എംബാർ എസ് കണ്ണൻ
കർണാടക സംഗീതം, തമിഴ് ചലച്ചിത്ര സംഗീതം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു വയലിനിസ്റ്റാണ് എംബാർ എസ് കണ്ണൻ. കർണാടകത്തിലും പാശ്ചാത്യ ക്ലാസിക്കൽ രീതികളിലും പരിശീലനം നേടിയ അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിലെ ഗ്രേഡ് 'എ ടോപ്പ്' ആർട്ടിസ്റ്റാണ്. സോളോയിസ്റ്റ്, അനുഗമകൻ എന്നീ നിലകളിൽ സാർവത്രികമായി പ്രശംസിക്കപ്പെടുന്നു.
Kalaimamani Embar S. Kannan എംബാർ എസ് കണ്ണൻ | |
---|---|
ജനനം | [1] | 19 ഫെബ്രുവരി 1975
കർണാടക സംഗീത ജീവിതം
തിരുത്തുകസംഗീതഭൂഷണം ശ്രീ എംബാർ സദഗോപന്റെ പുത്രനായി മികച്ച സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച കണ്ണൻ ആറാമത്തെ വയസ്സിൽ വയലിൻ വായിക്കാൻ തുടങ്ങി. കർണാടകസംഗീതത്തിൽ അദ്ദേഹത്തിന്റെ പ്രാരംഭ പരിശീലനം ശ്രീ സുബ്ബണ്ണ ഭാഗവതർ, ശ്രീ വിറ്റൽ രാമമൂർത്തി എന്നിവരോടൊപ്പമായിരുന്നു . 1986 ൽ ഇന്ത്യൻ സർക്കാരിൽ നിന്ന് ടാലന്റ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ അദ്ദേഹം എ. കന്യാകുമാരി കീഴിൽ പരിശീലനം ആരംഭിച്ചു. [2] താമസിയാതെ ഭാരത് കലാചാറിൽ നിന്ന് യുവകലാഭാരതി പുരസ്കാരവും തുടർച്ചയായി എട്ടുവർഷം മദ്രാസ് മ്യൂസിക് അക്കാദമിയിൽ നിന്ന് മികച്ച വയലിനിസ്റ്റ് അവാർഡും ലഭിച്ചു. [3] തന്റെ കർണാടകസംഗീതജീവിതത്തിൽ ടിവി ശങ്കരനാരായണൻ, ത്രിശൂർ രാമചന്ദ്രൻ, ടിഎൻ ശേഷഗോപാലൻ, സുധ രഘുനാഥൻ, കദ്രി ഗോപാൽനാഥ്, പി. ഉണ്ണികൃഷ്ണൻ, ബോംബെ ജയശ്രീ, എസ്. സൗമ്യ എന്നിവർക്കെല്ലാം കണ്ണൻ പക്കമേളം വായിച്ചിട്ടുണ്ട്. 2001 ൽ കർണാടക സംഗീതത്തിന് ഇലക്ട്രിക വയലിൻ അവതരിപ്പിച്ചതാണ് കണ്ണന്റെ മികച്ചനേട്ടങ്ങളിലൊന്ന്. 2006 ഓഗസ്റ്റിൽ, പുട്ടപർത്തിയിൽ ഭഗവാൻ ശ്രീ സത്യസായി ബാബയുടെ സാന്നിധ്യത്തിൽ അദ്ദേഹം HeArtBeat Ensemble സംഘത്തോടൊപ്പം നിശബ്ദ വയലിൻ വായിച്ചു. [4]
2011 ജൂലൈ 14 ന് മുത്ത വെങ്കട സുബ്ബറാവു കൺസേർട്ട് ഹാളിൽ ഭിന്നശേഷികുട്ടികൾക്കുള്ള ഓപ്പൺ സ്കൂൾ - പഠന കേന്ദ്രവുമായ സങ്കൽപ് ട്രസ്റ്റിനായി ധനസമാഹരണത്തിനായി സംഘടിപ്പിച്ച ഒരു സംഗീത പരിപാടിയിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. [5]
ചലച്ചിത്ര സംഗീത ജീവിതം
തിരുത്തുകപ്രശസ്ത സംഗീത സംവിധായകനായ ദിവാകർ മാസ്റ്ററിൽ നിന്ന് കണ്ണൻ വെസ്റ്റേൺ ക്ലാസിക്കൽ പരിശീലനം നേടി. അദ്ദേഹത്തിന് കീഴിൽ പുളി പെട്ര പിള്ള എന്ന ചിത്രത്തിലൂടെ കണ്ണൻ ചലച്ചിത്രമേഖലയിൽ പ്രവേശിച്ചു. തുടർന്ന്, മാസ്ട്രോ ഇളയരാജയുടെ ഓർക്കസ്ട്രയുടെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറി, ഒപ്പം അവരോടൊപ്പം ലോകമെമ്പാടുമുള്ള നിരവധി സിനിമകളിലും കച്ചേരികളിലും പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ, കാർത്തിക് രാജ, യുവൻ ശങ്കർ രാജ, വിദ്യാസാഗർ, ശരത്, എ ആർ റഹ്മാൻ, ദേവ തുടങ്ങിയ മറ്റുസംഗീതസംവിധായകർക്ക് വേണ്ടി വായിച്ചിട്ടുമുണ്ട്;
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-29. Retrieved 2021-04-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-14. Retrieved 2021-04-07.
- ↑ http://www.gulf-daily-news.com/Story.asp?Article=232380&Sn=BNEW&IssueID=31216[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-10. Retrieved 2021-04-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-26. Retrieved 2021-04-07.