വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)

(വിക്കിപീഡിയ:Notability (events) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
✔ ഈ താൾ വിക്കിപീഡിയയുടെ ശ്രദ്ധേയത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
ഈ താളിന്റെ രത്നച്ചുരുക്കം: ഒരു സംഭവത്തിന് ചടങ്ങിനെന്നത് പോലുള്ളതല്ലാത്തതും കാര്യമായതുമായ നീണ്ടുനിൽക്കുന്ന മാദ്ധ്യമശ്രദ്ധ ലഭിച്ചാൽ ആ വിഷയം ശ്രദ്ധേയമായതായി കണക്കാക്കാം. ഇതിന് സംഭവത്തെപ്പറ്റിയുള്ള പ്രസ്താവന കേരളത്തിലോ ദേശീയമോ അന്തർദേശീയമോ ആയ തലത്തിലോ ഒന്നിലധികം വിശ്വസനീയമായ സ്രോതസ്സുകളിൽ പ്രത്യക്ഷപ്പെടേണ്ടതുണ്ട്.
ഉൾപ്പെട്ട മാർഗ്ഗരേഖകൾ

ശ്രദ്ധേയത
പണ്ഡിതർ
ഗ്രന്ഥങ്ങൾ
നോവൽ
ചലച്ചിത്രങ്ങൾ
സംഗീതം
അക്കങ്ങൾ
സ്ഥാപനങ്ങളും
കാര്യാലയങ്ങളും

വ്യക്തികൾ
എഴുത്തുകാർ
ചലച്ചിത്ര അഭിനേതാക്കൾ
വെബ് ഉള്ളടക്കം
വിദ്യാലയങ്ങൾ
കേരളത്തിലെ വിദ്യാലയങ്ങൾ
ഗ്രന്ഥശാലകൾ
സംഭവങ്ങൾ

സജീവ നിർദ്ദേശങ്ങൾ

ഉള്ളടക്കത്തിന്റെ പ്രസക്തി

ഇതും കാണുക

പൊതുവേയുള്ള
മായ്ക്കലിന്റെ ഫലങ്ങൾ


ഒരു വിഷയം വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താവുന്നതാണോ എന്നതുസംബന്ധിച്ച് വിക്കിപീഡിയയ്ക്കകത്തുപയോഗിക്കുന്ന ഒരു സംജ്ഞയാണ് ശ്രദ്ധേയത. ഒരു ലേഖനത്തിൽ പ്രതിപാദിക്കുന്ന വിഷയം ശ്രദ്ധേയമോ, "ശ്രദ്ധ അർഹിക്കുന്നതോ" ആയിരിക്കണം. "പ്രാധാന്യമുള്ളതോ, താല്പര്യമുളവാക്കുന്നതോ, അസാധാരണമോ ആയതിനാൽ രേഖപ്പെടുത്തത്തക്ക ശ്രദ്ധ ആകർഷിക്കുന്നതുമായ വിഷയമാണ് ശ്രദ്ധേയം".[1] "പ്രശസ്തം" (famous), "ജനസമ്മതം" (popular) എന്നീ തള്ളിക്കളയാനാവാത്ത അർത്ഥതലങ്ങളും ശ്രദ്ധേയത (Notable) എന്ന വാക്കിനുണ്ടെങ്കിലും അവയ്ക്ക് ഇവിടെ ദ്വിതീയമായ പ്രാധാന്യമേ ഉള്ളൂ.

സംഭവങ്ങളുടെ ശ്രദ്ധേയത സംബന്ധിച്ച ഈ മാർഗ്ഗനിർദ്ദേശം അഭിപ്രായസമന്വയത്തിലൂടെ സ്വീകരിക്കപ്പെട്ടതാണ്.[2] ഭൂതകാലത്തെയോ വർത്തമാനകാലത്തെയോ ഇപ്പോൾ ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്ന സംഭവങ്ങളെയോ സംബന്ധിച്ച ലേഖനങ്ങൾ എങ്ങനെ എഴുതണം, അവ തമ്മിൽ എങ്ങനെ ലയിപ്പിക്കണം, ഏതൊക്കെ നീക്കം ചെയ്യണം, ഏതൊക്കെ കൂടുതൽ വികസിപ്പിക്കണം എന്നിവ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളാണിവ.

പശ്ചാത്തലം

തിരുത്തുക

ലേഖനങ്ങൾ ഒഴിവാക്കുന്നതുസംബന്ധിച്ച ചർച്ചകളിൽ മാദ്ധ്യമശ്രദ്ധ ലഭിച്ച പല വിഷയങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങളെ സംബന്ധിച്ച ചർച്ചകളിൽ (പ്രത്യേകിച്ചും കാലികപ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ളവ) പല വൈരുദ്ധ്യമുള്ള വാദമുഖങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. മുൻപേ നിലവിലുള്ളതും സംഭവങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങൾക്ക് ബാധകമായതുമായ പല നയങ്ങളെയും മാർഗ്ഗരേഖകളെയും സംബന്ധിച്ച് ഉപയോക്താക്കൾക്ക് വ്യക്തമായ ധാരണ നൽകാനാണ് ഈ താൾ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. WP:GNG എന്ന നയവും (അതായത് "വിഷയത്തിൽ നിന്ന് സ്വതന്ത്രമായ വിശ്വസനീയ സ്രോതസ്സുകളിൽ കാര്യമായ പരാമർശം ഒരു വിഷയത്തെപ്പറ്റി ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാം") WP:NOT#NEWS എന്ന നയവുമായി (അതായത് വിക്കിപീഡിയ വാർത്തകളുടെ ഒരു സംഭരണിയല്ല) അതിനുള്ള ബന്ധവും സംബന്ധിച്ച വിശദീകരണവും ഇതിൽ പെടുന്നു. ഈ നിയമങ്ങൾ സംഭവങ്ങൾ സംബന്ധിച്ച ലേഖനങ്ങളിൽ എങ്ങനെ ബാധകമാകും എന്നത് വിശദീകരിക്കാൻ ശ്രമിക്കുന്നതിലൂടെ ഈ മാർഗ്ഗനിർദ്ദേശം ഇത്തരത്തിലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് വിക്കിസമൂഹത്തിന്റെ അഭിപ്രായസമന്വയത്തെയാണ് പ്രതിഫലിക്കുന്നത്.

ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ

തിരുത്തുക

വിക്കിപീഡിയ ഒരു കടലാസ് വിജ്ഞാനകോശമല്ല. ഇതിനർത്ഥം നമുക്ക് ഉൾപ്പെടുത്താവുന്ന വിഷയങ്ങൾക്കോ ഉള്ളടക്കത്തിനോ പ്രായോഗികമായി പരിധികളില്ല എന്നതാണ്. എന്നിരുന്നാലും വിക്കിപീഡിയ വിക്കിപീഡിയ എല്ലാത്തരം വിവരങ്ങളുടെയും ഒരു സംഭരണിയല്ല. നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമനുസരിച്ചാണ് വിക്കിപീഡിയയിൽ ഉൾപ്പെടുത്താവുന്ന വിഷയങ്ങൾ സമൂഹം തിരഞ്ഞെടുക്കുന്നത്. വിക്കിപീഡിയ ഒരു വാർത്താ മാദ്ധ്യമമല്ല. ഉപയോക്താക്കൾക്ക് സമകാലിക വാർത്തകൾ സംബന്ധിച്ച വിവരങ്ങൾ ചേർക്കുവാൻ വിക്കിന്യൂസിൽ സാധിക്കും. പക്ഷേ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട എല്ലാ സംഭവങ്ങളും വിക്കിപീഡിയയിൽ സ്വതന്ത്ര ലേഖനമാക്കാൻ യോഗ്യതയുള്ളതല്ല. ശാശ്വതമായ ചരിത്രപ്രാധാന്യമുള്ള സംഭവമാണോ ഇതെന്നതും മാദ്ധ്യമശ്രദ്ധ ഏതളവുവരെ ഉണ്ടെന്നതും (സംസ്ഥാനതലത്തിലോ, ദേശീയതലത്തിലോ, ആഗോളതലത്തിലോ ഉള്ള റിപ്പോർട്ടുകൾ കൂടുതൽ സ്വീകാര്യമാണ്) ലേഖനമുണ്ടാക്കണോ എന്ന് തീരുമാനമെടുക്കുന്ന കാര്യത്തിൽ പ്രാധാന്യമുള്ള വിഷയങ്ങളാണ്.

സമീപകാല സംഭവങ്ങൾക്ക് അനർഹമായ പ്രാധാന്യം കൊടുക്കാനുള്ള പ്രവണത സംബന്ധിച്ച് വിക്കിപീഡിയ ഉപയോക്താക്കൾ ബോധവാന്മാരായിരിക്കണം. ഇപ്പോൾ വളരെ പ്രധാനമായി തോന്നുന്ന വിഷയങ്ങൾക്ക് കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ അത്രമാത്രം പ്രാധാന്യമുണ്ടാകണമെന്നില്ല. പല സംഭവങ്ങളും വാർത്തയിൽ പരാമർശിക്കപ്പെടുമെങ്കിലും അവയ്ക്ക് ചരിത്രപരമായി വളരെക്കാലം നീണ്ടുനിൽക്കുന്ന പ്രാധാന്യമുണ്ടാകുകയില്ല. വാർത്താമാദ്ധ്യമങ്ങൾക്ക് ഉള്ളടക്കത്തെ സംബന്ധിച്ച് മാനദണ്ഡങ്ങളുണ്ടാകും (വാർത്തയുടെ മൂല്യം). ഇത് വിക്കിപീഡിയയോ മറ്റ് വിജ്ഞാനകോശങ്ങ‌ളോ പൊതുവിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും. അക്രമമോ, കുറ്റകൃത്യമോ, അപകടമരണമോ മറ്റ് മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റുന്ന സംഭവങ്ങളോ വാർത്തയിലുൾപ്പെടുത്താൻ എഡി‌റ്റർമാർക്കും പത്രലേഖകർക്കും ന്യായമായും താല്പര്യമുണ്ടായിരിക്കും. ഇത് വിക്കിപീഡിയയിൽ ഉൾപ്പെടുത്തത്തക്ക ശ്രദ്ധേയത എപ്പോഴും നൽകണമെന്നില്ല.

  • പൊതു ശ്രദ്ധേയതാ മാനദണ്ഡങ്ങൾ പാലിക്കുന്നതും നീണ്ടുനിൽക്കുന്ന പ്രഭാവമുള്ളതുമായ സംഭവങ്ങൾ ശ്രദ്ധേയതയുണ്ടാകാൻ സാദ്ധ്യതയുള്ളതായി കണക്കാക്കാവുന്നതാണ്.
  • സംസ്ഥാനതലത്തിലോ, ദേശീയതലത്തിലോ, അന്തർദ്ദേശീയതലത്തിലോ ഫലങ്ങളുള്ള സംഭവങ്ങൾ വിവിധതരം സ്രോതസ്സുകളിൽ പരക്കെ പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പ്രത്യേകിച്ച് അവ പിന്നീട് പുനർവിശകലനം നടത്തപ്പെട്ടിട്ടുണ്ടെങ്കിലും (താഴെ വിശദീകരിച്ചിരിക്കുന്നത് കാണുക) അത്തരം സംഭവങ്ങൾ ശ്രദ്ധേയതയുള്ളതാകാൻ വളരെ സാദ്ധ്യതയുള്ളവയാണ്.
  • ഇതിൽ കുറവ് മാത്രം മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ളതും വിശാലമായ തലത്തിലുള്ളതല്ലാത്തതുമായ സംഭവങ്ങൾ ശ്രദ്ധേയമായിരിക്കുകയോ അല്ലാതിരിക്കുകയോ ചെയ്യാം. സംഭവങ്ങളെ വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നതിൽ താഴെക്കൊടുത്തിട്ടുള്ള വിവരണങ്ങൾ സഹായകമാണ്.
  • മാദ്ധ്യമശ്രദ്ധ ലഭിക്കുന്ന സാധാരണ സംഭവങ്ങൾക്ക് (മിക്ക കുറ്റകൃത്യങ്ങളും, അപകടങ്ങളും, മരണങ്ങളും, താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും "ഞെട്ടിപ്പിക്കുന്ന" വാർത്തകളും, ദീർഘകാലത്തേയ്ക്ക് മൂല്യമില്ലാത്ത വാർത്തകളും, വൈറൽ പ്രതിഭാസങ്ങളും ഉദാഹരണം) – ഇവ ദാരുണമോ പരക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നതോ ആയിക്കോട്ടെ – സാധാരണഗതിയിൽ ശ്രദ്ധേയതയുണ്ടാകില്ല. മറ്റെന്തെങ്കിലും കാരണം കൊണ്ട് ഈ സംഭവങ്ങൾക്ക് ശാശ്വതമായ പ്രാധാന്യം ലഭിക്കുകയാണെങ്കിൽ ഇത്തരം സംഭവങ്ങൾക്കും ശ്രദ്ധേയത ലഭിക്കും.

ഒരു സംഭവം വിലയിരുത്തുമ്പോൾ എഡിറ്റർമാർ സംഭവത്തെപ്പറ്റിയുള്ള വിവിധ വശങ്ങളും അതിനു ലഭിച്ച മാദ്ധ്യമ ശ്രദ്ധയും വിലയിരുത്തേണ്ട‌താണ്: സംഭവത്തിന്റെ സ്വാധീനം, നടന്ന കാലയളവ്, മാദ്ധ്യമത്തിലെ പ്രസ്താവനയുടെ ആഴം, എന്തുമാത്രം ഭൂപ്രദേശങ്ങളെ ഇത് ബാധിച്ചിട്ടുണ്ട് എന്ന വിഷയം, മാദ്ധ്യമശ്രദ്ധയുടെ വൈവിദ്ധ്യവും വിശ്വസനീയതയും, ചടങ്ങിനെന്നപോലെയുള്ള പ്രസ്താവനകൾ മാത്രമാണോ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് എന്ന വിഷയം എന്നിവയൊക്കെ വിലയിരുത്തപ്പെടേണ്ടതുണ്ട്. ഈ ഘടകങ്ങൾ താഴെ ചർച്ച ചെയ്യുന്നുണ്ട്.

നീണ്ടുനിൽക്കുന്ന ഫലങ്ങൾ

തിരുത്തുക
ദീർഘകാലപ്രാധാന്യമുള്ള ഒന്നിന് മുന്നോടിയായോ ത്വരകമായോ വർത്തിക്കുന്ന സംഭവത്തിന് ശ്രദ്ധേയതയുണ്ടാകാൻ സാദ്ധ്യതയേറെയാണ്.

സാധാരണഗതിയിൽ ഒരു സംഭവം മറ്റൊന്നിന് മുന്നോടിയോ ത്വരകമോ ആയി പ്രവർത്തിച്ചാൽ അതിന് ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കപ്പെടാറുണ്ട്. സമൂഹത്തിന്റെയും നീതിന്യായസംവിധാനത്തിന്റെയും കാഴ്ച്ചപ്പാടുകളെയോ പെരുമാറ്റരീതികളെയോ ഒരു സംഭവം ബാധിക്കുന്നുവെങ്കിൽ അതും ഈ ഗണത്തിൽ പെടുത്താവുന്നതാണ്. ഉദാഹരണത്തിന് ഡൽഹി മാനഭംഗക്കേസ് പൊതുജനപ്രതിഷേധങ്ങൾക്ക് കാരണമായി എന്നതും ബലാത്സംഗം സംബന്ധിച്ച നിയമത്തിന്റെ പരിഷ്കരണത്തിന് ഭാഗികമായെങ്കിലും കാരണമാകുകയുണ്ടായി എന്നതും വിഷയത്തിന് ശ്രദ്ധേയത നൽകുന്നു.

ചരിത്രപ്രാധാന്യമുള്ള സ്ഥിരമായ മാറ്റങ്ങൾക്ക് കാരണമാകുന്ന സംഭവങ്ങൾക്ക് ശ്രദ്ധേയത ലഭിക്കാൻ സാദ്ധ്യതയുണ്ട്. വ്യാപകമായ നാശമുണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങൾ കാരണം പുനർനിർമാണപ്രവർത്തനങ്ങൾ നടക്കാനോ, ജനങ്ങൾ കൂട്ടത്തോടെ മാറിത്താമസിക്കാനോ, ഒരുപക്ഷേ തിരഞ്ഞെടുപ്പുകളെ ബാധിക്കാനോ സാദ്ധ്യതയുണ്ട്. ഉദാഹരണത്തിന് കത്രീന കൊടുങ്കാറ്റോ 2004-ൽ ഇന്ത്യാ മഹാസമുദ്രത്തിലുണ്ടായ ഭൂകമ്പവും ഇത്തരത്തിൽ ശ്രദ്ധേയമാണ് എന്ന് പറയാം. നീണ്ടുനിൽക്കുന്ന ഫലങ്ങൾ ചൂണ്ടിക്കാട്ടുന്ന വാർത്തകൾ സംസ്ഥാനതലത്തിലാണ് പ്രസിദ്ധീകരിക്കുന്നതെങ്കിലും വിഷയത്തിന് ശ്രദ്ധേയത നൽകുന്നതായി കണക്കാക്കാവുന്നതാണ്. നാശനഷ്ടങ്ങളുണ്ടാക്കാത്തതോ വളരെ ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ മാത്രം ഉണ്ടാക്കുന്നതോ ആയ ഭൂകമ്പമോ പ്രകൃതിക്ഷോഭമോ ശ്രദ്ധേയമായിരിക്കണമെന്നില്ല.

ഒരു സംഭവത്തിന് ശാശ്വതമായ ഫലങ്ങളുണ്ടാക്കാൻ സാധിച്ചോ എന്ന് പരിശോധിക്കുന്നതിന് ആഴ്ച്ചകളോ മാസങ്ങളോ എടുത്തെന്നിരിക്കും. അടുത്തകാലത്തുണ്ടായതും ശാശ്വതമായ ഫലങ്ങൾ ഉണ്ടാക്കിയോ എന്ന് ഉറപ്പില്ലാത്തതുമായ സംഭവങ്ങൾക്ക് സ്വയമേവ ശ്രദ്ധേയത ഇല്ലാതാകുന്നുവെന്ന് ഇതിനർത്ഥമില്ല.

ഭൂമിശാസ്ത്രപരമായ വ്യാപ്തി

തിരുത്തുക
ശ്രദ്ധേയമായ സംഭവങ്ങൾക്ക് സാധാരണഗതിയിൽ വലിയ ഒരു പ്രദേശത്തോ വലിയ ഒരു സമൂഹ‌ത്തിലോ ആഘാതമുണ്ടാക്കാൻ ശേഷിയുണ്ടാകും.

ഒരു ചെറിയ പ്രദേശത്തുമാത്രം പ്രഭാ‌വമുണ്ടാക്കുന്നതും പ്രാദേശിക മാദ്ധ്യമങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നതുമായ ഒരു സംഭവത്തിന് ശ്രദ്ധേയതയുണ്ടാകണം എന്ന് നിർബന്ധമില്ല. ഒരു സംഭവം സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ശ്രദ്ധേയത ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പക്ഷേ ഒരു ലേഖനമെഴുതുന്നത് ഇ‌ത്തരം മാദ്ധ്യമ ശ്രദ്ധ മാത്രമടിസ്ഥാനമാക്കിയായിരിക്കരുത്. ഒരു വലിയ പ്രദേശത്തോ ഒരു വലിയ സമൂഹത്തിലോ ചൂണ്ടിക്കാണിക്കാവുന്ന ദീർഘകാലപ്രഭാവമുള്ള സംഭവത്തിന്[3] ഒരു സ്വതന്ത്രലേഖനമുണ്ടാക്കത്തക്ക ശ്രദ്ധേയതയുണ്ട് എന്ന് കരുതാവുന്നതാണ്.

മാദ്ധ്യമ ശ്രദ്ധ

തിരുത്തുക

വാർത്ത എന്തുമാത്രം ആഴത്തിൽ വിഷയം വിശകലനം ചെയ്യുന്നു എന്നത്

തിരുത്തുക
ഒരു സംഭവം ശ്രദ്ധേയമാകാൻ കാര്യമായതും ആഴത്തിലുള്ളതുമായ മാദ്ധ്യമ പരാമർശം ആവശ്യമാണ്.

