കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കേരളം എന്ന ഈ ലേഖനം.
Featured article  FA  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 Top  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു


പഴയ സം‌വാദത്താൾ

വിസ്തീർണ്ണം തിരുത്തുക

കേരളത്തിൻറെ ശരിയായ വിസ്തീർണ്ണം എത്രയാണ്, 38,863 ച.കി.മീ ആണോ? അതോ, 38,855ച.കി.മീ ആണോ? ഇവിടെ 38,855 ച. കി മീ എന്ന് കാണുന്നു.--സുഭീഷ് - സം‌വാദങ്ങൾ 12:40, 19 ജനുവരി 2009 (UTC)Reply

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ (www.kerala.gov.in) 38,863 ച.കി.മീ. എന്നാണ് Aronjos1 08:34, 7 ഓഗസ്റ്റ് 2009 (UTC)Reply

കരിന്താള / കരിന്താളി / കരിമരം / വീട്ടി തിരുത്തുക

ഇവിടെ “ക്രി.വ 300നും 1500നുമിടക്ക് കേരളത്തിൽ നിന്ന് കരിന്താളത്തടികൾ ഈജിപ്തിലേക്ക് കയറ്റി അയച്ചിരുന്നു.“ എന്ന് കാണുന്നുണ്ട്. en:Ebony എന്നതിനു കരിന്താളി, കരിമരം എന്ന് മഷിത്തണ്ട് പറയുന്നു. എന്തായാലും വീട്ടി അല്ലെന്ന് തോന്നുന്നു. അറിയാവുന്നവർ ആവശ്യമായ തിരുത്തുകൾ വരുത്തുവാൻ അപേക്ഷ. --സാദിക്ക്‌ ഖാലിദ്‌ 14:39, 2 ജൂൺ 2009 (UTC)Reply

Ebony കരിവീട്ടിതന്നെയണ്--Anoop menon 13:06, 29 മാർച്ച് 2010 (UTC)Reply

തെരഞ്ഞെടുത്ത ലേഖനം തിരുത്തുക

ഈ ലേഖനം തെരഞ്ഞെടുത്ത ലേഖനമാക്കുവാൻ ഉദ്ദേശിക്കുന്നു. നിലവിലുള്ള വിഭാഗങ്ങളിൽ കൂടുതൽ ഉള്ളടക്കം ചേർക്കുക, ആവശ്യമായ അവലംബം ചേർക്കുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക എന്നിവ ചെയ്താൽ ഇതിനെ തെരഞ്ഞെടുക്കാൻ പരിഗണിക്കാം. താല്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നു. --Anoopan| അനൂപൻ 08:22, 15 ജൂലൈ 2009 (UTC)Reply

