[[inthya inthyayile]] oru samsthhaanam. [[malayaaLam]] pradhaanamaayi sam_saarikkappeTunna bhoopradESam. paTinjnjaaR~ [[aRabikkaTal]], kizhakk~ [[thamizhnaaT~]], vaTakk~ [[kar_NaaTakam]]. kEraLaththinte bhooprakr^thi vaLare vaividhyam niRanjnjathaaN~. kEraLaththinte thalasthhaanam [[thiruvanathapuram thiruvanathapuramaaN~]]. PS: Note that there are no |'s between words inside [[...]]. These should be added. ~വിനോദ് 22 May, 2003

പട്ടികകൾ

തിരുത്തുക

മന്ത്രിമാരുടേയും ജില്ലകളുടേയും മഹാനഗരങ്ങളുടേയും പേരുകൾ പട്ടികയായി കിടക്കുന്നതല്ലേ ഉത്തമം? അതു മാറ്റണ്ട കാര്യമുണ്ടായിരുന്നോ?--പ്രവീൺ:സംവാദം‍ 23:28, 13 ഒക്ടോബർ 2006 (UTC)Reply

പ്രശസ്തർ

തിരുത്തുക

എൻ.എം.ഹുസൈൻ‍‍- ഗ്രന്ഥകാരൻ,ഡോ. ഔസാഫ് അഹ്സൻ‍- വിദ്യാർഥി യുവജന നേതാവ്. ഇവരെ ആരാണ്?--പ്രവീൺ:സംവാദം‍ 07:45, 25 ഫെബ്രുവരി 2007 (UTC)Reply

ഉത്തരമൊന്നും കാണാത്ത സ്ഥിതിക്ക് അവ നീക്കം ചെയ്യാമോ? സജിത്ത് വി കെ 08:04, 10 മാർച്ച് 2007 (UTC)Reply

മഹാനഗരങ്ങൾ

തിരുത്തുക

തൃശ്ശൂരും കൊല്ലവും ഇപ്പോൾ കോർപ്പറേഷനുകളാണ്. മഹാനഗരങ്ങളുടെ പട്ടികയിൽ അവയും ചേർക്കണ്ടേ? സജിത്ത് വി കെ 07:44, 10 മാർച്ച് 2007 (UTC)Reply

നീക്കം ചെയ്തവ

തിരുത്തുക

ജില്ലകൾ

തിരുത്തുക

(വടക്കുനിന്ന്‌) :

  1. കാസർഗോഡ്‌
  2. കണ്ണൂർ
  3. വയനാട്
  4. കോഴിക്കോട്
  5. മലപ്പുറം
  6. പാലക്കാട്
  7. തൃശൂർ
  8. എറണാകുളം
  9. ഇടുക്കി
  10. ആലപ്പുഴ
  11. കോട്ടയം
  12. പത്തനംതിട്ട
  13. കൊല്ലം
  14. തിരുവനന്തപുരം

മഹാനഗരങ്ങൾ

തിരുത്തുക


ഇത്രയും നീക്കിയിട്ടുണ്ട്. ഇവ അതാത് ലേഖനങ്ങളിൽ വരേണ്ടതാണ്. കരളം എന്ന് പൊതു താളിൽ വയ്ക്കുന്നതിനേക്കാൽ നല്ലത് അതാണ്. ജില്ലകൾക്കും മുഖ്യമന്ത്രിമാർക്കും പകരം ടെമ്പ്ലേറ്റ് ഉണ്ടല്ലോ അത് ചേർക്കാം -- ചള്ളിയാൻ 13:20, 10 മാർച്ച് 2007 (UTC)Reply

