വിക്കിപീഡിയ സംവാദം:പുസ്തകദിന തിരുത്തൽ യജ്ഞം-2017

മിനിമം ക്വാളിറ്റി ലേഖനങ്ങൾ ഉണ്ടാകുന്നതിന് വേണ്ടി നിബന്ധനകൾ വച്ചാൽ നന്നായിരിക്കില്ലേ ? ആർട്ടിക്കിളിന്റെ ബൈറ്റ് കൗണ്ടോ വാക്കുകളുടെ എണ്ണമോ ഫോർമാറ്റിങ്ങുമായി ബന്ധപ്പെട്ടതോ ഒക്കെ. --മനോജ്‌ .കെ (സംവാദം) 15:30, 5 ഏപ്രിൽ 2017 (UTC)Reply

തുടങ്ങാവുന്ന ലേഖനങ്ങളുടെ കൂട്ടത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് കൂടി ചേർക്കാമോ?

Shagil Kannur (സംവാദം) 08:16, 7 ഏപ്രിൽ 2017 (UTC)Reply

ചേർക്കാവുന്നതേയുള്ളൂ എന്ന് തോന്നുന്നു. float--മനോജ്‌ .കെ (സംവാദം) 11:22, 7 ഏപ്രിൽ 2017 (UTC)Reply

കണ്ണിയിലെ പിഴവ്

തിരുത്തുക

ഈ താൾ Fuadaj എന്ന ഉപയോക്താവ് ഇംഗ്ലീഷ് വിക്കിയിലെ Three Questions എന്ന പേജുമായി കണ്ണിചേർത്തിട്ടുണ്ടായിരുന്നു. വിക്കിഡാറ്റയിൽ തിരുത്തൽ വരുത്തി ഈ കണ്ണിയിൽ നിന്ന് ഈ താളിനെ മാറ്റിയിട്ടുണ്ട്. ഇത്തരം പിഴവുകൾ വരാതിരിക്കാൻ ശ്രമിക്കണേ...........

അങ്ങനെ സംഭവിച്ചതറിയില്ലായിരുന്നു. ക്ഷമിക്കണം.--Fuadaj (സംവാദം) 14:08, 18 ഏപ്രിൽ 2017 (UTC)Reply

 Shyam prasad M nambiar (സംവാദം) 16:02, 18 ഏപ്രിൽ 2017 (UTC)Reply

വിക്കിപീഡിയ:പുസ്തകദിന തിരുത്തൽ യജ്ഞത്തിന് ഇംഗ്ലീഷ് വിക്കിയിൽ താൾ ഇല്ലേ? Shyam prasad M nambiar (സംവാദം) 10:31, 14 ഏപ്രിൽ 2017 (UTC)Reply

ഇതിനെന്തിനാണ് ഇംഗ്ലീ,ഷ് വിക്കിയില് താള് രൺജിത്ത് സിജി {Ranjithsiji} 14:15, 17 ഏപ്രിൽ 2017 (UTC)Reply

ശ്രദ്ധേയത

തിരുത്തുക

സൃഷ്ടിച്ചു പോകുന്ന പുസ്തകങ്ങളുടെയൊക്കെ ശ്രദ്ധേയത എന്താണെന്ന് നോക്കുന്നത് നന്നായിരിക്കും.--റോജി പാലാ (സംവാദം) 12:26, 17 ഏപ്രിൽ 2017 (UTC)Reply

ശരിയാണ് ഒരു ശ്രദ്ധേയത പരിശോധനയജ്ഞം വേണ്ടിവരും. പിന്നെ പല പുസ്തകങ്ങളും ഇംഗ്ലീഷിൽ നിന്നും തർജ്ജമചെയ്യുന്നതാണ്. ചിലരുടെ personal library collection ഉണ്ട്. അതിലാണ് കൂടുതൽ പ്രശ്നം വരിക. നമുക്ക് നോക്കാം. രൺജിത്ത് സിജി {Ranjithsiji} 14:14, 17 ഏപ്രിൽ 2017 (UTC)Reply
പുതിയതായി തുടങ്ങിയ പുസ്തകങ്ങളുടെ ലേഖനങ്ങൾ 75% മലയാളം വിക്കിയിൽ അവ വരുവാൻ തക്ക ശ്രദ്ധേയത ഉള്ളതായി കാണുന്നില്ല . വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ , ശ്രദ്ധേയത തെളിയിക്കാത്തവ നീക്കം ചെയ്യാൻ ഉള്ള നടപടികൾ ആരംഭിക്കണം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 19:26, 23 ഏപ്രിൽ 2017 (UTC)Reply

ഇതെങ്ങനെയുണ്ട്?

