വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും

(വിക്കിപീഡിയ:നയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: വിക്കിപീഡിയയുടെ നയങ്ങളും മാർഗ്ഗരേഖകളും സംശോധകരുടെ പ്രവർത്തനത്തിന്റെ ഗതി സുഗമമാക്കുവാൻ വേണ്ടിയാണ് നിലകൊള്ളുന്നത്, പൊതുവെ അവ എല്ലാവരും പിന്തുടരേണ്ടതാണ്.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

ഒരു സ്വതന്ത്രവിജ്ഞാനകോശം നിർമ്മിക്കുകയെന്ന ലക്ഷ്യം സാധിക്കുന്നതിനായി, വിക്കിപീഡിയ ചില നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപവത്കരിച്ചിട്ടുണ്ട്. നയങ്ങൾ, എല്ലാ ലേഖകരും നിർബന്ധമായി പാലിക്കേണ്ട ചിട്ടങ്ങളായാണ് പരിഗണിക്കപ്പെടേണ്ടത്. എന്നാൽ, മാർഗ്ഗരേഖകൾ, പൊതുവേ ശുപാർശാസ്വഭാവമുള്ളവയാണ്.

വിക്കിപീഡിയയിൽ പാറപോലെ ഉറച്ച ചട്ടങ്ങൾ നിലവിലില്ല എങ്കിലും വിക്കിക്കൂട്ടായ്മയുടെ പൊതുസമ്മതം നേടിയ ചിട്ടകളാണ്, നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും. തത്ത്വങ്ങൾക്ക് വ്യക്തതവരുത്തുവാനും അഭിപ്രായവ്യത്യാസങ്ങൾക്ക് പരിഹാരം കാണുവാനുമാണ് ഈ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിച്ചിട്ടുള്ളത്. സാമാന്യയുക്തിയ്ക്ക് അനുസരിച്ചാണ് അവ പ്രയോഗിക്കേണ്ടത്. ചിട്ടകൾ, പ്രത്യക്ഷരം പാലിക്കുന്നതിനേക്കാളുപരി, അവയുടെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലാക്കി പ്രയോഗിക്കുകയാണു വേണ്ടത്. വിജ്ഞാനകോശം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു വിരുദ്ധമായി വരുന്ന അപൂർവം ചില സന്ദർഭങ്ങളിൽ, ചിട്ടകൾ അവഗണിക്കാനും തയാറാവണം. വിക്കിപീഡിയയിൽ തിരുത്തൽ ആരംഭിക്കുന്നതിന് ഈ നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ വായിച്ചിരിക്കണം എന്ന് നിർബന്ധമില്ല. പഞ്ചസ്തംഭങ്ങൾ ഇത്തരം തത്ത്വങ്ങളുടെ ഒരു സംക്ഷിപ്ത രൂപമാണ്.

സംസ്കാരത്തോടെ, ഉത്തമ വിശ്വാസത്തോടെ, പൊതുസമ്മതമനുസരിച്ച് ലേഖനങ്ങൾ രചിക്കുവാനും, ഒരു മഹനീയ വിജ്ഞാനകോശം നിർമ്മിക്കുവാനും പരിശ്രമിക്കുന്ന എല്ലാവർക്കും സ്വാഗതമോതുന്ന ഒരന്തരീക്ഷം നൽകുവാൻ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിക്കുന്നതിലൂടെ സാധിക്കണം.

വിക്കിപീഡിയ നയങ്ങൾ രൂപീകരിക്കുന്നത്

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനാണ് വിക്കിപീഡിയയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷന് ഇതുസംബന്ധിച്ച് ചില നിയമപരമായ അവകാശങ്ങളുണ്ട് (ഇവിടെ വിക്കിമീഡിയ ഫൗണ്ടേഷന്റെ നയങ്ങളുടെ പട്ടിക കാണാം). സംബന്ധിച്ചുള്ള വിവരങ്ങൾ ഇവിടെ കാണാവുന്നതാണ്. എങ്കിലും സാധാരണഗതിയിൽ വിക്കി സമൂഹത്തിന്റെ സ്വയം ഭരണത്തിൻ കീഴിലുള്ള ഒരു സംരഭമായാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്. ഇതിന്റെ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സമൂഹം രൂപീകരിച്ച അഭിപ്രായസമന്വയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