ഒരു സംസ്ഥാനത്തെപ്പറ്റിയുള്ള ലേഖനത്തിൽ(അതു കേരളത്തെപ്പറ്റിയുള്ളതാണെങ്കിലും) അതിലെ ജില്ലകളും മഹാനഗരങ്ങളും അവശ്യവിവരങ്ങളാണ്. മേൽപ്പറഞ്ഞിരിക്കുന്നവയിൽ മുഖ്യമന്ത്രിമാരുടെ പട്ടികയൊഴികെയുള്ള രണ്ടു ഭാഗങ്ങളും പുനഃസ്ഥാപിക്കണമെന്നു നിർദ്ദേശിക്കുന്നു.മൻ‌ജിത് കൈനി 15:11, 6 ജൂൺ 2007 (UTC)Reply
ശരിയാണ്‌, ഏറ്റവും പുതിയ അഞ്ചോ പത്തോ മുഖ്യമന്ത്രിമരെയും ഉൾപെടുത്തുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. പ്രശസ്തരുടെ പട്ടിക പണ്ടേ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്‌. ഒരു അജ്ഞാതന്റെ സേവനം റിവർട്ട്‌ ചെയ്ത്‌കഴിഞ്ഞാണ്‌ പഴയ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടത്‌. കുറച്ചാളുകൾ ഇതൊരു തൊഴിലാക്കി എടുത്തിരിക്കയാണോ എന്നു തോന്നിപ്പോയി. --സാദിക്ക്‌ ഖാലിദ്‌ 15:36, 6 ജൂൺ 2007 (UTC)Reply

=യാശർ കയറ്റിയ

തിരുത്തുക

ഇ.അബൂബക്കർ, മതനേതാവ്. ഡോ. ഔസാഫ് അഹ്സൻ‍, വിദ്യാർഥി യുവജന നേതാവ് , ഞാൻ കേട്ടിട്ടില്ല. അയാളോട് തന്നെ ചോദിക്കാം --ചള്ളിയാൻ 16:59, 13 ഏപ്രിൽ 2007 (UTC)Reply

പ്രശസ്തരുടെ മാനദണ്ഡം

തിരുത്തുക

ശ്രീനാരാ‍യണ ഗുരു, ഇ.എം.എസ്. എന്നിവർക്കൊപ്പം

  1. എൻ.എം.ഹുസൈൻ‍‍, ഗ്രന്ഥകാരൻ.
  2. ഇ.അബൂബക്കർ, മതനേതാവ്.
  3. ഡോ. ഔസാഫ് അഹ്സൻ‍, വിദ്യാർഥി യുവജന നേതാവ്.

മേല്പറഞ്ഞവരെ ഉൾപ്പെടുത്തിയിരിക്കുന്നതു കാണുമ്പൊൾ പ്രശസ്തരെ നിർണ്ണയിക്കുന്നതിന്റെ മാനദണ്ഡം പരിഹാസ്യമാകുന്നു. ഒന്നെങ്കിൽ അങ്ങനെയൊരു ഭാഗം പൂർണ്ണമായും ഒഴിവാക്കുക. അല്ലെങ്കിൽ അത് ഗൌരവത്തോടെ കൈകാര്യം ചെയ്യുക. മൻ‌ജിത് കൈനി 15:22, 5 ജൂൺ 2007 (UTC)Reply

ഈ പോക്ക് പോയാൽ കേരളത്തിലെ സകല രാഷ്ട്രീയ നേതാക്കളും മത നേതാക്കളും ഈ പട്ടികയിൽ കയറും.--Shiju Alex 15:39, 5 ജൂൺ 2007 (UTC)Reply


ആരാ പി.എ.എം. അബ്ദുസലാം? ഞാൻ ഇങ്ങനെ ഒരു ശാസ്ത്രജ്ഞനെ കുറിച്ച് കേട്ടിട്ടില്ല. Simynazareth 15:49, 5 ജൂൺ 2007 (UTC)simynazarethReply

പൂർണ്ണമായും ഒഴിവാക്കുന്നതായിരിക്കും നല്ലത്‌. --സാദിക്ക്‌ ഖാലിദ്‌ 15:51, 5 ജൂൺ 2007 (UTC)Reply
രാഷ്ട്രീയ നേതാക്കളെയും മത നേതാക്കളെയും ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു - അല്ലെങ്കിൽ ഈ വിഭാഗം കേരളം എന്ന ലേഖനത്തിൽനിന്നും പൂർണ്ണമായും ഒഴിവാക്കി, പ്രശസ്തരായ കേരളീയർ എന്നൊരു പുതിയ താളിലേക്കു മാറ്റണോ? --ഷാജി 18:14, 28 ജനുവരി 2008 (UTC)Reply

