വിക്കിപീഡിയ സംവാദം:മലയാളം വിക്കിപീഡിയ പത്താം വാർഷികം

വികേന്ദ്രീകൃത ആഘോഷം തിരുത്തുക

സാധാരണയായി ഇത്തരം ആഘോഷങ്ങൾ നമ്മൾ കേന്ദ്രീകൃതമായാണു് ആഘോഷിക്കാറ്.അതിനു പകരമായി ഇത്തവണം പറ്റാവുന്നിടത്തെല്ലാം(ചുരുങ്ങിയത് കേരളത്തിലെ എല്ലാ ജില്ലകളിലും ഒരിടത്തെങ്കിലും) വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നതാകും നല്ലത്. പറ്റുമെങ്കിൽ കേരളത്തിനു പുറത്തും, ഇന്ത്യക്ക് പുറത്തും ആഘോഷങ്ങൾ സംഘടിപ്പിക്കണം. --Anoop | അനൂപ് (സംവാദം) 09:07, 31 ഒക്ടോബർ 2012 (UTC)Reply

  നല്ലത്. ആഘോഷം വികേന്ദ്രീകൃതമാക്കുന്നതിനോടു യോജിക്കുന്നു. പക്ഷേ, അതു ജില്ലകൾ തോറും വേണമെന്നില്ല. കേരളത്തിൽ മൂന്നോ നാലോ സ്ഥലങ്ങളിൽ പോരേ. അത് നല്ല ഉഷാറായിതന്നെ നടക്കണം. എന്തെങ്കിലും പ്രത്യേകതയുള്ള ഒരു പരിപാടി കൂടി ഇതിന്റെ ഭാഗമായി നടത്തിയാൽ കുറച്ചുകൂടി ഗാംഭീര്യം ഉണ്ടാവുമെന്നും കരുതുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:15, 31 ഒക്ടോബർ 2012 (UTC)Reply

എല്ലാ ജില്ലകളിലും നടത്തുക പ്രായോഗികമല്ല എന്നു തോന്നുന്നു. ദക്ഷീണം ഉത്തരം മധ്യം എന്നീ മേഖലകളിലാക്കിയാലോ? --Fuadaj (സംവാദം) 09:25, 31 ഒക്ടോബർ 2012 (UTC)Reply

രാജേഷ്, ഫുആദ് : ആഘോഷമെന്ന് ഞാനുദ്ദേശിച്ചത് നമ്മുടെ സാമ്പ്രദായികമായ രീതിയിലുള്ള ആഘോഷങ്ങളെ മാത്രമല്ല. മൂന്നോ അതിലധികമോ പേർ ഒരിടത്ത് കൂടിയിരുന്ന് വിക്കിപീഡിയയെക്കുറിച്ചോ അതിനെ എങ്ങനെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാം തുടങ്ങിയ ക്രിയാത്മക ചർച്ചകൾ നടത്തിയാലോ, വിക്കിപീഡിയയെക്കുറിച്ച് പരിചയമുള്ള ഒരു വ്യക്തി അതേക്കുറിച്ച് പരിചയമില്ലാത്ത ഒരു ചെറിയ കൂട്ടത്തിനു വിക്കിപീഡിയയെ പരിചയപ്പെടുത്തിക്കൊടുക്കലോ എല്ലാം ആഘോഷത്തിന്റെ ഭാഗമാക്കാം എന്നാണെന്റെ അഭിപ്രായം. അങ്ങനെയെങ്കിലും ചെയ്യാൻ കേരളത്തിലെ എല്ലാ ജില്ലകളിലും ആൾക്കാരുണ്ടാകുമെന്നാണെന്റെ വിശ്വാസം. --Anoop | അനൂപ് (സംവാദം) 09:45, 31 ഒക്ടോബർ 2012 (UTC)Reply
  - Hrishi (സംവാദം) 09:57, 31 ഒക്ടോബർ 2012 (UTC)Reply
  ഷാജി (സംവാദം) 16:29, 1 നവംബർ 2012 (UTC)Reply
വികേന്ദ്രീകൃതമായി പിരിപാടി സംഘടിപ്പിക്കുന്നത് നല്ലതാണ്. പക്ഷേ സംസ്ഥാന തലത്തിൽ നടത്തിയ വിക്കിസംഗമോത്സവത്തിനേക്കാൾ ശുഷ്കമാവില്ലേ എന്നൊരാശങ്കയുണ്ട്. സംഗമോത്സവത്തിൽ അത്രയും കുറവാളുകളാണ് പങ്കെടുത്തതെങ്കിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിപാടി നടത്തിയാൽ എത്ര പേരുണ്ടാവും? ഇനിയങ്ങനെ വേണമെങ്കിൽ തന്നെ മൂനു ജില്ലകളിലായി നടത്താം. --Sivahari (സംവാദം) 10:51, 8 നവംബർ 2012 (UTC)Reply

