2009 ജൂണിൽ വാഷിംഗ്ടണിൽ നടന്ന മെട്രോ ട്രെയിൻ കൂട്ടിമുട്ടൽ

(June 22, 2009 Washington Metro train collision എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ടു മെട്രോ ട്രെയിനുകൾ തമ്മിൽ 2009 ജൂണിൽ വാഷിങ്ടൺ, ഡി.സിയിൽ വച്ച് കൂട്ടിമുട്ടുകയുണ്ടായി. രണ്ടു ട്രെയിനുകളൂം തെക്കോട്ട് യാത്ര ചെയ്യുകയായിരുന്നു. മുന്നിലുണ്ടായിരുന്ന നിറുത്തിയിട്ടിരുന്ന ട്രെയിനിൽ മറ്റൊരു ട്രെയിൻ വന്നിടിക്കുകയായിരുന്നു.[1] ട്രെയിൻ നിയന്ത്രിച്ചിരുന്നയാളും എട്ട് യാത്രക്കാരും മരിച്ചു. വാഷിംഗ്ടൺ മെട്രോയിൽ ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കാനിടയാക്കിയ അപകടമായിരുന്നു ഇത്. രക്ഷപെട്ട പലരും മണിക്കൂറുകളോ‌ളം ട്രെയിനുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏകദേശം 80 പേർക്ക് പരിക്കുപറ്റുകയുണ്ടായി. [2]

2009 ജൂണിൽ വാഷിംഗ്ടണിൽ നടന്ന മെട്രോ ട്രെയിൻ കൂട്ടിമുട്ടൽ
June 22, 2009 WMATA Collision - NTSB accident photo 422860.jpg
ആക്സിഡന്റ് നടന്ന സ്ഥലത്തിന്റെ എൻ.ടി.എസ്.ബി. ഫോട്ടോ
വിവരണം
ദിവസം 2009 ജൂൺ 22
സമയം 5:02 pm EDT (21:02 UTC)
സ്ഥലം ടകോമയ്ക്കും ഫോർട്ട് ടോട്ടണും ഇടയിൽ
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
റയിൽ പാത റെഡ് ലൈൻ
പ്രവർത്തകൻ വാഷിംഗ്ടൺ മെട്രോപോളിട്ടൺ ഏരിയ ട്രാൻസിറ്റ് അഥോറിറ്റി
അപകട രീതി ട്രെയിൻ കൂട്ടിമുട്ടൽ/ടെലിസ്കോപ്പിംഗ്
കാരണം ട്രാക്ക് സർക്യൂട്ടുമായി-ബന്ധപ്പെട്ട തകരാറ്
സ്ഥിതിവിവരക്കണക്കുകൾ
തീവണ്ടി(കൾ) 2 (ആറ് ബോഗികളുള്ള രണ്ട് ട്രെയിനുകൾ)
മരിച്ചവർ 9 (ട്രെയിൻ നിയന്ത്രിച്ചിരുന്നയാൾ ഉൾപ്പെടെ)
പരിക്കേറ്റവർ ഉദ്ദേശം 80

ജൂൺ പതിനേഴിന് പാളത്തിലെ ഒരു സർക്യൂട്ട് മാറ്റിവയ്ക്കപ്പെടുകയുണ്ടായി. ഇത് സിഗ്നൽ സംവിധാന‌ത്തിലുണ്ടാക്കിയ തകരാറാണ് ഇതിനു കാരണം. [3]

അവലംബംതിരുത്തുക

  1. Sullivan, Andy (June 22, 2009). "Four Killed, 70 Injured in Washington Subway Crash". Reuters.
  2. Lena H. Sun; Lyndsey Layton; Debbi Wilgoren (June 23, 2009). "Nine Killed in Red Line Crash". The Washington Post. ശേഖരിച്ചത് June 23, 2009.
  3. Keane, Angela (June 25, 2009). "Track Circuit in Metro Crash Didn't Work, NTSB Says". Bloomberg.

കൂടുതൽ വായനയ്ക്ക്തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക