കേരളത്തിലെ ഒരു മൗലികചിന്തകനും[1] സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും[2] സാഹിത്യകാരനുമായിരുന്നു[3] കെ.എ. കൊടുങ്ങല്ലൂർ(1921 ജൂലൈ 1-1989 ഡിസംബർ 4). മുഴുവൻ പേര്‌ കറുകപ്പാടത്ത് അബ്ദുല്ല എന്നാണ്‌.

ജീവിതരേഖ

തിരുത്തുക

അഹമദിന്റെയും ആമിനയുടെയും മകനായി കൊടുങ്ങല്ലൂരിൽ ജനനം. കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം, ഗണപത് ഹൈസകൂൾ എന്നിവിടങ്ങളിൽ പഠിച്ചു. കോഴിക്കോട് ആകാശവാണിയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1983 ൽ അസിസ്റ്റന്റ് എഡിറ്ററായാണ്‌ വിരമിച്ചത്. കേന്ദ്ര കലാസമിതി, കലാകേന്ദ്രം, ജനാധിപത്യവേദി തുടങ്ങിയ ചെറുതും വലുതുമായ നിരവധി കലാസാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. 1987 മുതൽ മാധ്യമത്തിന്റെ വാരാദ്യപതിപ്പ് എഡിറ്ററായിരുന്ന അദ്ദേഹം മരണം വരെ തൽസ്ഥാനത്ത് തുടർന്നു.

കുടുംബം

തിരുത്തുക

ഭാര്യ:മുല്ലാവീട്ടിൽ സൈനബ(മരണം:1999 ഒക്ടോബർ) മക്കൾ: എം.എ. ദിലീപ്, സൈബുന്നിസ. കഥാകാരൻ പി.കെ പാറക്കടവ് ആണ് മകളുടെ ഭർത്താവ്.

  • മിഥ്യകൾ സങ്കല്പങ്ങൾ
  • ചുവന്ന പൂവണിഞ്ഞ യുവാവ്
  • സംഭാവന
  • തോക്കും കുതിരയും
  • മൂന്നുവർഷം
  • മുടന്തൻ രാജകുമാരൻ
  • കിഴവനും വേറെ നാടകങ്ങളും
  • ഏണെസ്റ്റ്
  • അൽഭുതങ്ങൾ വില്പനക്ക്
  • ഭഗത്‌സിംഗിന്റെ കത്തുകൾ
  • സ്വാതന്ത്ര്യത്തിന്റെ ബലിപീഠം
  • മുഹമ്മദ് അബ്ദുറഹ്മാൻ (സഹഗ്രന്ഥകാരൻ)
  1. "പുഴ.കോം". Archived from the original on 2016-03-04. Retrieved 2009-09-18.
  2. "കോഴിക്കോടിനെ കുറിച്ച് എം.ടി യുടെ ഓർമ്മകൾ,മാതൃഭൂമി 22/11/2008". Archived from the original on 2009-11-16. Retrieved 2009-09-18.
  3. വെബ്ദുനിയ മലയാളം
"https://ml.wikipedia.org/w/index.php?title=കെ.എ._കൊടുങ്ങല്ലൂർ&oldid=3628980" എന്ന താളിൽനിന്ന് ശേഖരിച്ചത്