വിക്കിപീഡിയ:ശ്രദ്ധേയത (വിദ്യാലയങ്ങൾ)

(വിക്കിപീഡിയ:ശ്രദ്ധേയത/വിദ്യാലയങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
✔ ഈ താൾ വിക്കിപീഡിയയുടെ ശ്രദ്ധേയത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
ഉൾപ്പെട്ട മാർഗ്ഗരേഖകൾ

ശ്രദ്ധേയത
പണ്ഡിതർ
ഗ്രന്ഥങ്ങൾ
നോവൽ
ചലച്ചിത്രങ്ങൾ
സംഗീതം
അക്കങ്ങൾ
സ്ഥാപനങ്ങളും
കാര്യാലയങ്ങളും

വ്യക്തികൾ
എഴുത്തുകാർ
ചലച്ചിത്ര അഭിനേതാക്കൾ
വെബ് ഉള്ളടക്കം
വിദ്യാലയങ്ങൾ
കേരളത്തിലെ വിദ്യാലയങ്ങൾ
ഗ്രന്ഥശാലകൾ
സംഭവങ്ങൾ

സജീവ നിർദ്ദേശങ്ങൾ

ഉള്ളടക്കത്തിന്റെ പ്രസക്തി

ഇതും കാണുക

പൊതുവേയുള്ള
മായ്ക്കലിന്റെ ഫലങ്ങൾ

താഴെക്കൊടുത്തിരിക്കുന്നതിൽ ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കുന്ന വിദ്യാലയങ്ങൾ വിക്കിപീഡിയയിൽ ലേഖനമാകാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം[1]

  1. അഞ്ച് വർഷത്തിലധികം പഴക്കമുള്ള വിദ്യാലയങ്ങൾ
  2. പാഠ്യപാഠ്യേതരവിഷയങ്ങളിലുള്ള മികവ്
    1. കലാ സാംസ്കാരിക വിഷയങ്ങളിൽ ജില്ലാതലത്തിലോ ഉപജില്ലാതലത്തിലോ ഉള്ള പങ്കാളിത്തം
    2. ഏതെങ്കിലും ഒരു അക്കാദമിക വർഷം നൂറുശതമാനം നേട്ടം
    3. സ്വന്തമായി കെട്ടിടമോ കളിസ്ഥലമോ ഉള്ള വിദ്യാലയങ്ങൾ
    4. മറ്റേതെങ്കിലും മേഖലകളിൽ ഗണ്യമായ സ്ഥാനം കൈവരിക്കുക
  3. ശ്രദ്ധേയരായ വ്യക്തികൾ പൂർവവിദ്യാർത്ഥികളായുള്ള സ്ഥാപനം
  4. സർക്കാർ ശമ്പളം/ഗ്രാന്റ് നൽകുന്ന എൽ.പി. തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ വിദ്യാലയങ്ങളും
  1. പഞ്ചായത്തിലെ ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളനുസരിച്ച് രൂപീകരിച്ച നയമാണിത്