കദ്രി ഗോപാൽനാഥ്
കർണ്ണാടക സംഗീതരീതിയിൽ സാക്സോഫോൺ വായിച്ചിരുന്ന ഒരു ദക്ഷിണേന്ത്യൻ സംഗീതജ്ഞനായിരുന്നു കദ്രി ഗോപാൽനാഥ്. (ജനനം - 1949 ഡിസംബർ 6- മരണം 2019 ഒക്ടോബർ 191). ഇന്ത്യൻ സാക്സോഫോൺ ചക്രവർത്തി എന്നറിയപ്പെടുന്ന കദ്രി ഗോപാൽനാഥ് ആണ് സാക്സോഫോൺ എന്ന പാശ്ചാത്യ സംഗീതോപകരണത്തിന് കർണ്ണാടകസംഗീതവും അനായാസമായി വഴങ്ങുമെന്ന് ആദ്യമായി തെളിയിച്ചത്. ബാൻഡ് മേളങ്ങളിൽ അനുബന്ധവാദ്യമായിട്ടാണ് ഇന്ത്യയിൽ സാക്സോഫോൺ പ്രധാനമായി ഉപയോഗിച്ചിരുന്നത്. എന്നാൽ കദ്രി ഗോപിനാഥ് ഈ ഉപകരണം ഉപയോഗിച്ച് ക്ലാസിക്കൽ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയതോടെ സാക്സോഫോണിന്റെ പ്രാധാന്യം ഇന്ത്യൻ സംഗീതാസ്വാദകർ തിരിച്ചറിഞ്ഞു.
Kadri Gopalnath | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Bantwal taluk, Dakshina Kannada, Karnataka, India | 6 ഡിസംബർ 1949
മരണം | 11 ഒക്ടോബർ 2019 Mangalore, Karnataka, India | (പ്രായം 69)
വിഭാഗങ്ങൾ | indian classical music, film music, jazz fusion |
തൊഴിൽ(കൾ) | Saxophonist |
ജീവചരിത്രം
തിരുത്തുക1950ൽ കർണ്ണാടകയിലെ കദ്രി എന്ന ദക്ഷിണകന്നട ജില്ലയിലാണ് കദ്രി ഗോപാൽനാഥ് ജനിച്ചത്. നാദസ്വര വിദ്വാനായ പിതാവ് താനിയപ്പയിൽ നിന്നാണ് കദ്രി സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ അഭ്യസിച്ചത്. ചെറുപ്പത്തിൽ മൈസൂർ കൊട്ടാരത്തിലെ ബാൻഡ് സംഘം സാക്സോഫോൺ വായിക്കുന്നത് കണ്ട് ആവേശം കയറിയാണ് കദ്രി ആ സംഗീതോപകരണം അഭ്യസിക്കാൻ തീരുമാനിച്ചത്. ഈ പാശ്ചാത്യ സംഗീതോപകരണത്തെ തന്റെ ഇന്ത്യൻ രീതിയിൽ വായിക്കുക എന്ന സാഹസികത പൂർണ്ണമാക്കാൻ ഇരുപത് വർഷത്തെ അത്യദ്ധ്വാനം വേണ്ടി വന്നു. 2019 ഒക്ടോബർ 11 -ന് അദ്ദേഹം അന്തരിച്ചു.