വിക്കിപീഡിയ:ശ്രദ്ധേയത (ചലച്ചിത്രങ്ങൾ)
(വിക്കിപീഡിയ:ശ്രദ്ധേയത(ചലച്ചിത്രങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചലചിത്രങ്ങളുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ ചലചിത്രം വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം.
ശ്രദ്ധേയത സംബന്ധിച്ച മറ്റു തെളിവുകൾതിരുത്തുക
ചലച്ചിത്രവുമായി ബന്ധപ്പെട്ട വിഷയം പൊതുവായ ശ്രദ്ധേയത മാർഗ്ഗനിർദ്ദേശങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലായിരിക്കാം, പക്ഷേ പഴയ സിനിമകൾക്ക്, പ്രത്യേകിച്ച് ഇന്റർനെറ്റിൽ എല്ലായ്പ്പോഴും വിശ്വസനീയമായ സ്രോതസ്സുകളുടെ പിന്തുണ കണ്ടെത്തുന്നത് സാധ്യമാകാറില്ല. ഈ അവസരങ്ങളിൽ താഴെ പറയുന്ന മാനദണങ്ങൾ ശ്രദ്ധേയത പാലിക്കപ്പെടുന്നുണ്ടൊ എന്നതറിയാൻ സഹായിക്കുന്നതാണ്.
- സിനിമ വ്യാപകമായി വിതരണം ചെയ്യപ്പെടുകയും,രണ്ടോ അതിലധികമോ ദേശീയതലത്തിൽ അറിയപ്പെടുന്ന വിമർശകരുടെ ദൈർഘ്യമേറിയ അവലോകനങ്ങൾക്ക് പാത്രമാവുകയും ചെയ്യുന്നുണ്ടെങ്കിൽ.
- സിനിമ ചരിത്രപരമായി ശ്രദ്ധേയമാണ് എങ്കിൽ
- പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കാര്യത്തിന് ഒരു പ്രധാന അവാർഡ് ലഭിച്ചുവെങ്കിൽ.
- പ്രസ്തുത ചിത്രം ദേശീയ ആർക്കൈവിൽ സംരക്ഷണത്തിനായി തിരഞ്ഞെടുത്തുവെങ്കിൽ.
- പ്രസ്തുത ചലച്ചിത്രം ഒരു അംഗീകൃത സർവകലാശാലയിലോ കോളേജിലോ ഒരു പഠനവിഷയമാവുക.
വിക്കിപീഡിയയിൽ ലേഖനങ്ങളായി ഉണ്ടായിരിക്കാൻ സാധ്യതയുള്ള ചലചിത്രങ്ങളെ തിരിച്ചറിയാനുള്ള ലളിതമായ മാനദണ്ഡങ്ങളാണിവ
പുറത്തിറങ്ങാൻ പോകുന്ന സിനിമകൾ, അപൂർണ്ണമായ സിനിമകൾ, വിതരണം ചെയ്യപ്പെടാത്ത സിനിമകൾതിരുത്തുക
- പൊതുവായ ശ്രദ്ധേയത പ്രകാരം വിഷയത്തെക്കുറിച്ച സ്വതന്ത്രവും, വിശ്വസനീയവുമായ ഒന്നിലധികം സ്രോതസ്സുകളിൽ കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ
- ഒരു ചിത്രത്തിന്റെ പ്രിൻസിപ്പൽ ഫോട്ടോഗ്രഫി തുടങ്ങി എന്ന് വിശ്വസനീയമായ സ്രോതസ്സകളിൽ പരാമർശിച്ചുവെങ്കിൽ
- ആനിമേറ്റഡ് സിനിമകളുടെ കാര്യത്തിൽ, വിശ്വസനീയമായ സ്രോതസ്സുകൾ ഈ സിനിമ പ്രീ-പ്രൊഡക്ഷൻ പ്രക്രിയയ കഴിഞ്ഞു എന്നും കഥാപാത്രങ്ങൾക്ക് ശബ്ദ- നൽകൽ അതുപോല സംഗീതം നൽകൽ ആരംഭിച്ചു എന്നും ഉറപ്പാക്കണം
- ഇതിനകം ഷൂട്ടിംഗ് ആരംഭിച്ച ചലച്ചിത്രങ്ങൾ, എന്നാൽ അക്കാര്യം പരസ്യമായി(തിയേറ്ററുകൾ അല്ലെങ്കിൽ വീഡിയോ) പുറത്തുവന്നിട്ടില്ല, അതുപോലെ ആ സിനിമാ നിർമ്മാണം പൊതുവായ ശ്രദ്ധേയത മാനദണം പാലിക്കുന്നില്ല എങ്കിൽ അവയ്ക്ക് ലേഖനങ്ങൾ പാടുള്ളതല്ല.
- കഴിഞ്ഞ കാലത്ത് പൂർണ്ണമായൊ അപൂർണ്ണമായൊ നിർമിച്ച ചിത്രങ്ങൾ ,വിതരണം മുടങ്ങിയ ചിത്രങ്ങൾ, ഇവ പുറത്തിറങ്ങാതിരിക്കാനുള്ള കാരണം വിക്കിപീഡിയയുടെ പൊതുവായ ശ്രദ്ധേയത മാനഭണ്ഡം പാലിക്കപ്പെടുന്നില്ല എങ്കിൽ ലേഖന നിർമ്മാണം പാടുള്ളതല്ല.