വിചാരണ (ചലച്ചിത്രം)

മലയാള ചലച്ചിത്രം


ലോഹിതദാസ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് വിചാരണ. രഞ്ജിനി പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിനി ആണ് ഈ ചിത്രം നിർമ്മിച്ചത്.മമ്മൂട്ടി, ശോഭന, മുകേഷ്, സീമ, നെടുമുടി വേണു, ശ്രീനാഥ്,ജഗതി ശ്രീകുമാർ, ലാലു അലക്സ് തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1][2]എസ്. രമേശൻ നായർ എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ സംഗീതമിട്ടു.[3]

വിചാരണ
സംവിധാനംസിബി മലയിൽ
നിർമ്മാണംരഞ്ജിനി
രചനഎസ്.അനിത
തിരക്കഥലോഹിതദാസ്
സംഭാഷണംലോഹിതദാസ്
അഭിനേതാക്കൾമമ്മൂട്ടി,
ശോഭന,
മുകേഷ്,
സീമ,
നെടുമുടി വേണു,
ശ്രീനാഥ്,
ജഗതി ശ്രീകുമാർ,
ലാലു അലക്സ്
സംഗീതംഔസേപ്പച്ചൻ
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംഎസ്.കുമാർ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോകെ.എസ് എഫ് ഡി സി
ബാനർരഞ്ജിനി പിക്ചേഴ്സ്
വിതരണംതരംഗിണി ഫിലിംസ്
റിലീസിങ് തീയതി
  • 15 ജനുവരി 1988 (1988-01-15)
രാജ്യംഭാരതം
ഭാഷമലയാളം

പ്ലോട്ട് തിരുത്തുക

ഒരു ട്രേഡ് യൂണിയൻ നേതാവിന്റെ കൊലപാതക കേസ് ഏറ്റെടുക്കുമ്പോൾ ഒരു അഭിഭാഷകൻ തന്റെ വ്യക്തിപരവും സാമൂഹികവും തൊഴിൽപരവുമായ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് കഥ പറയുന്നത്.

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 മമ്മൂട്ടി അഡ്വ. സേതുമാധവൻ
2 ശോഭന അനിത-സേതുമാധവന്റെ ഭാര്യ
3 നെടുമുടി വേണു രാമേട്ടൻ-സേതുമാധവന്റെ എഴുത്തുകാരനും സഹായിയും
4 മുകേഷ് കബീർ- ട്രേഡ് യൂണിയൻ പ്രവർത്തകൻ
5 ജഗതി ശ്രീകുമാർ കുട്ടപ്പൻ- ട്രേഡ് യൂണിയൻ നേതാവ്
6 ലാലു അലക്സ് ജോണി-ട്രേഡ് യൂണിയൻ നേതാവ്
7 സീമ ആലീസ്-ജോണിയുടെ ഭാര്യ
8 പ്രതാപചന്ദ്രൻ ഗോവിന്ദൻനായർ-അനിതയുടെ പിതാവ്
9 ശ്രീനാഥ് രഘു-അനിതയുടെ സഹോദരൻ
10 സുകുമാരി സരസതി അമ്മ-അനിതയുടെ അമ്മ
11 ഒടുവിൽ ഉണ്ണികൃഷ്ണൻ അഡ്വ. കൃഷ്ണമൂർത്തി
12 ജെയിംസ് ജൂനിയർ അഭിഭാഷകൻ

പാട്ടരങ്ങ്[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു എം ജി ശ്രീകുമാർ കാപ്പി
2 ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു കെ എസ് ചിത്ര കാപ്പി

അവലംബം തിരുത്തുക

  1. വിചാരണ (1988)-www.malayalachalachithram.com
  2. വിചാരണ (1988)-malayalasangeetham
  3. "വിചാരണ (1988)". spicyonion.com. Retrieved 2020-03-22.
  4. "വിചാരണ (1988)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  5. "വിചാരണ (1988)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിചാരണ_(ചലച്ചിത്രം)&oldid=3349550" എന്ന താളിൽനിന്ന് ശേഖരിച്ചത്