തിരുത്തുക
 

ഇതെങ്ങനെയുണ്ട്? ഈ തിരുത്തൽ യജ്ഞത്തോടനുബന്ധിച്ച് വെറുതെ രൂപകൽപന ചെയ്തതാ.... കുറെയധികം ലേഖനങ്ങൾ യജ്ഞത്തോടനുബന്ധിച്ച് ആരംഭിച്ചതിൽ അഭിനന്ദിക്കാൻ :Adarshjchandran എന്ന ഉപയോക്താവിന് നൽകിയിട്ടുണ്ട് Shyam prasad M nambiar (സംവാദം) 06:43, 18 ഏപ്രിൽ 2017 (UTC).Reply

കൊള്ളാം ഉഗ്രനായിട്ടുണ്ട്. രൺജിത്ത് സിജി {Ranjithsiji} 15:18, 18 ഏപ്രിൽ 2017 (UTC)Reply

എല്ലാവർക്കും ഉണ്ടാകുമല്ലോ? കൊടുത്തുതുടങ്ങാവുന്നതാണ്. Shagil Kannur (സംവാദം) 13:11, 2 മേയ് 2017 (UTC)Reply

ശ്രദ്ധേയത

തിരുത്തുക

മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ കുറച്ചു കാലമായി ലേഖനങ്ങൾ നിർമ്മിക്കുന്നതിനും ഉപയോക്താക്കളെ സജീവമാക്കുന്നതിനായി വിവിധ പദ്ധതികൾ നടത്തിവരികയാണ്. ആയതിന്റെ പേരിൽ നിർമ്മിക്കുന്ന വിവിധ ലേഖനങ്ങൾക്ക് കൃത്യമായും ശ്രദ്ധേയത പാലിക്കുന്നവ ആണെന്ന് തെളിയിക്കുന്നതിന് ആവശ്യമായ അവലംബങ്ങൾ ഒന്നും തന്നെ കണ്ടുവരുന്നുമില്ല. അതുകൊണ്ട് പല ലേഖനങ്ങളും നീക്കം ചെയ്യുന്നതിന് കാരണമാകുന്നുണ്ട്. ആയതിനാൽ ഈ പദ്ധതി താളിലും ഇനി ഭാവിയിൽ ഉണ്ടാകുന്ന എല്ലാ പദ്ധതികളിലും ശ്രദ്ധേയതാ നയം കൂടി പാലിക്കുന്ന തരത്തിൽ ലേഖനങ്ങൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ വിവരണങ്ങൾ കൂടി നൽകേണ്ടതുണ്ട് എന്ന് കരുതുന്നു. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. --സുഗീഷ് (സംവാദം) 18:23, 24 ഏപ്രിൽ 2017 (UTC)Reply

കൂടുതൽ ആളുകളും ലേഖനങ്ങളും വരട്ടെ എന്ന ഉദ്ദേശത്തിലാണ് ശ്രദ്ധേയതയും അവലംബങ്ങളും മറ്റും അത്ര കർശനമായി പിൻതുടരുന്നതിന് ഒരു അലസസമീപനം സ്വീകരിച്ചത്. തീർച്ചയായും ശ്രദ്ധേയത പാലിക്കാത്തവ ഒഴിവാക്കാവുന്നതാണ്. ഭാവിയിലെ ലേഖന യജ്ഞങ്ങളിൽ ഇവ ഉൾപ്പെടുത്തുന്നതാണ്. രൺജിത്ത് സിജി {Ranjithsiji} 03:29, 28 ഏപ്രിൽ 2017 (UTC)Reply


യജ്ഞത്തിൻറെ അവസാന ഘട്ടത്തിലെ ശ്രദ്ധേയതാ നയം.