ഓൺലൈൻ ആഘോഷങ്ങൾ തിരുത്തുക

പത്താം വാർഷികത്തോടനുബന്ധിച്ച് ഓൺലൈൻ ഇവന്റുകൾ സംഘടിപ്പിക്കാവുന്നതാണ്. തിരുത്തൽ യജ്ഞങ്ങൾ‌‌, ചിത്ര സമാഹരണങ്ങൾ എന്നിങ്ങനെ.. തത്സമയ സംവാദം (IRC) ഉപയോഗിച്ച് ഓൺലൈൻ‌‌ മലയാളത്തിൽ സജീവരായ, എന്നാൽ ഇനിയും വിക്കിപ്പീഡീയയിലേക്ക് വിവരങ്ങൾ ചേർത്തു തുടങ്ങാത്തവർക്കായി ഓൺലൈൻ പഠനശിബിരങ്ങൾ നടത്താവുന്നതാണ്.

- Hrishi (സംവാദം) 09:22, 31 ഒക്ടോബർ 2012 (UTC)Reply

  --Anoop | അനൂപ് (സംവാദം) 09:45, 31 ഒക്ടോബർ 2012 (UTC)Reply
നല്ല പബ്ലിസിറ്റി കൊടുക്കണം. മലയാളികൾ വിക്കിമീഡിയയുമായി കൂടുതൽ പരിചിതരാവട്ടെ. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:02, 31 ഒക്ടോബർ 2012 (UTC)Reply
തിരുത്തൽ യജ്ഞം നല്ല ആശയമാണ്. മൂന്നെണ്ണം ഞാൻ തന്നെ മുൻകൈ എടുത്ത് നടത്തിയിട്ടുമുണ്ട്. ഓൺലൈൻ പഠനശിബിരം നടത്തുന്നതിനോടും യോജിക്കുന്നു. നത (സംവാദം) 10:36, 31 ഒക്ടോബർ 2012 (UTC)Reply

editotho ആശയത്തോട് യോജിക്കുന്നു. december ആദ്യ ഞായറാഴ്ച് തിരുത്തൽ സണ്ഡേ ആക്കിയാലോ ?--Fuadaj (സംവാദം) 18:29, 1 നവംബർ 2012 (UTC)Reply

  , പരമാവധി ആൾക്കാരെ അറിയിക്കുക, അതിന്റെ മുന്നോടിയായി ഓൺലൈൻ പഠനശിബിരം നടത്താം , (വിക്കിപ്പീഡിയയിൽ തിരുത്തിപരിചയമുള്ളവരെല്ലാം ഐ ആർ സി യിൽ വരുക, സോഷ്യൽ മീഡിയകളിലൂടെ അറിയിപ്പ് കൊടുത്ത് താല്പര്യമൂള്ള മറ്റുള്ളവരെയും അവിടെ എത്തിക്കുക, എന്നിട്ട് പരിചയമുള്ളവരുടെ നിർദ്ദേശാനുസരണം പുതിയ ആൾക്കാർ തിരുത്തട്ടെ, വിജയിക്കുകയാണെങ്കിൽ ഇത് ഇടക്കിടെ നടത്താവുന്നതാണ്) - Hrishi (സംവാദം) 19:29, 2 നവംബർ 2012 (UTC)Reply
  Feelgreen630 (സംവാദം) 01:44, 3 നവംബർ 2012 (UTC)Reply