കാര്യമായതും പേരിനു മാത്രമുള്ളതല്ലാത്തതുമായ മാദ്ധ്യമശ്രദ്ധ ആവശ്യമാണെന്നതാണ് ഒരു പൊതു മാർഗ്ഗനിർദ്ദേശം. ഒരു സംഭവത്തെ അതിന്റെ പശ്ചാത്തലത്തിൽ പ്രതിഷ്ടിക്കുന്ന തരം വിശകലനം ആഴത്തിലുള്ളതാണ് എന്നു കണക്കാക്കാം. പുസ്തകങ്ങളിലും മാദ്ധ്യമങ്ങളിലെ ഫീച്ചറുകളിലും ടി.വി. പരിപാടികളിലുമാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. പരസ്പര‌ബന്ധിതമായ പ്രമേയാവതരണമോ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങ‌ളോ ഇല്ലാത്ത മാദ്ധ്യമറിപ്പോർട്ടുകളെ "പതിവ് റിപ്പോർട്ടുകളായി" (ആഴത്തിലുള്ളതല്ലാത്തത്) കണക്കാക്കാവുന്നതാണ്. [4] ചില ഉപയോക്താക്കൾ സംഭവത്തെ വിവരിക്കുന്ന തരം റിപ്പോർട്ടുകളെ (വിശകലനം ഉൾപ്പെടാത്തത്) പ്രാഥമിക സ്രോതസ്സുകളായാണ് (ദ്വിതീയസ്രോതസ്സായല്ല) കണക്കാക്കുന്നത്.

നീണ്ടുനി‌ൽക്കുന്ന മാദ്ധ്യമശ്രദ്ധ

തിരുത്തുക
ശ്രദ്ധേയമായ വിഷയങ്ങൾക്ക് ഒരു ചെറിയ കാലയളവിനപ്പുറം മാദ്ധ്യമശ്രദ്ധ ലഭിക്കാറുണ്ട്.

ഒരു സംഭവത്തിന് താൽക്കാലിക പ്രാധ്യാന്യമാണോ അതോ നീണ്ടുനിൽക്കുന്ന പ്രാധാന്യമുണ്ടോ എന്നതിന്റെ ശക്തമായ ഒരു സൂചികയാണ് മാദ്ധ്യമശ്രദ്ധ ലഭിക്കുന്ന കാലയളവ്. ശ്രദ്ധേയത താൽക്കാലികമല്ല എന്ന തത്ത്വത്തിന്റെ അർത്ഥം നീണ്ടുനിൽക്കുന്ന മാദ്ധ്യമശ്രദ്ധ ലഭിച്ചില്ലെങ്കിൽ പോലും ഒരു സംഭവത്തിന് ശ്രദ്ധേയത ലഭിക്കാമെന്നാണ്. പക്ഷേ ഒരു ചെറിയ കാലയളവിലുണ്ടാകുന്ന വലിയ തോതിലുള്ള മാദ്ധ്യമശ്രദ്ധ സ്വയമേവ ഒരു സംഭവത്തിന് ശ്രദ്ധേയത നൽകുന്നില്ല. ഒരു സംഭവം നടന്നുകൊണ്ടിരിക്കുന്ന കാലത്തോ അതു കഴിഞ്ഞാലുടനേയോ പ്രസിദ്ധീകരിച്ച സ്രോതസ്സുകളിൽ മാത്രം പരാമർശിക്കപ്പെടുകയും പിന്നീട് കൂടുതൽ വിശകലനമോ ചർച്ചകളോ ഉണ്ടാക്കാത്തതോ ആയ സംഭവങ്ങൾ വിക്കിപീഡിയയിൽ ലേഖനമുണ്ടാക്കാൻ തക്ക ശ്രദ്ധേയതയുള്ളതാകാൻ സാദ്ധ്യത കുറവാണ്. പക്ഷേ സംഭവം കഴിഞ്ഞയുടനേ ഈ വിഷയം സംഭവിച്ച് തുടരുന്ന മാദ്ധ്യമശ്രദ്ധ ലഭിക്കുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക ലേഖകർക്ക് പ്രായേണ അസാദ്ധ്യമായിരിക്കും. വിക്കിപീഡിയർക്ക് ഭാവി പ്രവചിക്കാനുള്ള കഴിവൊന്നുമില്ല. പക്ഷേ അടുത്തകാലത്താണ് സംഭവം നടന്നത് എന്ന വസ്തുത യാന്ത്രികമായി ഒരു സംഭവത്തെ ശ്രദ്ധേയതയില്ലാത്തത് എന്ന് മുദ്ര കുത്താൻ കാരണമല്ല.

ഒരു സംഭവം കഴിഞ്ഞ് പല സ്രോതസ്സുകളിൽ ഇതിനെ സംബന്ധിച്ച കേസ് സ്റ്റഡി തുടരുന്നുണ്ടെങ്കിൽ അത് നീണ്ടുനിൽക്കുന്ന പ്രാധാന്യത്തിന്റെ സൂചന നൽകുന്നു.

സ്രോതസ്സുകളുടെ വൈജാത്യം

തിരുത്തുക
ഒരു സംഭവം ശ്രദ്ധേയമാകണമെങ്കിൽ സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ ഉള്ള മാദ്ധ്യമശ്രദ്ധ വേണമെന്ന് സാധാരണഗതിയിൽ പ്രതീക്ഷിക്കാവുന്നതാണ്. വ്യാപകമായ റിപ്പോർട്ടുകൾ സാധാരണഗതിയിൽ ഒരു സംഭവത്തിന് പ്രാധാന്യമുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. പക്ഷേ മറ്റൊരു സ്രോതസ്സിനെ പിന്തുടരുന്ന തരം സ്രോതസ്സുകളെയും ഒരേ മാദ്ധ്യമക്കമ്പനി നിയന്ത്രിക്കുന്ന പല സ്രോതസ്സുകളെയും സാധാരണഗതിയിൽ അവഗണിക്കാവുന്നതാണ്.

വിക്കിപീഡിയയുടെ പൊതു ശ്രദ്ധേയതാ മാർഗ്ഗനിർദ്ദേശം ശുപാർശചെയ്യുന്നത് ഒരു വിഷയത്തിന്റെ ശ്രദ്ധേയത തെളിയിക്കാൻ ഒന്നിലധികം സ്രോതസ്സുകൾ നൽകേണ്ടതുണ്ട് എന്നാണ്; ഒരു സ്രോതസ്സിൽ നിന്നു തന്നെ നൽകുന്ന ഒന്നിലധികം അവലംബങ്ങൾ വേണമെന്നല്ല.[5] ഒരു പത്രംമോ ന്യൂസ് ചാനലോ തന്നെ ഒരു വിഷയത്തെപ്പറ്റി തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന ഒന്നിലധികം വാർത്തകൾ ഒരു ലേഖനത്തിന് അടിസ്ഥാനമാകാൻ പാടില്ല.

