കർണ്ണാടകസംഗീതരംഗത്തെ പ്രമുഖനായ ഒരു വയലിൻ വാദകനാണ് വിറ്റൽ രാമമൂർത്തി (കന്നഡ : ವಿಟ್ಟಲ್ ರಾಮಮೂರ್ತಿ). ഓൾ ഇന്ത്യ റേഡിയോയിലെ 'ടോപ്പ് റാങ്കിംഗ്' ആർട്ടിസ്റ്റായ അദ്ദേഹം തത്സമയ സംഗീതക്കച്ചേരികൾക്ക് പുറമേ ദേശീയ റേഡിയോയിലും ടെലിവിഷനിലും കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.

Vittal Ramamurthy
വിറ്റൽ രാമമൂർത്തി
പശ്ചാത്തല വിവരങ്ങൾ
ജനനംധർമ്മസ്ഥല, കർണ്ണാടക
ഉത്ഭവംഇന്ത്യക്കാരൻ
വിഭാഗങ്ങൾഭാരതീയ ശാസ്ത്രീയസംഗീതം
List of Violinists
കർണ്ണാടകസംഗിതം
തൊഴിൽ(കൾ)വയലി വാദകൻ
ഉപകരണ(ങ്ങൾ)വയലിൻ
വെബ്സൈറ്റ്violinvittal.com

സംഗീത പരിശീലനം തിരുത്തുക

സംഗീതജ്ഞരുടെയും സംഗീതപ്രേമികളുടെയും കുടുംബത്തിൽ ജനിച്ച വിറ്റൽ രാമമൂർത്തി സ്വന്തം വീട്ടിൽനിന്നു തന്നെയാണ് സംഗീതയാത്ര ആരംഭിച്ചത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും പ്രധാന വഴികാട്ടിയായ അമ്മ കൃഷ്ണവേണിയിൽ നിന്ന് അദ്ദേഹം കർണാടകസംഗീതം പഠിക്കാൻ തുടങ്ങി. മുത്തച്ഛനായ അന്തരിച്ച സംഗീതഭൂഷണം ബി വി സുബ്ബറാവു അദ്ദേഹത്തെ വയലിനിൽ പരിചയപ്പെടുത്തി. ഹൊസഹള്ളി വെങ്കടാരം, ടി. രുക്മിണി എന്നിവരുടെ കീഴിൽ അദ്ദേഹം പരിശീലനം തുടർന്നു.

സോളോയിസ്റ്റായും പക്കമേളക്കാരനായും തിരുത്തുക

ലോകമെമ്പാടും ആറായിരത്തിലേറെ കച്ചേരികളിൽ അദ്ദേഹം വയലിൽ വായിച്ചു. തന്റെ ഗുരു ലാൽഗുഡി ജയരാമനോടൊപ്പം, വയലിൻ ഡ്യുയറ്റ് കൂടാതെ മൂന്നാൾക്കാർ ചേർന്നതരം സംഗീതക്കച്ചേരികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഡി.കെ. ജയരാമൻ, ഡോ മംഗലംപള്ളി ബാലമുരളീകൃഷ്ണ, ആർ. കെ. ശ്രീകണ്ഠൻ, നെടുനൂരി കൃഷ്ണമൂർത്തി, മധുര ടി. എൻ. ശേഷഗോപാലൻ, ഒഎസ് ത്യാഗരാജൻ, ടികെ ഗോവിന്ദ റാവു, ടിവി ശങ്കരനാരായണൻ, കെ ജെ യേശുദാസ്, ബോംബെ സിസ്റ്റേഴ്സ്, സുധാ രഘുനാഥൻ, വിജയ് ശിവ, നെയ്‌വേലി സന്താനഗോപാലൻ, സഞ്ജയ് സുബ്രഹ്മണ്യൻ, ടി എം കൃഷ്ണ, പി. ഉണ്ണി കൃഷ്ണൻ, ബോംബെ ജയശ്രീ, എസ്. സൗമ്യ എന്നിവർക്കെല്ലാം അദ്ദേഹം വയലിൽ പക്കമേളം ഒരുക്കിയിട്ടുണ്ട് .

അദ്ദേഹം പല പ്രമുഖ ഉപകരണ സംഗീതജ്ഞന്മാരുടെയൊപ്പവും വയലിൻ വായിച്ചിട്ടുണ്ട്. എൻ രമണി (ഓടക്കുഴൽ), കദ്രി ഗോപാലനാഥ് (സാക്സഫോൺ), എൻ രവികിരൺ (ചിത്രവീണ), ശശാങ്ക് സുബ്രമണ്യം (ഫ്ലൂട്ട്) തുടങ്ങിയവർ അവരിൽ ചിലരാണ്. പാരീസിലെ 'തീട്രെ ഡി ലാ വില്ലെ ', സിംഗപ്പൂരിലെയും ദുബായിലെയും മറ്റ് അന്താരാഷ്ട്ര ഉത്സവങ്ങൾ എന്നീ ലോക സംഗീതമേളകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. തന്റെ സോളോ റെക്കോർഡിംഗുകൾക്ക് പുറമേ, നൂറുകണക്കിന് വാണിജ്യ ഓഡിയോ റെക്കോർഡിംഗുകളിലും നിരവധി ജനപ്രിയ കലാകാരന്മാരോടൊപ്പവും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

അധ്യാപകനും സംഗീതജ്ഞനും തിരുത്തുക

രാമമൂർത്തിക്ക് ഇന്ത്യ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികളുണ്ട്.