ആദ്യം മാനദണ്ഡം രൂപീകരിച്ചിട്ടു ആ താളിലേക്കു മാറ്റാം. അല്ലെങ്കിൽ ചാക്കനും പോക്കനും ഒക്കെ ആ താളീൽ കയറും. :)--ഷിജു അലക്സ് 18:42, 28 ജനുവരി 2008 (UTC)Reply

ഈ രീതിയിൽ പോയാൽ ഈ ലേഖനം വായിക്കുന്നവനും എഴുതുന്നവനും പ്രശസ്തരുടെ ലിസ്റ്റിൽ കയറിക്കൂടുമല്ലൊ? മാഷെ!! --khoob soorat 13:00, 20 ഫെബ്രുവരി 2008 (UTC)

ഇതിന്റെ അർത്ഥം?

തിരുത്തുക

"ചെറു ഭൂപ്രദേശമാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ഉപഭോക്തൃമൂല്യം ഏറെയാണ്‌." ?


സുഹൃത്തെ കാലികുട്ടർ , താങ്കൾ വളരെ നന്നായി ലേഖനങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. താങ്കൾ ദയവായി ശരിയായത് എഴുതിചേർക്കുക. :) --  ജിഗേഷ്  ►സന്ദേശങ്ങൾ  15:56, 7 ജൂൺ 2007 (UTC)Reply

ഒരു കാര്യം പറയാൻ മറന്നു പോയി , കാണേണ്ട 50 സ്ഥലങ്ങളിൽ, ട്രാവ്വല്ലർ മാഗസിൻ കേരളത്തേയും ഉൾപ്പെടുത്താൻ ശരിയായ കാരണം എന്താണ്?? --  ജിഗേഷ്  ►സന്ദേശങ്ങൾ  15:59, 7 ജൂൺ 2007 (UTC)Reply

അപരനാമം

തിരുത്തുക

ദൈവത്തിൻറെ സ്വന്തം നാമം എന്നത് അപരനാമമാണോ? അത് സർക്കാറിൻറെ നമ്പ്പർ ആല്ലേ? പന് മലങ്കര, മലബാർ, മലയാളക്കര, കർമ്മഭൂമി എന്നിവയല്ലേ അപരനാമമായി വരിക? --ചള്ളിയാൻ 16:56, 25 ജൂലൈ 2007 (UTC)Reply

പേരിനു പിന്നിൽ

തിരുത്തുക

ഥേര എന്ന വാക്ക് പാലിയല് നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പപ്രകാരം ചേരൻ എന്നായതാണെന്നു. അതേ പോലെ തന്നെ സ്ഥലം എന്ന അർത്ഥത്തിലുള്ള പാലി പദമായ തളം ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു.

എന്നത് താഴെക്കാണുന്നതുപോലെ മാറ്റിയെഴുതാമോ?

ഥേര എന്ന വാക്ക് പാലിയൽ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരൻ എന്നായതാണെന്നും, സ്ഥലം എന്ന അർത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു..

ShajiA 19:01, 29 ഓഗസ്റ്റ്‌ 2007 (UTC)

ലോകത്തെങ്ങുമില്ലാത്ത് തനതായ ഒരു മത്സരമാണ്‌ വള്ളം കളി

തിരുത്തുക
ശരിയാണ്‌. ചുണ്ടൻ‌വള്ളത്തിന്റെ (SnakeBoat)-ന്റെ ചൈനീസ് പതിപ്പാണ്‌ ഡ്രാഗൺബോട്ട് (DragonBoat). എങ്കിലും ഇത്രയധികം നീളമുള്ള വള്ളങ്ങൾ പങ്കെടുക്കുന്നതും ഇത്രയധികം ആൾക്കാർ പങ്കെടുക്കുന്നതും കേരളത്തിലെ വള്ളംകളിയിൽ മാത്രമാണെന്ന് എവിടെയോ വായിച്ചതായാണ്‌ എന്റെ ഓർമ്മ. --ജേക്കബ് 16:57, 13 ഒക്ടോബർ 2007 (UTC)Reply