ഒരു മീഡിയ ഹൗസിന്റെ നിയന്ത്രണത്തിലുള്ളതോ; ഒന്നിന്റെ പ്രഭാവത്തിൽ പെടുന്നതോ; സാധാരണഗതിയിൽ ഒരു പ്രഭവസ്ഥാനത്തുനിന്ന് വരുന്നതായി കണക്കാക്കുന്നതോ ആയ വാർത്തകൾ വിവിധ മാദ്ധ്യമങ്ങളിൽ വന്നു എന്നതിനാൽ ഒന്നിലധികം സ്രോതസ്സുകളായി കണക്കാക്കാനാവില്ല. ഒരു വാർത്തയോ പത്രക്കുറിപ്പോ പല മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു എന്നതും പല സ്രോതസ്സുകളായി കണക്കാക്കാവുന്നതല്ല. റിപ്പോർട്ടർമാർ തങ്ങളുടെ ലേഖനം മറ്റിടങ്ങളിലുള്ള വാർത്താ റിപ്പോർട്ടുകളെ ആശ്രയിച്ചെഴുതുമ്പോഴും (ഉദാഹരണത്തിന് "അസോസിയേറ്റഡ് പ്രെസ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ..."), ഇത് ശ്രദ്ധേയത കണക്കാക്കാനായി ഒറ്റ സ്രോതസ്സായേ പരിഗണിക്കാവൂ. (വിക്കിപീഡിയ:ബോംബിടൽ കാണുക). ഒന്നിനെ അവലംബമാക്കിയെഴുതിയ മറ്റൊരു റിപ്പോർട്ടും ഒരേ നിയന്ത്രണത്തിൻ കീഴിലുള്ള രണ്ടു സ്ഥാപനങ്ങളിലെ റിപ്പോർട്ടും പരസ്പരം പരിശോധിച്ചുറപ്പുവരുത്താനായി ഉപയോഗിക്കാനാവില്ല.

മറ്റു സാഹചര്യങ്ങൾ

തിരുത്തുക

സാധാരണ വാർത്തകൾ

തിരുത്തുക

വിക്കിപീഡിയയിലെ നയമനുസരിച്ച്, പ്രസ്താവനകൾ, കായിക വാർത്തകൾ, ടാബ്ലോയ്ഡ് പത്രപ്രവർത്തനം എന്നിവ സംബന്ധിച്ചുള്ള പതിവ് റിപ്പോർട്ടുകൾ ഒരു ലേഖനത്തിന്റെ അടിത്തറയാകാൻ പാടില്ല. മുൻകൂട്ടി ആസൂത്രണം ചെയ്ത പരിപാടികളുടെ റിപ്പോർട്ടുകൾ (പ്രത്യേകിച്ചും ഇതിൽ പങ്കെടുക്കുന്നവർ തന്നെയാണ് പരിപാടി പ്രോത്സാഹിപ്പിക്കുന്നതെങ്കിൽ) സാധാരണ കവറേജായേ പരിഗണിക്കാനാകൂ.[6] വിവാഹ അറിയിപ്പുകൾ, മരണവാർത്തകൾ, സ്പോർട്ട്സ് സ്കോറുകൾ, കുറ്റകൃത്യങ്ങൾ സംബന്ധിച്ച ലോഗുകൾ എന്നിവ സാധാരണ വാർത്തകളായി കണക്കാക്കാവുന്നതാണ്. കായിക മത്സരങ്ങൾ, ചലച്ചിത്ര പ്രിമിയറുകൾ, പത്രസമ്മേളനങ്ങൾ തുടങ്ങിയവ അഥവാ ഉൾപ്പെടുത്തുകയാണെങ്കിൽ മറ്റൊരു ലേഖനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ് നല്ലത്. ഒരച്ചിൽ വാർത്തതുപോലുള്ള സംഭവങ്ങൾ—സാധാരണയായതും, ദിനവും നടക്കുന്നതും എടുത്തുനിൽക്കാത്തതുമായവ—ഒരുപക്ഷേ ശ്രദ്ധേയമായിരിക്കണമെന്നില്ല. ഇത് കൗതുകമുണർത്തുന്ന വാർത്തകൾക്കും ബാധകമാണ് (ഉദാഹരണത്തിന് കരടി മരത്തിൽ കയറിയതോ നാട്ടുകാരന് പുരസ്കാരം ലഭിച്ചതോ).

ഉദ്വേഗജനകത്വം

തിരുത്തുക
ഇതും കാണുക: WP:NOTSCANDAL

ടാബ്ലോയ്ഡ് അല്ലെങ്കിൽ മഞ്ഞപ്പത്രപ്രവർത്തനം സാധാരണഗതിയിൽ വിജ്ഞാനകോശത്തിൽ ലേഖനമെഴുതുന്നതിന് അടിസ്ഥാനമായി ഉപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിലവാരം കുറഞ്ഞവയായാണ് കണക്കാക്കുന്നത്. ഉദ്വേഗജനകത്വവും ദൂഷണവും ഉദ്ദേശിച്ചുള്ള ഇത്തരം റിപ്പോർട്ടുകൾ ശരിയായരീതിയിൽ വസ്തുതകൾ പരിശോധിച്ചശേഷമായിരിക്കില്ല പ്രസിദ്ധീകരിക്കുന്നത് എന്നതാണ് പ്രശ്നം. നയമനുസരിച്ച് വിക്കിപീഡിയ ഉദ്വേഗജനകമോ ദൂഷണമുദ്ദേശിച്ചുള്ളതോ ആയ ലേഖനമെഴുതാനുള്ള ഇ‌ടമല്ല. ബഹുമാനിക്കപ്പെടുന്ന മാദ്ധ്യമങ്ങളിൽ പോലും 24 മണിക്കൂർ ന്യൂസ് സൈക്കിൾ, മറ്റു സമ്മർദ്ദങ്ങൾ എന്നിവ കാരണം വാർത്താവിനോദം, ചേണലിസം എന്നീ പ്രതിഭാസങ്ങളുണ്ടാകാം. ഇത് വസ്തുതകൾ ശരിയായി പരിശോധിക്കാതെയുള്ള റിപ്പോർട്ടുകളാകാം. മാദ്ധ്യമങ്ങളുടെ പക്ഷപാതപരമായ പെരുമാറ്റവും ചില എഡിറ്റർമാർ ശ്രദ്ധേയത കണക്കാക്കുമ്പോൾ കണക്കിലെടുക്കാറുണ്ട് (Missing white woman syndrome ഉദാഹരണം).