തിരുത്തുക

അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം ഏതാണ്ട് അവസാനിക്കാറായല്ലോ. ഇതിൽ പങ്കെടുക്കാൻ സാധിച്ചില്ല എങ്കിലും ആദ്യം മുതലുള്ള ലേഖനങ്ങൾ ശ്രദ്ധിച്ചിരുന്നു. വളരെ നല്ല തുടക്കമായിരുന്നു. എന്നാൽ ഇതിൽ അവസാന ഘട്ടത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയതയുടെ പേരിലുള്ള വെട്ടി നിരത്തിലിനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ എഴുതുവാൻ ആഗ്രഹിക്കുന്നു. ഒരു യജ്ഞം നടന്നുകൊണ്ടിരിക്കെയും ഏകദേശം അവസാനിക്കാറായ സമയത്തും ഗാഢനിദ്രയിൽനിന്നുണർന്ന് ചാടിയെഴുന്നേറ്റ് നിലവിളിക്കുന്നതുപോലെയായി അന്തിമ ഘട്ടത്തില‍ ചിലർ ചേർന്നു നടപ്പാക്കാൻ ശ്രമിച്ചത്. ഈ നയരൂപീകരണക്കാർ ഈ യജ്ഞത്തിൽ ശ്രദ്ധേയതയുള്ള ഒരു ലേഖനം പോലും എഴുതി മറ്റുള്ളവർക്കു മാതൃകയാകുവാൻ പോലും ശ്രമിച്ചില്ല എന്നു കണ്ടെത്തുവാൻ സാധിക്കുന്നതാണ്. അതിനുപകരം ഈ യജ്ഞത്തിലെ നിബന്ധനകളിൽ ആദ്യം പറയാത്ത കാര്യങ്ങൾ അന്തിമ ഘട്ടത്തിൽ യാതൊരു അഭിപ്രായ സമന്വയവും നടത്താതെ നടപ്പാക്കുവാൻ ശ്രമിക്കുന്നത് ഈ യജ്ഞത്തിൻറെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതു പോലെയായി എന്നു കാണാം. എഴുത്തുകാരുടെ ആത്മാർത്ഥതയെയും അർപ്പണബോധത്തെയും വരെ ചോദ്യം ചെയ്യുന്ന ഒരു നടപടിയായി അതിനെ കണക്കാക്കാവുന്നതാണ്. അവസാന ആഴ്ചയിൽ ആത്മാർത്ഥമായി ഈ യജ്ഞത്തിൽ തുടർച്ചയായി പങ്കെടുക്കുകയും വിലയേറിയ ലേഖനങ്ങൾ എഴുതുകയും ചെയ്ത പലരും അവസാനഘട്ടത്തിൽ യഞ്ജത്തിൽ നിന്നു തീരെ മാറി നിന്നതായി കാണാൻ സാധിക്കുന്നു. ആദ്യം തീരുമാനിക്കപ്പെട്ടതുപോലെ (വാക്കു വ്യത്യാസത്തിന് ഇടവരുത്താതെ) അവസാന ഘട്ടം വരെ കൂടുതൽ ലേഖനങ്ങളും ആളുകളും ഇതിൽ പങ്കെടുക്കുക എന്ന നയം നടപ്പാക്കേണ്ടതും ഇനി വരുന്ന യജ്ഞങ്ങളിൽ റൂൾസിൽ ശ്രദ്ധേയതാ നയം കൂടി തീരുമാനിക്കപ്പെടേണ്ടതുമായിരുന്നു. ഒഴിവാക്കിയ ലേഖനങ്ങൾ സന്നദ്ധ പ്രവർത്തകർ എത്രയോ മണിക്കൂറുകൾ പലപ്പോഴും ഉറക്കമിളച്ച് ആത്മാർത്ഥമായിത്തന്നെ എഴുതിയതാണെന്നുള്ളതു കൂടി പരിഗണിക്കേണ്ടതായിരുന്നു. വിലപ്പെട്ട മണിക്കൂറുകൾ, ഇൻറനെറ്റ് ഉപയോഗം (99 ശതമാനം പേർക്കും സൌജന്യമായി ലഭിക്കുന്നതല്ല), പങ്കെടുത്തവരുടെ ആത്മാർത്ഥത എന്നിവയെല്ലാം പരിഗണിക്കപ്പെടേണതുണ്ടായിരുന്നു.