തെരഞ്ഞെടുത്ത ലേഖനമാക്കാൻ തിരുത്തുക

  • ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌. [2],[3] എന്നതിന് 2005-2006 National Family Health Survey എന്ന റഫറൻസ് ലിങ്കിൽ ഒന്നും കാണുന്നില്ല - ഈ റഫറൻസ് മാറ്റിക്കൂടേ? അല്ലെങ്കിൽ 91% സാക്ഷരതയാണ്‌ എന്നതിന്‌ National Family Health Survey ലിങ്ക് , റഫറൻസ് ആക്കണോ?
  • കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ എന്നിവയാണ്‌ പ്രധാന വാണിജ്യനഗരങ്ങൾ. റഫറൻസ് വേണം? കൊച്ചി, കോട്ടയം, കൊല്ലം, എന്നിവയും പ്രധാന വാണിജ്യനഗരങ്ങൾ അല്ലേ?
  • ഏറ്റവും കൂടുതൽ ജനങ്ങൾ നഗരങ്ങളിൽ താമസിക്കുന്നത് കണ്ണൂരിലാണ്. എന്നത് ഏറ്റവും കൂടുതൽ ജനങ്ങൾ നഗരങ്ങളിൽ താമസിക്കുന്നത് കണ്ണൂർ ജില്ലയിലാണ്. എന്ന് മാറ്റാമോ?
  • ഇത് (കണ്ണൂർ )എറണാകുളത്തിനുശേഷം ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന നഗരവുമാണ്‌ എന്നത് മാറ്റണം - Kannur has an urban population of 1,212,898 which is second largest in Kerala after Ernakulam district. എന്നാണ് റഫറൻസ് ലിങ്കിൽ.
  • കേരളം കായികരംഗത്ത് മറ്റു സംസ്ഥാനങ്ങളേക്കാൽ മികച്ചു നിൽകുന്നു. ചരിത്രത്തിനു ഒരു പതിറ്റാണ്ട് പാരമ്പര്യമുണ്ടെങ്കിലും 1950കളിലാണ്‌ കേരളം കായികരംഗത്ത് പേരെടുക്കുന്നത്. - പതിറ്റാണ്ട് ആണോ നൂറ്റാണ്ട് ആണോ?
  • വ്യവസായം , രാഷ്ട്രീയ ചരിത്രം എന്നീ അപൂർണ്ണവിഭാഗങ്ങൾ വിപുലീകരിക്കണം
  • തീർഥാടനകേന്ദ്രങ്ങൾ,പ്രാദേശിക ആഘോഷങ്ങൾ എന്നിവയിൽ ചില പ്രധാനപ്പെട്ടവ ഈ ലേഖനത്തിൽ നിലനിർത്തുകയും മറ്റുള്ള തീർഥാടനകേന്ദ്രങ്ങൾ കേരളത്തിലെ വിനോദസഞ്ചാരം എന്ന താളിലേക്കും, പ്രാദേശിക ആഘോഷങ്ങൾ കേരള സംസ്കാരം എന്നൊരു പുതിയ താളിലേക്കോ മാറ്റണം (w:Culture of Kerala കാണുക) --ഷാജി 17:25, 30 ജൂലൈ 2009 (UTC)Reply
നല്ല നിർദ്ദേശങ്ങൾ. ലേഖനം തെരഞ്ഞെടുക്കുന്നതിനു മുൻപ് ഇക്കാര്യങ്ങൾ പരിഗണിക്കുകയും അവസാന രണ്ടു പോയന്റുകളിൽ പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കുകയും വേണം--Anoopan| അനൂപൻ 05:12, 31 ജൂലൈ 2009 (UTC)Reply

കായികം തിരുത്തുക

ഈ അവകാശവാദം അംഗീകരിക്കാനാവില്ല. അത്‌ലറ്റിക്സിലും (അതും പ്രധാനമായി ജൂനിയർ തലത്തിൽ) മറ്റ് ചുരുക്കം ചില കായികയിനങ്ങളുമൊഴിച്ചാൽ, ഇന്ത്യയുടെ കായികരംഗത്ത് കേരളം ആദ്യസ്ഥാനങ്ങളിലുണ്ടാകുമെന്ന് തോന്നുന്നില്ല.--അഭി 13:01, 3 ഓഗസ്റ്റ് 2009 (UTC)Reply

യേശുദാസ്.jpg തിരുത്തുക

ഔദ്യോഗികം/ചിത്രങ്ങളിലൂടെ‍ എന്ന ഭാഗത്ത് - ഇത് നീക്കം ചെയ്തുകൂടേ? --ഷാജി 14:41, 3 ഓഗസ്റ്റ് 2009 (UTC)Reply

മാറ്റണമെന്നാണ് എന്റെയും അഭിപ്രായം. അല്ലെങ്കിൽ മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ പദവികളിലിരിക്കുന്നവരെയും അവിടെ ചേർക്കേണ്ടതല്ലേ?--അഭി 14:56, 3 ഓഗസ്റ്റ് 2009 (UTC)Reply
  നീക്കം ചെയ്തു. --Vssun 15:35, 3 ഓഗസ്റ്റ് 2009 (UTC)Reply

ബുദ്ധം തിരുത്തുക

കേരളം ഒരു കാലത്ത് ബൗദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം. ബൗദ്ധമതം ആണോ ? ബുദ്ധമതമാണോ ? Aronjos1 09:51, 6 ഓഗസ്റ്റ് 2009 (UTC)Reply

ബുദ്ധമതം എന്നും ബൗദ്ധർ എന്നുമല്ലേ പ്രയോഗം? --Vssun 12:51, 6 ഓഗസ്റ്റ് 2009 (UTC)Reply

ഇതാണ് ശരിയായ പ്രയോഗം Aronjos1 07:02, 7 ഓഗസ്റ്റ് 2009 (UTC)Reply

   ശരിയാക്കി. --Vssun 07:27, 7 ഓഗസ്റ്റ് 2009 (UTC)Reply

ജനസാന്ദ്രത തിരുത്തുക

മുകളിലെ വലതു ഭാഗത്തെ കളത്തിൽതെറ്റായി കാണിച്ചിരിക്കുന്നു. സതീശൻ.വിഎൻ (സംവാദം) 21:05, 5 ഓഗസ്റ്റ് 2016 (UTC)Reply

നദികൾ തിരുത്തുക

അവയിൽ കൊല്ലം മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ജലപാതയുടെ വികസനം ഇപ്പോൾ നടന്നു വരുന്നു.

ഇവിടെ, ഇപ്പോൾ നടന്നുവരുന്ന വികസനം തുടങ്ങിയതു മുതൽ അവസാനിക്കുന്നതുവരെയുള്ള ഏകദേശ കാലയളവ് നൽകുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു. അല്ലെങ്കിൽ നാളുകളേറെ കഴിഞ്ഞു ഇതു വായിക്കുന്ന വ്യക്തിയെ തെറ്റിധരിപ്പിക്കും. Aronjos1 09:02, 7 ഓഗസ്റ്റ് 2009 (UTC)Reply

നദികളുടെ പട്ടിക ഇവിടെ നിന്നും മാറ്റി, കേരളത്തിലെ നദികൾ എന്ന പട്ടികയിൽ മാത്രമാക്കിയാലോ.. --Vssun 08:03, 8 ഓഗസ്റ്റ് 2009 (UTC)Reply

കടൽത്തീരം തിരുത്തുക

കടൽത്തീരത്തു നിന്ന് 320 കി.മീ ദൂരം അന്തർ ദേശിയ ധാര‍ണയനുസരിച്ച് മത്സ്യബന്ധനത്തിനും ചൂഷണത്തിനും ഉപയോഗിക്കപ്പെടുന്നു. എന്ത് ചൂഷണം എന്ന് വ്യക്തമല്ല. Aronjos1 09:22, 7 ഓഗസ്റ്റ് 2009 (UTC)Reply

മൽസ്യബന്ധനമല്ലാതെ മറ്റു സമുദ്രചൂഷണങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടോ? കരിമണൽ പോലെയുള്ള ധാതുക്കളുടെ ഖനനമാണോ ഉദ്ദേശിക്കുന്നത്? തൽക്കാലം ചൂഷണം നീക്കം ചെയ്യുന്നതാവും ഉചിതം. --Vssun 08:24, 8 ഓഗസ്റ്റ് 2009 (UTC)Reply

ഭൂമിശാസ്ത്രം തിരുത്തുക

ഭൂമിശാസ്ത്രം എന്ന വിഭാഗം പിരിച്ച് കേരളത്തിന്റെ ഭൂമിശാസ്ത്രം എന്ന ഒരു ലെഖനം ഉണ്ടാക്കെണ്ട സമയമാണെന്നു് തോന്നുന്നു. --Shiju Alex|ഷിജു അലക്സ് 09:10, 7 ഓഗസ്റ്റ് 2009 (UTC)Reply

ജില്ലകൾ ഭൂമിശാസ്ത്രത്തിൽ നിന്നും വേറിട്ട ഒരു വിഭാഗമാക്കാം എന്നു കരുതുന്നു. --Vssun 08:27, 8 ഓഗസ്റ്റ് 2009 (UTC)Reply
കേരളത്തിന്റെ ഭൂമിശാസ്ത്രം നിർമ്മിച്ചിട്ടുണ്ട്. കാലാവസ്ഥയേയും അതിൽ ചേർക്കണോ? --Vssun 03:52, 15 ഓഗസ്റ്റ് 2009 (UTC)Reply

ഭൂമിശാസ്ത്ര ലെഖനങ്ങളിൽ കാലാവസ്ഥ ചേർക്കാറുണ്ടോ? ഉണ്ടെങ്കിൽ ആവാമല്ലോ. --Shiju Alex|ഷിജു അലക്സ് 03:54, 15 ഓഗസ്റ്റ് 2009 (UTC)Reply

മറ്റു ധാതുക്കൾ തിരുത്തുക

കേരളത്തിൽ ധാതുക്കൾ കാണപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണം - അവലംബം നൽകിയാൽ നന്നായിരുന്നു. Aronjos1 09:46, 7 ഓഗസ്റ്റ് 2009 (UTC)Reply