ഒരു സംഗീതജ്ഞനെന്ന നിലയിൽ, പ്രശസ്ത ഷെപ്പേർഡ് സ്കൂൾ ഓഫ് മ്യൂസിക് (റൈസ് യൂണിവേഴ്സിറ്റി, ഹ്യൂസ്റ്റൺ, ടെക്സസ്), കോൺകോർഡിയ യൂണിവേഴ്സിറ്റി (മോൺ‌ട്രിയൽ, ക്യൂബെക്ക്, കാനഡ), ഹാർവാർഡ് യൂണിവേഴ്സിറ്റി (ബോസ്റ്റൺ, മസാച്യുസെറ്റ്സ്) തുടങ്ങിയ ചില പ്രധാന സർവകലാശാലകളിൽ അദ്ദേഹം പ്രഭാഷണപരിപാടികളും വർക്ക് ഷോപ്പുകളും നൽകി.

സംഗീതത്തോടുള്ള അഭിനിവേശത്തിലും കർണാടക സംഗീതത്തിന്റെ വളർച്ചയ്ക്ക് നിസ്വാർത്ഥമായ സംഭാവനയിലും, വിറ്റൽ രാമമൂർത്തിയും കുടുംബവും എല്ലാ വർഷവും കർണാടകയിലെ ധർമ്മസ്ഥലയിലെ 'കരുൺബിതിൽ' ജന്മനാട്ടിൽ സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഗുരുകുലം സമ്പ്രദായത്തിന്റെ ശൈലിയിലുള്ള ഈ ക്യാമ്പിൽ ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള 250 ഓളം കുട്ടികൾ പങ്കെടുക്കുന്നു. അവർ അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കുകയും ഒരാഴ്ച മുഴുവൻ സംഗീതം പഠിക്കുകയും അത് അവരുടെ എല്ലാ സുഹൃത്തുക്കളുമായി പങ്കിടുകയും ചെയ്യുന്നു. ബോർഡിംഗ്, താമസസൗകര്യം, തുടങ്ങിയ എല്ലാ ചെലവുകളും വിറ്റൽ രാമമൂർത്തിയുടെ കുടുംബം വഹിക്കുന്നു. ഈ യുവ സംഗീതജ്ഞർക്ക് വർക്ക് ഷോപ്പുകളും കച്ചേരികളും നൽകാൻ പ്രശസ്ത കലാകാരന്മാരെ ക്ഷണിക്കുന്നു. മംഗലംപള്ളി ബാലമുരളീകൃഷ്ണ, ഉമയാൾപുരം കെ ശിവരാമൻ, എം ചന്ദ്രശേഖരൻ, വെല്ലൂർ ജി രാമഭദ്രൻ, കമലകര റാവു, നെയ്‌വേലി സന്താനഗോപലൻ, ലാൽഗുഡി കൃഷ്ണൻ, വിജയ് ശിവ, ടി.എം. കൃഷ്ണ, ബോംബെ ജയശ്രി, എസ് സൗമ്യ, അഭിഷേക് രഘുറാം, ആർ.കെ. ശ്രീരാം കുമാർ, എംബാർ കണ്ണൻ, കല്യാണി ശർമ, എസ്പി രാം, ശങ്കരി കൃഷ്ണൻ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. എല്ലാ വർഷവും എല്ലാ വിദ്യാർത്ഥികളും രസികരും ഒരുപോലെ കാത്തിരിക്കുന്ന സംഗീത പരിപാടിയാണിത്. കർണാടക, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് മാത്രമല്ല, ന്യൂജേഴ്‌സി, ടെക്‌സസ്, കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്നും സംഗീത ക്യാമ്പിനായി വിദ്യാർത്ഥികൾ ഈ ഗ്രാമത്തിലേക്ക് ഒഴുകുന്നു.

അവാർഡുകൾ തിരുത്തുക

  • കലൈമണി
  • യുവ കലാഭാരതി
  • സ്വര ജ്ഞാനഭാരതി
  • മികച്ച വയലിനിസ്റ്റ് (മ്യൂസിക് അക്കാദമിയിൽ നിന്നും ചെന്നൈയിലെ ശ്രീകൃഷ്ണഗാനസഭയിൽ നിന്നും)
  • കാഞ്ചി കാമകോടി പീഠത്തിലെ ആസ്ഥാനവിദ്വാൻ
  • വാദ്യ കലാവിപാഞ്ചി
  • വി ഡി സ്വാമി ആർട്സ് അക്കാദമിയിൽ നിന്നുള്ള മികച്ച അധ്യാപക അവാർഡ്
  • മഹാരാജപുരം സന്താനം ഫൗണ്ടേഷൻ നേട്ടത്തിനുള്ള പുരസ്കാരം
  • ശ്രീ വിഘ്‌നേശ്വര കൾച്ചറൽ അക്കാദമിയിൽ നിന്നുള്ള വിഘ്‌നേശ്വര ഗാനമണി അവാർഡ്
  • ശ്രീ ദക്ഷിണാംനയ ശൃംഗേരി ശാരദാപീഠത്തിലെ ആസ്ഥാന വിദ്വാൻ
  • ശ്രീ ത്യാഗ ബ്രഹ്മഗാനസഭയിൽ നിന്നുള്ള വാണി കലാസുധാകര

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിറ്റൽ_രാമമൂർത്തി&oldid=3808522" എന്ന താളിൽനിന്ന് ശേഖരിച്ചത്