വിക്കിപീഡിയ:നയങ്ങളുടെ പട്ടിക

(വിക്കിപീഡിയ:List of policies എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

ഒരു സ്വതന്ത്രവിജ്ഞാനകോശം നിർമ്മിക്കുകയെന്ന ലക്ഷ്യം സാധിക്കുന്നതിനായി, വിക്കിപീഡിയ ചില നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപവത്കരിച്ചിട്ടുണ്ട്. നയങ്ങൾ, എല്ലാ ലേഖകരും നിർബന്ധമായി പാലിക്കേണ്ട ചിട്ടങ്ങളായാണ് പരിഗണിക്കപ്പെടേണ്ടത്. എന്നാൽ, മാർഗ്ഗരേഖകൾ, പൊതുവേ ശുപാർശാസ്വഭാവമുള്ളവയാണ്.

വിക്കിക്കൂട്ടായ്മയുടെ പൊതുസമ്മതം നേടിയ ചിട്ടകളാണ്, നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും. സാമാന്യയുക്തിയ്ക്ക് അനുസരിച്ചാണ് അവ പ്രയോഗിക്കേണ്ടത്. ചിട്ടകൾ, പ്രത്യക്ഷരം പാലിക്കുന്നതിനേക്കാളുപരി, അവയുടെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലക്കി പ്രയോഗിക്കുകയാണു വേണ്ടത്. വിജ്ഞാനകോശം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു വിരുദ്ധമായി വരുന്ന അപൂർവം ചില സന്ദർഭങ്ങളിൽ, ചിട്ടകൾ അവഗണിക്കാനും തയാറാവണം.

നയങ്ങളുടെ പട്ടിക

തിരുത്തുക
അപരമൂർത്തിത്വം
ഒരു വിക്കിപീഡിയ ഉപയോക്താവ് ഒന്നിലധികം പേരിൽ തിരുത്തലുകൾ നടത്തുമ്പോൾ ഉപയോഗിക്കുന്ന ഇതര ഉപയോക്തൃനാമത്തെ അപരമൂർത്തി എന്നു പറയുന്നു. അപരമൂർത്തിയെ ഉപയോഗിക്കുന്ന ഉപയോക്താവിനെ പ്രധാനമൂർത്തി എന്നും വിളിക്കാറുണ്ട്. അപരമൂർത്തികളുടെ ഉപയോഗം വിക്കിപീഡിയയിൽ പൊതുവേ പ്രോത്സാഹിപ്പിക്കാറില്ല.
ഉപയോക്തൃതാൾ
വിക്കിപീഡിയയുടെ ഉപയോക്തൃതാൾ ഉപയോക്താവിനെക്കുറിച്ചുള്ള അത്യാവശ്യവിവരങ്ങളും വിക്കിപീഡിയയിലെ ഔദ്യോഗികകാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യാനുള്ള സംവാദതാളും ഉൾപ്പെടുന്നതാണ്. ഉപയോക്തൃതാളിൽ ഉപയോക്താവിനെക്കുറിച്ചുള്ള അത്യാവശ്യവിവരങ്ങൾ പരിമിതമായി നൽകുവാൻ വിക്കിപീഡിയ അനുവദിക്കുന്നുണ്ട്. എന്നാൽ അവ താങ്കളുടെ കുടുംബകാര്യങ്ങളോ ജീവചരിത്രമോ താങ്കളുടെ ബ്ലോഗോ ആയി സ്ഥാപിക്കാൻ വിക്കിസമൂഹം അനുവദിക്കുന്നില്ല.
ഉപയോക്തൃനാമനയം
വിക്കിപീഡിയയിൽ താങ്കൾ ഉപയോഗിക്കുന്ന ഉപയോക്തൃനാമത്തെക്കുറിച്ചും താങ്കളുടെ അംഗത്വം പുലർത്തേണ്ട പെരുമാ‍റ്റരീതികളെ കുറിച്ചും പ്രതിപാദിക്കുന്നു. അംഗത്വം ഉപയോക്താവിന് ഏറെ ഗുണങ്ങൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് താങ്കൾക്ക് താങ്കളുടെ തിരുത്തലുകൾ ഒരുമിച്ച് കാണാൻ കഴിയും.
എല്ലാ നിയമങ്ങളെയും അവഗണിക്കുക
ഏതെങ്കിലും നിയമം, വിക്കിപീഡിയ മെച്ചപ്പെടുത്തുന്നതിൽ നിന്നും അല്ലെങ്കിൽ പരിപാലിക്കുന്നതിൽ നിന്നും താങ്കളെ തടയുന്നുവെങ്കിൽ അവ അവഗണിക്കുക.
ഒഴിവാക്കൽ നയം
വിക്കിപീഡിയയുടെ അന്തഃസത്തക്ക് ചേരാത്ത വിഷയങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നും നീക്കം ചെയ്യാമെന്നും വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം കൊണ്ട് വിശദീകരിക്കുന്നു. ഒരു താൾ ഒഴിവാക്കാനായി ഒട്ടനവധി കാരണങ്ങൾ ഉണ്ടായേക്കാം, സാധാരണ കാര്യങ്ങൾ പകർപ്പവകാശ ലംഘനം, വിജ്ഞാനകോശസ്വഭാവമില്ലാത്ത ഉള്ളടക്കം മുതലായവയാണ്.
കണ്ടെത്തലുകൾ അരുത്
വിശ്വാസയോഗ്യങ്ങളായ ഏതെങ്കിലും സ്രോതസ്സുകളിൽ പ്രസിദ്ധീകരിക്കാത്ത വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. പുതിയ വസ്തുതകളോ, സത്യങ്ങളോ, ആശയങ്ങളോ, സിദ്ധാന്തങ്ങളോ പ്രസിദ്ധീകരിക്കാൻ വിക്കിപീഡിയ വേദിയല്ല.
ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി
ഇത് ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതിയുടെ മലയാളത്തിലുള്ള അനൗദ്യോഗിക തർജ്ജമയാണ്‌. ഇത് സ്വതന്ത്ര സോഫ്റ്റ്‌വേർ സമിതി പ്രസിദ്ധീകരിക്കുന്നതല്ല, നിയമപരമായി ഇതിനു യാതൊരു സാധുതയുമില്ല, അത്തരം ആവശ്യങ്ങൾക്കായി ഇംഗ്ലീഷ് പതിപ്പ് കാണുക. എന്നിരുന്നാലും മലയാളം ഉപയോഗിക്കുന്നവർക്ക് അനുമതിയുടെ സത്ത മനസ്സിലാകാൻ ഈ തർജ്ജമ ഉപകാരപ്പെടുമെന്നു കരുതുന്നു.
ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി, പതിപ്പ് 1.2
ഈ അനുമതിപത്രത്തിന്റെ പദാനുപദ പകർപ്പുകൾ എടുക്കാനും വിതരണം ചെയ്യാനും ഏവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ മാറ്റങ്ങൾ അനുവദനീയമല്ല.
ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ
പകർപ്പവകാശം സംരക്ഷിക്കപ്പെട്ട ചിത്രങ്ങൾ വളരെ ശ്രദ്ധയോടെ അപ്‌ലോഡ് ചെയ്യുക, ചിത്രത്തിന്റെ ഉറവിടം, പകർപ്പവകാശ വിവരങ്ങൾ, എന്നിവയെ കുറിച്ച് വ്യക്തമായ വിവരണം നൽകുക, പരമാവധി ഉപയോഗപ്രദവും പുനരുപയോഗ യോഗ്യവുമായ രീതിയിൽ ചിത്രങ്ങൾ നൽകുവാൻ ശ്രമിക്കുക.
