ധർമ്മസ്ഥല
കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബെൽത്തങ്ങടി താലൂക്കിൽ നേത്രാവതി നദിക്ക് സമീപമായുള്ള ഒരു ക്ഷേത്രനഗരമാണ്[1] ധർമ്മസ്ഥല . ധർമ്മസ്ഥലയിലെ ശ്രീമഞ്ജുനാഥ ക്ഷേത്രം പ്രശസ്തമായ ഒരു തീർത്ഥാടന കേന്ദ്രമാണ്.
ശ്രീമഞ്ജുനാഥ ക്ഷേത്രം
തിരുത്തുക800 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്. ശൈവപാരമ്പര്യത്തിലുള്ള ഈ ക്ഷേത്രത്തിലെ പൂജാരിമാർ വൈഷ്ണവരായ മാധ്വ ബ്രാഹ്മണരാണെന്നതും ക്ഷേത്രനടത്തിപ്പ് ജൈനമതസ്ഥരായ ഒരു ബന്ത് കുടുംബവുമാണെന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്.[2]
ധർമ്മസ്ഥല ക്ഷേത്രത്തിലെ ഭക്ഷണശാല 50,000 ആളുകൾക്ക് ഭക്ഷണം നൽകുവാൻ പ്രാപ്തമാണ്. ഉത്സവകാലത്ത് ഒരു ലക്ഷം ആളുകളിലേറെപ്പേർക്കും ഇവിടെ ഭക്ഷണം നൽകാറുണ്ട്.[3] വളരെ ഊർജ്ജക്ഷമതയുള്ളതും പ്രകൃതി സൗഹാർദ്ദവുമായ രീതിയിലാണ് ഇവിടുത്തെ അടുക്കള ക്രമീകരിച്ചിരിക്കുന്നത്.
ബാഹുബലി പ്രതിമ
തിരുത്തുകഗോമതേശ്വര (ബാഹുബലി) പ്രതിമയാണ് ധർമ്മസ്ഥലയിലെ മറ്റൊരു പ്രധാന ആകർഷണം. 1973-ൽ ഒറ്റക്കല്ലിൽ പണികഴിപ്പിച്ച ബാഹുബലി ഭഗവാന്റെ ഒരു പ്രതിമ മഞ്ജുനാഥ ക്ഷേത്രത്തിന് സമീപമുള്ള ഒരു ചെറിയ കുന്നിൽ സ്ഥാപിച്ചു. ഈ 39 അടി ഉയരമുള്ള പ്രതിമക്കും 13 അടിയുള്ള പീഠത്തിനും ഏകദേശം 175 ടൺ ഭാരമുണ്ട്.[4] കർണാടകയിലെ കല്ലിൽ തീർത്ത അഞ്ച് ബാഹുബലി പ്രതിമകളിലൊന്നാണ് ധർമ്മസ്ഥലയിലേത്.
മ്യൂസിയങ്ങൾ
തിരുത്തുകധർമ്മസ്ഥല ക്ഷേത്രസമിതി ആരംഭമിട്ട ശ്രീമഞ്ജുനാഥേശ്വര സാംസ്കാരികപഠന കേന്ദ്രം പഴയകാല കൈയ്യെഴുത്തു പ്രതികളും ചിത്രങ്ങളും സംരക്ഷിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നു. ഇവിടെയുള്ള മഞ്ജുഷ മ്യൂസിയത്തിൽ പുരാതന കാലത്തെ വാളുകൾ, കവചങ്ങൾ തുടങ്ങിയവക്കൊപ്പം പഴയകാലത്തെ ക്യാമറകളും അത്യപൂർവ്വ കാറുകളും പ്രദർശിപ്പിച്ചിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "Dharmasthala - Divine Getaway". Bangalore Mirror. 16 October 2008. Archived from the original on 5 March 2010. Retrieved 2 January 2009.
- ↑ https://www.karnataka.com/mangalore/dharmastala-temple/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-25. Retrieved 2021-05-28.
- ↑ https://www.deccanchronicle.com/nation/in-other-news/100219/dharmasthala-where-bahubalis-maha-moment-has-arrived.html