എൻ.പി. മുഹമ്മദ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എൻ പി മുഹമ്മദ് (ജനനം. ജൂലൈ 1, 1928, ഇടിയങ്ങര, കോഴിക്കോട്) നോവലിസ്റ്റ് , കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. കോഴിക്കോട് ജില്ലയിലെ കുണ്ടുങ്ങലിൽ സ്വാതന്ത്ര്യ സമരസേനാനി എൻ. പി അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട് ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട് പതിപ്പിൽ റസിഡന്റ് എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു. 2003 ജനുവരി 2-ന് അദ്ദേഹം അന്തരിച്ചു.
എൻ.പി. മുഹമ്മദ് | |
---|---|
ദേശീയത | ഭാരതീയൻ |
കോൺഗ്രസ് നേതാവ് എൻ.പി. മൊയ്തീൻ സഹോദരനായിരുന്നു. [1]
രചനാവഴി
തിരുത്തുകജനിച്ചു വളർന്ന ദേശത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേകതകൾക്ക് അക്ഷരരൂപം നല്കിയാണ് എൻ പി മുഹമ്മദ് സാഹിത്യരംഗത്തേക്കു കടന്നു വന്നത്. അദ്ദേഹത്തിന്റെ ആദ്യ കൃതി തൊപ്പിയും തട്ടവും എന്ന വിമർശനസാഹിത്യഗ്രന്ഥമായിരുന്നു. ഇതിന് അന്നത്തെ മദിരാശി സർക്കാരിന്റെ പുരസ്കാരം ലഭിക്കുകയും ചെയ്തു. ജീവിതത്തിന്റെ ഒരു ഭാഗം ചിലവഴിച്ച പരപ്പനങ്ങാടി എന്ന പ്രദേശത്തിന്റെ സ്മരണകൾ വിതറി എൻ പി എഴുതിയ ദൈവത്തിന്റെ കണ്ണ് എന്ന നോവലാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചന. ഈ നോവലിനെ മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്നവരുണ്ട്. മുസ്ലീം സമുദായത്തിന്റെ ജീവിത ചിത്രങ്ങൾ അതിന്റെ എല്ലാ പൂർണ്ണതയിലും എൻ പിയുടെ കൃതികളിൽനിന്നു തൊട്ടറിയാം. ആക്ഷേപഹാസ്യം, വിമർശസാഹിത്യം എന്നീ മേഖലകളിലും ശോഭിച്ചു. സാഹിത്യ സംഘാടകൻ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം മരിക്കുമ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, കേരള സംഗീതനാടക അക്കാദമി അംഗം,ഫിലിം സെൻസർബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്....... ഇദ്ദേഹത്തിന്റെ ഒരു കഥയാണ് ലോകാവസാനം. ഇത് ഏറേ ശ്രദ്ധേയമായി മാറി . യാഥാർത്യവും മിത്തും ഇതിൽ നിഴലിക്കുന്നു
പ്രധാന കൃതികൾ
തിരുത്തുകനോവലുകൾ
തിരുത്തുക- ദൈവത്തിന്റെ കണ്ണ്
- എണ്ണപ്പാടം[2]
- മരം[2]
- ഹിരണ്യകശിപു[2]
- അറബിപ്പൊന്ന് (എം ടി വാസുദേവൻനായരുമായി ചേർന്ന്)[2]
- തങ്കവാതിൽ
- ഗുഹ[2]
- നാവ്
- പിന്നെയും എണ്ണപ്പാടം
- മുഹമ്മദ് അബ്ദുറഹ്മാൻ-ഒരു നോവൽ
കഥാസമാഹാരങ്ങൾ
തിരുത്തുക- പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം[3]
- എൻ.പി മുഹമ്മദിന്റെ കഥകൾ
- ഡീകോളനൈസേഷൻ
- എൻറെ പ്രിയപ്പെട്ട കഥകൾ
നിരൂപണം
തിരുത്തുക- പുകക്കുഴലും സരസ്വതിയും
- മാനുഷ്യകം
- മന്ദഹാസത്തിന്റെ മൗന രോദനം
- വീരരസം സി വി കൃതികളിൽ
- സെക്യുലർ ഡെമോക്രസിയുo ഇന്ത്യയിലെ മുസ്ലിംകളും (പഠനം)
ബാലസാഹിത്യം
തിരുത്തുക- അവർ നാലു പേർ
- ഉപ്പും നെല്ലും
- കളിക്കോപ്പുകൾ
- കളിപ്പാനീസ്
വിവർത്തനം
തിരുത്തുക- ഇസ്ലാം രാജമാർഗ്ഗം (അലി ഇസ്സത്ത് ബെഗോവിച്ച്)
അവലംബം
തിരുത്തുക- ↑ http://www.mangalam.com/print-edition/keralam/359115
- ↑ മുകളിൽ ഇവിടേയ്ക്ക്: 2.0 2.1 2.2 2.3 2.4 "Kerala Sahitya Akademi, Books of N.P Muhammed". Kerala Sahitya Akademi. Retrieved 13 July 2020.
- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.