എറണാകുളത്ത് കേന്ദ്രീകരിച്ചാലോ? തിരുത്തുക

മലയാളം വിക്കിപീഡിയയ്ക്ക് ശ്രദ്ധേയമായ ഒരു പത്താം പിറന്നാൾ നാം ഒരുക്കേണ്ടേ ? ഇനി ഏതാനും ദിവസങ്ങൾ മാത്രം. വികേന്ദ്രീകരിച്ച് ആഘോഷങ്ങൾ നടത്താം എന്ന ആലോചനയുണ്ടായിട്ടും ബാംഗ്ലൂർ ഒഴികെ ആരും പരിപാടി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടില്ല...

മാദ്ധ്യമ ശ്രദ്ധ കിട്ടുന്നതും സന്തോഷകരവും ഒപ്പം ഗൗരവതരവുമായ പങ്കുവെയ്കലുകൾ നടക്കുന്ന ഒരു കൂട്ടം നമുക്കുണ്ടാകേണ്ടേ ? എറണാകുളത്ത് കൂടാമെന്ന് ചില ചങ്ങാതിമാർ സൂചിപ്പിച്ചിരുന്നു... ആ നിർദ്ദേശം അങ്ങ് സ്വീകരിച്ചാലോ ? ചർച്ചകൾ ഉടൻ ആരംഭിക്കണേ.. --117.206.22.65 08:13, 25 നവംബർ 2012 (UTC)Reply

കേരളത്തിലെ ചില ഇടങ്ങളിൽ കൂടി പരിപാടികൾ നടത്താനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. വിശദവിവരങ്ങൾ ഒരാഴ്ചക്കുള്ളിൽ അറിയിക്കാം. എറണാകുളത്തു കൂടെ പരിപാടി നടക്കട്ടെ. --Anoop | അനൂപ് (സംവാദം) 08:58, 25 നവംബർ 2012 (UTC)Reply

എന്തായാലും നമുക്ക് ഉടനെ നീങ്ങണം. എറണാകുളത്തെ പരിപാടിയോട് യോജിപ്പെങ്കിൽ അതിന്റെ സ്ഥലം, ഉള്ളടക്കം, ഉത്ഘാടകൻ, പങ്കാളികൾ, സാമ്പത്തികം തുടങ്ങിയവ തീരമാനിക്കണം. വിനോദ് മേനോൻ മാഷ് ഇപ്പോൾ എവിടെയാണ് ? അദ്ദേഹത്തെ അന്നേക്ക് ലഭിക്കുമോ ? ഡിംസംബർ 21 പ്രവർത്തിദിവസമായ വെള്ളിയാഴ്ചയായതിനാൽ ആളുകളുടെ പങ്കാളിത്തത്തിൽ പ്രശ്നമുണ്ടാകാം. ജില്ലാതല പരിപാടികൾ ആ ആഴ്ചയിലെ ഞായറാഴ്‌ചയിലേക്ക് (ഡിസം. 23) നടത്തുവാനായി നിശ്ചിച്ചാലോ..? --Adv.tksujith (സംവാദം) 15:59, 25 നവംബർ 2012 (UTC)Reply

എറണാകുളത്തിനു സമീപജില്ലകളിലെ (കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, താല്പര്യമെങ്കിൽ പാലക്കാടുകാർക്കും) എല്ലാർക്കും കൂടി എറണാകുളത്ത് ഒരു പരിപാടി മതിയാകും. പക്ഷെ ഇതിനൊക്കെ ആദ്യം ചെയ്യേണ്ടത് ഇതിൽ പങ്കെടുക്കാൻ സാദ്ധ്യതയുള്ള വിക്കിപീഡിയരുമായി സംവദിക്കുകയാണ്. അത് നടക്കുന്നില്ല എന്നതാന് പ്രശ്നം. അതിനു ആരെങ്കിലും മുൻകൈ എടുക്കുക. ബാംഗ്ലൂരിൽ ഞങ്ങളുള്ളവരെല്ലാം കൂടി 21നോ 22നോ ഒത്ത് ചെരും. --ഷിജു അലക്സ് (സംവാദം) 16:34, 25 നവംബർ 2012 (UTC)Reply