പ്രശസ്തരായ കേരളീയരുടെ പട്ടിക

തിരുത്തുക

പ്രശസ്തരായ കേരളീയരുടെ പട്ടിക ഈ ലേഖനത്തിൻൽ നിന്ന് ഒഴിവാക്കുന്നതാകും നല്ലത്. അല്ലെങ്കിൽ എണ്ണം കൂടാതിരിക്കാൻ എന്തെങ്കിലും മാനദണഡം രൂപീകരിക്കണം. (നയം രൂപീകരിക്കാൻ ഇനി ഞാനില്ല).--Shiju Alex 11:48, 1 നവംബർ 2007 (UTC)Reply

പ്രശസ്തരായ കേരളിയരുടെ പട്ടികക്ക് , അവർ ഏതൊക്കെ വിഷയങ്ങളിൽ ആണ്‌ പ്രാഗൽഭ്യം ഉണ്ടായിരുന്നത് അതിനനുസരിച്ച് ഒരു ഫലകം ഉണ്ടാക്കുന്നതാണ്‌ നല്ലത്. ഉദാഹരണത്തിന്‌ വ്യാകരണത്തിലെ വൃത്തം , അലങ്കാരം എന്നിവ പോലെയുള്ള ഫലകങ്ങൾ. അവയിൽ ആളുകളുടെ പേരിന്‌ പകരം സാഹിത്യം, സാംസ്കാരികം, രാഷ്ട്രീയം..... അങ്ങനെ ഏത് മേഖലയിലാണോ പ്രവർത്തിച്ചത് അതിലേക്ക് ഫലകങ്ങളിൽ നിന്നും ഒരു ലിങ്ക് നൽകി അതാതു ലേഖനങ്ങളിലേക്ക് യോജിപ്പിക്കുകയും വേണം.--സുഗീഷ് 16:58, 1 നവംബർ 2007 (UTC)Reply

അതിർത്തി

തിരുത്തുക
പടിഞ്ഞാറ്‌ അറബിക്കടൽ, കിഴക്ക്‌ തമിഴ്‌നാട്, വടക്ക്‌ കർണാടകം എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന്റെ അതിർത്തികൾ.

ഇതിൽ അറബിക്കടലും സംസ്ഥാമായിപ്പോകുമല്ലോ.--അഭി 12:11, 25 ജനുവരി 2008 (UTC)Reply

കേരളത്തിന്റെ സ്ഥാനം

തിരുത്തുക

ആദ്യത്തെ ഖണ്ഡികയിൽ “സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്“ എന്നു കൊടുത്തിരിക്കുന്നതു ഒരു കല്ലുകടി പോലെ തോന്നുന്നു. “സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളിലൊന്നായി കണക്കക്കപ്പെടുന്നു” എന്ന ഒരു പ്രസ്ഥവനയുടെ ആവശ്യമേയുള്ളൂ. ഇതു ഒരു സറ്വ്വവിജ്ഞാനകൊശമാണല്ലോ. ഏതെങ്കിലും ഒരു സാധാരണ പ്രസിദ്ധീകരണത്തിന്റെ സാക്ഷ്യപത്രമില്ലാതെ പറയാവുന്ന കാര്യങ്ങളാൺ ഇവിടെ ആവശ്യം.

--Unnikn 04:24, 27 ജനുവരി 2008 (UTC)Reply

മഹാനഗരങ്ങൾ

തിരുത്തുക

മഹാനഗരങ്ങൾ എന്ന വിശേഷണം കേരളത്തിലെ ഏതൊക്കെ നഗരങ്ങൾക്ക് ചേരും എന്നതു ഒരു പ്രസക്തമായ ചോദ്യമാണ്.

