വിക്കിപീഡിയ:ശ്രദ്ധേയത/ചലച്ചിത്ര അഭിനേതാക്കൾ

ഉൾപ്പെട്ട മാർഗ്ഗരേഖകൾ

ശ്രദ്ധേയത
പണ്ഡിതർ
ഗ്രന്ഥങ്ങൾ
നോവൽ
ചലച്ചിത്രങ്ങൾ
സംഗീതം
അക്കങ്ങൾ
സ്ഥാപനങ്ങളും
കാര്യാലയങ്ങളും

വ്യക്തികൾ
എഴുത്തുകാർ
ചലച്ചിത്ര അഭിനേതാക്കൾ
വെബ് ഉള്ളടക്കം
വിദ്യാലയങ്ങൾ
കേരളത്തിലെ വിദ്യാലയങ്ങൾ
ഗ്രന്ഥശാലകൾ
സംഭവങ്ങൾ

സജീവ നിർദ്ദേശങ്ങൾ

ഉള്ളടക്കത്തിന്റെ പ്രസക്തി

ഇതും കാണുക

പൊതുവേയുള്ള
മായ്ക്കലിന്റെ ഫലങ്ങൾ

✔ ഈ താൾ വിക്കിപീഡിയയുടെ ശ്രദ്ധേയത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
ഉൾപ്പെട്ട മാർഗ്ഗരേഖകൾ

ശ്രദ്ധേയത
പണ്ഡിതർ
ഗ്രന്ഥങ്ങൾ
നോവൽ
ചലച്ചിത്രങ്ങൾ
സംഗീതം
അക്കങ്ങൾ
സ്ഥാപനങ്ങളും
കാര്യാലയങ്ങളും

വ്യക്തികൾ
എഴുത്തുകാർ
ചലച്ചിത്ര അഭിനേതാക്കൾ
വെബ് ഉള്ളടക്കം
വിദ്യാലയങ്ങൾ
കേരളത്തിലെ വിദ്യാലയങ്ങൾ
ഗ്രന്ഥശാലകൾ
സംഭവങ്ങൾ

സജീവ നിർദ്ദേശങ്ങൾ

ഉള്ളടക്കത്തിന്റെ പ്രസക്തി

ഇതും കാണുക

പൊതുവേയുള്ള
മായ്ക്കലിന്റെ ഫലങ്ങൾ


അഭിനേതാക്കളുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ അഭിനേതാവ് വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം.

അഭിനേതാക്കൾ, ശബ്ദാഭിനയമേഖലയിലുള്ളവർ (voice actors), ഹാസ്യകലാകാരന്മാർ (comedians), അഭിപ്രായരൂപീകരണത്തിനു കാരണമാകുന്നവർ (opinion makers), മോഡലുകൾ, ടെലിവിഷൻ താരങ്ങൾ (television personalities) എന്നിവരുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ വ്യക്തി വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയനാണെന്ന് കണക്കാക്കാം. ശ്രദ്ധിക്കുക: തീർച്ചയായും ഈ വിവരങ്ങൾക്ക് അവലംബം നൽകേണ്ടതാണ്.

  1. ഒന്നിലധികം ശ്രദ്ധേയമായ ചലച്ചിത്രങ്ങളിലോ ടെലിവിഷൻ പരിപാടികളിലോ, സ്റ്റേജ് പരിപാടികളിലോ (stage performances), മറ്റു പ്രൊഡക്ഷനുകളിലോ പ്രാധാന്യമുള്ള വേഷം ചെയ്തവർ.
  2. ധാരാളം രസികരുണ്ടാവുകയോ (fan) വിപുലമായ ആരാധകവൃന്ദമുണ്ടാവുകയോ (cult following) ചെയ്യുക.
  3. വിനോദമേഖലയിൽ അനന്യമായതോ നൂതനമായതോ ആയ സംഭാവനകൾ ചെയ്തവർ. ധാരാളം (എണ്ണത്തിൽ) സംഭാവനകൾ ചെയ്തവരെയും ഈ ഗണത്തിൽ പെടുത്താവുന്നതാണ്.
  4. പൊതുശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്ന പുരസ്കാരങ്ങൾ ലഭിച്ചാൽ.

നീലചിത്രങ്ങളിലെ അഭിനേതാക്കൾ തിരുത്തുക

  1. എവിഎൻ(AVN) പുരസ്കാര ജേതാക്കൾ
  2. അറിയപ്പെടുന്ന പുരസ്കാരങ്ങൾക്ക് വിവിധ വർഷങ്ങളിൽ നാമനിർദ്ദേശം ലഭിച്ചിട്ടുള്ളവർ.
  3. നീല ചിത്ര മേഖലയ്ക്ക് തനതായ സംഭാവനകൾ നൽകിയിട്ടുള്ളവർ; ഈ മേഖലയിലെ ഒരു പ്രത്യേക രീതിക്ക് (Genre) തുടക്കം,മാറ്റം കൊണ്ടുവന്നവർ. ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ അഭിനയിച്ചവർ.അല്ലെങ്കിൽ AVN ഹാൾ ഓഫ് ഫെയിം, എക്സ്ആർഒ ഹോൾ ഓഫ് ഫെയിം അല്ലെങ്കിൽ തത്തുല്യ നീല ചിത്ര വ്യവസായ ഹാളിലെ അംഗംങ്ങളായവർ.
  4. മുഖ്യധാരാ മാധ്യമങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ചർച്ച ചെയ്യപ്പെട്ടവർ