്തിലാണ് വിളിച്ചതെന്ന് അദ്ദേഹത്തിനു തോന്നി എന്നാണല്ലോ? ഞാൻ ആ ചലച്ചിത്രം കണ്ടിട്ടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 15:00, 15 ജനുവരി 2013 (UTC)
“ | ഒന്നിനും കൊള്ളാത്തവൻ എന്ന അർഥം അല്ല. തന്റേടമില്ലാത്തവൻ | ” |
ഒരു കാര്യവും ചെയ്യാൻ തന്റേടമില്ലാത്തവൻ ഒന്നിനും കൊള്ളാത്തവനല്ലേ?
“ | അച്ഛന്റെ തണലിൽ കഴിയുന്നു (not social, a characteristic of nerd) എന്ന് മിസ്റ്റർ. വാണമടിയേൽ പറഞ്ഞത് ഒരു പോയിന്റ് തന്നെയല്ലെ? | ” |
അച്ഛന്റെ തണലിൽ കഴിയുന്നു എന്ന് പറഞ്ഞത് സ്വന്തമായി ജീവനോപാധി നേടിയിട്ടില്ല എന്ന അർത്ഥത്തിലാണോ? അത് നെർഡുകളുടെ ഒരു സ്വഭാവമാണോ? മടിയന്മാരുടെ സ്വഭാവമല്ലേ? സ്വന്തമായി ഒന്നും ചെയ്യാനുള്ള ബുദ്ധിയില്ലാത്തവൻ (മണ്ടൻ) എന്ന അർത്ഥമാണോ അതിനുള്ളത്? ചിത്രം കണ്ടിട്ടില്ലാത്തതുകൊണ്ടാണ് ഇത്രയും ചോദ്യം ചോദിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:17, 15 ജനുവരി 2013 (UTC)
അജയ് ഭായ്, താങ്കൾ Hangover കണ്ടിട്ടുണ്ടോ? അതിലെ അലൻ. ചിന്തിക്കൂ--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:20, 15 ജനുവരി 2013 (UTC)
അലന് ധാരാളം ഒബ്സഷനുകളുമുണ്ട്. കടൽ യാത്ര ഒന്ന് (ഹാങോവർ 2 ഓർക്കൂ തായ്ലാന്റിൽ നിന്ന് ബോട്ടുയാത്ര ചെയ്യുന്നത്). അയാൾ ഒന്നും ചെയ്യാതെയിരിക്കുന്നവനല്ല. ഒരു രംഗത്ത് നല്ല വിദഗ്ദ്ധനാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:26, 15 ജനുവരി 2013 (UTC)
- ചക്ക എന്ന് പറയുമ്പൊ മാങ്ങ! പാരന്റ്സിന്റെ തണലിൽ ജീവിക്കുന്നവരാണ് നെർഡുകൾ എന്ന് പറയാനാണ് ഞാൻ അൽനെ ഓർക്കാൻ പറഞ്ഞത്.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:32, 15 ജനുവരി 2013 (UTC)
- താങ്കൾ പറയുന്നയാൾക്ക് താങ്കൾ താളിൽ കൊടുത്ത സ്വഭാവങ്ങളില്ല എന്നാണ് ഞാൻ പറഞ്ഞത്. അച്ഛനമ്മമാരുടെ തണലിൽ താമസിക്കുന്നത് നെർഡിന്റെ സ്വഭാവമാണെന്ന് താങ്കൾ താളിൽ അവകാശപ്പെട്ടിട്ടുണ്ടോ? എന്നിട്ട് വാണമടിയേൽ അച്ഛന്റെ തണലിൽ കഴിയുന്നു എന്നു പറഞ്ഞത് വളച്ചുകെട്ടി അത് അസോഷ്യൽ സ്വഭാവമാണെന്ന് വരുത്തി മൊണ്ണയെ നെർഡാക്കാൻ ശ്രമിക്കുന്നതെന്തിന്? :) അത് ഞാൻ പറഞ്ഞതോടെ കഴിഞ്ഞു എന്നാണ് ഞാൻ കരുതിയത്. അതും പോട്ടെ അസോഷ്യൽ സ്വഭാവം മാത്രമെടുത്താൽ അത് ഏതൊക്കെ മാനസിക രോഗങ്ങളുടെ ഭാഗമാണെന്ന് ഒന്ന് സെർച്ച് ചെയ്തു നോക്കൂ.. താങ്കൾ പറഞ്ഞ ക്രൈറ്റീരിയ എല്ലാം വരണ്ടേ മലയാളം സിനിമയിലെ കഥാപാത്രം നെർഡ് ആണെന്ന് തെളിയാൻ? ഈ പറഞ്ഞ (മലയാളം സിനിമയിലെ) സ്വഭാവമാണ് മൊണ്ണയ്ക്കെങ്കിൽ മൊണ്ണ നെർഡല്ല, ഡിപ്പൻഡന്റ് പേഴ്സണാലിറ്റി ഡിസോർഡർ രോഗിയാകാം. ചിലപ്പോൾ അസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ രോഗിയാകാം. എനിക്ക് കഥാപാത്രത്തിന്റെ വിശദാംശം അറിയില്ല. എന്തായാലും നെർഡല്ല. അലനെ നെർഡ് എന്ന് വിളിക്കുന്നതിലും പ്രശ്നമുണ്ട്. അച്ഛന്റെ വീട്ടിൽ കഴിയുന്നതുകൊണ്ടുമാത്രമായില്ലല്ലോ? അലന് ധാരാളം സുഹൃത്തുക്കളുണ്ടാകണം എന്ന് അതിയായ ആഗ്രഹമുണ്ട് (തന്റെ ഫീൽഡിലെ സുഹൃത്തുക്കൾ മാത്രമല്ല). അത് നെർഡുകളുടെ സ്വഭാവമാണോ? നെർഡുകൾക്ക് അത്തരം ആഗ്രഹമുണ്ടാകുമെന്ന് താങ്കളുടെ ലേഖനത്തിലുണ്ടോ? ഇതിലെ ഒരു ക്രൈറ്റീരിയ മാത്രമെടുത്ത് അത് സാറ്റിസ്ഫൈ ചെയ്യുന്നയാളെ മൊണ്ണ എന്ന് വിളിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാൽ അത് അവലംബമാകുമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 17:47, 15 ജനുവരി 2013 (UTC)
- അലൻ നെർഡ് അല്ല എന്നാണോ താങ്കളുടെ കണ്ടേത്തൽ??--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:51, 15 ജനുവരി 2013 (UTC)
- താങ്കൾ എഴുതിയ താളിൽ പറഞ്ഞ വിശേഷണങ്ങളിൽ ചിലത് അലന് യോജിക്കുന്നില്ല എന്നാണ് പറഞ്ഞത്. താങ്കൾ താൾ പൂർണ്ണമാക്കിയില്ല എന്നറിയാം. ഡിറോഗേറ്ററി ടേം എന്ന നിലയിൽ അലനെ ആ സിനിമയിൽ തന്നെ ആൾക്കാർ നെർഡ് എന്ന് വിളിക്കുന്നുണ്ടെന്ന് പരാമർശമുണ്ട് എന്നാണോർമ. --അജയ് ബാലചന്ദ്രൻ (സംവാദം) 18:00, 15 ജനുവരി 2013 (UTC)
- ഒന്നുകിൽ താങ്കൾ സിനിമ മറന്നിരിക്കുന്നു. അല്ലെങ്കിൽ താങ്കൾക്ക് നെർഡ് എന്താണെന്ന് ഇനിയും പിടികിട്ടിയിട്ടില്ല. പക്കാ നെർഡ് ആണ് അലൻ. സ്ഥിരം മുറി പൂട്ടിയിരുത്തം. വാതിലിൽ ജീനിയസ് എറ്റ് വർക്ക് എന്ന ബോർഡ്. ഇതൊന്നും പോരെ?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 18:10, 15 ജനുവരി 2013 (UTC)
- ) വിഷയം അതല്ലല്ലോ? മൊണ്ണയോ ചണ്ണയോ നെർഡ് ആണെന്നതിന് അവലംബമുണ്ടോ എന്നതാണ് വിഷയം. --അജയ് ബാലചന്ദ്രൻ (സംവാദം) 18:16, 15 ജനുവരി 2013 (UTC)
- ഈശ്വര! ശങ്കരൻ ബാക്ക് ഓൺ മാങ്കോ ട്രീ! --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 18:18, 15 ജനുവരി 2013 (UTC)