പേരിനു പിന്നിൽ തിരുത്തുക

ഈ വിഭാഗത്തിലുള്ള വീരകേരളൻ ആരാണ്‌? --Vssun 06:54, 8 ഓഗസ്റ്റ് 2009 (UTC)Reply

ചരിത്രം തിരുത്തുക

ലേഖനത്തിലെ നെഗ്രിറ്റോയ്ഡ് എന്നതിനു പകരം നീഗ്രോയ്ഡ് എന്നാണ്‌ കൂടുതൽ കേട്ടിരിക്കുന്നത്. --Vssun 06:58, 8 ഓഗസ്റ്റ് 2009 (UTC)Reply

en:Negroid - ഉം കാണുക --Vssun 07:24, 8 ഓഗസ്റ്റ് 2009 (UTC)Reply

വ്യവസായം തിരുത്തുക

വ്യവസായം എന്ന ഉപവിഭാഗം സമ്പദ് വ്യവസ്ഥ എന്ന വിഭാഗമായോ എന്നൊരു സംശയം. ഇവിടെ കേരളത്തിൽ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്മാർട്ട് സിറ്റിയെയും, വിഴിഞ്ഞം തുറമുഖത്തെയും ഒക്കെയുള്ള വിവരങ്ങൾ അല്ലേ ചേർക്കേണ്ടത്? --Anoopan| അനൂപൻ 07:58, 8 ഓഗസ്റ്റ് 2009 (UTC)Reply

Question about geographical names തിരുത്തുക

Can anyone translate to Malayalam geographical names listed below? 85.222.86.48 12:48, 8 ഓഗസ്റ്റ് 2009 (UTC)Reply

  • Indian Peninsula
  • Cardamom Hills
  • Indian Peninsula - ഉപദ്വീപീയ ഇന്ത്യ
  • Cardamom Hills - ഏലമലക്കാടുകൾ

--Vssun 12:53, 8 ഓഗസ്റ്റ് 2009 (UTC)Reply

അറേബ്യൻ ഉപദ്വീപ് എന്ന് പറയുമ്പോലെ ഇന്ത്യൻ ഉപദ്വീപല്ലേ നല്ലത്? -- റസിമാൻ ടി വി 14:40, 8 ഓഗസ്റ്റ് 2009 (UTC)Reply

ശരിയാണ്‌ പെനിൻസുലാർ ഇന്ത്യക്കാണ്‌, ഉപദ്വീപീയ ഇന്ത്യ എന്നു പറയാറുള്ളത്. :) അതാണെന്നു കരുതി എഴുതിയതാ. --Vssun 04:29, 9 ഓഗസ്റ്റ് 2009 (UTC)Reply

Thank you. Aotearoa 21:15, 9 ഓഗസ്റ്റ് 2009 (UTC)Reply

നാഷനൽ ജോഗ്രാഫിക്ക് ട്രാവലർ തിരുത്തുക

"വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്." ഇതിന് തെളിവായി കൊടുത്തിട്ടുള്ള വെബ് സൈറ്റിലെ പട്ടികയിൽ കേരളം ഉൾ‍പ്പെട്ടിട്ടില്ല. ഇനി പണ്ടെങ്ങോ കേരളത്തെ തിരഞ്ഞെടുത്തിരുന്നിട്ടുണ്ടായിരുന്നെങ്കിൽ വർഷം ചേർത്താൽ കൊള്ളായിരുന്നു. തിരഞ്ഞെടുത്ത ലേഖനത്തിന്റെ ചുരുക്കമെന്ന നിലയിൽ വിക്കിയുടെ പ്രധാന താളിലും മേല്പ്പറഞ്ഞ വാചകം വരുന്നതിനാൽ ഒന്ന് പരിശോധിക്കുന്നത് നന്നായിരുന്നു. noble 11:05, 17 ഓഗസ്റ്റ് 2009 (UTC)Reply