ദേശീയതലത്തിൽ 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളേയാൺ മഹാനഗരങ്ങളായി കണക്കാക്കപ്പെടുന്നതു. ഭാരതത്തിന്റെ കാനേഷുമാരിയിൽ നഗരപ്രദേശങ്ങളെ ടൌൺ, സിറ്റി എന്നിങ്ങനെയാണു തരം തിരിച്ചിരിക്കുന്നതു. 100,000 കുറഞ്ഞ ജനസംഖ്യയുള്ളതു ടൌൺ, മറ്റുള്ളവ സിറ്റികൾ. ടൌൺ എന്നതിനു പട്ടണം എന്നും സിറ്റി എന്നതിൻ നഗരം എന്നും മലയാളത്തിലാക്കിയാൽ, മഹാനഗരങ്ങൾ എന്നു സൂചിപ്പിച്ചവയെല്ലം നഗരങ്ങൾ എന്ന വിഭാഗത്തിൽ വരും. 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ളതു കേരളത്തിൽ കൊച്ചിയിൽ മാത്രമണു. കോറ്പ്പ്രേഷനിലെ ജനസംഖ്യയല്ല, നഗരസമൂഹത്തിലെ(urban agglomeration‍) ജനസംഖ്യയാണു തരംതിരിക്കലിനാധാരം.

മുകളില്പ്പറഞ്ഞ തരംതിരിക്കൽ വ്യവസ്ഥ വച്ചു നോക്കിയാൽ കേരളത്തിലെ പ്രധാന നഗരങ്ങൾ താഴെപ്പറയുന്നവയാൺ. 2001-ലെ ജനസംഖ്യ കൂടെ കൊടുത്തിരിക്കുന്നു(Ref:http://www.censusindia.gov.in/towns/ker_towns.pdf)

മഹാനഗരം - കൊച്ചി(1,355,972)

നഗരങ്ങൾ - തിരുവനന്തപുരം(889,635),കോഴിക്കോട്(620,108), തൃശ്ശൂർ(330,122), കൊല്ലം(317,526), ആലപ്പുഴ(282,675), കണ്ണൂർ(237,108), പാലക്കാട്(197,369) , മലപ്പുറം( 170,409), ചേറ്ത്തല (141,558), ഗുരുവായൂർ (138,681), കോട്ടയം(129,894), കാഞ്ഞങ്ങാട് (129,367), വടകര(124,083) --Unnikn 05:29, 27 ജനുവരി 2008 (UTC)Reply

ഗതാഗതം

തിരുത്തുക

ഗതാഗതം എന്ന തലക്കെട്ടിൽ ഇപ്പോഴുള്ള ഖണ്ഡിക താഴെക്കൊദുക്കുന്നു. അതിലെ അവസാന ഭാഗം ശ്രദ്ധിക്കുക. ഇതു ഒരു അഭിപ്രായമാണു. ശരിയായിരിക്കം, അല്ലായിരിക്കാം. എന്റെ അഭിപ്രായത്തിൽ ഇങിനെയുള്ള കാര്യങ്ങൾ ഒരു സറ്വവിജ്ഞാനകൊശത്തിൽ വരാൻ പാടില്ല. വിവരങളാൺ ഒരുവിജ്ഞാനകൊശത്തിന്റെ അടിത്തറ. അഭിപ്രായങ്ങൾ കൊടുക്കുൻബോൾ അതു ഒരു അഭിപ്രായമാൺ എന്നു കാണിക്കണം. അല്ലെങ്കിൽ വിവിരല്ങ്ങൾ അറിയനായി ഇതു വായിക്കുന്നവറ്ക്ക് ശരിയായ വിവരം കിട്ടില്ല.