ദയവുചെയ്ത് ഈ തർക്കം അവസാനിപ്പിക്കുക. നിങ്ങൾ ചർച്ചചെയ്യുന്ന സിനിമകളിലൊന്നും നെർഡ് = മൊണ്ണ എന്ന് വ്യക്തമായി പറയുന്ന ഒരു പരമാർശവും ഇല്ലെന്നതാണ് യാഥാർത്ഥ്യം. കാഴ്ചക്കാരന്റെ ഊഹങ്ങൾക്ക് വിക്കിപീഡിയിൽ എന്ത് സ്ഥാനം? ത്ലാല്കാലം താളിന്റെ പേര് നെർഡ് എന്ന് മാറ്റുന്നു. അതുസംബന്ധമായ വ്യത്യസ്ത പ്രയോഗങ്ങൾ ലേഖനഭാഗത്തുണ്ടാകുമല്ലോ... --Adv.tksujith (സംവാദം) 18:25, 15 ജനുവരി 2013 (UTC) --അജയ് ബാലചന്ദ്രൻ (സംവാദം) 18:32, 15 ജനുവരി 2013 (UTC) നെർഡ് = മൊണ്ണ എന്ന് നായകൻ വിളിച്ച് പറയുന്ന ഒരു സിനിമയാണോ വക്കീൽ ഉദ്ദേശിച്ചത്? താളിന്റെ പേർ ഒരു തീരുമാനമാകുന്നത് വരെ ദയവ് ചെയ്ത് മാറ്റരുത്.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 18:29, 15 ജനുവരി 2013 (UTC)
- നെർഡ് = മൊണ്ണ എന്ന അവലംബം കൊണ്ടുവരാതെ എങ്ങനെ തീരുമാനമാകാനാണ്? നെർഡ് എന്ന് മലയാളത്തിൽ പ്രയോഗമുണ്ടെന്ന അവലംബവുമുണ്ട്. ഞാൻ ഇതിനോട് പൂർണ്ണമായി യോജിക്കുന്നു. അവലംബം കൊണ്ടുവന്നാൽ താളിന്റെ പേർ തിരികെ ഞാൻ തന്നെ മാറ്റാം. --അജയ് ബാലചന്ദ്രൻ (സംവാദം) 18:32, 15 ജനുവരി 2013 (UTC)
- അതല്ലേ വിഷയം? താങ്കൾ എന്തുവിഷയത്തെപ്പറ്റിയാണ് സംസാരിക്കുന്നത്? ഈ സംവാദം മൊണ്ണ എന്ന പദം നെർഡിന്റെ തർജ്ജമയല്ല എന്ന പ്രസ്താവനയിൽ നിന്നാണ് തുടങ്ങിയത്. ഇപ്പോൾ നമ്മൾ സംസാരിക്കുന്ന തലക്കെട്ട് നെർഡ് എന്ന പദം മലയാളത്തിൽ ഉപയോഗിക്കുന്നുണ്ട് എന്നതിനെ സംബന്ധിച്ചാണ്. താങ്കൾ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നത്? വേറൊരു വിഷയമാണെങ്കിൽ വേറൊരു തലക്കെട്ടുണ്ടാക്കൂ. താല്പര്യം തോന്നുന്നെങ്കിൽ ഞാനും കൂടാം. --അജയ് ബാലചന്ദ്രൻ (സംവാദം) 18:24, 15 ജനുവരി 2013 (UTC)
- താങ്കൾക്ക് മറുപടി പറഞ്ഞാണ് ഇവിടം വരെ എത്തിയതെന്ന് ഓർക്കുമല്ലൊ--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 18:32, 15 ജനുവരി 2013 (UTC)
കുറേ ഏറെ സമയവും സ്ഥലവും വിനിയോഗിച്ചിട്ടും ഫലപ്രദമായ ഒന്നും തന്നെ ഇവിടെ ഉരുത്തിരിയുന്നതായി കണ്ടില്ല. അതുകൊണ്ടുതന്നെ ഒരു മൂന്നാം കക്ഷി ഇടപെടലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നി. മാത്രമല്ല, നീക്കിയ തലക്കെട്ടും തിരുച്ചുവിടൽ താളായി നിലനിൽക്കുന്നു എന്നതിനാൽ തലക്കെട്ടിൽ ഫലത്തിൽ വ്യത്യാസം വരുന്നില്ല. രണ്ട് രീതിയിൽ തെരഞ്ഞാലും വായനക്കാരൻ ഈ താളിൽ തന്നെ എത്തിച്ചേരും. ലേഖനഭാഗത്ത് അതു