ഇതാവണം റഫറൻസ് ലിങ്ക് --Anoopan| അനൂപൻ 12:10, 17 ഓഗസ്റ്റ് 2009 (UTC)Reply


അത് കേരളത്തെക്കുറിച്ച് Bill McKibben ന്റെ ലേഖനത്തെക്കച്ചുള്ള വിവരമാണ്. സന്ദർശിക്കാൻ തിരഞ്ഞെടുത്ത 50 സ്ഥലങ്ങളിൽ ഇന്ത്യയിൽ നിന്ന് ഡൽഹിയും മുംബയും മാത്രമെ ഉള്ളൂ. ലിങ്ക് - http://travel.nationalgeographic.com/places/places-of-a-lifetime.html

noble 12:29, 17 ഓഗസ്റ്റ് 2009 (UTC)Reply

ഇത് നോക്കൂ. നാഷണൽ ജ്യോഗ്രഫിക് ട്രാവലറിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ ജീവിതത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട 50 (സ്പേസ് അടക്കം 51) സ്ഥലങ്ങളുടെ പട്ടിക. കേരളം ഉണ്ട് -- റസിമാൻ ടി വി 13:03, 17 ഓഗസ്റ്റ് 2009 (UTC)Reply

എവിടെ മാഷേ.. കൊടുത്ത ലിങ്കിൽ കേരളം കാണാനില്ലല്ലോ?--Subeesh Talk‍ 13:20, 17 ഓഗസ്റ്റ് 2009 (UTC)Reply

വലതുഭാഗത്തെ ലിസ്റ്റ് നോക്കൂ. Paradise Found എന്നതിന്റെ കീഴിൽ കേരളം വരുന്നുണ്ടല്ലോ -- റസിമാൻ ടി വി 13:25, 17 ഓഗസ്റ്റ് 2009 (UTC)Reply

ശരിയാണല്ലോ?--Subeesh Talk‍ 13:50, 17 ഓഗസ്റ്റ് 2009 (UTC)Reply


വിക്കി കേരളം ലേഖനത്തിലെ റഫറൻസ് ലിങ്കിൽ ക്ലിക്കുമ്പോൾ റീഡയറക്റ്റ് ചെയ്ത് ജോഗ്രാഫിക്കിന്റെ പുതിയൊരു പേജിലാണെത്തുന്നത്.

(ഇവിടെ) പട്ടികയിൽ കേരളം ഇല്ല.

മാത്രമല്ല അനൂപനും റസിമനും തന്ന ലിങ്കിൽ ഇത് നോക്കൂ, വലത്തു വശത്ത് പാരഡൈസ് ലിസ്റ്റിൽ കേരളം ഉണ്ടെങ്കിലും ആപേജിന്റെ ഇടത്ത് മുകളിലെ "50 PLACES OF A LIFETIME Get our picks for must-see destinations." എന്ന ലിങ്കുവഴി ലഭിക്കുന്ന പേജിലെ (വിക്കി ലേഖനത്തിലെ ലിങ്കിലൂടെ ഇപ്പോൾ എത്തുന്ന പേജ് തന്നെ അതും) ലിസ്റ്റിലും കേരളം ഇല്ല.

ലേഖനത്തിലും റഫറൻസ് ലിങ്കിലും തിരുത്ത് ആവശ്യമല്ലെ?

"നാഷണൽ ജ്യോഗ്രഫിക് ട്രാവലറിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ('വർഷം ?') ജീവിതത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട 50 (സ്പേസ് അടക്കം 51) സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടരുന്നു". എന്നോ മറ്റോ.? noble 16:26, 17 ഓഗസ്റ്റ് 2009 (UTC)Reply

50 PLACES OF A LIFETIME Get our picks for must-see destinations എന്ന ലിങ്ക് പുതിയ ഇഷ്യൂവിൽ ഉള്ളതാണ്‌. വലതുവശത്തെ ലിസ്റ്റാണ്‌ 15-ആം വാർഷികത്തിന്റെ പട്ടിക. -- റസിമാൻ ടി വി 16:44, 17 ഓഗസ്റ്റ് 2009 (UTC)Reply


" Kerala - One of the 50 must see destinations of a lifetime - " National Geographic Travel "

Kerela - One of the 10 paradises of the World - " National Geographic Travel "

Kerala - One of the 100 great trips for the 21st century - " Travel and Leisure "

Kerala - One of the ten hot spots for the millennium - " Emirates In-flight Magazine "

Kerala - One of the ten love nests in India - " Cosmopolitan "

Kerela - One of the six destinations of the millennium - " Khaleej Times "

Kerala Tourism - Prestigious International Award for Leisure Tourism for the year 2000-2001, by Pacific Area Travel Writer's Association ( PATWA )