കുറ്റകൃത്യങ്ങൾ

തിരുത്തുക
ഇതും കാണുക: WP:CRIME

കുറ്റകൃത്യങ്ങൾ സംബന്ധിച്ച ലേഖനങ്ങളിൽ,[7],പ്രത്യേകിച്ച് ബ്രേക്കിംഗ് ന്യൂസ് എന്ന വിഭാഗത്തിൽ പെടുത്താവുന്ന സാഹചര്യങ്ങളിൽ നീക്കം ചെയ്യാനുള്ള ചർച്ച സാധാരണഗതിയിൽ ഉണ്ടാകാറുണ്ട്. മറ്റു സംഭവങ്ങളിലെന്നപോലെ ഒരു പ്രമാദമായ കുറ്റകൃത്യത്തിന് വലിയ ശ്രദ്ധേയത നൽകാൻ മാദ്ധ്യമശ്രദ്ധ കൊണ്ട് സാധിക്കും. മുകളിൽ കൊടുത്തിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും വിശ്വസനീയമായ സ്രോതസ്സാണോ എന്നതു സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഒരാളെ കാണാതെപോകുന്നത് കുറ്റകൃത്യം മൂലമായേക്കാം എന്ന് നിയമപാലകർ കണക്കാക്കിയേക്കാം. ഇതിൽ കുറ്റവാളിയെ കണ്ടെത്തുകയോ കുറ്റം ചാർത്തുകയോ ചെയ്തിട്ടുണ്ടാകണമെന്നില്ല. ഒരു വിഷയം ശ്രദ്ധേയതയുള്ളതാണെന്നും കുറ്റകൃത്യമാകാൻ സാദ്ധ്യതയുണ്ട് എന്നും കരുതപ്പെടുന്നുണ്ടെങ്കിൽ ലേഖനത്തിന് നിലനിൽക്കാൻ സാദ്ധ്യതയുണ്ട്. പിന്നീട് ഒരു കുറ്റവും നടന്നിട്ടില്ല എന്ന് തെളിയുകയാണെങ്കിലും ഈ സ്ഥിതിയിൽ മാറ്റമുണ്ടാകുന്നില്ല (ഉദാഹരണം റൺ എവേ ബ്രൈഡ് കേസ്), പിന്നീട് കുറ്റകൃത്യമല്ല എന്ന് തെളിയിക്കപ്പെടുന്നത് വിഷയത്തിന്റെ ശ്രദ്ധേയത എടുത്തുകളയുന്നില്ല.

ഒരു സംഭവത്തിന്റെ പേരിൽ മാത്രം അറിയപ്പെടുവർ

തിരുത്തുക

ഒരു സംഭവവുമായി ബന്ധപ്പെട്ടുമാത്രം അറിയപ്പെടുന്നവരെ സംബന്ധിച്ച് സാധാരണഗതിയിൽ ഒരു ജീവചരിത്രമുണ്ടാകാൻ പാടില്ല. സംഭവത്തിന് ശ്രദ്ധേയതയുണ്ടെങ്കിൽ അതെപ്പറ്റി ലേഖനമെഴുതാവുന്നതാണ്.

ബ്രേക്കിംഗ് ന്യൂസ്

തിരുത്തുക
ഇതും കാണുക: , Portal:Current events

ഒരു സംഭവം ഇപ്പോളും മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിൽ ഉപയോക്താക്കൾക്ക് {{currentevent}} എന്ന ഫലകം ലേഖനത്തിന്റെ തുടക്കത്തിൽ സ്ഥാപിക്കാവുന്നതാണ്. വായനക്കാർക്ക് ലേഖനം തുടർച്ചയായി മാറിക്കൊണ്ടിരിക്കുകയാണെന്ന സൂചനനൽകാൻ സന്ദേശം ഇതിലൂടെ ലഭിക്കും.

ലേഖനങ്ങൾ തുടങ്ങുവാൻ തിരക്കുകൂട്ടരുത്

തിരുത്തുക

ഒരു സംഭവത്തിന്റെ പ്രാധാന്യം കുറച്ചെങ്കിലും വ്യക്തമാകും വരെ അതെപ്പറ്റി ഒരു ലേഖനമെഴുതുന്നത് യുക്തിയല്ല. ആദ്യസമയത്തെ മാദ്ധ്യമശ്രദ്ധ ഒരു വിഷയത്തെപ്പറ്റിയുള്ള ശരിയായ കാഴ്ച്ചപ്പാട് വ്യക്തമാക്കണമെന്നില്ല. ഇത് വസ്തുതാപരമായ പിശകുകളിലേയ്ക്ക് നയിച്ചേക്കാം. സമീപകാല സംഭവങ്ങളെക്കുറിച്ച് ലേഖനം തയ്യാറാക്കുന്നത് ഒരുപക്ഷേ ചരിത്രപരമായ കാഴ്ച്ചപ്പാടില്ലാത്തതിനാലാവാം. വിക്കിപീഡിയ ഭാവി പ്രവചിക്കുന്ന ഒരു യന്ത്രമല്ല. ലേഖകർ ഒരു സമീപകാല സംഭവത്തെക്കുറിച്ച് നേരിട്ട് ഒരു ലേഖനമാരംഭിക്കുന്നതിനുപകരം സാദ്ധ്യമെങ്കിൽ നിലവിലുള്ള ഒരു ലേഖനത്തിൽ ഒരു വിഭാഗം തുടങ്ങുന്നതാണ് കൂടുതൽ നല്ലത്. വിഷയത്തെപ്പറ്റിയുള്ള വിവരങ്ങൾ സ്വതന്ത്ര ലേഖനത്തിന് സാദ്ധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നതെങ്കിൽ പിന്നീട് ഇത് വിഭജിച്ച് പുതിയ ഒരു ലേഖനമാക്കി മാറ്റാവുന്നതാണ്.

പല ലേഖനങ്ങളും ഒരു സംഭവത്തിന് ശ്രദ്ധേയത ലഭിച്ചേയ്ക്കും എന്ന പ്രതീക്ഷയിലാണ് സൃഷ്ടിക്കപ്പെടുന്നത്. നിലനിൽക്കുന്ന ഫലങ്ങളൊന്നും കാണപ്പെടു‌ന്നതിനു മുൻപു തന്നെ ഒരു സംഭവം ശ്രദ്ധേയമാകുമെന്ന പ്രതീക്ഷയിൽ ഇംഗ്ലീഷ് വിക്കിപീഡിയയിൽ സൃഷ്ടിക്കപ്പെട്ട ഒരു ലേഖനത്തിനുദാഹരണമാണ് 2009 ജൂണിൽ വാഷിംഗ്ടൺ മെട്രോ ട്രെയിനുകൾ തമ്മിലുണ്ടായ കൂട്ടിയിടി. ഈ ലേഖനം സംഭവം നടന്ന് 60 മിനിട്ടുകൾക്കുള്ളിലാണ് സൃഷ്ടിക്കപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ അപ്പോഴും നടക്കുന്നുണ്ടായിരുന്നു. സംഭവത്തെപ്പറ്റിയുള്ള അന്വേഷണം തന്നെ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. താൾ സൃഷ്ടിച്ച സമയത്ത് മരണസംഖ്യ എത്ര തന്നെ എന്ന് വ്യക്തമായിരുന്നില്ല.