“കരമാർഗവും,കടൽമാർഗവും,വായുമാർഗവും ഗതാഗതത്തിനു സാദ്ധ്യതയുണ്ടെങ്കിലും പൂർണ്ണമായും ഉപയോഗിക്കുവാൻ കഴിഞ്ഞിട്ടില്ല.കടൽമാർഗം ചരക്കുനീക്കംനടത്തുവാനും, ആധുനികയാത്രാബോട്ടുകളിൽ യാത്രാസംവിധാനം ഏർപ്പെടുത്തുവാനും വമ്പിച്ചസാദ്ധ്യത കേരളാത്തുനുണ്ട്.നിലവിൽതന്നെ മൂന്ന് വിമാനത്തവളങ്ങളുള്ള കേരളത്തിൽ ഫലപ്രദമായ അതിവേഗ ഗതാഗതത്തിനും,ചരക്കുനീക്കത്തിനും ശ്രമിച്ചാൽ എക്സ്പ്രസ് ഹൈവേ ഇല്ലാതെ തന്നെ സാധിക്കുന്നതാണ്.“--Unnikn 06:00, 27 ജനുവരി 2008 (UTC)Reply

ശരിയാണ്‌ ഇത് ആരുടേയോ അഭിപ്രായം എഴുതി ചേർത്തപോലുണ്ട്. ഏതോ ദിൻപ്പത്രത്തിന്റെ എഡിറ്റോറിയൽ കോപ്പി അഡിക്കിങ്ങ് നടത്തിയതാണ്‌ എന്ന് സംശയിക്കുന്നു --ചള്ളിയാൻ ♫ ♫ 07:04, 27 ജനുവരി 2008 (UTC)Reply

തുറമുഖം, വിമാനത്തവളം

തിരുത്തുക

ഒന്നമത്തെ ഖന്ണ്ഡികയിൽ ഉൾ‍പ്പെടുത്തിയിരിക്കുന്ന “കൊച്ചിയാണ് കേരളത്തിലെ പ്രധാന തുറമുഖം. നെടുമ്പാശ്ശേരി, കരിപ്പൂർ, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പ്രധാന വിമാനത്താവളങ്ങൾ.“ എന്നീ വാചകങ്ങൾ എന്റെ അഭിപ്രായത്തിൽ താഴെപ്പറയുന്നപോലെ മാറ്റുന്നതു നന്നായിരിക്കും.

“കീരളത്തിലെ ഏറ്റവും വലിയ തുറമുഖമായ കൊച്ചി ഇന്ത്യയിലെ ഒരു പ്രധാന തുറമുഖമാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലാണു യാത്രാവിമാനങ്ങൾക്കായുള്ള വിമാനത്താവളങ്ങളുള്ളത്.”

നെടുംബാശ്ശേരി, കരിപ്പൂർ എന്നിവടങ്ങളിലുള്ള വിമാനത്തവളങ്ങൾ ശരിക്കും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളായിട്ടാണ് ദേശീയ-അന്തറ്ദ്ദേശ്ശീയ തലങ്ങളിൽ അറിയപ്പെടുന്നത്. അപ്പോൾ ഈ സ്ഥലപ്പെരുകൾ കൊണ്ട് ആളുകളെ കുഴപ്പത്തിലാക്കേണ്ടല്ലോ. കൊച്ചിയിലെ പഴയ വിമാനത്തവളം ഇപ്പോഴും നാവികസേന ഉപയൊഗിക്കുന്നതിനാൽ മുകളിലെ തിരുത്തൽ കുറച്ചുകൂടി ശരിയായ വിവരം നൽകാനുപയുക്തമാകും.

--Unnikn 08:57, 27 ജനുവരി 2008 (UTC)Reply

കാലാവസ്ഥ

തിരുത്തുക

വേനൽകാലം, ശൈത്യകാലം, വറ്ഷക്കാലം എന്നിവ എല്ലാ വറ്ഷവും ചില പ്രത്യേക മാസങ്ങളിൽ വരുന്നതു ഒരു പ്രത്യേകതയാണു എന്നെഴുതിയിരുന്നതു ശരിയല്ല. ലൊകത്തെല്ലായിടത്തും അങ്ങിനെതെന്നെ. അതിനാൽ ആ വാചകം ഞാൻ നീക്കം ചെയ്തു.