ഷിജുമാഷിന്റെ നിർദ്ദേശം സ്വാഗതാർഹം. അപ്പോൾ തിരുവനന്തപുരം,പത്തനംതിട്ട, കൊല്ലം ജില്ലകളിലും വടക്കൻ മലബാറിലും മറ്റ് രണ്ടെണ്ണം സംഘടിപ്പിക്കേണ്ടിവരും. എവിടെയായാലും ഒരു മുഴുദിന പരിപാടി ഉണ്ടാവണം. കഴിയാവുന്നതും പൊതുവായ അജണ്ടയുണ്ടാവുന്നത് നന്ന്. മുതിർന്ന വിക്കി പ്രവർത്തകരുടെ സാന്നിദ്ധ്യം ഇവിടങ്ങളിൽ വികേന്ദ്രീകരിച്ച് ഉണ്ടാവണം. എങ്കിലേ പങ്കാളികൾക്ക് ഒരു താല്പര്യവും ആവേശവുമൊക്കെ ഉണ്ടാവൂ. വടക്കും തെക്കുമുള്ള കേന്ദ്രങ്ങളുടെ കാര്യം ഉടൻ പങ്കുവെയ്കുമല്ലോ. ആദ്യം കേന്ദ്രങ്ങളിൽ ഒരു തീരുമാനം ഉണ്ടാവണമെന്ന് തോന്നുന്നു. പരസ്പരമുള്ള ആശയ വിനിമയം ഇതിനിടയിൽ നടത്താനാവും --Adv.tksujith (സംവാദം) 17:40, 25 നവംബർ 2012 (UTC)Reply


കൊല്ലവും കണ്ണൂരുമാണു് സാദ്ധ്യതയുള്ള മറ്റ് 2 ജില്ലകൾ. എന്തായാലും എറണാകുളത്തെ പരിപാടി ഉഷാറാക്കാൻ നടപടികൾ എടുക്കുക. --ഷിജു അലക്സ് (സംവാദം) 04:26, 26 നവംബർ 2012 (UTC)Reply

കൊല്ലം കൊള്ളാം! തിരു,പത്തനം, ജില്ലക്കാർക്കും സൗകര്യമായ സ്ഥലം. വലിയ കൊട്ടിഘോഷമൊന്നുമില്ലാതെ നടത്തിയാലോ? പാതി അനൗപചാരികമായി.മാദ്ധ്യമശ്രദ്ധയ്ക്ക് വിക്കിയിലെ സുഹൃത്തുക്കൾ മനസ്സുവച്ചാൽ മതിയല്ലോ? ബിനു (സംവാദം) 09:07, 27 നവംബർ 2012 (UTC)Reply

Online Meet തിരുത്തുക

Can you arrange online programs for expats writers? --റംഷാദ് (സംവാദം) 04:59, 1 ഡിസംബർ 2012 (UTC)Reply

പ്രതികൂലം തിരുത്തുക

സുഹൃത്തുക്കളെ, ആദ്യമായിത്തന്നെ പത്താം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന പരിപാടികളിൽ ചിലതിനോട് തോന്നിയ പ്രതികൂലമായ അഭിപ്രായം പറയുന്നതിലുള്ള ഖേദം പ്രകടിപ്പിക്കുന്നു.

പത്താം വാർഷികാഘോഷസമ്മേളനങ്ങൾ എന്നതിൽ നൽകിയിരിക്കുന്നതിൽ പലതിന്റേയും ലിങ്ക് തന്നെ വർക്കുന്നില്ല.

