എസ്. സൗമ്യ
ഒരു കർണ്ണാടകസംഗീതജ്ഞയാണ് എസ്. സൗമ്യ അഥവാ സൗമ്യ ശ്രീനിവാസൻ (S. Sowmya). (ജനനം 1969 ഏപ്രിൽ 16.) പിതാവായ ഡി.ശ്രീനിവാസനിൽ നിന്നും സംഗീതം പഠിച്ചുതുടങ്ങിയ സൗമ്യ ഉപരിപഠനം എസ്. രാമനാഥന്റെ അടുത്തുനിന്നും ടി. മുക്തയുടെ അടുത്തുനിന്നും ആയിരുന്നു.[1][2][3] മദ്രാസ് മ്യൂസിക് അക്കാദമിയിലെ വിസിറ്റിങ് പ്രഫസർ കൂടിയാണ് സൗമ്യ. 2019 -ലെ സംഗീത കലാനിധി പുരസ്കാരം ലഭിച്ചു. കലാക്ഷേത്ര ഫൗണ്ടേഷന്റെ ഭരണസമിതിയിലും അംഗമായിരുന്നു.
സൗമ്യ ശ്രീനിവാസൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | ഏപ്രിൽ 16, 1969 |
ഉത്ഭവം | തമിഴ്നാട്, ഇന്ത്യ |
വിഭാഗങ്ങൾ | കർണ്ണാടക സംഗീതം |
തൊഴിൽ(കൾ) | പാട്ടുകാരി |
വിദ്യാഭ്യാസം
തിരുത്തുക- ഇപ്പോൾ മദ്രാസ് സർവകലാശാലയിൽ നിന്നും സംസ്കൃതത്തിൽ എം. എ. ചെയ്തുകൊണ്ടിരിക്കുന്നു.
- താപവ്യതിയാനത്തിന് മൃദംഗത്തിന്റെ നാദത്തിലുള്ള പങ്കിനെപ്പറ്റിയുള്ള പഠനത്തിന് മദ്രാസ് സർവകലാശാലയിൽ നിന്നും 2012 -ൽ പി. എഛ് ഡി
- മദ്രാസ് സർവകലാശാലയിലെ മീനാക്ഷി കോളേജിൽ നിന്നും ബി എസ്സി കെമിസ്ട്രിയിൽ രണ്ടാം റാങ്കും സ്വർണ്ണമെഡലും
- ചെന്നൈ ഐ ഐ റ്റിയിൽ നിന്നും 1992 -ൽ എം. എസ്സി കെമിസ്ട്രി.
- മദ്രാസ് സർവകലാശാലയിൽ നിന്നും 1996 -ൽ ബി എ സംഗീതത്തിൽ ഒന്നാം റാങ്ക്.
- മദ്രാസ് സർവകലാശാലയിൽ നിന്നും 1998 -ൽ എം എ സംഗീതത്തിൽ ഒന്നാം റാങ്കും സ്വർണ്ണ മെഡലും.
അവലംബം
തിരുത്തുക- ↑ "Sowmya's Website". Archived from the original on 2008-09-02. Retrieved 2016-02-20.
- ↑ "Sowmya's Blog & Concert Schedule". Archived from the original on 2015-03-31. Retrieved 2016-02-20.
- ↑ "World Music Central Profile". Archived from the original on 2017-03-28. Retrieved 2016-02-20.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകS. Sowmya എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.