പങ്ക്

നയങ്ങൾക്ക് ഉപയോക്താക്കൾക്കിടയിൽ പരക്കെ സ്വീകാര്യതയുണ്ട്. ഉപയോക്താക്കൾ തങ്ങളുടെ പ്രവൃത്തികളിൽ സാധാരണഗതിയിൽ പിന്തുടരേണ്ട നിലവാരത്തെപ്പറ്റിയാണ് നയങ്ങൾ രൂപീകരിക്കപ്പെടുന്നത്. എല്ലാ നയങ്ങളും വിക്കിപീഡിയ:നയങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും പട്ടിക, വർഗ്ഗം:വിക്കിപീഡിയയിലെ നയങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. പ്രധാന നയങ്ങളുടെ സംക്ഷിപ്ത രൂപത്തിന് നയങ്ങളുടെ പട്ടിക കാണുക.

മാർഗ്ഗനിർദ്ദേശങ്ങ‌ൾ അഭിപ്രായസമന്വയത്തിലൂടെ രൂപപ്പെടുത്തിയെടുത്ത നല്ല പെരുമാറ്റരീതികളാണ്. ഉപയോക്താക്കൾ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരാൻ ശ്രമിക്കേണ്ടതുണ്ടെങ്കിലും സാമാന്യയുക്തിക്കനുസരിച്ചായിരിക്കണം ഇവ സ്വീകരിക്കേണ്ടത്. ഇടയ്ക്കിടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടാത്ത സാഹചര്യങ്ങളുമുണ്ടാകും. മാർഗ്ഗനിർദ്ദേശങ്ങൾ വിക്കിപീഡിയ:നയങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും പട്ടിക, വർഗ്ഗം:വിക്കിപീഡിയയിലെ നയങ്ങൾ എന്നിവിടങ്ങളിൽ കാണാൻ സാധിക്കും. പ്രധാന മാർഗ്ഗനിർദ്ദേശങ്ങളുടെ സംക്ഷിപ്തരൂപത്തിന് നയങ്ങളുടെ പട്ടിക കാണുക.

ഉപന്യാസങ്ങൾ ഒന്നോ അതിലധികമോ ഉപയോക്താക്കളുടെ അഭിപ്രായമോ ഉപദേശമോ ആണ് (പരക്കെ അഭിപ്രായസമന്വയത്തിലെത്താൻ സാധിക്കാത്ത വിക്കി പദ്ധതി ഉദാഹരണം). ഇവ സമൂഹത്തിന്റെ മുഴുവൻ അഭിപ്രായമായി കണക്കാക്കാനാവില്ല. സമൂഹത്തിന്റെ അനുമതിയില്ലാതെ തന്നെ ഇവ തയ്യാറാക്കാൻ സാധിക്കും. മറ്റുപയോക്താക്കൾ തിരുത്തരുതെന്ന് താല്പര്യമുള്ളതോ പൊതുവായി സ്വീകരിക്കപ്പെട്ടിട്ടുള്ള അഭിപ്രായസമന്വയത്തിന് എതിരായതോ ആയ ഉപന്യാസങ്ങൾ ഉപയോക്തൃ നാമമേഖലയിലാണ് ചേർക്കേണ്ടത്. വിക്കിപീഡിയ:ഉപന്യാസങ്ങ‌ൾ കാണുക.

വിക്കിപീഡിയ നാമമേഖലയിൽ കാണാവുന്ന മറ്റു പേജുകളിൽ കമ്യൂണിറ്റി പ്രോസസ് പേജുകൾ (നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിന് സഹായിക്കാൻ ഈ പേജുകൾ ഉതകും), ഹിസ്റ്റോറിക്കൽ താളുകൾ,[1] വിക്കിപദ്ധതി താളുകൾ, എങ്ങനെ-ചെയ്യണം എന്ന് വിശദീകരിയ്ക്കുന്ന താളുകളോ സഹായം താളുകളോ (സഹായനാമമേഖലയിലും കാണാവുന്നതാണ്), സമൂഹസംവാദം താളുകൾ നോട്ടീസ് ബോർഡുകൾ എന്നിവയും ഉൾപ്പെടുന്നു. ഈ താളുകൾ നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ അല്ല. ഇവയിൽ വിലപിടിച്ച ഉപദേശങ്ങളോ നിർദ്ദേശങ്ങ‌ളോ കണ്ടേയ്ക്കാം.