  1. വിക്കിവിജ്ഞാനയാത്ര: എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? വിക്കിമീഡന്മാർക്ക് വിജ്ഞാനം നൽകുന്നതിനാണെങ്കിൽ വളരെ നല്ലത്. അല്ലങ്കിൽ സാധാരണക്കാർക്ക് വിക്കിമീഡിയ സംരംഭങ്ങളേക്കുറിച്ച് അറിവു നൽകുന്നതിനാണെങ്കിലും വളരെ സന്തോഷം.. ഇതുരണ്ടുമല്ലാതെ എന്താണ് പരിപാടി.?
  2. വിക്കിവനയാത്ര: ഈ പരിപാടിയുടെ വിശദാംശങ്ങൾ എവിടെ? ഏത് കാട്ടിൽ ?? ആര്? എന്നുള്ളതിന്റെ യാതൊരു വിവരണവും ഇല്ല..??
  3. വിക്കി ഫേസ്പ്ലസ്സ്: ആരൊക്കെ ചേർന്ന് തീരുമാനിച്ചു. പഞ്ചായത്തിലോ വിക്കിമീഡിയയുടെ മെയിലിങ് ലിസ്റ്റിലോ ഇതിനേക്കുറിച്ച് ചർച്ചകൾ വല്ലതും ഉണ്ടായിരുന്നോ ?
  4. വിക്കി രക്തം: ഇതെന്താണ് സംഭവം? വിക്കന്മാർ നാട്ടുകാരുടെ രക്തം മുഴുവനും ഊറ്റി എടുക്കലാണോ അതോ നാട്ടുകാർ വിക്കന്മാരുടെ രക്തം ഊറ്റലാണോ ?? ആദ്യത്തേതാണെങ്കിൽ വിക്കിമീഡിയന്മാർ ഡ്രാക്കുളയാണോ ? ഇനി അതല്ല വിക്കിമീഡിയന്മാർക്ക് രക്തദാനത്തേക്കുറിച്ച് അവബോധം ഉണ്ടാക്കാനായിട്ടാണെങ്കിൽ ഇത്രയും അറിവ് പകരാൻ ആരുടേയും നിർബന്ധം ആവശ്യമില്ലാത്തതിനാൽ രക്തദാനത്തേക്കുറിച്ച് ബോധവത്കരണം നടത്തേണ്ടുന്ന ആവശ്യകതയില്ല എന്നു തന്നെ കരുതുന്നു. ഇനി അതുമല്ല വിക്കിമീഡിയന്മാർ കുറച്ചുപേരെ കൂട്ടി രക്തദാന ക്യാമ്പ് നടത്തുകയാണെങ്കിൽ അതിനു വേണ്ട കാര്യങ്ങളും മറ്റു ചിലവുകളും ആര് വഹിക്കും?
ഇത്രയും കാര്യങ്ങളിൽ വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു. ഒരു നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട് സസ്നേഹം,--സുഗീഷ് (സംവാദം) 18:00, 1 ഡിസംബർ 2012 (UTC)Reply
ഒന്നാമതായി, വിക്കിപീഡിയയെക്കുറിച്ചുള്ള എന്തുതരം പ്രചരണവും ആഘോഷവും ആർക്കുവേണമെങ്കിലും അവരുടെ സ്വന്തം നിലയ്ക്കു് നടത്താം. അതിനു് ഏതെങ്കിലും തരത്തിലുള്ള അംഗീകാരം എവിടെനിന്നും ആവശ്യമില്ല. വിക്കിപീഡിയ എന്ന പേരോ അതിന്റെ ലോഗോകളോ വാണിജ്യപരമായോ മറ്റുദ്ദേശങ്ങൾക്കോ വേണ്ടി ദുരുപയോഗം ചെയ്യുന്നില്ല എന്നുറപ്പുവരുത്തുക എന്ന ഒരു നിബന്ധന മാത്രമാണു് പാലിക്കാനുള്ളതു്. അല്ലാതെത്തരം പരിപാടികൾ എല്ലാം തന്നെ ഇവിടെയോ മറ്റേതെങ്കിലും വിക്കി താളുകളിലോ മെയിൽ ലിസ്റ്റിലോ ചർച്ച ചെയ്തു് ആരുടെയെങ്കിലും അനുവാദമോ കൂട്ടായ സമ്മതമോ വാങ്ങണമെന്നു് ഒരു കീഴ്വഴക്കവുമില്ല.