ഈ യജ്ഞത്തിൽ അവാസാന പാദത്തിൽ ശ്രദ്ധേയതയെന്ന ഇടങ്കോലിട്ടിതിൻറെ ഫലമായി ഉപയോക്താക്കളെ സജീവമാക്കുകയാണോ നിർജ്ജീവമാക്കുകയാണോ ചെയ്തതെന്ന് കൂലങ്കുഷമായി പരിശോധിക്കേണ്ടതുണ്ട്. പല ലേഖനങ്ങൾക്കും അവലംബങ്ങളും ശ്രദ്ധേയതും മറ്റും പിന്നീട് കൂട്ടായ പരിശ്രമത്തിലൂടെ കൊണ്ടുവരികാണ് ഉത്തമം. ലേഖനം എഴുതിയവരുടെ മാത്രം ഉത്തരവാദിത്വമല്ല അത് എന്നാണ് തോന്നുന്നത്. കാര്യനിർവ്വാഹകർകൂടി ഇത്തരം യജ്ഞങ്ങളിൽ സജീവമായി പങ്കെടുക്കുകയും അത്യാവശ്യഘട്ടങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യേണ്ടതാണ്. നാലും അഞ്ചും വർഷങ്ങളായി ശ്രദ്ധേയത കൈവരിക്കാത്തതും ഒറ്റവരിലേഖനങ്ങളായി തുടരുന്നതും അവലംബങ്ങളില്ലാത്തതുമായി നിരവധി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ തുടരുന്നുണ്ട്. പലതിലും വർഷങ്ങളായി യാതൊരു തിരുത്തുകകളും നടക്കാത്തവയാണ്. അവയൊക്കെ പരിശോധിക്കുകയും ശ്രദ്ധേയതയില്ലാത്തവ അത്തരത്തിലാക്കുവാനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും മറ്റു കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു പകരം ശ്രദ്ധേയത, ശ്രദ്ധേയത എന്ന വാൾ കാട്ടി ഭീഷണിപ്പെടുത്തുകയും തിരുത്തൽ യജ്ഞത്തെ പിന്നോട്ടടിപ്പിക്കുന്നതുമായ പ്രവണതകൾ അവസാനിപ്പിക്കേണ്ടതുമാണ്. ഉപയോക്കാക്കൾ സജീവമാകുന്നതിരുന്നു പകരം നിർജ്ജീവമാകുകയാണ് ഇത്തരം പ്രവർത്തികളുടെ ഫലമായിട്ടുണ്ടാകാറുള്ളത്.

ശ്രദ്ധേയത വേണ്ടതു തന്നെയാണെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല. എന്നാൽ തിരുത്തൽ യജ്ഞം കഴിഞ്ഞിട്ടുപോരായിരുന്നോ ശ്രദ്ധേയതയുടെ പേരിലുള്ള വെട്ടിനിരത്തൽ. ഇത്ര അർജൻറായി നടപ്പാക്കേണ്ടതിൻറെ ആവശ്യകതെയെന്താണ്. 1000 ലേഖനങ്ങളെങ്കലും പ്രതീക്ഷിച്ചതാണ്. കർശനമായി ശ്രദ്ധേയത നടപ്പിലാക്കിലയാൽ ഇപ്പോൾ വിക്കിയിൽ ആകെ നിലവിലുള്ള ലേഖനങ്ങളിൽ ഒരു വലിയ ശതമാനം ലേഖനങ്ങൾ നീക്കം ചെയ്യേണ്ടതായി വരുമെന്നു കാണാം. ഒരു യജ്ഞമോ, മത്സരമോ നടത്തുമ്പോൾ റൂൾസ് ആൻറ് റഗുലേഷൻ പ്രവർത്തകരെ ആദ്യമേ തന്നെ ഓർമ്മിപ്പിക്കേണ്ടതാണല്ലോ. സസ്നേഹം. --Martinkottayam (സംവാദം) 06:45, 30 ഏപ്രിൽ 2017 (UTC)Reply