നയങ്ങൾ അനുസരിക്കുന്നത്

നയങ്ങളും മാർഗ്ഗരേഖകളും വ്യാഖ്യാനിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സാമാന്യബുദ്ധി ഉപയോഗിക്കുക; ഈ നിയമങ്ങൾക്ക് ചിലപ്പോൾ അപവാദങ്ങളുണ്ടായിരിക്കാം. നേരേമറിച്ച് നയങ്ങളോ മാർഗ്ഗരേഖകളോ സാങ്കേതികാർത്ഥത്തിൽ ലംഘിച്ചിട്ടില്ലെങ്കിലും ഇവയുടെ അടിസ്ഥാനലക്ഷ്യം ഉല്ലംഘിക്കുന്നവരെ താക്കീതു ചെയ്യേണ്ടി വന്നേയ്ക്കാം.

ഒരു നയമോ മാർഗ്ഗനിർദ്ദേശമോ ശരിയായ ദിശയിലുള്ളതാണോ എന്ന് അഭിപ്രായസമന്വയത്തിലൂടെ വിക്കി സമൂഹമാണ് തീരുമാനിക്കുന്നത്.

സംവാദം താളുകളിലും, തിരുത്തലിന്റെ ചുരുക്കത്തിലും, നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ചൂണ്ടിക്കാട്ടാൻ തിരിച്ചുവിടൽ താളുകളാണ് സാധാരണഗതിയിൽ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, WP:NOR, WP:NPOV, WP:LIVE പോലെയുള്ളവ. ഇതുപോലെയുള്ള തിരിച്ചുവിടലുകൾ മറ്റു പദ്ധതികൾക്കും ഉപയോഗിക്കാറുണ്ട്. ഇത്തരം തിരിച്ചുവിടലുകൾക്ക് ഇത് നയത്തിലേക്കോ മാർഗ്ഗനിർദ്ദേശത്തിലേയ്ക്കോ ഉള്ള ചൂണ്ടുപലകയാണെന്ന അർത്ഥമില്ല.

നടപ്പിലാക്കൽ

ഏതൊരു സാമൂഹിക വ്യാപാരത്തിലേയും പോലെയാണ് വിക്കിപീഡിയയിലെ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കപ്പെടുന്നത്. നയങ്ങളിലും മാർഗ്ഗരേഖകളിലും വിവരിച്ചിട്ടുള്ള മാർഗ്ഗരേഖകൾ ഒരു ഉപയോക്താവ് ലംഘിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് അദ്ദേഹത്തെ സ്വീകാര്യമായ പാതയിലേയ്ക്ക് നയിക്കാൻ ശ്രമിക്കാവുന്നതാണ്. വഴിയേ കാര്യനിർവാഹകരുടെയോ സ്റ്റിവാർഡുകളുടെയോ പ്രവൃത്തികൾ പോലെ കൂടുതൽ ശക്തമായ നടപടികളും സ്വീകരിക്കാവുന്നതാണ്. സമൂഹത്തിന്റെ രീതികളുടെ ലംഘനം ആഴത്തിലുള്ളതാണെങ്കിൽ പെട്ടെന്നുതന്നെ ശക്തമായ നടപടികൾ ഉണ്ടായേക്കാം. ഈ താളുകളിൽ നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും നയങ്ങ‌ൾക്കും എതിരായി നീങ്ങുന്നത് സ്വീകരിക്കപ്പെടാൻ സാദ്ധ്യത വളരെക്കുറവാണ്. പക്ഷേ ചിലപ്പോൾ ഈ തത്ത്വത്തിന്റെ അപവാദങ്ങൾ സ്വീകരിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കാൻ സാദ്ധ്യമാണ്. താങ്കളുൾപ്പെടെയുള്ള ഉപയോക്താക്കളാണ് ഈ നയങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമനുസരിച്ച് പ്രവർത്തിക്കുകയും ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത്.