അതു പറയുമ്പോൾ തന്നെ, അത്തരം സംഘാടനങ്ങൾ കഴിയുമെങ്കിൽ പരമാവധി ഒത്തൊരുമയോടെ, വിക്കികൂട്ടായ്മയുടെ സഹകരണത്തോടേയും ആശീർവ്വാദത്തോടേയും ഐക്യത്തോടേയും നടത്താനാവുന്നതു് ഏറ്റവും നന്നായിരിക്കും. ഏതെങ്കിലും ആളുകളോ ആൾക്കൂടങ്ങളോ അത്തരം പരിപാടിയ്ക്കു മുന്നിട്ടിറങ്ങുന്നുണ്ടെങ്കിൽ, അവരെ പ്രോത്സാഹിപ്പിക്കുകയും കഴിയുമെങ്കിൽ സഹായിക്കുകയും ചെയ്യുന്നതു് വിക്കിപീഡീയയുടെ വളർച്ചയ്ക്കു സഹായകമേ ആവൂ.
പത്താം വാർഷികം എങ്ങനെ ആഘോഷിക്കണമെന്നു് പലർക്കും പല ആശയങ്ങളാണുണ്ടായിരുന്നതു്. അതെങ്ങനെയൊക്കെ വേണമെന്നു് ആരാണു് ആത്യന്തികമായി തീരുമാനിക്കുക? വിക്കിപ്പിറന്നാൾ കഴിയുന്നിടത്തോളം കൂട്ടായും കേന്ദ്രീകൃതമായും നടത്തുകതന്നെയാണു വേണ്ടതു്. പക്ഷേ, അതിനർത്ഥം ആ പരിപാടികൾ മാത്രമേ ആകാവൂ എന്നു പറഞ്ഞുകൂടല്ലോ. വിക്കിപീഡിയയോടു് ആഭിമുഖ്യമുള്ള ആർക്കും അവരുടേതായ വൃത്തങ്ങളിൽ അവർക്കു തോന്നുന്ന വിധത്തിൽ പരിപാടികൾ ആസൂത്രണം ചെയ്യാനും നടപ്പിൽ വരുത്താനും സ്വാതന്ത്ര്യമുണ്ടെന്നതു് മറന്നുകൂടാ. ആത്യന്തികമായി സമൂഹത്തിന്റെ സർവ്വതലത്തിലേക്കും സർവ്വവിധേനയുമുള്ള വിക്കിപീഡിയയുടെ പ്രചരണമാണു് നമ്മുടെയെല്ലാം ലക്ഷ്യം. അതിനെ സഹായിക്കുന്നതെല്ലാം നല്ലതായിത്തന്നെ കരുതുകയാണു വേണ്ടതു്.
പല പരിപാടികളും ആശയങ്ങളായാണു തുടങ്ങുന്നതു്. അവയ്ക്കു് കൂടുതൽ വികാസം ലഭിക്കേണ്ടതു് അതിനു മുന്നിട്ടിറങ്ങുന്നവരുടെ ശ്രമഫലമായോ അല്ലെങ്കിൽ കൂട്ടായി രൂപപ്പെട്ടു വരുന്ന ചർച്ചകളിലൂടെയോ ആണു്. ചില ലിങ്കുകൾ ഇതിനകം സൃഷ്ടിച്ചിട്ടിരിക്കുന്നതു് അവയ്ക്കു പിന്നിൽ പ്രവർത്തിക്കാവുന്നവർക്കു് ഏകദേശ ആശയങ്ങൾ സ്വരൂപിച്ചതിനുശേഷം ആ പേജുകൾ പുഷ്ടിപ്പെടുത്താൻ അവസരം നൽകുക എന്ന ഉദ്ദേശത്തിലാണു്. അഥവാ പ്രാവർത്തികമാക്കാൻ എളുപ്പമല്ലെങ്കിൽ ആ ലിങ്കുകൾ മാച്ചുകളയാനോ യുക്തമായ സ്ഥലങ്ങളിലേക്കു മാറ്റാനോ കഴിയുന്നതേയുള്ളൂ.