--Unnikn 09:15, 27 ജനുവരി 2008 (UTC)Reply


ലോകത്തെല്ലായിടത്തും വർഷക്കാലം ഇല്ല ഉണ്ണി. മാത്രവുമല്ല. ശൈത്യകാലം വ്യത്യാസമുണ്ടാവറുണ്ട് എന്നും തോന്നുനനനു.--ചള്ളിയാൻ ♫ ♫ 14:04, 18 ഫെബ്രുവരി 2008 (UTC)Reply

ധാതുസമ്പത്ത്

തിരുത്തുക

“ഇൽമനൈറ്റ്, മോണോസൈറ്റ്, റൂട്ടൈൽ, സിർക്കോൺ, സിൽമനൈറ്റ്, തോറിയം, ടൈറ്റാനിയം, ബോക്സൈറ്റ്, മാഗ്നട്ടൈറ്റ് തുടങ്ങിയ ലോഹങ്ങളുടെ അയിരുകൾ ധാരാളമായി കാണപ്പെടുന്നുണ്ട്. ഏഴായി തിരിക്കാം. 1) തേരിമണ്ണ് 2) ലാററ്റൈറ്റ് 3) എക്കൽ മണ്ണ് 4) ചെളി മണ്ണ് 5) ഉപ്പുമണ്ണ് 6) പരുത്തിക്കരിമണ്ണ് 7)കാട്ടുമണ്ണ് എന്നിവയാണ് അവ“

മുകളിൽക്കാണിച്ച ഭാഗത്തു രണ്ട് തെറ്റുകൾ കടന്നുകൂടിയിരിക്കുന്നു

  1. തോറിയം, റ്റൈറ്റാനിയം എന്നിവയൊഴികെ മറ്റെല്ലാം അയിരുകൾ മാത്രമാൺ (ലോഹങ്ങളല്)ല.
  2. ഏഴായി തിരിക്കവിന്നതു എന്താണു എന്നു പറഞ്ഞിട്ടില്ല. കൊടുത്തിരിക്കുന്നതു മണ്ണിന്റെ തരങ്ങളാൺ. അപ്പോൾ അത് ധാതുസമ്പത്തിന്റെ കീഴിലല്ല, മറിച്ച്, ഭൂപ്രകൃതിയുടെ കീടെയാണു വരണ്ടത്. --Unnikn 09:34, 27 ജനുവരി 2008 (UTC)Reply

ലോഹങ്ങളുടെ എന്നത് നീക്കം ചെയ്താൽ മതിയല്ലോ 2) മണ്ണിനങ്ങളെയാണ്‌ ഏഴായി തിരിക്കുന്നത്. അതിനു മറ്റൊരു ഉപശീർഷകമ്മ് കൊടുത്താൽ മതിയാകുമല്ലോ? ഭൂമിശാസ്ത്രത്തിലേക്ക് മാറ്റുന്നതായിരിക്കും ശരി. --ചള്ളിയാൻ ♫ ♫ 14:44, 27 ജനുവരി 2008 (UTC)Reply

ഒന്നാമത്തെ ഖണ്ഡിക

തിരുത്തുക

ഒന്നാമത്തെ ഖണ്ഡികയിലെ ഈ വാചകങ്ങൾ ഗതാഗതം എന്ന വിഭാഗത്തിലേക്ക് മാറ്റുന്നതല്ലേ നല്ലത്?

അറബിക്കടലിന്റെ സാമീപ്യവും ചുരുങ്ങിയ വിസ്തൃതിക്കുള്ളിൽ ധാരാളം നദികളുമുള്ളതിനാൽ കേരളം ജലഗതാഗതത്തിനു അനുയോജ്യമാണ്. കൊച്ചിയാണ് കേരളത്തിലെ പ്രധാന തുറമുഖം. നെടുമ്പാശ്ശേരി, കരിപ്പൂർ, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പ്രധാന വിമാനത്താവളങ്ങൾ.

കൂടാതെ കാർഷികവിളകൾ എന്ന വിഭാഗത്തിലെ ഈ വാചകങ്ങളും അഭിപ്രായങ്ങൾ അല്ലേ?