ഒരുപയോക്താവ് നയത്തിനെതിരായാണ് പ്രവർത്തിക്കുന്നതെന്നോ (നയം ലംഘിക്കും വിധം മാർഗ്ഗനിർദ്ദേശത്തിനെതിരായാണ് പ്രവർത്തിക്കുന്നതെന്നോ) കാണപ്പെടുകയാണെങ്കിൽ - പ്രത്യേകിച്ചും മനഃപൂർവ്വം വീണ്ടും വീണ്ടും ഇത് ചെയ്യുന്നുണ്ടെങ്കിൽ - ആ ഉപയോക്താവിനെ താൽക്കാലികമായോ അനിശ്ചിതകാലത്തേയ്ക്കോ താളുകൾ തിരുത്തുന്നതിൽ നിന്നും തടയാൻ കാര്യനിർവാഹകർക്ക് സാധിക്കും.

ഉള്ളടക്കം

നയമോ മാർഗ്ഗനിർദ്ദേശമോ സംബന്ധിച്ചുള്ള താളുകൾ:

  • വ്യക്തമായിരിക്കണം. ഗൂഢമായതോ നിയമങ്ങളെഴുതുന്നതുപോലുള്ളതോ ആയ ഭാഷയോ ആവശ്യത്തിലധികം ലഘുവായ ഭാഷയോ ഉപയോഗിക്കാതിരിക്കുക. ലളിതവും വ്യക്തവും സംശയത്തിനിട നൽകാത്തതും നിയതമായതുമായ വിവരണം നൽകുക. എല്ലാവർക്കുമറിയാവുന്ന കാര്യങ്ങളും സാമാന്യവൽക്കരണങ്ങളും ഒഴിവാക്കുക. ഉപയോക്താക്കൾ എന്തെങ്കിലുമൊരു കാര്യം ചെയ്തേ പറ്റൂ എന്ന് പറയാൻ മടികാണിക്കാതിരിക്കുക.
  • സാദ്ധ്യമായത്രയും ചുരുക്കി കാര്യങ്ങൾ പറയുക—അതിലധികം ചുരുക്കാതിരിക്കുക. തെറ്റിദ്ധരിച്ചേക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കാൻ അമിതമായി സംസാരിക്കുകയല്ല വേണ്ടത്. ആവശ്യമില്ലാത്ത വാക്കുകൾ ഉപേക്ഷിക്കുക. നേരിട്ടുള്ള ഭാഷയിൽ ചുരുക്കിപ്പറയുന്നതാവും നീട്ടിപ്പരത്തിയ ഉദാഹരണങ്ങളേക്കാൾ വ്യക്തമായ ചിത്രം നൽകുന്നത്. കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ അടിക്കുറിപ്പുകളോ മറ്റു താളുകളിലേയ്ക്കുള്ള കണ്ണികളോ ഉപയോഗിക്കുക.
  • ചട്ടത്തിന്റെ അടിസ്ഥാനലക്ഷ്യമെന്താണെന്നതിന് പ്രാധാന്യം കൊടുക്കുക. ഉപയോക്താക്കൾ സാമാന്യബുദ്ധി ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുക. ചട്ടത്തിന്റെ അടിസ്ഥാനലക്ഷ്യമെന്താണെന്നത് വ്യക്തമാണെങ്കിൽ കൂടുതലൊന്നും പറയാതിരിക്കുക.
  • വിഷയത്തിനുള്ളിൽ നിൽക്കുകയും അനാവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുക നയമോ മാർഗ്ഗനിർദ്ദേശമോ സംബന്ധിച്ച താളിന്റെ തുടക്കത്തിൽ തന്നെ താളിന്റെ ഉദ്ദേശവും വ്യാപ്തിയും വ്യക്തമായി പ്രസ്താവിക്കുക. ഇതിനു പുറത്തേയ്ക്ക് പോകാതിരിക്കുക. ഒരു ലേഖനത്തിന്റെ ഉള്ളടക്കം മറ്റൊന്നിലേയ്ക്ക് അതിക്രമിച്ചുകയറുന്നുവെങ്കിൽ അനാവശ്യമായ ഭാഗങ്ങൾ ഒഴിവാക്കുക. ഒരു നയത്തിൽ മറ്റൊന്നിനെപ്പറ്റി വിശദീകരിക്കുന്നുണ്ടെങ്കിൽ ഇത് വ്യക്തമായും സംക്ഷിപ്തമായും പ്രസ്താവിക്കുക
  • ആവശ്യത്തിലധികം കണ്ണികൾ ചേർക്കാതിരിക്കുക മറ്റു നയങ്ങളിലേയ്ക്കോ മാർഗ്ഗനിർദ്ദേശങ്ങളിലേയ്ക്കോ ഉപന്യാസങ്ങളിലേയ്ക്കോ ലേഖനങ്ങളിലേയ്ക്കോ കണ്ണികൾ ചേർക്കുന്നത് കൂടുതൽ വ്യക്തത ആവശ്യമുള്ളപ്പോഴോ സന്ദർഭം വ്യക്തമാക്കേണ്ടപ്പോഴോ മാത്രമായിരിക്കണം. മറ്റൊരു പേജിലേയ്ക്കുള്ള ലിങ്ക് ഒരു പക്ഷേ ഈ താളിൽ പ്രസ്താവിച്ചിരിക്കുന്ന വിഷയങ്ങളുടെ പ്രാമാണികത്വം കുറയ്ക്കാനിടയാക്കും. കണ്ണി ചേർത്തിട്ടുള്ള മറ്റു താളുകൾക്ക് പ്രാമാണികത്വമുള്ളതെപ്പൊഴെന്നും ഇല്ലാത്തതെപ്പോഴെന്നും വ്യക്തമാക്കുക.
  • പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ഉൾപ്പെടുത്താതിരിക്കുക. "എ" ശരിയാണ് എന്നും "എ" ശരിയല്ല എന്നും ഒരേസമയം സമൂഹത്തിന് തീരുമാനിക്കാൻ സാദ്ധ്യമല്ല. താളുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട് എന്നു കാണുമ്പോൾ എങ്ങനെയാണ് സമൂഹത്തിന്റെ നിലവിലുള്ള നിലപാട് വ്യക്തമാകും വിധം ഈ താളുകളെല്ലാം ശരിപ്പെടുത്താൻ സാധിക്കുക എന്ന് ഉപയോക്താക്കൾ ചർച്ച ചെയ്യേണ്ടതാണ്. വൈരുദ്ധ്യമുള്ള എല്ലാ താളുകളും സമൂഹ‌ത്തിന്റെ കാഴ്ച്ചപ്പാട് വ്യക്തമാകും വിധം തിരുത്തേണ്ടതാണ്. ഇത്തരം ചർച്ചകൾ ഒരു സംവാദം താളിൽ നടത്തുക. ചർച്ചയി‌ൽ പങ്കെടുക്കാനുള്ള ക്ഷണം വൈരുദ്ദ്യമുള്ള എല്ലാ താളുകളുടെയും സംവാദം താളിൽ ചേർക്കുകയും ചെയ്യണം; ഇല്ലെങ്കിൽ തിരുത്തലുകൾ വീണ്ടും പരസ്പരവിരുദ്ധമായി തുടർന്നേയ്ക്കാം.

വിജ്ഞാനകോശത്തിന്റെ ഭാഗമല്ല

വിജ്ഞാനകോശത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് വിക്കിപീഡിയയിൽ ധാരാളം മാർഗ്ഗനിർദ്ദേശങ്ങളും നയങ്ങളുമുണ്ട്. ഈ വ്യവസ്ഥകൾ പരിശോധനായോഗ്യവും നിഷ്പക്ഷവും ജീവിച്ചിരിക്കുന്ന ആളുകളോട് ബഹുമാനമുള്ളതും മറ്റുമായിരിക്കേണ്ടതുണ്ട്.

ഇത്തരം നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഇതു സംബന്ധിച്ചുള്ള പ്രക്രീയകളും അടങ്ങുന്ന താളുകൾ വിജ്ഞാനകോശത്തിന്റെ ഭാഗമല്ല. അതിനാൽ ഉള്ളടക്കത്തിനുള്ള മാനദണ്ഡങ്ങൾ ഇത്തരം താളുകളിൽ പാലിക്കേണ്ടതില്ല. അതിനാൽ വിശ്വസനീയമായ സ്രോതസ്സുകൾ പരിശോധനായോഗ്യത നൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല. വിക്കിപീഡിയയുടെ നയരൂപീകരണപ്രക്രീയ നിഷ്പക്ഷമായിരിക്കണമെന്നുമില്ല. നയങ്ങളിലും മാർഗ്ഗനിർദ്ദേശങ്ങളിലും ഒരു ഒരു ബാഹ്യസ്രോതസ്സിനെ ഉദ്ധരിക്കേണ്ട ആവശ്യവുമില്ല. ഇത്തരം താളുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നത് വിക്കി സമൂഹത്തിലെ അഭിപ്രായസമന്വയമാണ്. താളുകളുടെ ശൈലി നിർണ്ണയിക്കുന്നത് വ്യക്തതയും നേരിട്ടുള്ള വിശദീകരണവും മറ്റുപയോക്താക്കൾക്കുള്ള പ്രയോജനവും മുന്നിൽ കണ്ടാകണം.[2]

