സുധ രഘുനാഥൻ
ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രശസ്ത കർണ്ണാടക സംഗീതജ്ഞയാണ് സുധ രഘുനാഥൻ (തമിഴ്: சுதா ரகுநாதன்). 2004-ൽ സംഗീതത്തിനു നൽകിയ സംഭാവനകൾ മാനിച്ച് പദ്മശ്രീ ലഭിച്ചു. കർണ്ണാടകയിലെ ബെംഗലൂരുവിൽ ജനിച്ചു. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സുധ ഒൻപതാം വയസ്സിൽ പാടിത്തുടങ്ങി. അമ്മ ചൂഡാമണിയും തുടർന്ന് ബി.വി. ലക്ഷ്മണനും ആദ്യകാല ഗുരുക്കരായിരുന്നു. 1977-ൽ പദ്മഭൂഷൺ എം.എൽ വസന്തകുമാരിയുടെ കീഴിൽ സംഗീതമഭ്യസിക്കാൻ സ്കോളർഷിപ്പ് ലഭിച്ചു.
സുധ രഘുനാഥൻ | |
---|---|
ജനനം | April 30 |
തൊഴിൽ | കർണ്ണാടക സംഗീതജ്ഞ |
ജീവിതപങ്കാളി(കൾ) | രഘുനാഥൻ (1982 മുതൽ) |
കുട്ടികൾ |
|
മാതാപിതാക്ക(ൾ) |
|
1982-ൽ രഘുനാഥനെ വിവാഹം കഴിച്ചു. കൗശിക്, മാളവിക എന്നിവർ മക്കളാണ്.
അവാർഡുകൾ
തിരുത്തുക- ഭാരത് ജ്യോതി - ഭാരതീയ വിദ്യാഭവൻ, ന്യൂയോർക്ക് - 1988
- കലാ മാമണി - തമിഴ് നാട് സംസ്ഥാന സർക്കാർ - 1993
- സംഗീത ചൂഡാമണി - ശ്രീകൃഷ്ണ ഗാന സഭ, ചെന്നൈ - 1997
- പദ്‌മശ്രീ - ഭാരത സർക്കാർ - 2004
- സംഗീത കലാ സാരഥി - ശ്രീ പാർഥസാരഥി സ്വാമി സഭ, ചെന്നൈ - കാഞ്ചി മഠത്തിലെ ശ്രീ ജയേന്ദ്ര സരസ്വതികളിൽ നിന്ന്
- സംഗീത സരസ്വതി - ശ്രിംഗേരി മഹാസന്നിധാനത്തിൽ നിന്ന്
- ഗാന കുയിൽ - വാല്മീകി മൻറം, ചെന്നൈ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക