വിക്കിപീഡിയ:പ്രധാന നയങ്ങളും മാർഗ്ഗരേഖകളും

വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

പ്രധാന നയങ്ങൾ

വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതാൻ, താങ്കൾ എല്ലാ വിക്കിപീഡിയ നയങ്ങളും വായിക്കണം എന്നില്ല ! എന്നാൽ, ഗുണപരമായ ഒരു വിക്കിപീഡിയാനുഭവം ലഭിക്കുന്നതിൽ, താഴെ പറഞ്ഞിരിക്കുന്ന നയങ്ങൾക്ക് പ്രധാന്യമുണ്ട്. കൂടാതെ, അവ എത്രയും വേഗം മനസ്സിലാക്കുന്നവോ, അത്രയും നല്ലതുമാണ്.

  1. വിക്കിപീഡിയ ഒരു സർവ്വവിജ്ഞാനകോശമാണ്" അതിനപ്പുറം ലക്ഷ്യങ്ങളില്ല. കൂടുതൽ വിവരങ്ങൾക്ക്, "വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" കാണുക.
  2. പാക്ഷപാതിത്വം ഒഴിവാക്കുക. ഒരു വിഷയത്തിൽ ലേഖനം എഴുതേണ്ടത്, ആ വിഷയത്തിലെ വിവിധ കാഴ്ച്ചപ്പാടുകൾ വസ്തുതാപരമായും പക്ഷപാതമില്ലാതെയും ഉൾപ്പെടുത്തിക്കൊണ്ടാണ്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട് കാണുക.
  3. പകർപ്പവകാശങ്ങൾ ലംഘിക്കരുത്. വിക്കിപീഡിയ, ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിയിലെ നിയമങ്ങൾ അനുസരിച്ച് അവകാശദാനം നൽകിയിട്ടുള്ള ഒരു സ്വതന്ത്ര സർവ്വവിജ്ഞാനകോശമാണ്'. പകർപ്പവകാശങ്ങൾ ലംഘിച്ചുകൊണ്ട് കൃതികൾ സമർപിക്കുന്നത്, ആർക്കും പുനർവിതരണം ചെയ്യാവുന്ന ഒരു ഒരു സ്വതന്ത്ര സർവ്വവിജ്ഞാനകോശം നിർമ്മിക്കുന്നതിന് ഭീഷണിയായിരിക്കും; മാത്രവുമല്ല, അത് നിയമപ്രശ്നങ്ങളിലേക്കു നയിക്കാൻ ഇടവരുത്തുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്, വിക്കിപീഡിയ പകർപ്പവകാശം" കാണുക.
  4. മറ്റു ദാതാക്കളെ ബഹുമാനിക്കുക. വിക്കിപീഡിയയിലെ ദാതാക്കൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും വിവിധ സംസ്കാരമുള്ളവരുമാണ്. മറ്റുള്ളവരെ ബഹുമാനപൂർവ്വം പരിഗണിക്കുന്നത്, കാര്യയുക്തമായ ഒരു സ്വതന്ത്ര സർവ്വവിജ്ഞാനകോശ നിർമ്മാണത്തിൽ പ്രധാനപ്പെട്ടകാര്യമാണ്.



ഇതും കാണുക

തിരുത്തുക