ശ്രദ്ധേയതയുണ്ടാകും എന്ന പ്രതീക്ഷ ഒരുപക്ഷേ തെറ്റാൻ സാദ്ധ്യതയുണ്ട്. പ്രധാന സംഭവമായി മാദ്ധ്യമങ്ങൾ എടുത്തുകാണിക്കുന്ന പല സംഭവങ്ങളും കാലത്തിന്റെ ഒഴുക്കിനൊപ്പം പെട്ടെന്നുതന്നെ ഒരു അടിക്കുറിപ്പായി മാറാറുണ്ട്. പക്ഷേ 2004-ലെ ഇന്ത്യാമഹാസമുദ്രത്തിലെ ഭൂകമ്പമോ, ബേനസിർ ഭൂട്ടോയുടെ കൊലപാതകമോ മൈക്കൽ ജാക്സണിന്റെ മരണമോപോലെയുള്ള സംഭവങ്ങൾ നടക്കുന്ന ദിവസം തന്നെ അതുസംബന്ധിച്ച് ലേഖനമുണ്ടാക്കിയാലും അവയ്ക്ക് ശ്രദ്ധേയതയുണ്ടെന്ന് കണക്കാക്കപ്പെടുമെന്നത് വ്യക്തമാണ്.

ലേഖന‌ങ്ങൾ നീക്കം ചെയ്യാൻ തിരക്കുകൂട്ടരുത്

തിരുത്തുക

ബ്രേക്കിംഗ് ന്യൂസ് സംബന്ധിച്ചുള്ള ലേഖനങ്ങൾ—പ്രത്യേകിച്ച് സംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ ജീവചരിത്രങ്ങൾ—സാധാരണഗതിയിൽ നീക്കം ചെയ്യപ്പെടാനായി നിർദ്ദേശിക്കപ്പെടാറുണ്ട്. ആധികാരികതയുള്ള ഉള്ളടക്കത്തോടെ ഒരു ലേഖനത്തിന്റെ ശ്രദ്ധേയത ഉറപ്പുവരുത്തുന്നത് ക്ലിപ്തമായ സമയത്തിനുള്ളിൽ വേണമെന്ന് നിർ‌ബന്ധമില്ലാത്തതിനാൽ, നീക്കം ചെയ്യാൻ നാമനിർദ്ദേശം ചെയ്യുന്നത് വൈകിക്കുന്നതാണ് നല്ലത്. മതിയായ അവലംബങ്ങൾ ലഭ്യമല്ലാത്ത താളിൽ ആദ്യം {{ആധികാരികത}} എന്ന ടാഗാണ് ചേർക്കാവുന്നത്. താങ്കൾക്കു തന്നെയോ മറ്റുപയോക്താക്കൾക്കോ ആധികാരികത തെളിയിക്കത്തക്ക അവലംബങ്ങൾ മതിയായ കാലയളവിലുള്ളിൽ ലഭ്യമായില്ലെങ്കിൽ {{മായ്ക്കുക}} എന്ന ടാഗ് ചേർക്കാവുന്നതാണ്. ലേഖന‌ത്തിനു ലഭ്യമായ അവലംബങ്ങൾ ചേർക്കപ്പെട്ടുവെങ്കിലും അവ നിലവിലുള്ള ശ്രദ്ധേയതാമാനദണ്ഡങ്ങൾ അനുസരിച്ചുള്ള ശ്രദ്ധേയത ലേഖനത്തിനു നൽകുന്നില്ലയെങ്കിൽ വിഷയം ലേഖനത്തിന്റെ സംവാദം താളിൽ ഉന്നയിക്കുകയും {{ശ്രദ്ധേയത}} എന്ന ടാഗ് ചേർക്കുകയും ചെയ്യേണ്ടതാണ് കുറച്ചുനാൾ കൂടി ശ്രമിച്ചിട്ടും ശ്രദ്ധേയത തെളിയിക്കത്തക്ക അവലംബങ്ങൾ ലഭ്യമായില്ലെങ്കിൽ മാത്രം ലേഖനം നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചാൽ മതിയാകും.

സംഭവങ്ങളുടെ വികാസം തുടരുകയും കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ കൂടുതൽ വ്യക്തമായ ചിത്രം ലഭ്യമാകുന്നതുവരെ നീക്കം ചെയ്യാൻ നാമനിർദ്ദേശം നട‌ത്തേണ്ടതില്ല. ചിലപ്പോൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം ആവശ്യമായി വന്നില്ലെന്നുവരാം. ഒരു വാർത്ത മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അവസരത്തിൽ നീക്കം ചെയ്യാനുള്ള അഭിപ്രായസമന്വയം രൂപീകരിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്.

നീക്കം ചെയ്യുന്നതിനു പകരം നയങ്ങൾക്കനുസൃതമായ രീതിയിൽ ലേഖനം മാറ്റിയെടുക്കാനോ മറ്റൊരു താളിനോട് കൂട്ടിച്ചേർത്ത് നിലനിർത്താനോ സാദ്ധ്യത എന്തെങ്കിലുമുണ്ടെങ്കിൽ തീർച്ചയായും മായ്ക്കൽ നടപടി ഒഴിവാക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു സംഭവത്തെപ്പറ്റി മാത്രമാണ് ഒരാൾ അറിയപ്പെടുന്നതെങ്കിൽ അയാളെപ്പറ്റിയുള്ള ജീവചരിത്രം ആ സംഭവത്തെപ്പറ്റിയാക്കി മാറ്റാവുന്നതാണ്. ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട ഒരപടത്തെപ്പറ്റിയാണ് ലേഖനമെങ്കിൽ ആ സ്ഥാപനത്തെപ്പറ്റിയുള്ള താളിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്താവുന്നതാണ് (അഥവാ സ്ഥാപനത്തെപ്പറ്റി ലേഖനമില്ലെങ്കിൽ ഈ ലേഖനം ആ സ്ഥാപനത്തെപ്പറ്റിയാക്കി മാറ്റാവുന്നതാണ്).

ലേഖനം കൂടുതൽ വികസിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിക്കിപീഡിയ ഉപയോക്താക്കൾക്ക് അഭിപ്രായമുണ്ടെങ്കിൽ താൽക്കാലികമായി അത് ഉപയോക്തൃനാമമേലഖലയിലേയ്ക്ക് പേരുമാറ്റത്തിലൂടെ നീക്കാവുന്നതാണ്. മറ്റൊരു സാദ്ധ്യത ലേഖനം ഇൻക്യുബേറ്ററിലേയ്ക്ക് നീക്കുക എന്നതാണ്. മായ്ക്കുക എന്നത് അവസാന പടിയായി മാത്രമേ പരിഗണിക്കാവൂ.