മുകളിൽ സൂചിപ്പിച്ച മിക്ക പരിപാടികളും ഇപ്പോളും ആസൂത്രണഘട്ടത്തിലാണു്. കൂടുതൽ വിശദമായ വിവരങ്ങൾ എത്തുന്നതിനനുസരിച്ച് ഈ ലിങ്കുകൾ പുതുക്കാവുന്നതേയുള്ളൂ. ഇവയിലൊന്നുപോലും ഇവിടെ ആരോടെങ്കിലും ചോദിച്ച് പ്രാഥമികാനുവാദം വാങ്ങേണ്ടതല്ല. പക്ഷേ, ആരെങ്കിലുമൊക്കെ ഇത്തരം പ്രവർത്തങ്ങൾക്കു സ്വയം മുന്നിട്ടിറങ്ങുന്നുണ്ടെങ്കിൽ, വിക്കിപീഡിയയുടെ പൊതുവായ നന്മയോർത്തു് കഴിയുന്നവർക്കൊക്കെ (വ്യക്തിപരമായി സമ്മതമാണെങ്കിൽ) പങ്കുചേരുകയോ സഹായിക്കുകയോ ചെയ്യാവുന്നതേയുള്ളൂ. കൂട്ടായി ആസൂത്രണം ചെയ്യുന്ന പ്രധാന പരിപാടികളുമായി സമയം, തീയതി തുടങ്ങിയ ഘടകങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടാവരുതെന്ന ഒരൊറ്റ നിബന്ധനയേ ഇക്കാര്യത്തിൽ നോക്കേണ്ടതുള്ളൂ.
മാദ്ധ്യമങ്ങൾ, മറ്റു പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടാവുന്ന പല കാര്യങ്ങളിലും പ്രാഥമികമായ ഏകദേശരൂപം തീർച്ചപ്പെടുത്തിയതിനുശേഷമേ അതൊരു ചർച്ചയായി അവതരിപ്പിക്കാൻ കഴിയൂ. എന്തെങ്കിലും ഒരു ആശയം / വാക്കു കേൾക്കുമ്പോൾ തന്നെ അവയെക്കുറിച്ച് അഭ്യൂഹങ്ങൾ സ്വയം ഉണ്ടാക്കി ആ ഒരു ആശയത്തെത്തന്നെ ക്രൂരമായി പിച്ചിച്ചീന്തുന്നതു് സങ്കടകരമാണു്; വിക്കിപീഡിയയുടെ നന്മയെമാത്രം കരുതി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളമെങ്കിലും, അത്യന്തം മനോവിഷമമുണ്ടാക്കുന്ന ഒന്നാണു്. പുതുതായി ഈ പേജുകൾ വായിക്കാനെത്തുന്നവരെ ആശയക്കുഴപ്പത്തിലാക്കാനും പിന്തിരിപ്പിക്കാനും മാത്രമേ അതു സഹായിക്കൂ. :( വിശ്വപ്രഭ ViswaPrabha Talk 00:40, 2 ഡിസംബർ 2012 (UTC)Reply
ഒന്നാമതായി, വിക്കിപീഡിയയെക്കുറിച്ചുള്ള എന്തുതരം പ്രചരണവും ആഘോഷവും ആർക്കുവേണമെങ്കിലും അവരുടെ സ്വന്തം നിലയ്ക്കു് നടത്താം. അതിനു് ഏതെങ്കിലും തരത്തിലുള്ള അംഗീകാരം എവിടെനിന്നും ആവശ്യമില്ല.

പിന്നെന്തരിനണ്ണാ ഇങ്ങനെ നീട്ടിപ്പിടിച്ച് എഴുതിയത്... അതും വിക്കിയിലെ ഒരു താളിൽ. ? ഒന്നിനും കൃത്യമായ ഒരു ഉത്തരവും നൽകാതെ വാരിവലിച്ച് എഴുതാതെ പോയന്റിൽ കൊണ്ട് കാര്യങ്ങൾ നിർത്തൂ... നിങ്ങളുടെ പതിവ ശൈലി മാറ്റി കാര്യമാത്രപ്രസക്തമായ മറുപടി പ്രതീക്ഷിക്കുന്നു. സസ്നേഹം,--സുഗീഷ് (സംവാദം) 12:05, 2 ഡിസംബർ 2012 (UTC)Reply

"മലയാളം വിക്കിപീഡിയ പത്താം വാർഷികം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.