അവർ പോയതോടെ ശാസ്ത്രീയതയും നിലച്ചു എന്നു കരുതാം. വിലക്കുറവും, രോഗങ്ങൾ മൂലമുള്ള കൃഷി നഷ്ടവും അജ്ഞതയും കാരണം നാളീകേരകൃഷിയിൽ നിന്ന് വളരെ പിന്നോട്ട് പോയിരിക്കുന്നു. തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങളും എവിടെ നിന്നു വന്നെന്നോ, കാരണം എന്തെന്നോ കണ്ടു പിടിക്കാൻ ഇന്നും ഇയിടത്തുകാർക്ക് കഴിഞ്ഞിട്ടില്ല. --ഷാജി 17:55, 28 ജനുവരി 2008 (UTC)Reply

ശരിയാണ്‌ --117.196.132.106 14:58, 9 ഫെബ്രുവരി 2008 (UTC)Reply

സംസ്ഥാന കൃഷിവകുപ്പ്

തിരുത്തുക

സംസ്ഥാന കൃഷിവകുപ്പ് എന്ന ഭാഗം കേരളത്തിൽനിന്നും മാറ്റി പ്രത്യേകലേഖനമാക്കുന്നതല്ലേ നല്ലത്? --ഷാജി 18:27, 26 ഫെബ്രുവരി 2008 (UTC)Reply

നല്ല നിർദ്ദേശം.ഇവിടെ ചെറുതായി പ്രസ്താവിച്ചിട്ട് അങ്ങോട്ട് ലിങ്ക് കൊടുത്താൽ മതി--അനൂപൻ 18:31, 26 ഫെബ്രുവരി 2008 (UTC)Reply


പ്രശസ്തരായ കേരളീയർ

തിരുത്തുക

പ്രശസ്തരായ കേരളീയർ എന്ന വിഭാഗം ഈ ലേഖനത്തിൽ നിന്നു നീക്കം ചെയ്യാൻ ഉദ്ദെശിക്കുന്നു. എല്ലാവരുടേയും നിർദ്ദേശങ്ങൾ അറിയിക്കുക. ലേഖനത്തിൽ നിലനിർത്തണം എന്നുണ്ടെങ്കിൽ അതിനു പാലിക്കേണ്ട നയങ്ങൾ നിർദ്ദേശിക്കുക.--ഷിജു അലക്സ് 12:54, 24 മേയ് 2008 (UTC)Reply

  ചുവപ്പ്കണ്ണികൾ ഉള്ളവ ഇവിടെക്ക് മാറ്റി ഒഴിവാക്കുന്നതാവും നല്ലത്.--സാദിക്ക്‌ ഖാലിദ്‌ 08:17, 25 മേയ് 2008 (UTC)Reply

തിരഞ്ഞെടുക്കപ്പെട്ട ലേഖനം

തിരുത്തുക

ഈ ബോക്സ്‍ കളഞ്ഞൂടെ?--ബിനോ 08:57, 25 മേയ് 2008 (UTC)Reply

  നീക്കിയ്ട്ടുണ്ട്--സാദിക്ക്‌ ഖാലിദ്‌ 14:07, 25 മേയ് 2008 (UTC)Reply

ആമുഖം

തിരുത്തുക

ആമുഖത്തിൽ അല്പം കൂടി വിവരങ്ങൾ ആയിക്കൂടെ. മുഖ്യമന്ത്രി, ഗവർണർ ചീഫ് ജസ്റ്റീസ് എന്നീ ഉന്നത സ്ഥാനങ്ങൾ മുതലായവ ? --ചള്ളിയാൻ ♫ ♫ 07:49, 17 സെപ്റ്റംബർ 2008 (UTC)Reply

തീർഥാടനകേന്ദ്രങ്ങൾ

തിരുത്തുക

ഈ വിഭാഗം പ്രശസ്തരായ കേരളീയർ പോലെയാവുന്ന ലക്ഷണമുണ്ട് :-) - --ഷാജി 12:49, 28 സെപ്റ്റംബർ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കേരളം/പത്തായം_1&oldid=4112544" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കേരളം/പത്തായം 1" താളിലേക്ക് മടങ്ങുക.