സംബന്ധമായ സൂചനകളും ഉണ്ടല്ലോ. തല്കാലം ഒരു വെടിനിർത്തൽ എന്നേ ഉദ്ദേശിച്ചുള്ളൂ. സംവാദം നിർബന്ധമാണെങ്കിൽ ഇവിടെ തുടരുക. സംവാദം താൾ ഇങ്ങോട്ട് നീക്കിയിട്ടുണ്ടല്ലോ. നിങ്ങൾക്കിരുവർക്കും ഇതിനേക്കാൾ ഫലപ്രദമായ കാര്യങ്ങൾ വിക്കിയിൽ ചെയ്യാനാവും എന്ന തിരിച്ചറിവാണ് ഈ ഇടപെടലിനുപിന്നിൽ. ദയവായി നിതിൻ മറ്റൊന്നും വിചാരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു --Adv.tksujith (സംവാദം) 19:24, 15 ജനുവരി 2013 (UTC)
- മേളിൽ ഒരു വോട്ടെടുപ്പ് എന്തിനാരുന്നു പിന്നെ ? നിങ്ങടെ നാട്ടിൽ " എടോ നെറ്ഡേ, എന്തൊക്കെയുണ്ട് നെറ്ഡേ എന്നൊക്കെ പറയുന്നത് നീ കേട്ടോ? നെർഡ് ആണ് പോലും. പേർ മാറ്റുമ്പൊ മിനിമം ലേഖനം എങ്കിലും മാറ്റിയെഴുതെണ്ടെ? സമൂഹവുമായ് ഒരു ബന്ധവുമില്ലാതെ, പഠനകാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുകയോ അല്ലെങ്കിൽ പൊതുവെ മുഷിപ്പിക്കുന്ന ഏതെങ്കിലും കാര്യങ്ങളിൽ ഏറെ താല്പര്യം കാണിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയെയാണ് Nerd എന്ന് പാശ്ചാത്യ രാജ്യങ്ങളിൽ വിളിക്കുക എന്നെങ്കിലും ആക്കാൻ ഉള്ള ബുദ്ധി ഇല്ലാത്തത് കഷ്ടം തന്നെ. ഹെഡ്ഡിങ്ങ് മാറ്റാൻ മാത്രം ആളായ പോര. --ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:05, 16 ജനുവരി 2013 (UTC)
വിക്കിനിഘണ്ടുവിലേക്കു മാറ്റുക
തിരുത്തുകവാക്കിന്റെ അർത്ഥത്തെ വാക്യങ്ങളാക്കി എഴുതി എന്നല്ലാതെ മറ്റെന്താണ് ഈ ലേഖനത്തിൽ ഉള്ളത്. ഇതിനാണല്ലോ നമുക്ക് വിക്കിനിഘണ്ടു ഉള്ളത്. ഇവിടെ നിന്നും നീക്കം ചെയ്ത് വിക്കി നിഘണ്ടുവിൽ ഇടുന്നതാവും ഭേദം. - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 00:34, 16 ജനുവരി 2013 (UTC)
- @ഒടയഞ്ചാൽ, . പശുവിനെപ്പറ്റി എഴുതേണ്ട രചന എഴുതി എഴുതി പശുവിനെ കെട്ടിയ തെങ്ങിനെപ്പറ്റി ആയതുപോലെയാണ് ഈ ലേഖനത്തിന്റെ ഇപ്പോഴത്തെ അവതരണം. ---ജോൺ സി. (സംവാദം) 00:51, 16 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു നിഘണ്ടുവിലേക്ക് മാറ്റുക. @ഒടയഞ്ചാൽ, --Sahir 02:04, 16 ജനുവരി 2013 (UTC)
യോജിക്കുന്നില്ല - നെർഡ് എന്ന വാക്കിന്റെ അർത്ഥം എന്നതിലുപരി ഒരു പേഴ്‌സണാലിറ്റി ടൈപ്പിനെക്കുറിച്ച് വിശദീകരിക്കുന്ന താളാക്കി ഇതിനെ മാറ്റാവുന്നതാണ്. സാമാന്യം വലിയൊരു ലേഖനം തന്നെ ഇം.വിക്കിയിൽ ഇതു സംബന്ധമായി [1] കാണാം. അത് വേണ്ട അവലംബങ്ങളോടെ മൊഴിമാറ്റം നടത്തി ഇങ്ങോട്ട് ചേർക്കാവുന്നതേയുള്ളു. മാത്രല്ല നിഘണ്ടുവിൽ ഈ പദം ഇപ്പോൾ തന്നെ നിലവിലുണ്ട്. --Adv.tksujith (സംവാദം) 08:26, 16 ജനുവരി 2013 (UTC)