ഇത്തരം താളുകൾ വിക്കിപീഡിയയുടെ നിയമപരവും പെരുമാറ്റം സംബന്ധിച്ചുള്ളതുമായ നയങ്ങൾ മുറുകെപ്പിടിക്കുന്ന‌താവണം. വിജ്ഞാനകോശത്തിന്റെ ഉള്ളടക്കമല്ലാതെയുള്ള താളുകൾക്ക് ബാധകമായ നയങ്ങൾ ഇത്തരം താളുകൾക്കും ബാധകമാണ്. ഉദാഹരണത്തിന് വിക്കിപീഡിയയിൽ ഒരിടത്തും പകർപ്പവകാശലംഘനമോ തിരുത്തൽ യുദ്ധമോ നടത്താൻ പാടില്ല.

ജീവിതചക്രം

വിക്കിപീഡിയയിൽ ഇപ്പോൾ സ്വീകരിക്കപ്പെട്ടിട്ടുള്ള പല നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വിക്കിപീഡിയയുടെ സ്ഥാപനകാലത്തുതന്നെ സ്വീകരിക്കപ്പെട്ട തത്ത്വങ്ങളിൽ നിന്ന് വികസിച്ചുണ്ടായവയാണ്. മറ്റുള്ളവ സാധാരണയുണ്ടാകുന്ന പ്രശ്നങ്ങളും അലങ്കോലമുണ്ടാക്കാനുള്ള ശ്രമങ്ങളും കൈകാര്യം ചെയ്യാനുള്ള മാർഗ്ഗം എന്ന നിലയിൽ വികസിപ്പിക്കപ്പെട്ടവയാണ്. നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കീഴ്വഴക്കമില്ലാതെ പെട്ടെന്നുണ്ടാക്കപ്പെടുന്നവയല്ല. [3] നയങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും നല്ല സമൂഹപിന്തുണയും ആവശ്യമാണ്. പുതിയ നിർദ്ദേശങ്ങൾ പരിഗണിച്ച് ചർച്ച ചെയ്യുന്നതിലൂടെയും നിലവിലുള്ള ഉപന്യാസങ്ങൾ വികസിപ്പിക്കുന്നതിലൂടെയും നിലവിലുള്ള നയങ്ങളും മാർഗ്ഗരേഖകളും വിഭജിക്കുന്നതിലൂടെയും യോജിപ്പിക്കുന്നതിലൂടെയും മറ്റും നയങ്ങളും മാർഗ്ഗരേഖകളും രൂപപ്പെടുത്താനാവും.

ഉപന്യാസങ്ങളും സഹായ താളുകളും എഴുതുകയും {{ഉപന്യാസം}}, {{സൂചികാതാൾ}} തുടങ്ങിയ ഫലകങ്ങൾ ചേർക്കുകയും ചെയ്ത് പുതുതായി തയ്യാറാക്കാവുന്നതാണ്.

നിർദ്ദേശങ്ങൾ

Proposals for new guidelines and policies require discussion and a high level of consensus from the entire community for promotion to guideline or policy. Adding the {{policy}} template to a page without the required consensus does not mean that the page is policy, even if the page summarizes or copies policy. Most commonly, a new policy or guideline simply documents existing practices, rather than proposing a change to them. Request for comments (RfC) via the {{rfc|policy}} tag are recommended to draw wider attention to a proposed new policy or guideline in order to build consensus. Consensus for significant changes to practice are rarely accomplished through polling, and new policies and guidelines are not "approved" through polling, though sometimes polling is used to gauge wider consensus on a well-developed proposal.

നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനുള്ള നല്ല രീതി

The first step is to write the best initial proposal that you can. Authors can request early-stage feedback at Wikipedia's village pump for idea incubation and from any relevant WikiProjects. Amendments to a proposal should be discussed on its talk page. It is crucial to improve a proposal in response to feedback received from outside editors. Consensus is built through a process of listening and discussion with a progressively larger group of editors.