Kerala Tourism - the best State that promoted tourism in India in the year 2001 - " Outlook Traveller " and TAAI

Kerela Tourism - Best Performing State Award for the year 1999 - 2000 - " Government of India"

'State of Enlightenment' status accorded to Kerala Tourism by the " NGT " in its April issue "— ഈ തിരുത്തൽ നടത്തിയത് 117.242.75.54 (സംവാദംസംഭാവനകൾ)  --Anoopan| അനൂപൻ 08:28, 29 മാർച്ച് 2010 (UTC)Reply

താമ്രപർണി എന്ന പേരിൽ പുഴകളും (ഉദാ;- ശുചീന്ദ്രത്തിനടുതുകൂടി ഒഴുകുന്ന പുഴ) സ്ഥലങ്ങളും ഇന്ത്യയിൽത്തന്നെ പലയിടത്തുമുണ്ടല്ലോ--Chandrapaadam 15:11, 7 ജൂലൈ 2011 (UTC)Reply

1192 - ആര്യൻ|ആര്യന്മാരുടെ സർവ്വാദിപധ്യം നഷ്ടമാവുന്നു. -- ഈ വാക്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഏതു ചരിത്രസംഭവത്തിന്റെ അനന്തരഫലമായിട്ടാണ് ആര്യന്മാർക്ക് സർവാധിപത്യം നഷ്ടമാകുന്നത്? അതിനുമുൻപ് സർവാധിപതികളായി ആര്യന്മാർ കേരളം വാണിട്ടുണ്ടോ?--Chandrapaadam 15:46, 7 ജൂലൈ 2011 (UTC)Reply

ഭാരതത്തിന്റെ മാപ്പ് തിരുത്തുക

ഭാരതത്തിന്റെ ഈ മാപ്പ് നീക്കം ചെയ്യേണ്ടതാണ്. ഭരതത്തിൽ ഇത്തരം മാപ്പുകളുടെ ഉപ്യോഗം നിരോധിച്ചിട്ടൂണ്ട്.Satheesan.vn (സംവാദം) 13:52, 18 ജൂൺ 2013 (UTC)Reply

കേരള വോളീബോൾ രംഗത്തു നിന്ന് ലോകപ്രശസ്തിയിലേക്കുയർന്ന താരമാണ് ജിമ്മി ജോർജ്ജ്. ഇന്ത്യക്കുവേണ്ടി യൂറോപ്യൻ വോളിബോൾ ലീഗിൽ കളിച്ച ആദ്യത്തെ ഏഷ്യക്കാരൻ അദ്ദേഹമായിരുന്നു ഇവിടെ എന്തോ പന്തികേടുണ്ടല്ലോ?--Chandrapaadam (സംവാദം) 16:40, 22 ജൂൺ 2013 (UTC)Reply

കേരളത്തിന്റെ ഭൂപടം തിരുത്തുക

എറണാംകുളം ജില്ലയ്ക്ക് തമിഴ്നാടുമായി 2006-ൽ ലഭിച്ച അതിർത്തി ഇതുവരെ പുതുക്കിയിട്ടില്ല.--Arjunkmohan (സംവാദം) 07:14, 10 നവംബർ 2014 (UTC)Reply

പ്രധാന നഗരങ്ങൾ തിരുത്തുക

ഒഴിവാക്കിയ വരിയുടെ അടുത്തെ വരികളിൽ ഇതൊക്കെ വീണ്ടും വരുന്നുണ്ട്... കൂടുതൽ ചേരുന്നത് ആ വരികളിലാണ്.. //മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ , പാലക്കാട് എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങൾ. //

എന്താണ് ഉദ്ദേശ്യം? തിരുത്തുക

"മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന നാട് മലപ്പുറം ആണ് "--സുഹൈറലി 06:45, 27 ഡിസംബർ 2016 (UTC)Reply

ഭാഷാടിസ്ഥാനത്തിൽ രൂപവത്കരിച്ചതിനെപ്പറ്റി തിരുത്തുക

ശുദ്ധ അസംബന്ധമാണുള്ളത്. ഇവിടെ കാണുക https://en.wikipedia.org/wiki/Talk:Kerala#formation_of_state

"https://ml.wikipedia.org/w/index.php?title=സംവാദം:കേരളം&oldid=4025331" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കേരളം" താളിലേക്ക് മടങ്ങുക.