- എതിർക്കുന്നു വിക്കിനിഘണ്ടുവിലേക്കു മാറ്റുന്നതിനെ എതിർക്കുന്നു. വിവരണത്തിൽ തെറ്റുണ്ടെങ്കിൽ നീക്കം ചെയ്ത് വൃത്തിയാക്കൽ ഫലകം ചേർത്താൽ മതിയാകും --എഴുത്തുകാരി സംവാദം 15:22, 17 ജനുവരി 2013 (UTC)
- എതിർക്കുന്നു നിഘണ്ടുവിലേയ്ക്ക് മാറ്റേണ്ടതില്ല എന്നാണഭിപ്രായം. താൾ ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ വിവരങ്ങൾ ചെർത്ത് ഇനിയും വികസിപ്പിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 18:52, 17 ജനുവരി 2013 (UTC)
അവലംബം
തിരുത്തുക- ↑ http://beta.mangalam.com/education/educational-news/1918
- ↑ ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി. സമ്പൂർണ്ണ മലയാള നിഘണ്ടു. ഡി.സി.ബുക്ക്സ് (ജൂൺ 2010) പേജ് 1642
- ↑ http://www.etymonline.com/index.php?search=nerd&searchmode=none
- ↑ മലയാളം യുഎസ് സിറ്റ്കോമിലെ ഇന്ത്യക്കാരൻ
സംശയം
തിരുത്തുകനെർഡ് എന്ന വാക്കും മൊണ്ണ എന്ന വക്കും ഒരേ അർത്ഥത്തിലാണോ ഉപയോഗിക്കുന്നത്? ആണെങ്കിൽ അതിന്റെ തനി മലയാളമായ മൊണ്ണ എന്ന തലക്കെട്ട് തന്നെ നല്ലത്? അല്ലെ എങ്കിൽ നെർഡ് എന്ന ലേഖനത്തിന് പുതിയ താളുണ്ടാക്കുകയും മലയാള വാക്കായ മൊണ്ണ നിലനിർത്തുകയും വേണം.--KG (കിരൺ) 07:17, 17 ജനുവരി 2013 (UTC)
- മൊണ്ണ എന്ന വാക്കിന് നെർഡ് എന്നാണർത്ഥമെന്നതിന് അവലംബമില്ല എന്നല്ലേ മോളിൽ ഇത്രേം ചർച്ച നടന്നതിൽ നിന്ന് കാണുന്നത്. നെർഡ് എന്ന വാക്കിനെക്കുറിച്ച് വിജ്ഞാനകോശലേഖനമുണ്ടാകാം, എന്നാൽ മൊണ്ണയെക്കുറിച്ച് ഇപ്പോഴത്തെ സ്ഥിതിയിലെങ്കിലും നിഘണ്ടുലേഖനം മാത്രമേ ഉണ്ടാവൂ -- റസിമാൻ ടി വി 07:20, 17 ജനുവരി 2013 (UTC)
- അതെ പിന്നെന്തിനാണ് മൊണ്ണ എന്ന് ആരംഭിച്ച ലേഖനം നെർഡ് എന്ന തലക്കെട്ടിലേക്ക് മാറ്റിയത്?--KG (കിരൺ) 08:08, 17 ജനുവരി 2013 (UTC)
- മൊണ്ണ=നെർഡ് എന്ന അസംഷൻ വച്ച് ഇംഗ്ലീഷ് വിക്കിയിലെ നെർഡ് ലേഖനം അന്തർവിക്കിയാക്കിയായിരുന്നു ലേഖനം തുടങ്ങിയത്. അപ്പോൾ പേര് മൊണ്ണ എന്നാണെങ്കിലും ലേഖനം നെർഡിനെക്കുറിച്ചായിരുന്നു. അപ്പോൾ തലക്കെട്ട് മാറ്റിയതിന് പ്രശ്നമില്ലല്ലോ -- റസിമാൻ ടി വി 09:08, 17 ജനുവരി 2013 (UTC)