Once you think that the initial proposal is well-written, and the issues involved have been sufficiently discussed to form a local consensus among early participants, start an RfC for your policy or guideline proposal in a new section on the talk page, and including the {{rfc|policy}} tag along with a brief, time-stamped explanation of the proposal. After that, you can provide, if you want, a detailed explanation of what the page does and why you think it should be a policy or guideline. The {{proposed}} template should be placed at the top of the proposed page; this tag will get the proposal properly categorized.

The RfC should typically be announced at the policy and/or proposals village pumps, and you should notify other potentially interested groups. If your proposal affects a specific content area, then related WikiProjects can be found at the Wikipedia:WikiProject Council/Directory. For example, proposed style guidelines should be announced to Wikipedia:WikiProject Manual of Style. If your proposal relates to an existing policy or guideline, leave a note on the talk page of the related policy or guideline. For example, proposed style guidelines should be announced at Wikipedia:Manual of Style. Try to identify the subcategory of guideline or policy (see {{subcat guideline}}). Proposals involving contentious subjects or wide-ranging effects should normally be listed on Wikipedia:Centralized discussions for the duration of the RfC. RfCs for policy and guideline proposals are normally left open for at least one week, and sometimes as long as a couple of months.

To avoid later complaints about insufficient notice, it may be helpful to provide a complete list of the groups or pages that you used to advertise the proposal on the talk page.

Editors should respond to proposals in a way that helps identify and build consensus. Explain your thoughts, ask questions, and raise concerns; all views are welcome. Many editors begin their response with bold-font 'vote' of support or opposition to make evaluation easier. Editors should sign their responses.

Ending a discussion requires careful evaluation of the responses to determine the consensus. This does not require the intervention of an administrator, but may be done by any sufficiently experienced independent editor (an impartial editor not involved in the discussion) who is familiar with all of the policies and guidelines that relate to the proposal. The following points are important in evaluating consensus:

  • Consensus for guidelines and policies should be reasonably strong, though unanimity is not required.
  • There must be exposure to the community beyond just the authors of the proposal.
  • Consider the strength of the proposed page:
    • Have major concerns raised during the community discussion been addressed?
    • Does the proposal contradict any existing guidelines or policies?
    • Can the new proposed guideline or policy be merged into an existing one?
    • Is the proposed guideline or policy, or some part of it, redundant with an existing guideline or policy?
  • A proposal's status is not determined by counting votes. Polling is not a substitute for discussion, nor is a poll's numerical outcome tantamount to consensus.
  • If consensus for broad community support has not developed after a reasonable time period, the proposal is considered failed. If consensus is neutral or unclear on the issue and unlikely to improve, the proposal has likewise failed.

Discussion may be closed as either Promote, No consensus, or Failed. Please leave a short note about the conclusion that you came to. Update the proposal to reflect the consensus. Remove the {{Proposed}} template and replace it with another appropriate template, such as {{Subcat guideline}}, {{Policy}}, {{Essay}}, {{Wikipedia how to}}, {{Infopage}}, or {{Failed}}.

If a proposal fails, the failed tag should not usually be removed. It is typically more productive to rewrite a failed proposal from scratch to address problems than to re-nominate a proposal.

തരം താഴ്ത്തൽ

An accepted policy or guideline may become obsolete because of changes in editorial practice or community standards, may become redundant because of improvements to other pages, or may represent unwarranted instruction creep. In such situations editors may propose that a policy be demoted to a guideline, or that a policy or guideline be demoted to a supplement, informational page, essay or historical page. In certain cases, a policy or guideline may be superseded, in which case the old page is marked and retained for historical interest.

The process for demotion is similar to promotion. A talk page discussion is typically started, the {{underdiscussion|status|Discussion Title}} template is added to the top of the project page, and community input is solicited. After a reasonable amount of time for comments, an independent editor should close the discussion and evaluate the consensus.

The {{disputedtag}} template is typically used instead of {{underdiscussion}} for claims that a page was recently assigned guideline or policy status without proper or sufficient consensus being established.

Essays, information pages, and other informal pages that are only supported by a small minority of the community are typically moved to the primary author's userspace. These discussions typically happen on the page's talk page, sometimes with an RfC, but they have at times also been conducted at Miscellany for Deletion (despite the MFD guidelines explicitly discouraging this practice). Other pages are retained for historical reference and are marked as such.