വിക്കിന്യൂസ്

തിരുത്തുക

ബ്രേക്കിംഗ് ന്യൂസുകൾ സംബന്ധിച്ചുള്ള വാർത്തകൾ ഉപയോക്താക്കൾ വിക്കിപീഡിയയിൽ ഉൾപ്പെടുത്തുന്നതിനുപകരം വിക്കിന്യൂസിൽ ഉൾപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നു.

ഒരു ലേഖനം വിക്കിന്യൂസിലേയ്ക്ക് നീക്കുന്നത് പ്രായോഗികമല്ല. CC-BY ലൈസൻസ് CC-BY-SA എന്ന ലൈസൻസിനു പകരം ഉപയോഗിക്കാവുന്നതല്ല എന്നതാണ് ഇതിനു കാരണം. But the content could be reworked from the original sources for Wikinews with a soft redirect from Wikipedia. However, conversely, Wikinews content can be freely incorporated into Wikipedia.

നീക്കം ചെയ്യുന്നതിനു പകരം ചെയ്യാവുന്നത്

തിരുത്തുക

മുഖ്യമായും ഒരു വ്യക്തിയുമായോ കമ്പനിയുമായോ സംഘടനയുമായോ ബന്ധപ്പെട്ടിരിക്കുന്ന ഒരു സംഭവത്തിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഇത് വലിയ ഒരു ലേഖനത്തിന്റെ ഭാഗമായി ഉൾപ്പെടുത്താവുന്നതാണെങ്കിൽ അങ്ങനെ ചെയ്യുന്നതാവും നല്ലത്. ഇത് ഉള്ളടക്കം ലയിപ്പിക്കുന്നതിലൂടെ ചെയ്യാനാവും. ലയിപ്പിച്ചുകഴിഞ്ഞാൽ താളിൽ ഈ സംഭവത്തിന് പുതിയ ലേഖനത്തിൽ അനുചിതമായ പ്രാധാന്യം ലഭിക്കുന്നില്ല എന്നതും ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം സംഭവിച്ച നയം ലംഘിക്കുന്നില്ല എന്നതും ഉറപ്പുവരുത്തേണ്ടതുണ്ട്.

ലയിപ്പിക്കാൻ പറ്റിയ ലേഖനങ്ങൾ ലഭ്യമല്ലെങ്കിൽ ചെയ്യാവുന്നത് ഈ ലേഖനത്തിൽ കൂടുതൽ വിഷയങ്ങളെപ്പറ്റി പ്രതിപാദിച്ച് ഒരു സംഭവത്തിനുപരിയായ വിഷയത്തെപ്പറ്റിയുള്ള താളാക്കി മാറ്റുക എന്നതാണ്.

ഇവയും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. എൻകാർട്ട നിഖണ്ടുവിലെ നിർവ്വചനം ശേഖരിച്ചത്: 13 മാർച്ച് 2008
  2. "വിക്കിപീഡിയ:സംഭവങ്ങളുടെ ശ്രദ്ധേയത - കരട്". ചർച്ച. വിക്കിപീഡിയ:പഞ്ചായത്ത്. Retrieved 11 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
  3. ഇത്തരം പ്രഭാവം തെളിയിക്കത്തക്ക സ്രോതസ്സ് സംസ്ഥാനതലത്തിൽ മാത്രം പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമത്തിലായാലും അത് ശ്രദ്ധേയത നൽകുന്ന സ്രോതസ്സായി കണക്കാക്കാവുന്നതാണ്.
  4. Cho, Jaeho (2003). "Media, Terrorism, and Emotionality: Emotional Differences in Media Content and Public Reactions to the September 11th Terrorist Attacks". Journal of Broadcasting & Electronic Media. 47. {{cite journal}}: Cite has empty unknown parameters: |laydate=, |separator=, |trans_title=, |laysource=, and |laysummary= (help); More than one of |author= and |last= specified (help); Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  5. WP:GNG-ൽ നിന്ന്: "പരിശോധനായോഗ്യമായ ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകൾ ഉപോൽബലകമായി ലഭ്യമല്ലാത്ത ഉള്ളടക്കം മറ്റൊരു താളിനോട് കൂട്ടിച്ചേർക്കുന്നതാവും ഉചിതം." "ഒന്നിലധികം പത്രങ്ങളും ജേണലുകളും ഒരേ വാർത്ത പ്രസിദ്ധീകരിച്ചു എന്നു വരാം. ഇത് ചിലപ്പോൾ തലക്കെട്ടിലോ ഉള്ളടക്കത്തിലോ ചെറിയ മാറ്റങ്ങളോടെ മാത്രമായിരിക്കും. ഇത്തരത്തിൽ പല പത്രങ്ങൾ ഒരു വാർത്ത പ്രസിദ്ധീകരിച്ചു എന്നത് ഒന്നിലധികം സ്രോതസ്സുകളായി കണക്കാക്കാനാവില്ല. ഒന്നിലധികം ജേണലുകളിൽ ഒരു സംഭവത്തെപ്പറ്റിയോ വിഷയത്തെപ്പറ്റിയോ വാർത്ത വരുന്നത് എപ്പോഴും ഒന്നിലധികം സ്രോതസ്സുകളായി കണക്കാക്കാനാവില്ല (പ്രത്യേകിച്ചും ലേഖകർ ഒരേ സ്രോതസ്സിനെ അവലംബമാക്കി ലേഖനമെഴുതുകയും ഒരേ കാര്യം ആവർത്തിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ). ഇതുപോലെ തന്നെ ഒരു ലേഖകൻ ഒരു മാദ്ധ്യമത്തിൽ തന്നെ ഒന്നിലധികം തവണ ഒരു വിഷയത്തെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നത് ഒറ്റ സ്രോതസ്സായേ പരിഗണിക്കാൻ സാധിക്കൂ." ഒരു സ്രോതസ്സിലെ വിവരങ്ങൾ പുനഃപ്രസിദ്ധീകരിക്കുകയോ ഒരു ന്യൂസ് സർവീസിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ഒന്നിലധികം സ്രോതസ്സുകളായി കണക്കാക്കാനാവില്ല.
  6. Molotch, Harvey (1974). "News as Purposive Behavior: On the Strategic Use of Routine Events, Accidents, and Scandals". American Sociological Review. 39: 101–112. {{cite journal}}: Cite has empty unknown parameters: |laydate=, |separator=, |trans_title=, |laysource=, and |laysummary= (help); More than one of |author= and |last= specified (help); Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  7. ഒരു കുറ്റകൃത്യം നടന്നു എന്ന് തെളിയിക്കപ്പെട്ട സന്ദർഭത്തിൽ മാത്രമല്ല, അന്വേഷണ സംഘമോ കോടതിയോ ഒരു കാര്യം കുറ്റകൃത്യമായിരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് കണക്കിലെടുത്ത സന്ദർഭത്തിലും "കുറ്റകൃത്യം" ആയി കണക്കാക്കാവുന്നതാണ്.