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ
വിക്കിപീഡിയ ലേഖനങ്ങൾ യഥാർത്ഥ വ്യക്തികളുടെ ജീവിതങ്ങളെ സ്വാധീനിക്കും. അതിനാൽ വിക്കിപീഡീയർ ലേഖനങ്ങൾ സൃഷ്ടിക്കുമ്പോഴും തിരുത്തുമ്പോഴും മനഃസാക്ഷിക്കനുസൃതമായും നിയമപരമായും ഉത്തരവാദിത്വമുണ്ടെന്നോർമ്മിക്കുകയും നീതിപുലർത്തുകയും ചെയ്യുക. ജീവചരിത്രസംബന്ധമായ ഉള്ളടക്കം അങ്ങേയറ്റം ശ്രദ്ധയോടുകൂടെ മാത്രം സൃഷ്ടിക്കുക, പ്രത്യേകിച്ച് പ്രസ്തുത ഉള്ളടക്കം വിവാദസംബന്ധിയെങ്കിൽ.
തടയൽ നയം
നശീകരണ പ്രവർത്തനങ്ങളിൽ നിന്ന് വിക്കിപീഡിയയേയും അതിന്റെ ലേഖകരേയും സം‌രക്ഷിക്കാനായി കാര്യനിർവാഹകർ ഉപയോക്താക്കളെ തിരുത്തുന്നതിൽ നിന്നും തടഞ്ഞേക്കാം. ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്തുന്നതിൽ നിന്നും മാറ്റിനിർത്താൻ കാര്യനിർ‌വാഹകർ ഉപയോഗിക്കുന്ന ഒരു സാങ്കേതിക മാർഗ്ഗമാണ്‌ തടയൽ.
തിരുത്തൽ നയം
സാധ്യമാകുന്നിടത്തെല്ലാം താളുകളെ മെച്ചപ്പെടുത്തുക, വികലമായ രീതിയിയിൽ അവ ഉപേക്ഷിക്കേണ്ടി വരുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. വിക്കിപീഡിയയിലെ ഏറ്റവും നല്ല ലേഖനം പോലും പൂർണ്ണമെന്നു കരുതാനാവില്ല, ഇവിടെയുള്ള ഉള്ളടക്കങ്ങൾ എങ്ങനെ ഇനിയും മെച്ചപ്പെടുത്താമെന്ന വിശാലമനസ്കത ഒരോ ലേഖകരും മുന്നോട്ട് വയ്ക്കുന്നു.
തിരുത്തൽ യുദ്ധം
ആരെങ്കിലും നിങ്ങളുടെ തിരുത്തലുകളെ എതിർക്കുന്നുവെങ്കിൽ അവരുമായി ചർച്ചയിലേർപ്പെടുകയും പരസ്പരധാരണയിലെത്തുവാനും തർക്കപരിഹാരം നടത്തുവാനും ശ്രമിക്കുക. തങ്ങളുടെ സ്വന്തം വീക്ഷണങ്ങൾക്കും പതിപ്പുകൾക്കുമായി പോരിനിറങ്ങരുത്. ആരെങ്കിലും തിരുത്തൽ യുദ്ധത്തിൽ ഏർപ്പെടുന്നുവെങ്കിൽ, പ്രത്യേകിച്ച്, ആവശ്യത്തിലധികം മാറ്റങ്ങളെ തിരസ്കരിക്കുന്നുവെങ്കിൽ അവർ തടയപ്പെടാൻ സാധ്യതയുണ്ട് .
തർക്കപരിഹാരം
സംസ്കാരത്തോടെയുള്ള സംവാദങ്ങളിലൂടെയും അനുയോജ്യമായ സംവാദത്താളുകളിൽ സമവായത്തിൽ എത്തുക വഴിയും, തർക്കങ്ങൾ രമ്യമായി പരിഹരിക്കുക.
നീക്കം ചെയ്ത താളുകളുടെ സംവാദം
ആവശ്യത്തിന് വിവരങ്ങളുള്ള, നീക്കം ചെയ്യപ്പെട്ട സംവാദത്താളുകൾ ശേഖരിച്ചു വക്കേണ്ടതാണ്. വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം എന്ന ഈ താളിന്റെ ഉപതാളുകളായാണ് നീക്കം ചെയ്യപ്പെട്ട സംവാദത്താളുകൾ ശേഖരിക്കേണ്ടത്. തലക്കെട്ടുമാറ്റത്തിലൂടെ നാൾവഴികൾ സംരക്ഷിച്ചുകൊണ്ടായിരിക്കണം ശേഖരിച്ചു വക്കേണ്ടത്.
നീക്കം ചെയ്ത പ്രമാണങ്ങളുടെ സംവാദം
ആവശ്യത്തിന് വിവരങ്ങളുള്ള, നീക്കം ചെയ്യപ്പെട്ട പ്രമാണങ്ങളുടെ സംവാദത്താളുകൾ ശേഖരിച്ചു വക്കേണ്ടതാണ്. വിക്കിപീഡിയ:നീക്കം ചെയ്ത പ്രമാണങ്ങളുടെ സംവാദം എന്ന ഈ താളിന്റെ ഉപതാളുകളായാണ് നീക്കം ചെയ്യപ്പെട്ട സംവാദത്താളുകൾ ശേഖരിക്കേണ്ടത്.
പരിശോധനായോഗ്യത
പരിശോധനായോഗ്യങ്ങളായ കാര്യങ്ങൾ ഉൾപ്പെടുത്തുക എന്നതാണ് വിക്കിപീഡിയയുടെ രീതി, അവ ചിലപ്പോൾ സത്യമല്ലായേക്കാം. പരിശോധനായോഗ്യം എന്നാൽ വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളിൽ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങൾ ഗ്രന്ഥസൂചികളായി സൂചിപ്പിച്ചുകൊണ്ട് വിക്കിപീഡിയയിൽ നൽകുക എന്നതാണ്. അപ്രകാരം ചെയ്യാത്ത കാര്യങ്ങളിൽ ചിലപ്പോൾ മറ്റു ലേഖകർ ശങ്കിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തേക്കാം.
മര്യാദകൾ
വിക്കിപീഡിയരുടെ പൗരധർമ്മം പറയുന്നത് തിരുത്തലുകൾ, പിന്മൊഴികൾ, സംവാദം താളിലെ ചർച്ചകൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളെയാണ്. വിക്കിപീഡിയയിൽ മര്യാദകേട് എന്നു പറയുന്നത് ഉപയോക്താക്കൾ തമ്മിൽ ഏറ്റുമുട്ടത്തക്കവണ്ണം വ്യക്തിപരമായ ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള അന്തരീക്ഷം സൃഷ്ടിക്കലിനേയാണ്. നമ്മൾ പാലിക്കേണ്ട നിയമം പറയുന്നതെന്തെന്നാൽ നാം പരസ്പരം മര്യാദയുള്ളവരാകുക എന്നതാണ്.
മൂന്നു മുൻപ്രാപന നിയമം
തിരുത്തൽ യുദ്ധങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള, എല്ലാ വിക്കിപീഡിയർക്കും ഒരേ പോലെ ബാധകമായ നയമാണ് മൂന്നു മുൻപ്രാപന നിയമം. ഒരു ലേഖകൻ ഏതെങ്കിലും ഒരു താളിൽ പൂർണ്ണമായോ ഭാഗികമായോ 24 മണിക്കൂർ സമയത്തിനുള്ളിൽ മൂന്നിലധികം മുൻപ്രാപനങ്ങൾ ഒരുകാരണവശാലും ചെയ്യാൻ പാടില്ലഎന്നതാണീ നിയമം.
ലേഖനങ്ങളുടെ തലക്കെട്ട്
ലേഖനങ്ങളുടെ മുകളിലായി കാണുന്ന വലിയ തലക്കെട്ടാണു് പ്രസ്തുത ലേഖനത്തിന്റെ തലക്കെട്ട്. ഇത് ആ ലേഖനത്തിന്റെ ഉള്ളടക്കത്തെപ്പറ്റി പരാമർശിക്കുകയും അതിനെ മറ്റ് ലേഖനങ്ങളിൽ നിന്ന് വിവേചനം ചെയ്യുകയും ചെയ്യുന്നു.
വിക്കിപീഡിയ എന്തൊക്കെയല്ല
വിക്കിപീഡിയ ഒരു ഓൺലൈൻ വിജ്ഞാനകോശമാണ്, ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് വിക്കീപീഡിയയുടെ ശക്തി. അതുകൊണ്ടു തന്നെ വിക്കിപീഡിയ മറ്റു മേഖലകളെ പ്രതിനിധാനം ചെയ്യുന്നില്ല
വ്യക്തിപരമായി ആക്രമിക്കരുത്
ലേഖനത്തിന്റെ ഉത്തരവാദിത്വം ആരോപിച്ച് മറ്റു ലേഖകരെ വ്യക്തിപരമായി ആക്രമിക്കരുത്. വിക്കിപീഡിയയിലെ ലേഖനത്തിന്‌ ആരും അവകാശികളല്ല. ലേഖകൻ ഒരു സംഭാവന നൽകുന്നു എന്നു മാത്രം. അതിനാൽ ലേഖനങ്ങളെ വിലയിരുത്തുക, ലേഖകരെ അല്ല. അല്ലാത്തപക്ഷം നല്ല വിജ്ഞാനകോശമാവാനുള്ള അവസരം വിക്കിപീഡിയക്ക് നഷ്ടപ്പെടുന്നു.
സംരക്ഷണനയം
വിക്കിപീഡിയയുടെ അടിസ്ഥാനപ്രമാണങ്ങളനുസരിച്ച് എല്ലാത്താളുകളും ആർക്കും തിരുത്താൻ പാകത്തിന് സ്വതന്ത്രമായിരിക്കണം. എന്നാൽ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ ഒരു താളിന്റെ പേരു മാറ്റുന്നതിൽ നിന്നും അതിൽ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നും സംരക്ഷിക്കാനും, അത്തരം സംരക്ഷണം ഒഴിവാക്കാനും കാര്യനിർവാഹകർക്ക് സാധിക്കും. അവശ്യഘട്ടങ്ങളിൽ മാത്രമേ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുള്ളൂ
സന്തുലിതമായ കാഴ്ച്ചപ്പാട്
എല്ലാ വിക്കിപീഡിയ ലേഖനങ്ങളും സന്തുലിതമായ കാഴ്ചപ്പാടോടുകൂടി എഴുതിയവയാകണം, അടിസ്ഥാന രഹിതമായ കാര്യങ്ങൾ വിക്കിപീഡിയയിൽ എഴുതരുത്. വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണിത്.
സമവായം
വിക്കിപീഡിയയിൽ തിരുത്തൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ അടിസ്ഥാന മാതൃക സമവായമാണ്. എല്ലാ ലേഖകരും പരസ്പരവിശ്വാസത്തോടെ ഒത്തൊരുമിച്ച് അനുയോജ്യമായ തരത്തിൽ വിവിധകാഴ്ചപ്പാടുകളെ കൃത്യമായി സമീപിക്കുമ്പോഴാണ് സമവായം ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്
സ്വകാര്യതാനയം
വിക്കിമീഡിയ ഫൌണ്ടേഷന്റെ സ്വകാര്യതാനയ പ്രകാരം ഉപയോക്താവിനെ തിരിച്ചറിയാനുതകുന്ന വിധത്തിൽ അത്യാവശ്യ വിവരങ്ങൾ ഫൗണ്ടേഷന്റെ സെർവറിൽ ശേഖരിക്കുന്നു.
സ്വതന്ത്രമല്ലാത്ത-ഉള്ളടക്കങ്ങൾക്കുണ്ടാവേണ്ട മാനദണ്ഡം
യാന്ത്രികവിവർത്തനം
വിക്കിപീഡിയയിൽ ഉള്ളടക്കപരിഭാഷ എന്ന സൗകര്യം ഉപയോഗിച്ച് മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് ലേഖനങ്ങൾ വിവർത്തനം ചെയ്യാവുന്നതാണ്. അത്തരത്തിൽ ശരിയാക്കാത്ത ലേഖനങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള ഒരു നയമാണിത്.