ഉള്ളടക്കത്തിലെ മാറ്റങ്ങൾ

Policies and guidelines can be edited like any other Wikipedia page. It is not strictly necessary to discuss changes or to obtain written documentation of a consensus in advance. However, because policies and guidelines are sensitive and complex, users should take care over any edits, to be sure they are faithfully reflecting the community's view and to be sure that they are not accidentally introducing new sources of error or confusion.

Because Wikipedia practice exists in the community through consensus, editing a policy/guideline/essay page does not in itself imply an immediate change to accepted practice. It is, naturally, bad practice to recommend a rejected practice on a policy or guideline page. To update best practices, you may change the practice directly (you are permitted to deviate from practice for the purposes of such change) and/or set about building widespread consensus for your change or implementation through discussion. When such a change is accepted, you can then edit the page to reflect the new situation.

കാര്യമായ മാറ്റങ്ങൾ

ആദ്യം ചർച്ച ചെയ്യുകയാണോ വേണ്ടത്. Talk page discussion typically precedes substantive changes to policy. Changes may be made if there are no objections, or if discussion shows that there is consensus for the change. Minor edits to improve formatting, grammar, and clarity may be made at any time.

If the result of discussions is unclear, then it should be evaluated by an administrator or other independent editor, as in the proposal process. Major changes should also be publicized to the community in general; announcements similar to the proposal process may be appropriate.

If wider input on a proposed change is desired, it may be useful to mark the section with the tag {{underdiscussion|section|talk=Discussion Title}}. (If the proposal relates to a single statement, use {{underdiscussion-inline|Discussion Title}} immediately after it.)

അതോ ധൈര്യശാലിയാകുകയാണോ. The older but still valid method is to boldly edit the page. Bold editors of policy and guideline pages are strongly encouraged to follow WP:1RR or WP:0RR standards. Although most editors find advance discussion, especially at well-developed pages, very helpful, directly editing these pages is permitted by Wikipedia's policies. Consequently, you should not remove any change solely on the grounds that there was no formal discussion indicating consensus for the change before it was made. Instead, you should give a substantive reason for challenging it and, if one hasn't already been started, open a discussion to identify the community's current views.

Editing a policy to support your own argument in an active discussion may be seen as gaming the system, especially if you do not disclose your involvement in the argument when making the edits.

സൂചിക താളുകൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ

If policy and/or guideline pages directly conflict, one or more pages need to be revised to resolve the conflict so that all of the conflicting pages accurately reflect the community's actual practices and best advice. As a temporary measure during that resolution process, if a guideline appears to conflict with a policy, editors may assume that the policy takes precedence.

More commonly, advice pages do not directly conflict, but provide multiple options. For example, WP:Identifying reliable sources says that newspaper articles are generally considered to be reliable sources, and WP:Identifying reliable sources (medicine-related articles) recommends against newspaper articles for certain technical purposes. Editors must use their best judgment to decide which advice is most appropriate and relevant to the specific situation at hand.

പേരിടൽ

നയസംബന്ധിയായതോ മാർഗ്ഗനിർദ്ദേശവുമായി ബന്ധപ്പെട്ടതോ ആയ താളുകളുടെ തലക്കെട്ടിൽ "നയം" എന്നോ "മാർഗ്ഗനിർദ്ദേശം" എന്നോ സാധാരണഗതിയിൽ ഉ‌ൾപ്പെടുത്താറില്ലെങ്കിലും ഇത്തരത്തിലുള്ള മറ്റൊരു താളുമായി തിരിച്ചറിയുന്നതിന് ആവശ്യമാണെങ്കിൽ ഇത് ചെയ്യാവുന്നതാണ്.

കുറിപ്പുകൾ

  1. Many historical essays can still be found within Meta's essay category. The Wikimedia Foundation's Meta-wiki was envisioned as the original place for editors to comment on and discuss Wikipedia, although the "Wikipedia" project space has since taken over most of that role.
  2. There is no prohibition against including appropriate external references to support and explain our policies or guidelines, but such sources are not authoritative with respect to Wikipedia, and should only be used to reinforce consensus.
  3. Office declarations may establish unprecedented policies to avoid copyright, legal, or technical problems, though such declarations are rare.