വിക്കിപീഡിയയിലെ ലേഖങ്ങൾ അത് ഏത് യജ്ഞത്തിന്റെ പേരിലായാലും അല്ലാതെ ചേർക്കുമ്പോഴും വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം പാലിക്കണം. ഇവിടെ പുതുതായി ഒരു നയരൂപീകരണവും നടത്തിയിട്ടില്ല. ശ്രദ്ധേയമല്ലാത്ത ലേഖനങ്ങൾ ചേർക്കുന്നത് അത് എഴുതിയവരെ പ്പോലെ തന്നെ നീക്ക ചെയ്യുന്നവരുടെ സമയവും അദ്ധ്വാനവും ഒരു പോലെ പാഴാക്കുന്നതാണ്. ഒരു യജ്ഞഥ്റ്റിൽ പങ്കെടുക്കുന്നത്(വിക്കിയിൽ പ്രവർത്തിക്കുന്നത്) ലേഖനം എഴുതുന്നവർ മാത്രമാണ് എന്ന് കരുതരുത്, ലേഖനങ്ങൾ നിർമ്മിക്കുന്നതുപോലെ തന്നെ ക്ലേശകരമാണ് അതിന്റെ മെയിന്റിനൻസും. മുകളിൽ പറഞ്ഞ പല കാര്യങ്ങളും വിക്കിയുടെ അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണെന്ന് ക്രുതുന്നു.

"ഇനി വരുന്ന യജ്ഞങ്ങളിൽ റൂൾസിൽ ശ്രദ്ധേയതാ നയം കൂടി തീരുമാനിക്കപ്പെടേണ്ടതുമായിരുന്നു"- ശ്രദ്ധേയതാനയം യജ്ഞങ്ങൾക്ക് മാത്രമല്ല, വിക്കിയിൽ ചേർക്കുന്ന എത് ലേഖനത്തിനും അതിന്റേതായ ശ്രദ്ധേയത ആവശ്യമാണ്

"പല ലേഖനങ്ങൾക്കും അവലംബങ്ങളും ശ്രദ്ധേയതും മറ്റും പിന്നീട് കൂട്ടായ പരിശ്രമത്തിലൂടെ കൊണ്ടുവരികാണ് ഉത്തമം." - അവലംബങ്ങൾ പിന്നീട് ചേർക്കാം ശ്രദ്ധേയത എങ്ങനെ പിന്നീട് ചേർക്കും?

" നാലും അഞ്ചും വർഷങ്ങളായി ശ്രദ്ധേയത കൈവരിക്കാത്തതും ഒറ്റവരിലേഖനങ്ങളായി തുടരുന്നതും അവലംബങ്ങളില്ലാത്തതുമായി നിരവധി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ തുടരുന്നുണ്ട്. " - തീർച്ചയായും അത്തരം ലേഖങ്ങൾ ചൂണ്ടികാണിക്കുക, ശ്രദ്ധേയതയില്ലാത്തവ നീക്കം ചെയ്യണം.

"എന്നാൽ തിരുത്തൽ യജ്ഞം കഴിഞ്ഞിട്ടുപോരായിരുന്നോ ശ്രദ്ധേയതയുടെ പേരിലുള്ള വെട്ടിനിരത്തൽ. ഇത്ര അർജൻറായി നടപ്പാക്കേണ്ടതിൻറെ ആവശ്യകതെയെന്താണ് 1000 ലേഖനങ്ങളെങ്കലും പ്രതീക്ഷിച്ചതാണ്." - വെറുതേ ഒരു വീമ്പിന് വേണ്ടിപറയാം ആയിരം ലേഖങ്ങൾ വന്നു എന്ന്, അല്ലാതെ വിക്കിക്വാളിറ്റിയില്ലാതെ ലേഖനങ്ങൾ നിർമ്മിക്കുന്നത് കൊണ്ട് ആർക്കെന്തു ഫലം. യജ്ഞം കഴിയുന്നതിനു മുൻപ് തന്നെ വ്യക്തമായ കണക്ക് വരുന്നതല്ലേ നല്ലത്?

" ഒരു യജ്ഞമോ, മത്സരമോ നടത്തുമ്പോൾ റൂൾസ് ആൻറ് റഗുലേഷൻ പ്രവർത്തകരെ ആദ്യമേ തന്നെ ഓർമ്മിപ്പിക്കേണ്ടതാണല്ലോ. " - വിക്കി ലേഖനങ്ങളുടെ അടിസ്ഥാനം തന്നെ ശ്രദ്ധേയതയാണ്, ശ്രദ്ധേയതയില്ലാത്തവ നീക്കം ചെയ്യും അത് യജ്ഞത്തിനെ പേരിൽ ആരംഭിച്ചതാണങ്കിലും അല്ലെങ്കിലും.

ഈ വൃത്തിയാക്കൽ നേരത്തേ ചെയ്തിരുന്നു എന്ന്കിൽ 150-ൽ അധികം ലേഖങ്ങൾ നീക്കം ചെയ്യപ്പെടേണ്ടി വരികയില്ലായിരുന്നു. എഴുതിയവരുടെയും/വൃത്തിയാക്കിയവരുടേയും സമയം ലാഭിക്കാമായിരുന്നു. ആശംസകളോടേ.--KG (കിരൺ) 08:02, 30 ഏപ്രിൽ 2017 (UTC)Reply

ആദ്യം തന്നെ സുഹൃത്തേ താങ്കൾക്ക് ഇങ്ങനെ തോന്നിയത് വിക്കിയെ കുറിച്ച് ധാരണ ഇല്ലാത്ത കൊണ്ടാണ് , നമ്മൾ എഴുതിയ ലേഖനങ്ങൾ ശ്രദ്ധേയം അല്ലെക്കിൽ ഇന്ന് അല്ലെക്കിൽ നാളെ അത് നീക്കം ചെയ്യപ്പെടുക തന്നെ ചെയ്യും , നിശ്ചിതമായ നയങ്ങൾ പാലിച്ചുള്ള ലേഖനങ്ങളെ ഇവിടെ നിലനിൽക്കു . ഇന്ന് നീക്കം ചെയ്യപ്പെട്ട ലേഖനങ്ങൾ നാളെ പുതിയ നയരൂപീകരണത്തിലൂടെ തിരിച്ചു വന്നേക്കാം , പക്ഷെ നിലവിലുള്ള നയങ്ങൾ പാലിക്കുന്നവയെ ഇപ്പോൾ നിലനിർത്താം സാദ്ധ്യമുള്ളൂ . സമയത്തിന്റെയും അധ്വാനത്തിന്റെയും കാര്യം പറഞ്ഞെല്ലോ , ഇത് വൃത്തയാകുന്നവർക്കും ബാധകമാണ് അവരുടെ സമയത്തിനും വിലയുണ്ട് .

ലേഖനങ്ങൾക്കും അവലംബങ്ങളും ശ്രദ്ധേയതും മറ്റും കൊണ്ട് വരേണ്ടത് എഴുതിയവരുടെ മാത്രം ഉത്തരവാദിത്വമല്ല ശരിതന്നെ എന്നാൽ നിശ്ചിത നയങ്ങൾ പാലിക്കാതെയും യാതൊരുവിധ ശ്രദ്ധേയതയോ അവലംബങ്ങളോ ഇല്ലാതെയും കുറയെ വരികൾ എഴുതി വെച്ചിട്ടു വേണേൽ ആരെക്കിലും കണ്ടുപിടിക്കട്ടെ ശ്രദ്ധേയതയും അവലംബങ്ങളും എന്ന് പറയുന്നതിൽ ന്യായം ഇല്ല . താങ്കളുടെ സംഭാവനകൾക്ക് നന്ദി, ആശംസകളോടേ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:03, 30 ഏപ്രിൽ 2017 (UTC)Reply

"പുസ്തകദിന തിരുത്തൽ യജ്ഞം-2017" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.